Connect with us

News

അമേരിക്കൻ ബോക്സിങ് ഇതിഹാസം ജോർജ്ജ് ഫോർമാൻ അന്തരിച്ചു

ഫോർമാന്‍റെ കുടുംബം സമൂഹമാധ്യമങ്ങളിലൂടെ മരണവിവരം പങ്കുവെച്ചെങ്കിലും കാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.

Published

on

രണ്ട് തവണ ലോക ഹെവിവെയ്റ്റ് ചാമ്പ്യനായിരുന്ന അമേരിക്കൻ ബോക്സിങ് ഇതിഹാസം ജോർജ് ഫോർമാൻ (76) അന്തരിച്ചു. ഫോർമാന്‍റെ കുടുംബം സമൂഹമാധ്യമങ്ങളിലൂടെ മരണവിവരം പങ്കുവെച്ചെങ്കിലും കാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. റിങ്ങിൽ ബിഗ് ജോർജ് എന്നറിയപ്പെട്ടിരുന്ന ഫോർമാൻ 1968ൽ ഒളിമ്പിക്സിൽ സ്വർണ മെഡൽ സ്വന്തമാക്കിയിരുന്നു.

1973ൽ അന്നത്തെ പ്രമുഖ ബോക്സറായിരുന്ന ജോ ഫ്രേസിയറെ തോൽപ്പിച്ചതോടെ ഫോർമാന്റെ ഖ്യാതിയേറി. എന്നാൽ തൊട്ടടുത്ത വർഷം ‘റമ്പ്ൾ ഇൻ ദ് ജംഗ്ൾ’ എന്നറിയപ്പെട്ട വിഖ്യാത മത്സരത്തിൽ മുഹമ്മദലിയോട് പരാജയപ്പെട്ടു. 1977ൽ ജിമ്മി യങ്ങുമായുള്ള മത്സരത്തിൽ തോറ്റതോടെ പ്രഫഷനൽ ബോക്സിങ്ങിൽനിന്ന് ഇടവേളയെടുത്തു.

ഒരു പതിറ്റാണ്ടിനു ശേഷം റിങ്ങിലേക്ക് തിരിച്ചെത്തിയ ഫോർമാൻ പിന്നീടു നടത്തിയ മുന്നേറ്റം കാ‍യിക പ്രേമികൾക്ക് വിസ്മയമായി. 1994ൽ 46-ാം വയസ്സിൽ, തോൽവി അറിയാതെ മുന്നേറിയ മൈക്കൽ മൂററിനെ തോൽപ്പിച്ച് വീണ്ടും ലോക ഹെവിവെയ്റ്റ് ചാമ്പ്യനായി. ഏവരെയും ഞെട്ടിച്ച ഈ പ്രകടനത്തിലൂടെ ലോക ചാമ്പ്യനാകുന്ന പ്രായം കൂടിയ താരമെന്ന നേട്ടവും ഫോർമാന് സ്വന്തമായി.

1960കളിൽ തുടങ്ങിയ കരിയർ 1997ലാണ് ഫോർമാൻ അവസാനിപ്പിച്ചത്. 60കളിൽ ചക് വെപണർ, 70കളിൽ ജോ ഫ്രേസിയറും മുഹമ്മദലിയും, 80കളിൽ ഡ്വൈറ്റ് മുഹമ്മദ് ഖ്വാസി, 90കളിൽ ഇവാൻഡർ ഹോളിഫീൽഡ്, മൈക്ക് ടൈസൻ തുടങ്ങിയ വമ്പന്മാരുമായി ഏറ്റുമുട്ടിയ ഫോർമാൻ തലമുറകൾക്ക് പ്രചോദനമായി. കരിയറിലാകെ 81 മത്സരങ്ങളിൽ 76ലും ജയം (ഇതിൽ 68 നോക്കൗട്ട് മത്സരങ്ങൾ) സ്വന്തമാക്കിയ ഫോർമാൻ അഞ്ച് തോൽവി മാത്രമാണ് വഴങ്ങിയത്.

kerala

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; സ്‌കൂളിന് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ മന്ത്രി

കൊല്ലം തേവലക്കര സ്‌കൂളിലെ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂളിന് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.

Published

on

കൊല്ലം തേവലക്കര സ്‌കൂളിലെ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂളിന് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സര്‍ക്കുലറില്‍ വൈദ്യുതി കമ്പി അപകടകരമായ സ്ഥിതിയില്‍ ആണെങ്കില്‍ കെഎസ്ഇബിയെ അറിയിക്കാന്‍ നിര്‍ദേശമുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു. ഫിറ്റ്നസ് നല്‍കാന്‍ പാടില്ലായിരുന്നെന്നും വിലയിരുത്തല്‍ നടത്തിയതിന്റെ വിശദവിവരങ്ങള്‍ ചോദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അധ്യാപകര്‍ക്കെതിരായ നടപടിയില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും വിശദ റിപ്പോര്‍ട്ട് ലഭിച്ചാല്‍ കുറ്റക്കാര്‍ക്കെതിരെ വൈദ്യുതി വകുപ്പും വിദ്യാഭ്യാസ വകുപ്പും നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് വിദ്യാഭ്യാസ വകുപ്പ് വീട് വെച്ചു നല്‍കുമെന്നും ശിവന്‍കുട്ടി പറഞ്ഞു.

അതേസമയം വിദ്യാര്‍ത്ഥി അവിടെ കയറരുതെന്ന രീതിയില്‍ മന്ത്രി ചിഞ്ചുറാണിയുടെ പ്രതികരണത്തോട് യോജിപ്പില്ലെന്നും കുട്ടികള്‍ പ്രായത്തിന് അനുസരിച്ച് കളിക്കുമെന്നും മന്ത്രി പറഞ്ഞു.

Continue Reading

kerala

മിഥുന്റെ മരണവിവരം അമ്മയെ അറിയിച്ചു; സംസ്‌കാരം അമ്മ നാട്ടിലെത്തിയ ശേഷം

വിദേശത്തുള്ള അമ്മ സുജ നാളെ നാട്ടിലെത്തിയ ശേഷമായിരിക്കും മിഥുന്റെ സംസ്‌കാരം നടക്കുക.

Published

on

കൊല്ലം തേവലക്കര ബോയ്‌സ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മരണവിവരം അമ്മയെ അറിയിച്ചു. വിദേശത്തുള്ള അമ്മ സുജ നാളെ നാട്ടിലെത്തിയ ശേഷമായിരിക്കും മിഥുന്റെ സംസ്‌കാരം നടക്കുക. കുവൈത്തില്‍ വീട്ടുജോലിക്കായി പോയതായിരുന്നു മിഥുന്റെ അമ്മ. എന്നാല്‍ സുജ വീട്ടുജോലിക്കായി പോയ കുടുംബം തുര്‍ക്കിയില്‍ വിനോദയാത്രയ്ക്കായി പോയിരിക്കുകയായിരുന്നു. ഇവരോടൊപ്പമാണ് സുജയും ഉള്ളത്.

തുര്‍ക്കിയില്‍ നിന്ന് ഇന്ന് തന്നെ കുവൈത്തില്‍ എത്തിക്കും. അവിടെ നിന്ന് പേപ്പറൊക്കെ ശരിയാക്കിയ ശേഷം കൊച്ചിയിലെത്തും. അങ്ങനെയെങ്കില്‍ മിഥുന്റെ സംസ്‌കാരം നാളെ നടക്കും.

സംഭവത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്ന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി. പ്രാഥമിക റിപ്പോര്‍ട്ടില്‍ അനാസ്ഥയുണ്ടെന്ന് കണ്ടെത്തിയിരുന്നു. സ്‌കൂള്‍ അധികൃതരുടെയും കെഎസ്ഇബിയുടെയും വീഴ്ച ചൂണ്ടിക്കാട്ടി വിവിധ സംഘടനകള്‍ ഇന്നും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും.

സ്‌കൂളിലെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ കയറിയപ്പോഴാണ് തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ (13) ഷോക്കേറ്റ് മരിച്ചത്. പിന്നാലെ സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റിക്ക് വീഴ്ച്ചയുണ്ടായെന്ന് വൈദ്യുത വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു.

Continue Reading

kerala

ആ പയ്യന്‍ ഷെഡിന്‌റെ മുകളില്‍ വലിഞ്ഞു കയറിയതിന് അധ്യാപകര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും; വിവാദ പരാമര്‍ശം നടത്തി മന്ത്രി ജെ ചിഞ്ചുറാണി

വിവാദ പ്രസ്താവന നടത്തിയതിനു പിന്നാലെ മന്ത്രി സൂംബ നൃത്തം ചെയ്തിരുന്നു. ഇതും വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴി വെച്ചിരിക്കുന്നത്.

Published

on

കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വിവാദ പരാമര്‍ശം നടത്തി മൃഗക്ഷേമവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. മിഥുന്‍ ഷീറ്റിനു മുകളില്‍ വലിഞ്ഞു കയറിയതിന് അധ്യാപകര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന് മന്ത്രി കൊച്ചിയില്‍ നടന്ന സിപിഐ വനിതാസംഗമത്തില്‍ പറഞ്ഞു. വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചതില്‍ അധ്യാപകരെ കുറ്റം പറയാനാവില്ലെന്നും മന്ത്രി തുറന്നടിച്ചു. സഹപാഠികള്‍ വിലക്കിയിട്ടും മിഥുന്‍ വലിഞ്ഞു കയറിയതാണെന്നും മന്ത്രി പറഞ്ഞു.

ഒരു പയ്യന്‌റെ ചെരുപ്പെടുക്കാന്‍ ആ പയ്യന്‍ ഷെഡിന്‌റെ മുകളില്‍ വലിഞ്ഞു കയറി. ചെരുപ്പെടുക്കാന്‍ പോയപ്പോള്‍ കാലൊന്ന് തെന്നി പെട്ടെന്ന് കയറി പിടിച്ചത് വലിയ കമ്പിയില്‍. ഇതില്‍ നിന്നാണ് കറണ്ടടിച്ചത്. അപ്പോഴെ പയ്യന്‍ മരിച്ചു. ഇത് അധ്യാപകരുടെ കുഴപ്പമല്ലെന്നും മന്ത്രി പറഞ്ഞു. വിവാദ പ്രസ്താവന നടത്തിയതിനു പിന്നാലെ മന്ത്രി സൂംബ നൃത്തം ചെയ്തിരുന്നു. ഇതും വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴി വെച്ചിരിക്കുന്നത്.

Continue Reading

Trending