kerala
മലപ്പുറത്തെക്കുറിച്ച് നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ എ.വിജയരാഘവന് എല്‍ഡിഎഫ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത് ബോധപൂര്‍വ്വം: വിഡി സതീശന്‍

സി.പി.എം മലപ്പുറത്തെക്കുറിച്ച് മോശം ക്യാമ്പയിൻ നടത്തുന്നത് ഉപതെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. മലപ്പുറത്തെക്കുറിച്ച് ഏറ്റവുമധികം വർഗീയ പ്രസ്താവനകൾ നടത്തിയ എ. വിജയരാഘവനാണ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നൽകിയിരിക്കുന്നത് ഇത് മനഃപൂർവ്വമാണ്. മലപ്പുറത്തെ കുട്ടികൾ കോപ്പിയടിച്ചിട്ടാണ് ജയിക്കുന്നത് എന്നാണ് വി.എസ് അച്യുതാനന്ദൻ പറഞ്ഞത്. മലപ്പുറത്തിന്റെ ഉള്ളടക്കം വർഗീയതയെന്ന് കടകംപള്ളി സുരേന്ദ്രൻ 2017-ൽ പറഞ്ഞു.
ദേശീയപാത സർവേക്കെതിരെ മലപ്പുറത്ത് സമരം ചെയ്യുന്നത് തീവ്രവാദികളാണെന്നാണ് എ. വിജയരാഘവൻ പറഞ്ഞത്. മറ്റുള്ള സ്ഥലങ്ങളിലെല്ലാം ഹൈവേക്കെതിരെ സമരം ചെയ്തത് മിതവാദികളായിരുന്നു, മലപ്പുറത്ത് എത്തിയപ്പോൾ അത് തീവ്രവാദികളായി മാറിയെന്നും സതീശൻ പറഞ്ഞു. ആലപ്പാട് ഖനന വിരുദ്ധ സമരത്തിന് പിന്നിൽ മലപ്പുറത്തുകാരാണ് എന്നാണ് ഇ.പി ജയരാജൻ പറഞ്ഞത്. മതത്തിന്റെ പേരിൽ രാഷ്ട്രീയപ്രവർത്തനം നടത്തുന്ന മുസ്ലിംലീഗിന്റെ പ്രവർത്തനം സുപ്രിംകോടതി പരിശോധിക്കണമെന്ന് കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു. മലപ്പുറത്ത് ദേശീയപാത വിരുദ്ധ സമരത്തിൽ അക്രമം നടത്തിയത് രാജ്യദ്രോഹികളെന്നും പാണക്കാട് തങ്ങൾ യോഗി ആദിത്യനാഥിനെപ്പോലെയാണെന്നും കോടിയേരി ആരോപിച്ചിരുന്നു.
ഏറ്റവും വലിയ വർഗീയത ന്യൂനപക്ഷ വർഗീയതയെന്നാണ് വിജരാഘവൻ മലപ്പുറത്ത് പറഞ്ഞത്. മതമൗലികവാദ ചേരിലാണ് മുസ്ലിം ലീഗ്, മുന്നാക്ക സംവരണത്തെ എതിർത്തതിലൂടെ ലീഗ് ശ്രമിച്ചത് ധ്രുവീകരണത്തിനാണെന്നും വിജയരാഘവൻ ആരോപിച്ചിരുന്നു. സാദിഖലി തങ്ങളുടേത് സാകിർ നായികിന്റെ നിലപാട്, പാലത്തായിയിൽ തീവ്രവാദ സംഘടനകൾ നുണ പ്രചരിപ്പിക്കുന്നു, ദേശീയപാത വികസനം തടസ്സപ്പെടുത്തിയത് തീവ്രവാദികൾ, ദേശീയപാത സർവേക്ക് എതിരായി മലപ്പുറത്ത് സമരം ചെയ്യുന്നത് തീവ്രവാദികൾ, കോൺഗ്രസ് നേതാവ് എം.ഐ ഷാനവാസ് മുസ്ലിം തീവ്രവാദിയാണ് തുടങ്ങിയ പ്രസ്താവനകളും വിജയരാഘവൻ നടത്തിയിരുന്നു.
