kerala
സിപിഎം ജില്ലാക്കമ്മിറ്റികള്‍ പിണറായി വിജയന്- റിയാസ് പക്ഷം കീഴടക്കി
പുതിയ ജില്ലാ സെക്രട്ടറിമാരില്‍ പത്തനംതിട്ട ഒഴികയെുള്ളവര്‍ പിണറായി റിയാസ് പക്ഷത്തിന്റെ വിശ്വസ്തരാണ്.
സിപിഎം ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി സംസ്ഥാന സമ്മേളനത്തിലേക്ക് കടക്കുമ്പോള്‍ സിപിഎമ്മില്‍ പ്രകടമാകുന്നത് മുഖ്യമന്ത്രി പിണറായി വിജയന്- മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസ് പക്ഷത്തിന്റെ അപ്രമാദിത്വം. പുതിയ ജില്ലാ സെക്രട്ടറിമാരില്‍ പത്തനംതിട്ട ഒഴികയെുള്ളവര്‍ പിണറായി റിയാസ് പക്ഷത്തിന്റെ വിശ്വസ്തരാണ്. ജില്ലാസമ്മേളനങ്ങള്‍ തുടങ്ങുമ്പോള്‍ മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാരിനും എതിരെ വലിയ വിമര്‍ശനം ഉണ്ടാകും എന്നായിരുന്നു. എന്നാല്‍ കോട്ടയം മുതല്‍ സമ്മേളനത്തിന്റെ രീതി മാറി. മുഖ്യമന്ത്രി നേരിട്ട് വന്നതോടെ പ്രതിനിധികളുടെ പോരാട്ട വീര്യവും കുറഞ്ഞു. ഇതില്‍ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുമുണ്ട്. എന്തായാലും വിമര്‍ശനങ്ങളുടെ അടിസ്ഥാനത്തിലുള്ള തിരുത്തലിന് സിപിഎം എന്തു ചെയ്യും എന്നറിയാന്‍ സംസ്ഥാന സമ്മേളനം പൂര്‍ത്തിയാകുന്ന മാര്‍ച്ച് 9 വരെ കാത്തിരിക്കണം.
സിപിഎം സമ്മേളനക്കാലത്തേക്ക് കടക്കുമ്പോള്‍ പ്രതീക്ഷിച്ചിരുന്നത് മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാരിനും എതിരെ വലിയ വിമര്‍ശനം ഉണ്ടാകും എന്നായിരുന്നു. ആദ്യം നടന്ന ചില ജില്ലാ സമ്മേളനങ്ങളില്‍ ഈ വിലയിരുത്തല്‍ ശരിവയ്ക്കും വിധിം വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തു. തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനം ഉയര്‍ന്നു. കൊല്ലത്ത് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ശൈലിയിലായിരുന്നു വിമര്‍ശനം. വയനാട്, പത്തനംതിട്ട, മലപ്പുറം ജില്ലകളിലും ഇതേരീതിയില്‍ ചെറുതും വലുതുമായ വിമര്‍ശനങ്ങള്‍ ഉണ്ടായി.
എന്നാല്‍ കോട്ടയം മുതല്‍ സമ്മേളനത്തിന്റെ രീതി മാറി. പാര്‍ട്ടി സമ്മേളനങ്ങളിലെ വിമര്‍ശനങ്ങളുടെ അപകടം മനസിലാക്കി സാക്ഷാല്‍ മുഖ്യമന്ത്രി പിണറായി വിജയന് തന്നെ രംഗത്തിറങ്ങി. അഞ്ച് ജില്ലാ സമ്മേളനങ്ങള്‍ക്ക് ശേഷം നടന്നതെല്ലാം പിണറായിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍. പരമാവധി മുഴുവന്‍ സമയവും മുഖ്യമന്ത്രി സമ്മേളനങ്ങളില്‍ പങ്കെടുത്തു. ഇതോടെ വിമര്‍ശനങ്ങള്‍ കുറഞ്ഞു. അല്ലെങ്കില്‍ വിമര്‍ശനം ഉന്നയിക്കാന്‍ ഭയന്ന് പ്രതിനിധികള്‍ പിന്മാറി എന്ന് പറയാം.
