kerala
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട വേനല്‍ മഴയ്ക്ക് സാധ്യത; ഏറ്റവും കൂടുതല്‍ വേനല്‍ മഴ ലഭിച്ചത് ഈ വര്‍ഷം
അള്‍ട്രാ വയലറ്റ് സൂചികയില്‍ ഇടുക്കി, കൊല്ലം, മലപ്പുറം, കോട്ടയം ജില്ലകള്‍ ഓറഞ്ച് ലെവലില്‍ തുടരുകയാണ്
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട വേനല്‍ മഴയ്ക്ക് സാധ്യത. ഉച്ച തിരിഞ്ഞായിരിക്കും ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത കൂടുതലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലയോര മേഖലയില്‍ കൂടുതല്‍ മഴ ലഭിച്ചേക്കും. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല.
അതേസമയം സംസ്ഥാനത്ത് ഉയര്‍ന്ന താപനില തുടരും. അള്‍ട്രാ വയലറ്റ് സൂചികയില്‍ ഇടുക്കി, കൊല്ലം, മലപ്പുറം, കോട്ടയം ജില്ലകള്‍ ഓറഞ്ച് ലെവലില്‍ തുടരുകയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ വേനല്‍ മഴ ലഭിച്ചത് ഈ വര്‍ഷമാണ്. സംസ്ഥനത്ത് ഇതുവരെ 58. 2 മില്ലിമീറ്റര്‍ മഴ ലഭിച്ചുവെന്നാണ് കണക്ക്.
kerala
11കാരിയെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 178 വര്‍ഷം തടവ്; 10.75 ലക്ഷം പിഴയും
അരീക്കോട് സ്വദേശിയായ 40 കാരനാണ് പ്രതി.
മലപ്പുറം: 11 വയസ്സുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 178 വര്‍ഷം ഒരു മാസം കഠിന തടവും 10.75 ലക്ഷം രൂപ പിഴയും വിധിച്ചതായി മഞ്ചേരി സ്പെഷല്‍ പോക്സോ കോടതി അറിയിച്ചു. അരീക്കോട് സ്വദേശിയായ 40 കാരനാണ് പ്രതി.
2022 ലും 2023 ലും മൂന്ന് തവണയാണ് ഇയാള്‍ മകളെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് കേസ് പറയുന്നു. പീഡന വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും, മകളുടെ മുന്നില്‍ വെച്ച് മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടതായും പരാതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
വിവിധ വകുപ്പുകളിലായി 178 വര്‍ഷവും ഒരു മാസവും തടവുശിക്ഷ അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടു. പ്രതിയില്‍ നിന്ന് ഈടാക്കുന്ന 10.75 ലക്ഷം രൂപ പിഴ അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. പിഴ അടയ്ക്കാനാകാത്ത പക്ഷം ഓരോ വകുപ്പിലും മൂന്നു മാസം വീതം അധിക തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.
അതിജീവിതയ്ക്ക് സര്‍ക്കാരിന്റെ വിക്ടിം കമ്പനസേഷന്‍ ഫണ്ടില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് കോടതി നിര്‍ദ്ദേശം നല്കി.

അലന്റെ കൊലപാതകം: പ്രതിയെ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി
വിദ്യാര്‍ത്ഥിയുടെ സഹോദരനോട് ഫുട്ബോള്‍ മത്സരത്തിനിടെ മോശമായി പെരുമാറിയതാണ് സംഭവങ്ങളുടെ തുടക്കമായത്.
തിരുവനന്തപുരത്ത് 18 വയസ്സുകാരന് അലന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ 17 വയസ്സുകാരനായ വിദ്യാര്‍ത്ഥിയെ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി. വിദ്യാര്‍ത്ഥിയുടെ സഹോദരനോട് ഫുട്ബോള്‍ മത്സരത്തിനിടെ മോശമായി പെരുമാറിയതാണ് സംഭവങ്ങളുടെ തുടക്കമായത്. അലനെ കുത്തിക്കൊന്ന പ്രധാന പ്രതിയെ ഇതുവരെ പൊലീസ് പിടികൂടാനായിട്ടില്ല.
ഫുട്ബോള്‍ മത്സരത്തിനിടെ രാജാജി നഗരത്തിലെ വിദ്യാര്‍ത്ഥിയുമായി ഉണ്ടായ വാക്കുതര്‍ക്കമാണ് തുടര്‍സംഭവങ്ങള്‍ക്ക് വഴിവച്ചത്. സംഭവം സഹോദരനായ 17കാരനോട് വിദ്യാര്‍ത്ഥി വിവരിച്ചുവെന്നും, പിന്നാലെ വിവിധ ഇടങ്ങളില്‍ സംഘര്‍ഷം നടന്നുവെന്നും പൊലീസ് അറിയിക്കുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കിടെ ഉണ്ടായ തര്‍ക്കത്തിനിടെ അലനെ മാറിനില്ക്കാന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കുത്തേറ്റ് വീഴാനായത്. ശേഷം പ്രതികള്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
സംഘത്തില്‍ അഞ്ച് പേരുണ്ടായിരുന്നുവെന്നും ഇതില്‍ രണ്ടുപേരെയാണ് ഇതുവരെ പൊലീസ് പിടികൂടിയതെന്നും പൊലീസ് അറിയിച്ചു. മുഖ്യ പ്രതിയെ തേടി അന്വേഷണസംഘം തിരച്ചില്‍ തുടരുകയാണ്.
-
india3 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
News3 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala15 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala15 hours agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala12 hours agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala18 hours agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
kerala16 hours agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം