Connect with us

kerala

ആശാവര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരം 20-ാം ദിനത്തിലേക്ക്

ആവശ്യങ്ങളോട് അനുകൂലമായ പ്രതികരണം ഉണ്ടാവാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സമരം തുടരുന്നത്.

Published

on

സേവന വേതന വര്‍ധനവ് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം തുടരുന്ന ആശാവര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരം 20-ാം ദിനത്തിലേക്ക് കടന്നു. ആവശ്യങ്ങളോട് അനുകൂലമായ പ്രതികരണം ഉണ്ടാവാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സമരം തുടരുന്നത്.

സമൂഹത്തിലെ വിവിധ കോണുകളില്‍ നിന്ന് സമരത്തിന് പിന്തുണ അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ എത്തുന്നുണ്ട്. ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന സമരം, അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് ഒത്തുതീര്‍പ്പാക്കാന്‍ തയാറാകണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ട് എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും സന്ദേശങ്ങള്‍ പുറത്തിറക്കി.

ആരോഗ്യപരിപാലനരംഗത്ത് ആശാവര്‍ക്കര്‍മാരുടെ സേവനം വിലമതിക്കാനാവാത്തതാണ്. കോവിഡ് കാലത്ത് സംസ്ഥാനത്തെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ഏറ്റവും പ്രധാന കണ്ണിയായിരുന്നു ആശാവര്‍ക്കര്‍മാര്‍. സേവനത്തിന് ആനുപാതികമല്ല അവര്‍ക്കു ലഭിക്കുന്ന തുച്ഛമായ പ്രതിഫലമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സച്ചിദാനന്ദന്‍, കെ. ജി. ശങ്കരപ്പിള്ള, സുഭാഷ് ചന്ദ്രന്‍, റിയാസ് കോമു, കെ. അജിത, ജോയ് മാത്യു, സി. വി. ബാലകൃഷ്ണന്‍, ബി. രാജീവന്‍, അന്‍വര്‍ അലി, ചന്ദ്രമതി, വി. എം ഗിരിജ, ഉണ്ണി ആര്‍., ജെ. ദേവിക, ടി. ടി. ശ്രീകുമാര്‍, എം. എന്‍. കാരശ്ശേരി, കെ. സി. നാരായണന്‍ തുടങ്ങി അന്‍പതിലേറെ പേരാണ് പ്രസ്താവന പുറപ്പെടുവിച്ചത്.

സമരത്തെ നേരിടാന്‍ സ്വന്തം ശക്തമായ പ്രതികാര നടപടികളിലേയ്ക്കും സര്‍ക്കാര്‍ കടക്കുകയാണ് . നാഷണല്‍ ഹെല്‍ത്ത് മിഷന്‍ പുതിയ ആരോഗ്യ പ്രവര്‍ത്തകരെ കണ്ടെത്താന്‍ ശ്രമം തുടങ്ങി. ഹെല്‍ത്ത് വോളണ്ടിയര്‍മാരെ കണ്ടെത്തി പരിശീലനം നല്‍കുവാനുള്ള ശ്രമമാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. സമരക്കാര്‍ക്കെതിരെയുള്ള സി.ഐ റ്റിയു അധിക്ഷേപത്തില്‍ വ്യാപക പ്രതിഷേധം തുടരുന്നു. എന്തൊക്ക അടിച്ചമര്‍ത്തലും അധിക്ഷേപവും ഉണ്ടായാലും വിജയം കാണുംവരെ സമരം തുടരുമെന്നാണ് സമരസമിതി പ്രവര്‍ത്തകര്‍ അറിയിക്കുന്നത്.

ആശ വര്‍ക്കര്‍മാര്‍ സമരം ചെയ്യുന്നതിനിടെ ഹെല്‍ത്ത് വോളന്റിയേഴ്സിനെ നിയമിക്കാന്‍ ആരോഗ്യവകുപ്പ്. പുതിയ വോളന്റിയര്‍മാര്‍ക്ക് പരിശീലനം നല്‍കാന്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. 50 പേരുള്ള മുപ്പത് ബാച്ചിന് പരിശീലനം നല്‍കാനാണ് നീക്കം. പരിശീലനം നല്‍കാന്‍ 11.70 ലക്ഷം രൂപ അനുവദിച്ചു.

