film
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്

അനശ്വര രാജന് നായികയായി എസ് വിപിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വ്യസന സമേതം ബന്ധുമിത്രാദികള്‍ ജൂണ്‍ 13ന് തിയറ്ററുകളിലേക്കെത്തുകയാണ്. ‘വാഴ’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷന്‍സ്, തെലുങ്കിലെ പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ഷൈന്‍ സ്ക്രീന്‍സ് സിനിമയുമായി സഹകരിച്ചാണ് നിര്‍മ്മിക്കുന്നത്. വിപിന്‍ ദാസ്, സാഹു ഗാരപാട്ടി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ‘വാഴ’യ്ക്ക് ശേഷം വിപിന്‍ ദാസ് നിര്‍മ്മിക്കുന്ന ചിത്രമെന്ന നിലയില്‍ യുവ കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്കുന്നു. അതോടൊപ്പം ചിത്രത്തിന്റെതായി പുറത്തിറങ്ങുന്ന ക്യാരക്റ്റര്‍ പോസ്റ്ററുകള്‍ സിനിമ ഒരു കളര്‍ ഫുള്‍ എന്റര്‍ടൈനറാണെന്ന അഭിപ്രായമാണ് ഉണ്ടാക്കിയെടുത്തിരിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ നടന് ബൈജു സന്തോഷിന്റെ ക്യാരക്ടര്‍ പോസ്റ്റാണ് കൂടുതല്‍ ശ്രദ്ധേയമാകുന്നത്. ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് ബൈജു ചെയ്യുന്നത്. മരണ വീട്ടിലെ മെയിന്‍ എന്ന തലക്കെട്ടോടെയാണ് ചിത്രത്തിലെ ബൈജുവിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.
മലയാളികള്‍ക്കിടയില്‍ ഒരുപാട് സ്വീകാര്യനായ ബൈജു 1981ല്‍ മണിയന് പിള്ള അഥവാ മണിയന് പിള്ള എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അഭിനയ ജീവിതം ആരംഭിക്കുന്നത്. അതിനുശേഷം അദ്ദേഹം 300ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കൂടുതലും സ്വഭാവ വേഷങ്ങളും ഹാസ്യ വേഷങ്ങളും ചെയ്ത ബൈജു സരസമായ അഭിനയശൈലിയും ഡയലോഗ് ഡെലിവറിയും വഴിയാണ് ശ്രദ്ധേയനായി മാറുന്നത്. പത്ത് വയസ്സുള്ളപ്പോള്‍ തന്നെ സിനിമ ലോകത്തിലെത്തിയ ബൈജു ദിനരാത്രങ്ങള്‍ (1988), ന്യൂസ് ഇന്‍ (1989), കോട്ടയം കുഞ്ഞച്ചന് (1990), ഡിക്റ്റക്ടീവ് (2007), ഏഞ്ചല്‍ ജോണ്‍ (2009), സ്റ്റൈല്‍ (2016) തുടങ്ങിയ സിനിമകളിലെല്ലാം മികച്ച വേഷങ്ങള്‍ ചെയ്തെങ്കിലും രഞ്ജിത്ത് സംവിധാനം ചെയ്ത പുത്തന്‍ പണം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന് കരിയറിലെ വഴിത്തിരിവ് ലഭിച്ചത്. എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്ന ചിത്രത്തിലെ സ്റ്റീഫന്‍ അച്ചായന്റെ വേഷം നിരൂപക പ്രശംസയും നേടിയിരുന്നു. ലൂസിഫര്‍, പട്ടാഭിരാമന്, ഹാപ്പി സര്‍ദാര്‍ എന്നിവയാണ് അദ്ദേഹത്തിന്റെ 2019 ലെ റിലീസുകള്‍. 2020ല്‍, മമ്മൂട്ടിയുടെ ഷൈലോക്ക് എന്ന സിനിമയിലും അദ്ദേഹം പ്രേക്ഷക ശ്രദ്ധ നേടി. 2025ല്‍ പുറത്തിറങ്ങിയ മലയാളത്തിലെ ഏറ്റവും ബഡ്ജറ്റ് കൂടിയ ചിത്രമായ എമ്പുരാനിലും ശ്രദ്ധേയമായ വേഷം ചെയ്തു. ഇനിയേറ്റവും പുതിയതായി പുറത്തിറങ്ങാനുള്ള വ്യസനസമേതം ബന്ധുമിത്രാദികളിലെ ആദ്ദേഹത്തിന്റെ വേഷത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
ചിത്രത്തിന്റെതായി ഇതിനോടകം പുറത്തിറങ്ങിയ ടീസറും പ്രൊമോ ഗാനവും ആദ്യ ഗാനവുമെല്ലാം മികച്ച അഭിപ്രായം നേടിയിരുന്നു. അനശ്വര രാജന്, മല്ലിക സുകുമാരന്‍ ,ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോന് ജ്യോതിര്‍, നോബി, അരുണ്‍ കുമാര്‍, അശ്വതി ചന്ദ് കിഷോര്‍ എന്നിവരാണ് ചിത്രത്തിലേ മുഖ്യ താരങ്ങള്‍.
