Connect with us

kerala

മാസപ്പടി കേസ്; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികളില്‍ ഹൈക്കോടതി വിധി ഇന്ന്

അന്തരിച്ച പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബുവിന്റെയും മാത്യു കുഴല്‍നടന്‍ എംഎല്‍എയുടെയും ഹരജികളിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി പറയുക

Published

on

കൊച്ചി: മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. അന്തരിച്ച പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബുവിന്റെയും മാത്യു കുഴല്‍നടന്‍ എംഎല്‍എയുടെയും ഹരജികളിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി പറയുക. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലും എക്‌സാലോജികും തമ്മിലുള്ള ഇടപാടില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. രാഷ്ട്രീയ നേതാക്കളും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും മാസപ്പടിയായി പണം കൈപ്പറ്റിയതായി ആരോപണം ഉയര്‍ന്നിരുന്നു.

മൂവാറ്റുപുഴ വിജിലന്‍സ് കോടതിയും ഹൈക്കോടതി സിംഗിള്‍ ബെഞ്ചും നേരത്തെ ഈ ആവശ്യം തളളിയിരുന്നു. സേവനങ്ങളില്ലതെ തന്നെ സിഎംആര്‍എല്ലില്‍ നിന്ന് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്‌സാലോജിക് കമ്പനി 1.72 കോടി രൂപ കൈപ്പറ്റിയത് അന്വേഷിക്കണമെന്നാണ് മാത്യു കുഴല്‍നാടന്റെ ആവശ്യം. ഇക്കാര്യം തള്ളിയ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിന് എതിരെയാണ് മാത്യു കുഴല്‍നാടന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഉച്ചയ്ക്ക് 1.45ന് ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് ഹരജികളില്‍ വിധി പറയുക.

kerala

വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് സ്ത്രീകളെ പീഡിപ്പിച്ച പത്തനംതിട്ട സ്വദേശി പിടിയില്‍

വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് സ്ത്രീകളെ പീഡിപ്പിച്ച പത്തനംതിട്ട സ്വദേശി പിടിയില്‍.

Published

on

തിരുവനന്തപുരം: വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് പീഡനം. വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് സ്ത്രീകളെ പീഡിപ്പിച്ച പത്തനംതിട്ട സ്വദേശി പിടിയില്‍. തിരുവല്ല സ്വദേശി അഭിലാഷ് ചന്ദ്രനാണ് പിടിയിലായത്. ഇയാള്‍ അഞ്ചോളം സ്ത്രീകളെ പീഡിപ്പിച്ചതായാണ് വിവരം. വിളപ്പില്‍ശാല പൊലീസാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ വഞ്ചന കേസുകള്‍ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Continue Reading

kerala

തിരുവനന്തപുരത്ത് ശ്രീചിത്ര പുവര്‍ ഹോമിലെ മൂന്നു കുട്ടികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

16, 15, 12 വയസുള്ള കുട്ടികളാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

Published

on

തിരുവനന്തപുരത്തെ ശ്രീചിത്ര പുവര്‍ ഹോമിലെ മൂന്നു കുട്ടികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.16, 15, 12 വയസുള്ള കുട്ടികളാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഒരാഴ്ച മുമ്പാണ് സിഡബ്ല്യുസി കുട്ടികളെ ശ്രീചിത്രയില്‍ കൊണ്ടുവന്നത്. രണ്ടു കുട്ടികള്‍ മെഡിക്കല്‍ കോളജിലും ഒരാള്‍ എസ്എടി ആശുപത്രിയിലും ചികിത്സയിലാണ്.

സംഭവത്തില്‍ വഞ്ചിയൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. വീട്ടില്‍ പോവണമെന്ന് കുട്ടികള്‍ ആവശ്യപ്പെട്ടിരുന്നെന്ന് പൊലീസ് പറയുന്നു.

Continue Reading

kerala

മലപ്പുറത്ത് ഓട്ടിസം ബാധിച്ച കുട്ടിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ രണ്ടാനമ്മ പൊലീസില്‍ കീഴടങ്ങി

നിലമ്പൂര്‍ സ്വദേശിയും അധ്യാപികയുമായ ഉമൈറയാണ് പെരിന്തല്‍മണ്ണ പൊലീസിലിനു മുമ്പില്‍ കീഴടങ്ങിയത്.

Published

on

മലപ്പുറം പെരിന്തല്‍മണ്ണയില്‍ ഓട്ടിസം ബാധിച്ച കുട്ടിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ രണ്ടാനമ്മ പൊലീസില്‍ കീഴടങ്ങി. നിലമ്പൂര്‍ സ്വദേശിയും അധ്യാപികയുമായ ഉമൈറയാണ് പെരിന്തല്‍മണ്ണ പൊലീസിലിനു മുമ്പില്‍ കീഴടങ്ങിയത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

കുട്ടിയുടെ ആദ്യ മാതാവ് അര്‍ബുദബാധിതയായി 2020 ഒക്ടോബറിലാണ് മരിച്ചത്. തൊട്ടടുത്ത മാസം പിതാവ് ഉമൈറയെ വിവാഹം കഴിക്കുകയും ചെയ്തു. സ്വന്തം മാതാവിന്റെ രക്ഷിതാക്കള്‍ക്കൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. പിന്നീട് പിതാവ് കോടതി വഴി കുട്ടിയുടെ സംരക്ഷണം ഏറ്റുവാങ്ങുകയായിരുന്നു. ആഴ്ചയില്‍ രണ്ടുദിവസം ആദ്യ മാതാവിന്റെ രക്ഷിതാക്കള്‍ കുട്ടിയെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോകും.

കഴിഞ്ഞമാസം പേരകുട്ടിയുടെ ദേഹത്ത് മുറിവുകളും പാടുകളും ഇവര്‍ കാണുകയായിരുന്നു. കുട്ടിക്ക് നടക്കാനും പ്രയാസമുണ്ടായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. ചൈല്‍ഡ് ലൈന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തത്.

താന്‍ കുട്ടിയെ ഉപദ്രവിച്ചതായി ഉമൈറ ബന്ധുക്കളോട് സമ്മതിക്കുകയും ചെയ്തു. കേസെടുത്തതിന ്പിന്നാലെ ഉമൈറ ഒളിവില്‍ പോകുകയായിരുന്നു. ഇന്നാണ് പൊലീസില്‍ കീഴടങ്ങിയത്.

Continue Reading

Trending