india
നീതിയുടെ മേല്‍ പതിഞ്ഞ കരിനിഴല്‍
EDITORIAL

ഡല്‍ഹി ഹൈക്കോടതിയിലെ മുതിര്‍ന്ന രണ്ടാമത്തെ ജഡ്ജി യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതയില്‍ നിന്ന് 15 കോടിയോളം രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെടുത്ത സംഭവം ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ ഞെട്ടിച്ചിരിക്കുകയാണ്. ജഡ്ജിയുടെ വീട്ടില്‍ തീപ്പിടിത്തമുണ്ടായതോടെയാണ് സംഭവങ്ങളുടെ തുടക്കം. ജഡ്ജി വിട്ടിലില്ലാതിരുന്ന സമയത്ത് നടന്ന സംഭവത്തില്‍ തീയണച്ചതിന് ശേഷം ഫയര്‍ഫോഴ്സസ് സംഘം നടത്തിയ പരിശോധനയിലാണ് നോട്ടുകെട്ടുകള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പണം കണ്ടെത്തിയ വിവരം ഫയര്‍ഫോഴ്സ് മേധാവി അതുല്‍ ഗാര്‍ഗ് തുടക്കത്തില്‍ നിഷേധിച്ചുവെങ്കിലും പിന്നിട് മലക്കം മറിയുകയാണുണ്ടായത്. തീ കെടുത്തിയ ശേഷം സ്ഥലം പൊലീസ് ഏറ്റെടുത്തെന്നായിരുന്നു തുടക്കത്തില്‍ അദ്ദേഹം പറഞ്ഞതെങ്കിലും പിന്നീട് അത് തിരുത്തുകയാ യിരുന്നു. കണ്ടെത്തിയ തുക എത്രയെന്നതിന് ഔദ്യോകിക സ്ഥിരീകരണമുണ്ടായിട്ടില്ലെങ്കിലും ജസ്റ്റിസിനെ അലഹബാദിലേക്ക് മാറ്റുന്നതില്‍ പ്രതിഷേധിച്ച് അവിടുത്തെ ബാര്‍ അസോസിയേഷന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ 15 കോടിയോളം രൂപ കണ്ടെത്തിയെന്ന് ക്യത്യമായി പറയുന്നുണ്ട്. ഡല്‍ഹി ഹൈക്കോടതി ജിഫ് ജസ്റ്റിസ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചതിനിടെ തന്നെ സുപ്രീം കോടതി കൊളിജിയം അസാധാരണ യോഗം ചേര്‍ന്നത് സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നതാണ്. വിവാദത്തെ തുടര്‍ന്ന് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാനുള്ള ശ്രമം കൊളീജിയത്തിന്റെ ഭാഗത്തു നിന്നുണ്ടായെങ്കിലും അതിരൂക്ഷമായ വിമര്‍ശനമായിരുന്നു ബാര്‍ അസോസിയേഷന്റെ ഭാഗത്തു നിന്നുണ്ടായത്. സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ അവര്‍ അലഹബാദ് ഹൈക്കോടതി ചവറ്റുകുട്ടയല്ലെന്നും അങ്ങോട് സ്ഥലം മാറ്റിയാല്‍ പണിമുടക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലും നോട്ട് വിഷയം ഉന്നയിക്കപ്പെടുകയുണ്ടായി. സംഭവം നമ്മെയൊന്നാകെ പിടിച്ചുകുലുക്കുന്നതും മനോവീര്യം തകര്‍ത്തു കളയുന്നതും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ഭരണപരമായ ഇടപെടല്‍ വേണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാഷ്ട്രീയ വിവാദങ്ങള്‍ സൃഷ്ടിച്ച നിരവധി കേസുകള്‍ പരിഗണിച്ച ജഡ്ജിയാണ് യശ്വന്ത് വര്‍മയെന്നതാണ് ഏറ്റവും ഗൗരവതരമായ വിഷയം. ലോകസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി സമ്മാനിച്ച ആദായ നികുതി കേസ് ഉള്‍പ്പെടെ ഒട്ടേറെ വിവാദങ്ങള്‍ക്കാണ് അദ്ദേഹത്തിന്റെ വിധി പ്രസ്താവങ്ങള്‍ വഴിവെച്ചത്. രാജ്യത്തെ പിടിച്ചുലച്ച ഉന്നാവ പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെന്‍ഗറിന് ജാമ്യം അനുവദിച്ചതും അദ്ദേഹമായിരുന്നു. 22 വര്‍ഷത്തെ അഭിഭാഷക പരിചയമുള്ള അദ്ദേഹം വര്‍ഷങ്ങളോളം ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ അഭിഭാഷകനായിരുന്നു. 2014ല്‍ അലഹബാദ് ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ശേഷം 2021ലാണ് ഡല്‍ഹി ഹൈക്കോടതിയിലെത്തുന്നത്. ജി.എസ്.ടി ഉള്‍പ്പെടെ നികുതി കേസുകളും കമ്പനികളുടെ അപ്പിലുകളും പരിഗണിക്കുന്ന ഡിവിഷന് ബെഞ്ചിന്റെ അധ്യക്ഷ പദവിയിലാണ് നിലവില്‍ അദ്ദേഹമുള്ളത്.
