Connect with us

kerala

വീണ്ടും ജീവനെടുത്ത് കാട്ടാന; തൃശൂരില്‍ 60കാരന് ദാരുണാന്ത്യം

ആദിവാസിവിഭാഗക്കാരനായ പ്രഭാകരനാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പട്ടത്

Published

on

തൃശൂരിലെ താമരവെള്ളച്ചാലില്‍ കാട്ടാന ആക്രമണത്തില്‍ 60കാരന് ദാരുണാന്ത്യം. ആദിവാസിവിഭാഗക്കാരനായ പ്രഭാകരനാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പട്ടത്. വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനായി കാട്ടിലേക്ക് പോയപ്പോള്‍ വനത്തിനുള്ളില്‍വെച്ച് കാട്ടാന ആക്രമിക്കുകയായിരുന്നെന്നാണ് വിവരം.

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് എത്തുന്നേയുള്ളൂ. പീച്ചി വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശത്ത് വെച്ചായിരുന്നു ആനയുടെ ആക്രമണമുണ്ടായത്. പ്രഭാകരന് ആനയുടെ ചവിട്ടേല്‍ക്കുകയായിരുന്നു. മകന്‍ മണികണ്ഠനും മരുമകന്‍ ബിജോയ്ക്കും ഒപ്പമാണ് പ്രഭാകരന്‍ വനത്തിനുള്ളിലേക്ക് ചീനിക്ക ശേഖരിക്കുന്നതിനായി പോയത്. ആറുകിലോമീറ്ററോളം ഉള്ളില്‍ അമ്പഴച്ചാല്‍ എന്ന സ്ഥലത്തുവെച്ചാണ് ആനയുടെ ആക്രമണം. കൂടെയുണ്ടായിരുന്നവരാണ് പ്രഭാകരന്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വിവരം നാട്ടിലറിയിച്ചത്.

kerala

ബ്രിട്ടന്റെ യുദ്ധവിമാനം F35 തിരികെ മടങ്ങി

ഇന്ന് രാവിലെ 9 മണിയോടെ F35 തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പറന്നുയർന്നു

Published

on

കാത്തിരിപ്പുകൾക്കൊടുവിൽ യുദ്ധവിമാനം തിരികെ ബ്രിട്ടനിലേക്ക്. ഇന്ന് രാവിലെ 9 മണിയോടെ F35 തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പറന്നുയർന്നു. ഓസ്ട്രേലിയയിലെ ഡാർവിൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും അവിടെനിന്ന് കൊളംബിയിലേക്കുമാണ് മടക്കയാത്ര.

ജൂൺ 14ന് തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ് നടത്തിയതിനുശേഷം ഒരു മാസവും എട്ടു ദിവസവും കഴിഞ്ഞ ശേഷമാണ് വിമാനത്തിന്റെ സാങ്കേതിക തകരാർ പരിഹരിക്കാനായത്. ബ്രിട്ടന്റെ തന്നെ യുദ്ധവാഹിനി കപ്പലായ എച്ച് എം എസ് പ്രിൻസ് ഓഫ് വെയിൽസിൽ നിന്നുള്ള പരീക്ഷണപ്പറക്കലിനിടെ ഇന്ധനം തീർന്നതിനെ തുടർന്നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയത്.

തുടർന്ന് തിരികെ പറക്കാൻ ശ്രമിച്ചെങ്കിലും സാങ്കേതിക തകരാർ മൂലം കഴിഞ്ഞില്ല. ശേഷം ജൂൺ ആറിന് ബ്രിട്ടനിൽ നിന്ന് 24 അംഗ വിദഗ്ധ സംഘമെത്തി ആക്സിലറി പവർ യുണിറ്റിന്റെയും എഞ്ചിന്റെയും തകരാർ പരിഹരിച്ചു. എയർ ഇന്ത്യയുടെ ഹാങ്ങറിലായിരുന്നു അറ്റകുറ്റപ്പണി. ഈ കാലയളവിൽ ടൂറിസം വകുപ്പിന്റെ പരസ്യത്തിലും പല ട്രോളുകളിലും F35 ഇടം നേടിയതും ശ്രദ്ധയാകർഷിച്ചു.

Continue Reading

kerala

നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകള്‍ മാറ്റിവെച്ചു

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണവുമായി ബന്ധപ്പെട്ട് നാളെ നടത്താനിരുന്ന പിഎസ്സി പരീക്ഷകള്‍ മാറ്റി.

Published

on

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണവുമായി ബന്ധപ്പെട്ട് നാളെ നടത്താനിരുന്ന പിഎസ്സി പരീക്ഷകള്‍ മാറ്റി. പൊതുമരാമത്ത് / ജലസേചന വകുപ്പുകളിലെ സെക്കന്റ് ഗ്രേഡ് ഓവര്‍സിയര്‍/ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍ )(നേരിട്ടുള്ള നിയമനം -കാറ്റഗറി നമ്പര്‍ 8/2024), ജലസേചന വകുപ്പിലെ സെക്കന്റ് ഗ്രേഡ് ഓവര്‍സിയര്‍ /ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍- പട്ടിക വര്‍ഗ്ഗക്കാര്‍ക്കു മാത്രം കാറ്റഗറി നമ്പര്‍ 293/2024), കേരള സംസ്ഥാന പട്ടിക ജാതി/ പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷനിലെ ട്രേസര്‍, (നേരിട്ടുള്ള നിയമനം, കാറ്റഗറി നമ്പര്‍ 736/2024) തസ്തികകളിലേക്കുള്ള പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത് . പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എന്നാല്‍ നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന പി എസ് സി അഭിമുഖങ്ങള്‍ക്ക് മാറ്റം ഉണ്ടാകില്ല.

വി എസിനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് പൊതു അവധിയാണ്.

Continue Reading

kerala

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

അട്ടപ്പാടി ചീരങ്കടവ് രാജീവ് കോളനിയിലെ വെള്ളിങ്കിരി (40) യാണ് കൊല്ലപ്പെട്ടത്.

Published

on

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. അട്ടപ്പാടി ചീരങ്കടവ് രാജീവ് കോളനിയിലെ വെള്ളിങ്കിരി (40) യാണ് കൊല്ലപ്പെട്ടത്.

പശുവിനെ മേയ്ക്കാന്‍ ഇന്നലെ കാട്ടിലേക്ക് പോയ വെള്ളിങ്കിരിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. രാവിലെയായിട്ടും തിരികെ വരാത്തതോടെ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Continue Reading

Trending