kerala
കപ്പല്‍ അപകടം; തീരത്തടിഞ്ഞ കണ്ടെയ്നറുകള്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റും
കമ്പനി നിയോഗിച്ച ഏഴ് റസ്ക്യൂ ടീമുകള്‍ കൊല്ലത്ത് എത്തും.

കൊച്ചി പുറങ്കടലില്‍ അപകടത്തില്‍പ്പെട്ട കപ്പല്‍ മുങ്ങിയതിനെ തുടര്‍ന്ന് കടലില്‍ വീണ കണ്ടെയ്നറുകള്‍ കൊല്ലം തീരത്തടിഞ്ഞതിനാല്‍ നീക്കം ചെയ്യുമെന്ന് കപ്പല്‍ കമ്പനി അറിയിച്ചു. കമ്പനി നിയോഗിച്ച ഏഴ് റസ്ക്യൂ ടീമുകള്‍ കൊല്ലത്ത് എത്തും. എന്‍ ഡി ആര് എഫ് സംഘം കൊല്ലത്തെത്തി കണ്ടെയ്നറുകള്‍ തീരത്തോട് ചേര്‍ന്ന സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനാണ് തീരുമാനം. കടല്‍ മാര്‍ഗം കൊല്ലം തുറമുഖത്ത് എത്തിക്കാനാണ് ആലോചനയെന്ന കപ്പല്‍ കമ്പനി അധികൃതര്‍ അറിയിച്ചു. റസ്ക്യു ടീമിന് ജില്ലാ ദുരന്താ നിവാരണ അതോറിറ്റി സഹായം ഉറപ്പാക്കും.
24-ാം തീയതി രാത്രിയാണ് കൊല്ലം ചെറിയഴീക്കല്‍ തീരത്ത് ഒരു കണ്ടെയ്നര്‍ അടിഞ്ഞത്. കണ്ടെയ്നറില്‍ നിന്നുള്ള വസ്തുക്കളുടെ വ്യാപനം തടയുന്നതിന് കോസ്റ്റ് ഗാര്‍ഡിന്റെ സക്ഷം കപ്പല്‍ പുറങ്കടലിലുണ്ട്. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെയും കൊച്ചിയില്‍ എത്തിച്ചിരുന്നു. കപ്പല്‍ മുങ്ങിയ സാഹചര്യത്തില്‍ തോട്ടപ്പള്ളി പൊഴി മുറിക്കുന്നത് 20 മീറ്റര്‍ അകലെ വെച്ച് നിര്‍ത്താന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു.
kerala
തൃശൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് രണ്ട് മരണം
അപകടത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

തൃശൂരിലെ കുന്നംകുളത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് രണ്ട് മരണം. ആംബുലന്‍സിലെ രോഗി കുഞ്ഞിരാമന് (89), കാറിലെ യാത്രക്കാരിയായിരുന്ന കൂനംമൂച്ചി സ്വദേശി പുഷ്പയുമാണ് മരിച്ചത്. അപകടത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് മറിഞ്ഞു.
ചികിത്സകഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കാറും ആംബുലന്‍സും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ആംബുലന്‍സില്‍ ഒരു രോഗിയും ബന്ധുക്കളുമടക്കം അഞ്ചുപേരുണ്ടായിരുന്നു. പരിക്കുകളോടെ രോഗിയായ കുഞ്ഞിരാമനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
kerala
ഛത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനക്കിടെ ബജ്റംഗ് ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം
പൊലീസിന്റെ സാന്ന്യധ്യത്തിലും തങ്ങളെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്ന് പാസ്റ്റര്‍ ആരോപിച്ചു.

ഛത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനക്കിടെ ബജ്റംഗ് ദള്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം. റായ്പൂരില്‍ പാസ്റ്ററുടെ നേതൃത്വത്തില്‍ പ്രാര്‍ഥന നടത്തുമ്പോഴാണ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ബഹളം വെക്കുകയും പ്രാര്‍ഥനക്കെത്തിയവരെ മര്‍ദിക്കുകയും ചെയ്തത്.
എല്ലാ ഞായാറാഴ്ചകളിലും നടക്കുന്ന പ്രാര്‍ഥനാ കൂട്ടായ്മക്കിടെയാണ് പ്രവര്‍ത്തകര്‍ ബഹളം വെച്ചത്. മതപരിവര്‍ത്തനമടക്കം സ്ഥലത്ത് നടക്കുന്നുണ്ടെന്ന് ആരോപിച്ചായിരുന്നു ഇരുപതോളം ബജ്റംഗ് ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. എന്നാല്‍, പൊലീസിന്റെ സാന്ന്യധ്യത്തിലും തങ്ങളെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്ന് പാസ്റ്റര്‍ ആരോപിച്ചു.
kerala
കോഴിക്കോട് 17 ഗ്രാം എംഡിഎംഎ പിടികൂടി; ഒരാള്‍ അറസ്റ്റില്‍
ബംഗളൂരുവില്‍ നിന്ന് സ്കൂട്ടറില്‍ കടത്തിക്കൊണ്ടുവരുകയായിരുന്ന എംഡിഎംഎയാണ് പിടികൂടിയത്.

കോഴിക്കോട് നഗരത്തില്‍ നടത്തിയ ലഹരിവേട്ടയില്‍ 17 ഗ്രാം എംഡിഎംഎ പിടികൂടി. ബംഗളൂരുവില്‍ നിന്ന് സ്കൂട്ടറില്‍ കടത്തിക്കൊണ്ടുവരുകയായിരുന്ന എംഡിഎംഎയാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പെരുമണ്ണ സ്വദേശി ഉമ്മര്‍ ഫാറൂഖ് സി.കെ (38) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
നഗരത്തിലും സമീപപ്രദേശങ്ങളിലും യുവാക്കളെ ലക്ഷ്യമിട്ട് ലഹരി വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ ആള്. ഇരഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് സിറ്റി ഡാന്‍സാഫ്, പന്തീരാങ്കാവ് പൊലീസ് എന്നിവര്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
യുവതലമുറയെ ലക്ഷ്യമിട്ട് നടക്കുന്ന ലഹരിമരുന്ന് കടത്തും വില്‍പ്പനയും തടയുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
-
india3 days ago
വോട്ടര്‍പട്ടിക ക്രമക്കേട്; രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്‍ഡ്യ സഖ്യത്തിന്റെ പ്രതിഷേധങ്ങള്‍ക്ക് ഇന്ന് തുടക്കം
-
film2 days ago
‘ബാബുരാജിനെതിരെ നടത്തിയ ആരോപണം അടിസ്ഥാന രഹിതം’; മാലാ പാര്‍വതിക്കെതിരെ വിമര്‍ശനവുമായി വനിതാ അംഗങ്ങള്‍
-
kerala2 days ago
വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: അസം സ്വദേശി പിടിയില്‍
-
News2 days ago
ഫിഫ റാങ്കിങ്ങില്‍ മുന്നേറി ഇന്ത്യന്‍ വനിതകള്‍
-
film2 days ago
‘മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു’; പൊന്നമ്മ ബാബു, ഉഷാ ഹസീന എന്നിവര്‍ക്കെതിരെ പരാതി നല്കി കുക്കു പരമേശ്വരന്
-
india3 days ago
‘ഒരു ഇഞ്ച് സ്ഥലം നല്കിയാല് അവര്‍ ഒരു മൈല്‍ എടുക്കും’: ഇന്ത്യയ്ക്കെതിരായ ട്രംപിന്റെ താരിഫിനെ വിമര്‍ശിച്ച് ചൈന
-
kerala3 days ago
ഏറ്റുമാനൂര്‍ തിരോധാനക്കേസ്; പ്രതി സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും ചുറ്റികയും ഡീസല്‍ കന്നാസും കണ്ടെത്തി
-
india2 days ago
‘ഒന്നിന് പിറകെ ഒന്നായി നിങ്ങളെ ഞങ്ങൾ പിടികൂടും, എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ’; തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്