ഛായാഗ്രഹണം- റഹീം അബൂബക്കര്‍, എഡിറ്റര്‍- ജോണ്‍കുട്ടി, സംഗീതം- അങ്കിത് മേനോന്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍- ഹാരിസ് ദേശം & കനിഷ്ക ഗോപിഷെട്ടി, ലൈന്‍ പ്രൊഡ്യൂസഴ്സ്- അജിത് കുമാര്‍ & അഭിലാഷ് എസ് പി & ശ്രീനാഥ് പി എസ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- അനീഷ് നന്ദിപുലം, പ്രൊഡക്ഷന്‍ ഡിസൈനര്‍- ബാബു പിള്ള, മേക്കപ്പ്- സുധി സുരേന്ദ്രന്, കോസ്റ്റ്യൂംസ്- അശ്വതി ജയകുമാര്‍, ക്രീയേറ്റീവ് ഡയറക്ടര്‍- സജി സബാന. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രാജീവന് അബ്ദുള്‍ ബഷീര്‍, ഗാനരചന- മനു മന്‍ജിത്, വിനായക് ശശികുമാര്‍, ബ്ലാക്ക്, സുശാന്ത് സുധാകരന്, സൗണ്ട് ഡിസൈന്‍- അരുണ്‍ മണി, സൗണ്ട് മിക്സിങ്- വിഷ്ണു സുജാതന്‍, പ്രൊമോഷന് കണ്‍സല്‍ട്ടന്റ്- വിപിന്‍ വി, പ്രൊഡക്ഷന്‍ മാനേജര്‍- സുജിത് ഡാന്‍, ബിനു തോമസ്, വി എഫ് എക്സ്- ഡി ടി എം, സ്റ്റില്‍സ്- ശ്രീക്കുട്ടന് എ എം, ടൈറ്റില്‍ ഡിസൈന്‍- ഡ്രിപ് വേവ് കളക്റ്റീവ്, ഡിസൈന്‍സ്- യെല്ലോ ടൂത്ത്സ്.
film
‘ലോക’ക്ക് ഗംഭീര പ്രേക്ഷക പ്രതികരണം

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ‘ലോക – ചാപ്റ്റര്‍ വണ്‍:ചന്ദ്ര’ക്ക് ഗംഭീര പ്രേക്ഷക പ്രതികരണം. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ കേരളത്തില്‍ മാത്രം 130ലേറെ നൈറ്റ് ഷോകളാണ് ചിത്രത്തിന് വേണ്ടി എക്സ്ട്രാ ആയി കൂട്ടിച്ചേര്‍ത്തത്. കേരളത്തിലെ 250 ലധികം സ്ക്രീനുകളിലായി ആയിരത്തിലധികം ഷോകളാണു ചിത്രം ആദ്യം ദിനം കളിച്ചത്. കല്യാണി പ്രിയദര്ശന്, നസ്ലന് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്. വമ്പന്‍ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ‘ലോക’ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുണ്‍ ആണ്.
പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ കഥാപാത്രമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. കേരളത്തിന്റെ സംസ്കാരത്തിലും മിത്തുകളിലും ഊന്നി ഒരു സൂപ്പര്‍ഹീറോ ലോകം തന്നെയാണ് ചിത്രത്തിലൂടെ ഡൊമിനിക് അരുണ്‍ സൃഷ്ടിച്ചിരിക്കുന്നത്. ചന്ദ്ര എന്ന ടൈറ്റില്‍ കഥാപാത്രമായി തന്റെ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് കല്യാണി പ്രിയദര്ശന് കാഴ്ച വെച്ചത്. സണ്ണി ആയി നസ്ലന്, ഇന്‍സ്പെക്ടര്‍ നാചിയപ്പ ഗൗഡ ആയി സാന്‍ഡി എന്നിവരും ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചു. ശാന്തി ബാലചന്ദ്രന്, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന് എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ഒന്നിലധികം ഭാഗങ്ങളില്‍ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്സിന്റെ ആദ്യ ഭാഗമാണ് ‘ലോക – ചാപ്റ്റര്‍ വണ്‍: ചന്ദ്ര’.
ചിത്രത്തില്‍ അതിഥി താരങ്ങളുടെ ഒരു വലിയ നിരതന്നെയുണ്ട്. അവരെ അവതരിപ്പിക്കുന്ന രംഗങ്ങളും കരഘോഷങ്ങളോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. യാനിക്ക് ബെന്‍ ഒരുക്കിയ ഗംഭീര ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറിയിട്ടുണ്ട്. ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ചിത്രം അതിനൊപ്പം വൈകാരിക നിമിഷങ്ങള്‍, ഫണ്‍, സസ്പെന്‍സ് എന്നിവ കോര്‍ത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്.
Film
ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവം: ലക്ഷ്മി മേനോന് എതിരെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കൊച്ചിയില്‍ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു.

കൊച്ചിയില്‍ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. യുവാവിന്റെ സംഘത്തിലെ ഒരു തായ്ലന്ഡ് യുവതിയോട് നടി ലക്ഷ്മി മേനോന് ഉള്‍പ്പെട്ട സംഘാംഗങ്ങള്‍ കൂടുതല്‍ സമയം സംസാരിച്ചതിനെ തുടര്‍ന്നാണ് തര്‍ക്കം ആരംഭിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
തിങ്കളാഴ്ച രാത്രി നോര്‍ത്തിലെ ബാറില്‍ വെച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപ്പോയി മര്‍ദ്ദിച്ചത്.
ബാറിന് പുറത്തുവച്ചും തര്‍ക്കം നടന്നു. ബിയര്‍ ബോട്ടില്‍ എറിഞ്ഞ സംഭവത്തിനുശേഷം സംഘാംഗങ്ങള്‍ കാര്‍ തടഞ്ഞുനിര്‍ത്തി യുവാവിനെ തട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് വെടിമറയില്‍ മര്‍ദ്ദിച്ച് പറവൂര്‍ കവലയില്‍ ഉപേക്ഷിക്കുകയായിരുന്നു.
സംഭവസമയത്ത് സംഘത്തിന്റെ കാറില്‍ ഉണ്ടായിരുന്ന ലക്ഷ്മി മേനോന് ആലുവയില്‍ ഇറങ്ങിയെന്നാണ് വിവരം. കേസില്‍ ലക്ഷ്മി മേനോനെ മൂന്നാം പ്രതിയാക്കി പോലീസ് കുറ്റപ്പെടുത്തുകയും, ഇപ്പോള്‍ ഒളിവില്‍ കഴിയുകയാണെന്നും വ്യക്തമാക്കുന്നു. ഇതിനിടെ മിഥുന്, അനീഷ്, സോനാ മോള് എന്നീ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
film
പരം സുന്ദരി എയറില്‍ തന്നെ
വീഡിയോയ്ക്ക് കീഴില്‍ മലയാളികള്‍ എഴുതുന്ന കമന്റുകള്‍ മുഴുവന്‍ ട്രോളിന്റെയും പരിഹാസത്തിന്റെയും നിറവിലാണ്

പരം സുന്ദരിയുടെ പുതിയ ഗാനം ‘ഡെയ്ഞ്ചര്‍’ പുറത്തിറങ്ങി. പക്ഷേ, ട്രെയ്ലറിനോട് നേരിട്ട അവസ്ഥ തന്നെയാണ് ഗാനത്തിനും. വീഡിയോയ്ക്ക് കീഴില്‍ മലയാളികള്‍ എഴുതുന്ന കമന്റുകള്‍ മുഴുവന്‍ ട്രോളിന്റെയും പരിഹാസത്തിന്റെയും നിറവിലാണ്. കാരണം ഗാനത്തില്‍ ഇടയ്ക്കു കേള്‍ക്കുന്ന മലയാളം വരികള്‍. ”ചുവപ്പ് നിറത്തിലെ സാരിയില്‍ ഞങ്ങളെല്ലാം ഡെയ്ഞ്ചര്‍ ആണല്ലോ” എന്ന വരിയാണ് പ്രത്യേകിച്ച് ട്രോളേറ്റത്. ഗാനം മുഴുവന്‍ ഹിന്ദിയിലാണ് വരികളെങ്കിലും, ഇടക്ക് ഈ മലയാളം വരികള്‍ കുത്തിനില്ക്കുന്നതാണ് മലയാളികളെ ചിരിപ്പിക്കുകയും ചൊടിപ്പിക്കുകയും ചെയ്തത്.
