india
ബെംഗളൂരുവിലെ റൂറലില്‍ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ്
മെയ് 22നാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്.

ബെംഗളൂരുവിലെ റൂറലില്‍ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു. റൂറല്‍ ജില്ലയിലെ ഹോസ്കോട്ടില്‍ നിന്നുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. മെയ് 22നാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്, നിലവില്‍ ബെംഗളൂരുവിലെ കലാസിപാളയയിലുള്ള വാണി വിലാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു വ്യക്തമാക്കി.
റാപ്പിഡ് ആന്റിജന്‍ പരിശോധനയിലൂടെ കുഞ്ഞിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായി ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹര്‍ഷ് ഗുപ്ത പറഞ്ഞു. മേയ് 21ന് സംസ്ഥാനത്ത് 16 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കര്‍ണാടക ആരോഗ്യ മന്ത്രി അറിയിച്ചു.
india
മതപരിവര്‍ത്തനം ആരോപിച്ച് വീണ്ടും മലയാളി വൈദികര്‍ക്ക് നേരെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം
തങ്ങളുടെ മൊബൈല്‍ തട്ടിപറിച്ചതായും കന്യാസ്ത്രീകളെ ആക്രമിക്കാന്‍ ശ്രമിച്ചതായും അവര്‍ ഗ്രാമത്തിലേക്ക് മാറിയതുകൊണ്ട് മാത്രമാണ് അവര്‍ രക്ഷപ്പെട്ടതെന്നും ആക്രമണത്തിനിരയായവര്‍ പറഞ്ഞു.

ഒഡീഷയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികരെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ക്രൂരമായിമര്‍ദിച്ചു. തന്നെയും സഹവൈദികരെയും മര്‍ദിച്ചതായും തങ്ങളുടെ വാഹനത്തിന് കേടുപാട് വരുത്തിയതായും മലയാളി വൈദികന് ഫാദര്‍ ലിജോ നിരപ്പേല്‍ പറഞ്ഞു. തങ്ങളുടെ മൊബൈല്‍ തട്ടിപറിച്ചതായും കന്യാസ്ത്രീകളെ ആക്രമിക്കാന്‍ ശ്രമിച്ചതായും അവര്‍ ഗ്രാമത്തിലേക്ക് മാറിയതുകൊണ്ട് മാത്രമാണ് അവര്‍ രക്ഷപ്പെട്ടതെന്നും ആക്രമണത്തിനിരയായവര്‍ പറഞ്ഞു.
രാത്രി എന്തിനാണ് ഇവിടെ വന്നത്? മതപരിവര്‍ത്തനത്തിന് ആണോ വന്നത് എന്ന് ചോദിച്ചു. തങ്ങളുടെ വീട്ടിലേക്കാണ് വന്നതെന്ന് ഗ്രാമത്തിലുള്ളവര്‍ പറഞ്ഞിട്ട് പോലും കേള്‍ക്കാന്‍ തയ്യാറായില്ല. പൊലീസ് എത്തിയാണ് അവിടെ നിന്ന് പുറത്ത് എത്തിച്ചത്. കേസുമായി മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്നില്ല. ബജ്റംഗ്ദള്‍ ശക്തമായ മേഖലയാണ്. പരാതി കൊടുത്താല്‍ അവര്‍ വീണ്ടും ഞങ്ങള്‍ക്കെതിരെ വരാന്‍ സാധ്യതയുണ്ട്. വിഷയം കലക്ടറെ അറിയിക്കും ഫാദര്‍ ലിജോ നിരപ്പേല്‍ പറഞ്ഞു.
india
യുവാവ് ജീവനൊടുക്കി; ബിജെപി എംപിക്കെതിരെ ആത്മഹത്യ കുറിപ്പ്
ബിജെപി എംപി ഡോ. കെ. സുധാകറും അനുയായികളുമാണ് തന്റെ മരണത്തിന് പിന്നിലെന്ന് ആരോപിച്ചാണ് കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെ.ബാബു (33) ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസ് വളപ്പിലെ മരത്തില്‍ തൂങ്ങിമരിച്ചത്.

ചിക്കബെല്ലാപൂര്‍ ജില്ലാ പഞ്ചായത്ത് ചീഫ് അക്കൗണ്ടന്റിന്റെ ഡ്രൈവര്‍ ജീവനൊടുക്കി. ബിജെപി എംപി ഡോ. കെ. സുധാകറും അനുയായികളുമാണ് തന്റെ മരണത്തിന് പിന്നിലെന്ന് ആരോപിച്ചാണ് കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെ.ബാബു (33) ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസ് വളപ്പിലെ മരത്തില്‍ തൂങ്ങിമരിച്ചത്.
സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി പ്രദേശം പരിശോധിച്ചപ്പോള്‍ ബാബുവിന്റെ മരണക്കുറിപ്പ് കണ്ടെത്തി. ‘സുധാകര്‍ സംസ്ഥാന മന്ത്രിയായിരുന്ന കാലത്ത് നാഗേഷും മഞ്ജുനാഥും എനിക്ക് സ്ഥിരമായ സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തിരുന്നു, പക്ഷേ അതിന് 40 ലക്ഷം രൂപ നല്‍കണമെന്ന് എന്നോട് ആവശ്യപ്പെട്ടു. എന്റെ കൈവശമുള്ള എല്ലാ പണത്തിനും പുറമേ, 25 ലക്ഷം രൂപ വായ്പയെടുത്ത് അവര്‍ക്ക് പണം നല്കി. എന്നാല്‍ നാഗേഷും മഞ്ജുനാഥും എനിക്ക് ജോലി തന്നില്ല,’ എന്ന് യുവാവ് കുറിപ്പില്‍ പറയുന്നു.
india
തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയുമായി ചേര്‍ന്ന് അട്ടിമറി നടത്തി രാഹുല്‍ ഗാന്ധി

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കനത്ത ആരോപണവുമായി കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി രംഗത്ത്. ‘ഭരണഘടനയുടെ അടിസ്ഥാനമായ വോട്ടവകാശം തകര്‍ക്കപ്പെട്ടു. ഓരോ ഇന്ത്യക്കാരനും ഒരു വോട്ട് എന്ന അവകാശം ഭരണഘടന ഉറപ്പാക്കിയതാണ്. എന്നാല്‍ ബിജെപി അതിന് മേല്‍ മാന്ത്രികവിദ്യ ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.
വോട്ട് മോഷണം നടന്നതായി വിശദീകരിക്കുന്ന പ്രത്യേക പ്രസന്റേഷന് ഉള്‍പ്പെടെ വാര്‍ത്താസമ്മേളനത്തിലൂടെ കാണിച്ചു. എക്സിറ്റ് പോള്‍ ഫലങ്ങളില്‍ നിന്ന് വ്യത്യസ്തമായ അന്തിമ ഫലങ്ങളാണ് കാണാനായത്, പ്രത്യേകിച്ച് ഹരിയാന തെരഞ്ഞെടുപ്പില്‍. കര്‍ണാടകയിലെയും ഹരിയാനയിലെയും തെരഞ്ഞെടുപ്പ് തീയതികള്‍ മാറ്റിയത് പോലും സംശയം ഉയര്‍ത്തുന്നു.
മഹാരാഷ്ട്രയില്‍ മുമ്പത്തെ അഞ്ച് വര്‍ഷത്തേക്കാള്‍ കൂടുതല്‍ പുതിയ വോട്ടര്‍മാരെ അധികം കുറഞ്ഞ സമയത്തിനുള്ളില്‍ പട്ടികയില്‍ ചേര്‍ത്തത് ദുരൂഹമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന് ഇലക്ട്രോണിക് വോട്ടര്‍ പട്ടികയുടെ ഡാറ്റ ലഭ്യമാക്കിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സോഫ്റ്റ് കോപ്പി നല്കാതിരുന്നതിനാല് കടലാസ് രേഖകള്‍ പരിശോധിക്കേണ്ടിവന്നു. സെക്കന്‍ഡുകള്‍ കൊണ്ട് പരിശോധിക്കാവുന്ന രേഖകള്‍ പരിശോധിക്കാന്‍ ആറുമാസമെടുത്തു, എന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്ന്, മഹാരാഷ്ട്രയില്‍ വൈകിട്ട് അഞ്ച് മണിക്ക് ശേഷം പോളിങ് നിരക്ക് അപ്രതീക്ഷിതമായി ഉയര്‍ന്നതും, സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാകാതിരിക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷന് നിയമങ്ങളില്‍ മാറ്റം വരുത്തിയതായും എന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. മഹാരാഷ്ട്രയില്‍ മാത്രം 40 ലക്ഷം ദുരൂഹ വോട്ടര്‍മാരെ കണ്ടെത്തിയതായും അദ്ദേഹം അവകാശപ്പെട്ടു.
-
india3 days ago
ബലാത്സംഗക്കേസ് പ്രതി ഗുര്‍മീത് റാം റഹീമിന് വീണ്ടും 40 ദിവസത്തെ പരോള്‍
-
Video Stories3 days ago
“മോഹന്‍ലാലിനെ അയക്കാതെ ജോഷി ചതിച്ച സ്ഥിതിക്ക് പച്ചക്കുളം വാസുവിനെ എങ്കിലും കൊണ്ടുവരുമോ കുഞ്ഞച്ച”; മന്ത്രി അബ്ദുറഹ്മാനെ പരിഹസിച്ച് സന്ദീപ് വാര്യര്‍
-
kerala3 days ago
കാറും സ്കൂട്ടറുകളും കൂട്ടിയിടിച്ച് രണ്ട് യുവതികള്‍ മരിച്ചു
-
kerala3 days ago
നടനും പ്രേം നസീറിന്റെ മകനുമായ ഷാനവാസ് അന്തരിച്ചു
-
kerala1 day ago
ആലപ്പുഴയില്‍ നാലാം ക്ലാസുകാരിയ്ക്ക് നേരെ രണ്ടാനമ്മയുടെ ക്രൂര മര്‍ദ്ദനം; കേസെടുത്ത് പൊലീസ്
-
kerala3 days ago
സ്കൂളുകളില്‍ ഓണപ്പരീക്ഷ 18 മുതല്‍ 29 വരെ
-
kerala2 days ago
‘സിപിഎം ഭരണം ഗുണ്ടകൾക്കും കൊടും ക്രിമിനലുകൾക്കും ജയിൽപ്പുള്ളികൾക്കും വേണ്ടി മാത്രം’: രാജീവ് ചന്ദ്രശേഖർ
-
kerala2 days ago
ജയിലിലെ ഭക്ഷണത്തിന്റെ മെനു പോലും തീരുമാനിക്കുന്നത് ടി.പി വധകേസിലെ പ്രതികള്‍: വി.ഡി സതീശന്