ജനാധിപത്യത്തിന്റെ മൂന്നാം തൂണായി നിലകൊള്ളുന്നതോടൊപ്പം നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ രാജ്യത്തിന്റെ ജനാധിപത്യ, മതേതര വിശ്വാസികളുടെ പ്രതീക്ഷയുടെ ഭാരവും നീതിന്യായ വ്യവസ്ഥയില്‍ അര്‍പ്പിതമായി നില്‍ക്കുകയാണ്. എന്നാല്‍ ഈ സംവിധാനത്തില്‍ നിന്നും കൊല്ലന്റെ ആലയിലെ പൂച്ചയെപ്പോലെ രാജ്യത്തെ ജനങ്ങള്‍ നിരന്തരമായി ഞെട്ടിക്കൊണ്ടിരിക്കുകയാണ്. നിലവിലെ സംഭവ വികാസങ്ങളില്‍ പരാമര്‍ശ വിധേയമായിട്ടുള്ള അലഹബാദ് ഹൈക്കോടതി ജഡ്ജ് നടത്തിയ വിദ്വേഷം വമിപ്പിക്കുന്ന പ്രസംഗം ഇതിന്റെ മറ്റൊരുദാഹരണമാണ്. ന്യായാധിപന്മാരുടെ തിരഞ്ഞെടുപ്പ് നീതിയുക്തവും ഭരണഘടനാദത്തവുമാക്കി മാറ്റുക എന്നതാണ് ഈ ദാരുണമായ അവസ്ഥാ വിശേഷത്തിനുള്ള ഏക പരിഹാരം, ജഡ്ജിമാരുടെ നിയമനങ്ങള്‍ക്കുള്ള കൊളിജിയം പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് സുപ്രിം കോടതി ചീഫ് ജസ്റ്റിസുമാരും സര്‍ക്കാറുകളും തമ്മില്‍ നിരന്തരമായി എഴുത്തുകുത്തുകള്‍ നടക്കുന്നുവെങ്കിലും ഒരു ധാരണയിലെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. സര്‍ക്കാറിന്റെ താല്പര്യങ്ങള് ഒളിച്ചു കടത്തുന്ന രീതിയിലുള്ള നിര്‍ദ്ദേശങ്ങളും നിയമ നിര്‍മാണങ്ങളുമാണ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ഗവണ്മെന്റിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തിലുണ്ടാവുന്നത് എന്നതാണ് വസ്തുത. നീതിന്യായ വ്യവസ്ഥയുടെ അടിക്കല്ലിളക്കുന്ന പ്രവണതകള്‍ ഒന്നൊന്നായി ഉയര്‍ന്നു വരുമ്പോള്‍ ഭരണകുടവും പരമോന്നത നിതിപീഠവും ഇക്കാര്യത്തില്‍ ഇനിയും അമാന്തിച്ചു നിന്നാല്‍ നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയാണ് ചോദ്യംചെയ്യപ്പെടുക. അതാകട്ടെ ഭരണഘടനയുടെ അന്തസത്തക്കുനേരെയുള്ള വെല്ലുവിളിയായിരിക്കും.
india
കൂട്ടബലാത്സംഗം ചെയ്യ്തു; ദേഹത്ത് മാരക വൈറസ് കുത്തിവെച്ചു; മുഖത്ത് മൂത്രമൊഴിച്ചു; ബിജെപി എംഎല്‍എക്കെതിരെ പരാതി നല്കി സാമൂഹിക പ്രവര്‍ത്തക
മണിരത്നത്തിന് പുറമെ വാസന്ത, ചെന്നകേശവ, കമല്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

40-കാരിയായ സാമൂഹിക പ്രവര്‍ത്തകയെ കര്‍ണാടക ബിജെപി എംഎല്‍എ മണിരത്നം ഉള്‍പ്പടെയുള്ള സംഘം പീഡിപ്പിച്ചതായി പരാതി. എംഎല്‍എയുടെ നേതൃത്വത്തില്‍ തന്നെ കൂട്ടബലാത്സംഗം ചെയ്യുകയും ദേഹത്ത് മാരക വൈറസ് കുത്തിവെക്കുകയും മുഖത്ത് മൂത്രമൊഴിക്കുകയും ചെയ്തുവെന്ന് യുവതി പരാതിയില്‍ പറയുന്നു. മണിരത്നത്തിന് പുറമെ വാസന്ത, ചെന്നകേശവ, കമല്‍ എന്നിവരാണ് കേസിലെ പ്രതികള്‍. യുവതിയുടെ പരാതില്‍ ബെംഗളൂരു പൊലീസ് കേസെടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
2023 ല്‍ മണിരത്നയുടെ ഓഫീസിലാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. ‘അവര്‍ നാല് പേരും ചേര്‍ന്ന് എന്റെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുകയും ഞാന്‍ എതിര്‍ത്താല്‍ എന്റെ മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് മണിരത്നയുടെ നിര്‍ദ്ദേശപ്രകാരം വാസന്തയും ചെന്നകേശവയും ചേര്‍ന്ന് എന്നെ ബലാത്സംഗം ചെയ്തു. പിന്നീട് എംഎല്‍എ എന്റെ മുഖത്ത് മൂത്രമൊഴിച്ചു’ – അവര്‍ പരാതിയില്‍ പറഞ്ഞു.