തൃശൂര്‍ ജില്ലാ സമ്മേളനം കൂടി പൂര്‍ത്തിയായതോടെ ഒരു കാര്യം വ്യക്തമാണ്. പിണറായി വിജയന്റെ അപ്രമാദിത്വം പാര്‍ട്ടിയില്‍ വ്യക്തം. പലയിടങ്ങളിലും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ വരെ അപ്രസക്തനാക്കി മുഖ്യമന്ത്രി. ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ആറു ജില്ലകളില്‍ പുതിയ ജില്ലാ സെക്രട്ടറിമാര്‍ വന്നു. വയനാട്ടില്‍ ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി പാര്‍ട്ടി ജില്ലാ സെക്രട്ടറി ആയത് അപ്രതീക്ഷിതമായിരുന്നു. സമ്മേളനകാലത്തെ ഏക അട്ടിമറിയും ഇതായിരുന്നു. പി ഗഗാറിന് വീണ്ടും സെക്രട്ടറിയാകും എന്നാണ് കരുതിയിരുന്നത്. എന്നാല്‍ പുതിയ ജില്ലാകമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും ഗഗാറിനെ തള്ളി കെ. റഫീഖിനെ പിന്തുണച്ചു. ഇതോടെ ഗഗാറിന് തെറിച്ചു.
വയനാടിന് പുറമേ കാസര്‍കോട്, കോഴിക്കോട് മലപ്പുറം, തൃശ്ശൂര്‍, പത്തനംതിട്ട ജില്ലകളില്‍ പുതിയ ജില്ലാ സെക്രട്ടറിമാര്‍ വന്നു. കോഴിക്കോട് ജില്ലയില്‍ മന്ത്രി മുഹമ്മദ് റിയാസ് പിടിമുറുക്കി എന്നതാണ് സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കുമ്പോഴുള്ള പ്രധാന കാര്യം. നിലവിലെ സെക്രട്ടറി പി മോഹനന് പകരം കെ കെ ലതിക സെക്രട്ടറി സ്ഥാനത്ത് എത്തും എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ സെക്രട്ടറിയായത് റിയാസിന്റെ അടുപ്പക്കാര്‍ മെഹബൂബും. ഇതിന് എല്ലാ പിന്തുണയും ഒരുക്കിയത് മുഖ്യമന്ത്രി പിണറായി വിജയന് തന്നെയായിരുന്നു. സംസ്ഥാനസമ്മേളനം മാര്‍ച്ച് ആറുമുതല്‍ ഒന്പതുവരെ കൊല്ലത്താണ് നടക്കുന്നത്. ജില്ലാ സമ്മേളനങ്ങളില്‍ തന്നെ വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയതിനാല്‍ സംസ്ഥാന സമ്മേളനം പിണറായിക്ക് അനായാസമാകും എന്ന് ഉറപ്പാണ്. പേരിന് ചില വിമര്‍ശനങ്ങള്‍ വന്നാല്‍ വന്നു എന്നതാണ് സ്ഥിതി.
kerala
കോതമംഗലത്ത് 57കാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്; ബന്ധു കസ്റ്റഡിയില്‍
ചാത്തമറ്റം ഇരട്ടക്കാലി സ്വദേശിയായ രാജന് ആണ് കൊല്ലപ്പെട്ടത്.
കോതമംഗലം: എറണാകുളം ജില്ലയിലെ കോതമംഗലത്ത് 57കാരന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ചാത്തമറ്റം ഇരട്ടക്കാലി സ്വദേശിയായ രാജന് ആണ് കൊല്ലപ്പെട്ടത്. വീട്ടിലെ മുറിക്കുള്ളില്‍ കട്ടിലിന് താഴെ രക്തം വാര്‍ന്ന നിലയില്‍ ഇന്നലെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വീട്ടിലെത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ സംഘമാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ വിവരം പൊലീസിനെ അറിയിച്ചത്.
സംഭവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ബന്ധുവിനെ പോത്താനിക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നുവെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.
കസ്റ്റഡിയിലുള്ളയാളെ പൊലീസ് തിരക്കിട്ട് ചോദ്യം ചെയ്യുകയും, കൊലപാതകത്തിന്റെ വ്യക്തമായ കാരണങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിനായി അന്വേഷണം ശക്തമാക്കിയിരിക്കുകയുമാണ്.
kerala
കേരളത്തില്‍ ശക്തമായ മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം: തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. ശക്തമായ മഴയെ തുടര്‍ന്ന് ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
മലയോര മേഖലകളില്‍ ഇന്നും മഴ ശക്തമാകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. രാവിലെ സന്നിധാനം, പമ്പ, നിലയ്ക്കല്‍ മേഖലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മുതല്‍ ഇടത്തരം മഴ ലഭിക്കാം. അതേസമയം തിരുവനന്തപുരം മുതല്‍ മലപ്പുറം വരെ ഒട്ടുമിക്ക ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്നലെ എറണാകുളം നഗരത്തില്‍ അടക്കം ശക്തമായ മഴ പെയ്തിരുന്നു. മഴ മൂലം കൊച്ചിധനുഷ്കോടി ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂമ്പന്‍പാറയില്‍ ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടിമാലികല്ലാര്‍ റോഡ് താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. മൂന്നാര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളെ കല്ലാര്‍ക്കുട്ടി റോഡ് വഴി തിരിച്ചുവിടുകയാണ് അധികൃതര്‍.
kerala
കൊച്ചിയില്‍ ശക്തമായ ഇടിമിന്നലും മഴയും; നഗരത്തിലുടനീളം വെള്ളക്കെട്ട്, ഗതാഗതം നിലംപൊത്തി
ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി
കൊച്ചി: ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും കാറ്റും. എം.ജി റോഡ്, കലൂര്‍, ഇടപ്പള്ളി, പാലാരിവട്ടം ഉള്‍പ്പെടെയുള്ള പല പ്രദേശങ്ങളിലും വെള്ളം കയറി ഗതാഗതം താളം തെറ്റി. ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. പല സ്ഥലങ്ങളിലും വൈദ്യുതി തടസ്സമുണ്ടായി. കടകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം കടന്നതോടെ വ്യാപാരികള്‍ക്ക് നാശനഷ്ടം നേരിട്ടു.
തൃശൂര്‍ ചാലക്കുടിയില്‍ ശക്തമായ കാറ്റില്‍ തെങ്ങ് ഒടിഞ്ഞുവീണ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പതിനൊന്നും പതിനാറും വയസുള്ള കുട്ടികളാണ് പരിക്കേറ്റത്. കനത്ത മഴയെത്തുടര്‍ന്ന് താമരശേരി ചുരത്തില്‍ ഗതാഗതം പൂര്‍ണ്ണമായും നിലച്ച അവസ്ഥ. അവധി ദിനമായതിനാല്‍ കൂടുതല്‍ വാഹനങ്ങള്‍ എത്തിയതും ഗതാഗതക്കുരുക്ക് ഉണ്ടാകാന്‍ കാരണമായി. കുരുക്കില്‍പ്പെട്ട ഒരു യാത്രക്കാരി കുഴഞ്ഞുവീണതായി റിപ്പോര്‍ട്ടുണ്ട്. ചുരത്തിലെ ഓവുചാലിലേക്ക് ഒരു കാര്‍ വഴുതി അപകടവും സംഭവിച്ചു.
തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിലവില്‍. നാളെ തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ യെല്ലോ അലര്‍ട്ടാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം നാളേക്കതിന് തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്.
-
india3 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
world12 hours agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
GULF3 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
world1 day agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala3 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india2 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala2 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala2 days agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