സംസ്ഥാനത്ത് 1500 ഹെല്‍ത്ത് വോളന്റിയേഴ്‌സിനെ നിയമിക്കാനാണ് തീരുമാനം. ഒരു ബാച്ചില്‍ 50 പേരടങ്ങുന്ന അഞ്ച് ബാച്ചുകള്‍ക്ക് തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ ട്രെയിനിങ് നല്‍കും. കോട്ടയം, പാലക്കാട് ജില്ലകളില്‍ നാല് ബാച്ചുകള്‍ക്കും പരിശീലനം നല്‍കും. ആശ വര്‍ക്കേഴ്സിന്റെ സമരം ശക്തമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കെയാണ് പുതിയ നീക്കം.

kerala

നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷെയ്ഡ് തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു

കുന്നുമ്മല്‍ സ്വദേശി ഇ.പി ലത്തീഫ് ആണ് മരിച്ചത്.

Published

on

കോഴിക്കോട് നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷെയ്ഡ് തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. കുന്നുമ്മല്‍ സ്വദേശി ഇ.പി ലത്തീഫ് ആണ് മരിച്ചത്. സണ്‍ഷെയ്ഡിന് ബലം നല്‍കുന്നതിനായി ഉറപ്പിച്ച പലക തട്ടിമാറ്റുന്നതിനിടെ കോണ്‍ക്രീറ്റ് തകര്‍ന്ന് ലത്തീഫിന്റെ മുകളിലേക്ക് വീഴുകയായിരുന്നു.

ഇന്ന് ഉച്ചയോടെയായിരുന്നു അപകടമുണ്ടായത്. ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Continue Reading

kerala

സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല; അന്വേഷണം ആരംഭിച്ച് വനംവകുപ്പ്

പരാതിക്കാരന് പട്ടിക്കാട് റേഞ്ച് ഓഫീസര്‍ നോട്ടീസയച്ചു.

Published

on

സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാലയില്‍ അന്വേഷണം ആരംഭിച്ച് വനംവകുപ്പ്. ഇതിന്റെ ആദ്യപടിയെന്ന നിലക്ക് പരാതിക്കാരന് പട്ടിക്കാട് റേഞ്ച് ഓഫീസര്‍ നോട്ടീസയച്ചു.

ഐഎന്‍ടിയുസി യുവജനവിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറിയും യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ വക്താവുമായ മുഹമ്മദ് ഹാഷിമാണ് സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കിയത്. ഈ മാസം 21ാം തീയതി പട്ടിക്കാട് റേഞ്ച് ഓഫീസില്‍ ഹാജരായി കേസുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും ഹാജരാക്കണമെന്ന് നോട്ടീസില്‍ വ്യക്തമാക്കി. തെളിവുകള്‍ കൈമാറാത്തപക്ഷം പരാതിക്കാരന് ഒന്നും ബോധിപ്പിക്കാനില്ലെന്ന് കണക്കാക്കുമെന്നും വനംവകുപ്പിന്റെ നോട്ടീസില്‍ പറയുന്നു.

സുരേഷ് ഗോപി ചെയ്തത് വന്യജീവി സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് പരാതിക്കാരന്‍ ആരോപിച്ചിരുന്നു. പുലിപ്പല്ല് മാല എങ്ങനെ ലഭിച്ചെന്ന് സുരേഷ് ഗോപി വ്യക്തമാക്കണമെന്നും നിയമം സംരക്ഷിക്കാന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സുരേഷ് ഗോപിയുടെ നിയമലംഘനം ഭരണഘടനാലംഘനവും ഗുരുതരമായ കൃത്യവിലോപവുമാണെന്നും പരാതിക്കാരന്‍ വ്യക്തമാക്കിയിരുന്നു.

Continue Reading

kerala

കൈക്കൂലിക്കേസ്; പാലക്കാട് ഫയര്‍ സ്‌റ്റേഷന്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

പാലക്കാട് ഫയര്‍ സ്‌റ്റേഷന്‍ ഓഫീസര്‍ ഹിതേഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

Published

on

പാലക്കാട് എന്‍ഒസിക്ക് കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ ഫയര്‍ സ്‌റ്റേഷന്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. കുറ്റക്കാരനാണെന്ന വിജിലന്‍സ് കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് ഫയര്‍ സ്‌റ്റേഷന്‍ ഓഫീസര്‍ ഹിതേഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

പാലക്കാട് സ്വദേശിയായ കെട്ടിട ഉടമ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് നടപടി. ത്രീസ്റ്റാര്‍ ലൈസന്‍സ് പുതുക്കുന്നതിനായി ഫയര്‍ എന്‍ഒസി ആവശ്യപ്പെട്ടെത്തിയ കെട്ടിട ഉടമയോട് ഒരു ലക്ഷം രൂപയാണ് ഹിതേഷ് കൈക്കൂലിയായി ആവശ്യപ്പെട്ടത്.

Continue Reading

Trending