ഈ വിവരം പുറത്ത് പറഞ്ഞാല്‍ തന്റെ കുടുംബത്തെ ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തി. മണിരത്നയുടെ നിര്‍ദ്ദേശപ്രകാരം തനിക്കെതിരെ കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും നേരത്തെ അറസ്റ്റിലായിരുന്നുവെന്നും ഇവര്‍ പറയുന്നു. സംഭവത്തിന് പിന്നാലെ യുവതി ഗുരുതരാവസ്ഥയിലായിരുന്നു. ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചതായും പറയുന്നു. ഇതിന് പിന്നാലെയാണ് കേസ് നല്‍കിയത്. മണിരത്നക്കെതിരെരെയുള്ള കേസ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
india
ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ ആസൂത്രണം; രണ്ട്പേര് പിടിയില്‍
പാക് ചാര സംഘടനയായ ഐഎസ്ഐ ബന്ധം ഉള്ളവരാണ് പിടിയിലായവരെന്ന് ഏജന്‍സികള്‍ അറിയിക്കുന്നത്.

ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതി തകര്‍ത്ത് രഹസ്യാന്വേഷണ സംഘം. ഭീകരാക്രമണം ആസൂത്രണം ചെയ്ത രണ്ട്പേര് അറസ്റ്റിലായി. പാക് ചാര സംഘടനയായ ഐഎസ്ഐ ബന്ധം ഉള്ളവരാണ് പിടിയിലായവരെന്ന് ഏജന്‍സികള്‍ അറിയിക്കുന്നത്. പ്രതികള്‍ വിദഗ്ധ പരിശീലനം ലഭിച്ചവരും ഡല്‍ഹിയിലെ സൈനിക കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചെന്നും വിവരമുണ്ട്.
പാകിസ്താന് ഹൈക്കമ്മിഷനില്‍ നിന്ന് ഇന്ത്യ പുറത്താക്കിയ രണ്ടു ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കുണ്ടെന്നും ഏജന്‍സികള്‍ പറയുന്നു. അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ജനുവരിയില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്നാണ് ഭീകരരെ അറസ്റ്റ് ചെയ്യുന്നത്.
india
പാക് ഹൈക്കമ്മീഷന് ഓഫീസിലെ ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ; 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടാന്‍ നിര്‍ദേശം
ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷന് ഓഫീസിലെ ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ. 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടാനും നിര്‍ദേശം നല്കി. പദവിക്ക് നിരക്കാത്ത പെരുമാറ്റത്തിന്റെ പേരിലാണ് ഉദ്യോഗസ്ഥനെതിരെയുള്ള നടപടിയെന്നാണ് സൂചന. ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഉദ്യോഗസ്ഥര്‍ പ്രത്യേക അവകാശങ്ങള്‍ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പാക് ഹൈക്കമ്മീഷന് ഇന്ത്യ കര്‍ശന നിര്‍ദേശം നല്കി.
അതേസമയം, ഇന്ത്യയുടെ സര്‍വകക്ഷി പ്രതിനിധി സംഘങ്ങളുടെ യാത്ര ആരംഭിച്ചു. പാക്ഭീകരത ലോകരാജ്യങ്ങളെ ബോധ്യപ്പെടുത്തന്നതിനായി ജപ്പാനിലേക്കുള്ള ആദ്യസംഘം ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടു. യുഎഇയിലേക്കുള്ള രണ്ടാം സംഘം ഇന്ന് രാത്രി പുറപ്പെടും. യുഎഇ സംഘത്തില്‍ ഇ.ടി മുഹമ്മദ് ബഷീറും എംപിയും ഉണ്ടാകും.
-
kerala17 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala3 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala2 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala2 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
india2 days ago
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം
-
Health2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
Cricket2 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി