Connect with us

kerala

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് നിര്‍ന്ധമാക്കുന്നു

കോവിഡ് ലക്ഷണത്തോടെ ആശുപത്രികളില്‍ ചികിത്സക്കെത്തുന്നവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് പരിശോധനയാണ് നിര്‍ബന്ധമാക്കുന്നത്.

Published

on

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് നിര്‍ന്ധമാക്കുന്നു. കോവിഡ് ലക്ഷണത്തോടെ ആശുപത്രികളില്‍ ചികിത്സക്കെത്തുന്നവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് പരിശോധനയാണ് നിര്‍ബന്ധമാക്കുന്നത്.

ഈ ടെസ്റ്റ് നെഗറ്റീവായാല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് രോഗികളെ പ്രത്യേക വാര്‍ഡില്‍ പാര്‍പ്പിക്കണമെന്നും
രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളവര്‍ക്ക് മാസ്‌ക് നിര്‍ബന്ധവുമാക്കിയിട്ടുണ്ട്.

ആശുപത്രി സംവിധാനങ്ങളുടെ പര്യാപ്തത അടിയന്തരമായി വിലയിരുത്തണം, ആശുപത്രികളില്‍ എല്ലാവരും മാസ്‌ക് ധരിക്കണം, എല്ലാ സ്വകാര്യ സര്‍ക്കാര്‍ ആശുപത്രികളിലും മോക്ക് ഡ്രില്‍ നടത്തണം തുടങ്ങിയ നിര്‍ദേശങ്ങളും സര്‍ക്കുലറിലുണ്ട്. രോഗമുള്ളവരെ പരിചരിക്കുമ്പോള്‍ 2023 ല്‍ ഇറക്കിയ എബിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 4000 കടന്നു. ഇന്ന് രാവിലെ എട്ട് വരെ 4,026 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 24 മണിക്കൂറിനിടെ അഞ്ച് കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ രോഗികള്‍ കേരളത്തിലാണ്, 1415 പേര്‍.

kerala

മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു

കോട്ടയം ഈരാറ്റുപേട്ടയില്‍ മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു.

Published

on

കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയില്‍ മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു. അരുവിത്തുറ കൊണ്ടൂര്‍ പാലാത്ത് ജിമ്മിയുടെയും അനുവിന്റെയും മകളാണ് ഐറിന്‍ ജിമ്മി (18) ആണ് മരിച്ചത്.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ വീടിനു പുറകുവശത്തെ കടവില്‍ സഹോദരിയ്ക്കൊപ്പം കുളിക്കാനിറങ്ങിയ ഐറിന്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

ഫയര്‍ഫോഴ്‌സ്, എമര്‍ജന്‍സി ടീം, റെസ്‌ക്യൂ ഫോഴ്‌സ്, നന്മകൂട്ടം പ്രവര്‍ത്തകര്‍ എന്നിവര്‍ രക്ഷപ്പെടുത്തി ഈരാറ്റുപേട്ട സണ്‍റൈസ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു. അമല്‍ ജ്യോതി എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥി എഡ്വിന്‍, പ്ലസ്ടു വിദ്യാഥിനിയായ മെറിന്‍ എന്നിവര്‍ സഹോദരങ്ങള്‍.

Continue Reading

film

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ അപ്പീല്‍

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍.

Published

on

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍. പരാതിക്കാരന്‍ സിറാജാണ് അപ്പീല്‍ നല്‍കിയത്. നടന്‍ സൗബിന്‍ ഷാഹിറടക്കമുള്ളവര്‍ക്ക് ഹൈക്കോടതി നല്‍കിയ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീല്‍.

സൗബിന്‍ ഉള്‍പ്പടെയുള്ളവര്‍ കേസിന്റെ ഭാഗമായി മരട് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. സിനിമയുടെ ലാഭവിഹിതം നല്‍കാന്‍ താന്‍ തയ്യാറാണെന്നും അതിനായി താന്‍ പണം മാറ്റി വച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനെത്തിയ സൗബിന്‍ പ്രതികരിച്ചിരുന്നു.

പരാതിക്കാരന് പണം മുഴുവന്‍ നല്‍കിയിരുന്നെന്നും എന്നാല്‍ ലാഭവിഹിതം നല്‍കിയിരുന്നില്ലെന്നും അതിനായി പണം മാറ്റി വെച്ചിരുന്നെന്നും സൗബിന്‍ പറഞ്ഞു. അത് നല്‍കാനിരിക്കുന്നതിനിടയിലാണ് തനിക്കെതിരായി പരാതിക്കാരന്‍ കേസ് കൊടുത്തതെന്നും നടന്‍ പറഞ്ഞു.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്വേഷണം തുടരാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ലാഭവിഹിതം നല്‍കിയില്ലെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. സിനിമയുടെ നിര്‍മാണത്തിനായി പലഘട്ടങ്ങളിലായി ഏഴുകോടി രൂപ കൈയില്‍നിന്ന് വാങ്ങിയെന്നും ലാഭവിഹിതം നല്‍കാതെ വിശ്വാസ വഞ്ചന കാണിച്ചുവെന്നുമാണ് പരാതി.

അതേസമയം ഇയാള്‍ വാഗ്ദാനം നല്‍കിയ പണം കൃത്യസമയത്ത് നല്‍കിയില്ലെന്ന് നിര്‍മാതാക്കള്‍ ആരോപിക്കുന്നു. ഇതുമൂലം ഷൂട്ടിങ് ഷെഡ്യൂളുകള്‍ മുടങ്ങിയെന്നും അത് വലിയ നഷ്ടത്തിന് കാരണമായെന്നും നിര്‍മാതാക്കള്‍ ആരോപിക്കുന്നു.

Continue Reading

kerala

പീച്ചി ഡാമില്‍ കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി

Published

on

തൃശൂര്‍: തൃശൂര്‍ പീച്ചി ഡാമില്‍ കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി. പമ്പിങ് സ്റ്റേഷനിലെ കരാര്‍ ജീവനക്കാരനായ അനിയാണ് മരിച്ചത്. പമ്പിങ് സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.

Continue Reading

Trending