സിഎഎ വിരുദ്ധ സമരങ്ങളിൽ തീവ്രവാദികൾ നുഴഞ്ഞുകയറി, കേരള മുഖ്യമന്ത്രി ഇത് സ്ഥിരീകരിച്ചുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. മലപ്പുറത്തെ കുറിച്ച് ഇത്ര മോശമായ ക്യാമ്പയിൻ ഒരുപാട് വർഷമായി തുടങ്ങിയിട്ട്. ഇതിന് പിന്നിൽ സിപിഎമ്മാണ്. ഇത്രയും സൗഹാർദത്തോടെ ആളുകൾ ജീവിക്കുന്ന ഒരു ജില്ലയെ കുറിച്ചാണ് സിപിഎം വർഗീയ പ്രചാരണം നടത്തുന്നത്. മലപ്പുറത്തിനെതിരെ ഇത്രയധികം വർഗീയ പ്രചാരണങ്ങൾ നടത്തിയ എ. വിജയരാഘവന് നിലമ്പൂരിൽ തെരഞ്ഞെടുപ്പ് ചുമതല നൽകിയത് മനപ്പൂർവമാണ്. ഇതിന് നിലമ്പൂരിലെ ജനങ്ങൾ മറുപടി നൽകുമെന്നും സതീശൻ പറഞ്ഞു.
kerala
സിനിമയ്ക്ക് ജാനകി എന്ന ടൈറ്റിൽ മാറ്റി ‘ജാനകി വി’ എന്നാക്കും; നിർമാതാകൾ ഹൈക്കോടതിയിൽ

ജാനകി vs സ്റ്റേറ്റ് ഓഫ് കേരള വിവാദത്തിൽ പ്രതികരണവുമായി നിർമാതാകൾ. ജാനകി എന്ന് വിളിക്കുന്ന സിൻ മ്യുട്ട് ചെയ്യാൻ തയ്യാർ എന്ന് അണിയറ പ്രവർത്തകർ ഹൈക്കോടതിയെ അറിയിച്ചു. ജാനകി എന്ന ടൈറ്റിൽ പേര് മാറ്റാമെന്നും നിർമാതാക്കൾ പറഞ്ഞു.
ജാനകി എന്ന ടൈറ്റിൽ മാറ്റി ‘ജാനകി വി’ എന്നാക്കും. രണ്ട് സ്ഥലങ്ങളിൽ ജാനകി എന്ന പേര് മ്യൂട്ട് ചെയ്യും. എഡിറ്റ് ചെയ്ത സിനിമയുടെ സർട്ടിഫിക്കറ്റ് 3ദിവസത്തിനുള്ളിൽ നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. എഡിറ്റ് ചെയ്ത സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കേറ്റ് – മൂന്ന് ദിവസത്തിൽ നൽകണമെന്നും കോടതി പറഞ്ഞു. അടുത്ത ആഴ്ച കേസ് പരിഗണിക്കും.
സിനിമയിലെ കോടതി രംഗത്തിൽ ക്രോസ് വിസ്താരത്തിനിടെ ജാനകി എന്ന പേര് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടു. സിനിമയുടെ പേര് ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്നും സെൻസർ ബോർഡ് അറിയിച്ചു. വി ജാനകി എന്നോ ജാനകി വി എന്നോ ഉപയോഗിക്കാം. കഥാപാത്രത്തിന്റെ ഇനീഷ്യല്‍ കൂടി ചേർക്കണമെന്നും വ്യക്തമാക്കി.
രാമായണത്തിലെ സീതയുടെ പര്യായമാണ് ജാനകി എന്ന പേര്. ആ പേര് ഉപയോഗിക്കുന്നത് ഒരു മതവിഭാഗത്തെ വ്രണപ്പെടുത്തും . ക്രോസ് എക്സാമിനേഷൻ സീനിൽ പ്രതിഭാഗം അഭിഭാഷകനായ നായകൻ ജാനകി എന്ന കഥാപാത്രത്തോട് ചോദിക്കുന്ന ചോദ്യങ്ങൾ ഈ മതവിഭാഗത്തിൽ പെട്ടവരെ വ്രണപ്പെടുത്തും, ജാനകി എന്ന കഥാപാത്രം മയക്കുമരുന്ന് ഉപയോഗിക്കുമോ എന്നൊക്കെ അഭിഭാഷകൻ ചോദിക്കുന്നത് ശരിയല്ലെന്നും സെൻസർ ബോർഡ് വ്യക്തമാക്കി.