സിദ്ധാര്‍ഥ് മല്‍ഹോത്രയും ജാന്‍വി കപൂറും ചേര്‍ന്ന് ഒരുക്കിയ ഡാന്‍സ് സീനുകളാണ് ഗാനത്തിന്റെ ഹൈലൈറ്റ്. എന്നാല്‍ കമന്റ് ബോക്സ് മലയാളികളുടെ നിലവിളികളാല്‍ നിറഞ്ഞിരിക്കുകയാണ് ‘വയലാര്‍ എഴുതുമോ ഇതുപോലെ?”, ”എഴുത്തച്ഛന് നല്കിയ ഭാഷയുടെ വധം തന്നെയാണ് ഇത്”, ”മലയാളികള്‍ കേള്‍ക്കേണ്ടി വരുന്നതെല്ലാം വേദനയാണ്” എന്നിങ്ങനെ.
തുഷാര്‍ ജലോത്ത സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ, കേരളത്തിലെത്തുന്ന ഒരു നോര്‍ത്ത് ഇന്ത്യന്‍ യുവാവും, ഒരു മലയാളി പെണ്‍കുട്ടിയുമായുള്ള പ്രണയവുമാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയ്ലറില്, ജാന്‍വി കപൂര്‍ അവതരിപ്പിക്കുന്ന ”തെക്കേടത്ത് സുന്ദരി” എന്ന കഥാപാത്രത്തെ തെറ്റിച്ച് ”ദേഖ്പ്പട്ട സുന്ദരി” എന്ന് ഉച്ചരിച്ചതും ട്രോളുകളുടെ കേന്ദ്രമായിരുന്നു.
-
kerala1 day ago
ഷാഫി പറമ്പിലിനെതിരായ നീക്കം അവസാനിപ്പിച്ചില്ലെങ്കില്‍ കോഴിക്കോട്ട് ഒരു മന്ത്രിയും എം.എല്‍.എയും റോഡിലിറങ്ങില്ലെന്ന് ജില്ലാ ലീഗ്
-
kerala1 day ago
വിജിലിന്റെ മൃതദേഹഭാഗങ്ങള്ക്കായി തിരച്ചില്‍ തുടരുന്നു; രണ്ട് കഡാവര്‍ നായകളെ എത്തിച്ചു
-
kerala2 days ago
ജനാധിപത്യത്തിലേക്ക് തേര് തെളിച്ച വില്ലുവണ്ടി
-
kerala3 days ago
താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചില്‍; കാല്‍നടയാത്രക്കാര്‍ക്കടക്കം യാത്ര വിലക്ക്
-
kerala3 days ago
നെഹ്രു ട്രോഫി വള്ളംകളി; 30ന് പ്രാദേശിക അവധി, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ബാധകം
-
kerala3 days ago
പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിക്ക് നേരെയുള്ള അക്രമം; ജനാധിപത്യ വിരുദ്ധമെന്ന് കെപിസിസി
-
Film3 days ago
ഓണം മോഹൻലാലിന്റെ ‘ഹൃദയപൂർവ്വം’ കൊണ്ടുപോകുമോ?; ഹൃദയപൂര്‍വം ട്രെയിലര്‍ പുറത്ത്
-
kerala3 days ago
വിപണിയില്‍ വന്‍തോതില്‍ മായം കലര്‍ന്ന വെളിച്ചെണ്ണ; ഭക്ഷ്യ സുരക്ഷാവകുപ്പ് പിടികൂടിയത് 4513 ലിറ്റര്‍