kerala
പി.സി ജോര്‍ജിന്റെ വിദ്വേഷ പരാമര്‍ശം; പൊലീസിനോട് റിപ്പോര്‍ട്ട് തേടി കോടതി
ഒരാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ തൊടുപുഴ പൊലീസിനാണ് തൊടുപുഴ മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശം നല്‍കിയത്.

വിദ്വേഷ പരാമര്‍ശത്തില്‍ പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന സ്വകാര്യ അന്യായത്തില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി കോടതി. ഒരാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ തൊടുപുഴ പൊലീസിനാണ് തൊടുപുഴ മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശം നല്‍കിയത്.
കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും. അടിയന്തരാവസ്ഥ അനുസ്മരണ പരിപാടിയിലായിരുന്നു പി.സി ജോര്‍ജിന്റെ മതവിദ്വേഷ പരാമര്‍ശം. മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്‌ലിംകള്‍ വളര്‍ത്തിക്കൊണ്ടുവരുന്നെന്നായിരുന്നു പിസി ജോര്‍ജിന്റെ പരാമര്‍ശം.
ഭാരതത്തോട് സ്‌നേഹമില്ലാത്ത ഒരുവനും ഇവിടെ ജീവിക്കുന്നത് ശരിയല്ല. ക്രിക്കറ്റ് മാച്ചില്‍ പാകിസ്താന്റെ വിക്കറ്റ് പോകുമ്പോള്‍ ചിലര്‍ അല്ലാഹു അക്ബര്‍ വിളിക്കുന്നു. ഇതിന്റെ പേരില്‍ പിണറായി കേസെടുത്താലും തനിക്ക് പ്രശ്‌നമില്ലെന്നാണ് എച്ച്ആര്‍ഡിഎസ് സംഘടിപ്പിച്ച പരിപാടിയില്‍ പി.സി ജോര്‍ജ് പറഞ്ഞത്.
നെഹ്‌റു മുസല്‍മാനാണെന്നും ദൈവവിശ്വാസമില്ലെന്ന് പറഞ്ഞ് നടന്നിരുന്ന നെഹ്‌റു വീട്ടിനകത്ത് അഞ്ച് നേരം നമസ്‌കരിക്കുമായിരുന്ന തുടങ്ങിയ വിചിത്രവാദങ്ങളും ജോര്‍ജ് ഉന്നയിച്ചിരുന്നു.
kerala
സംസ്ഥാനത്ത് അഞ്ചുദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴയ്ക്ക് സാധ്യത. ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
-
india3 days ago
ഹിമാചല്‍ പ്രദേശ് വെള്ളപ്പൊക്കത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു, മരണസംഖ്യ 75 ആയി
-
india3 days ago
നഗ്ന പൂജ; ഭാര്യയുടെയും അമ്മായിയമ്മയുടെയും ചിത്രം പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്
-
kerala3 days ago
നിപ: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്ര സംഘം കേരളത്തിലേക്ക്
-
kerala2 days ago
ഉരുള്‍ ദുരന്തത്തില്‍ ഉറ്റബന്ധുക്കളെ നഷ്ടമായ നൗഫലിനെ ചേര്‍ത്തുപിടിച്ച് മസ്കറ്റ് കെഎംസിസി
-
kerala2 days ago
സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിർ ചോദ്യം ചെയ്യലിന് ഹാജരായി
-
kerala2 days ago
ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞുവീണു; രണ്ടുപേര്‍ കുടുങ്ങി
-
kerala2 days ago
ലഹരിക്കെതിരെ റാലി നടത്തിയ സിപിഎം നേതാവ് എം.ഡി.എം.എയുമായി പിടിയില്‍
-
Health2 days ago
നിപ: കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബ് നിര്‍മാണം അനിശ്ചിത്വത്തിൽ