Connect with us

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

Published

on

കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളിലും കാസർകോട്, കണ്ണൂർ ജില്ലകളിലും മഴ ശക്തമായതോടെ പലയിടങ്ങളിലും വെള്ളം കയറി. കാസർകോട് മൊഗ്രാൽ പുഴയിൽ മലവെള്ളപ്പാച്ചിൽ രൂക്ഷമായതോടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നു നിർദേശവും നൽകിയിട്ടുണ്ട്. കണ്ണൂരിലും ആലപ്പുഴയിലും കടലാക്രമണം ശക്തമാണ്. കാസർകോട് നിരവധി വീടുകളിൽ വെള്ളം കയറി. ജില്ലയിലെ പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയാണ്. ദേശീയപാതയിൽ ചിലയിടങ്ങളിൽ മണ്ണിടിച്ചിലും ഉണ്ടായി. മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശങ്ങൾ നൽകിയിട്ടുണ്ട്. മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റിനു സാധ്യതയുണ്ടെന്നും ഗുജറാത്ത് തീരത്തെ ചക്രവാത ചുഴി ന്യൂനമർദമായി മാറിയേക്കാമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

kerala

എം.ആര്‍ അജിത് കുമാറിനിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ്; ക്ലീന്‍ ചിറ്റ് നല്‍കികൊണ്ടുള്ള റിപ്പോര്‍ട്ട് തള്ളി കോടതി

വിജിലന്‍സ് ശരിയായ അന്വേഷണം നടത്തിയിട്ടില്ലെന്നും തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി വിമര്‍ശിച്ചു.

Published

on

എഡിജിപി എം.ആര്‍ അജിത് കുമാറിനിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍, ക്ലീന്‍ ചിറ്റ് നല്‍കികൊണ്ടുള്ള റിപ്പോര്‍ട്ട് തള്ളി കോടതി. വിജിലന്‍സ് ശരിയായ അന്വേഷണം നടത്തിയിട്ടില്ലെന്നും തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി വിമര്‍ശിച്ചു. സംഭവം തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി നേരിട്ട് അന്വേഷിക്കും. വിജിലന്‍സിന്റെ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് അഡ്വക്കറ്റ് നാഗരാജാണ് കോടതിയെ സമീപിച്ചത്.

അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തയില്ലെന്ന് ചൂണിക്കാട്ടി അജിത് കുമാറിന് ക്ലീന്‍ ചീറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് ഡയറക്ടര്‍ നേരത്തെ മടക്കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനോട് വിജിലന്‍സ് ഡയറക്ടര്‍ക്ക് മുന്‍പാകെ ഹാജരാകാനും നിര്‍ദേശം നല്‍കിയിരുന്നു.

തിരുവനന്തപുരം നഗരത്തില്‍ ആസംബര വീട് നിര്‍മ്മിക്കുന്നത് അഴിമതി പണം ഉപയോഗിച്ചാണ് , കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ട് , മലപ്പുറം എസ്.പിയുടെ ക്യാമ്പ് ഓഫീസിലെ മരം മുറിച്ച് ഫര്‍ണിച്ചറാക്കി, ഫ്‌ലാറ്റ് വില്‍പ്പനയിലൂടെ കളപ്പണം വെളുപ്പിച്ചു എന്നതടക്കം നിരവധി പരാതികളാണ് വിജിലന്‍സ് അന്വേഷിച്ചത്. എല്ലാ ആരോപണങ്ങളിലും എം.ആര്‍ അജിത് കുമാറിന് ക്ലീന്‍ ചീറ്റ് നല്‍കിയ റിപ്പോര്‍ട്ടാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറിയത്. വിജിലന്‍സ് തിരുവനന്തപുരം സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ യൂണിറ്റ് ഒന്നിലെ എസ്പിയാണ് അന്വേഷണം നടത്തിയത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത തയ്യാറായില്ല. അന്വേഷണ റിപ്പോര്‍ട്ട് അവ്യക്തത ഉണ്ടെന്ന് ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് മടക്കി അയക്കുകയായിരുന്നു.

Continue Reading

kerala

മെമു സർവ്വീസിന്റെ സമയക്രമം പുതുക്കണം; പി.വി അബ്ദുൽവഹാബ് എം.പി റെയിൽവേ ജനറൽ മാനേജർക്ക് കത്തയച്ചു

രാത്രി 8.30നാണ് നിലവിൽ ഷൊർണൂരിൽനിന്നുള്ള സമയം. ഇത് വന്ദേഭാരത് ഉൾപ്പെടെയുള്ള കണക്ഷനുകളെ ആശ്രയിക്കുന്നവർക്ക് പ്രയാസമാകും.

Published

on

നിലമ്പൂർ: നിലമ്പൂർ- ഷൊരണൂർ മെമു സർവ്വീസിന്റെ സമയക്രമം പുതുക്കണമെന്ന് ആവശ്യപ്പെട്ട് പി.വി അബ്ദുൽവഹാബ് എം.പി ചെന്നൈ സതേൺ റെയിൽവേ ജനറൽ മാനേജർക്ക് കത്തയച്ചു. മെമു സർവ്വീസ് ആരംഭിക്കാനുള്ള തീരുമാനത്തെ പ്രശംസിച്ച എം.പി യാത്രക്കാരുടെ സൗകര്യം മാനിച്ച് ഷൊർണൂരിൽനിന്നുള്ള പുറപ്പെടൽ സമയം ഉൾപ്പെടെ മാറ്റി നിശ്ചയിക്കുന്നതായിരിക്കും ഉചിതമെന്ന് അറിയിച്ചു. രാത്രി 8.30നാണ് നിലവിൽ ഷൊർണൂരിൽനിന്നുള്ള സമയം. ഇത് വന്ദേഭാരത് ഉൾപ്പെടെയുള്ള കണക്ഷനുകളെ ആശ്രയിക്കുന്നവർക്ക് പ്രയാസമാകും.

ഷൊർണൂരിൽനിന്നുള്ള പുറപ്പെടൽ സമയം 9 മണിയാക്കിയാൽ വന്ദേഭാരത് കണക്ടിവിറ്റി ലഭ്യമാകും. അലപ്പുഴകണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്, തിരുവനന്തപുരംമംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ് എന്നിവയുടെ കണക്ടിവിറ്റിക്കും ഈ സമയമാറ്റം ഉപകാരപ്പെടും. നിലവിൽ 8.15ന് പുറപ്പെടുന്ന പാസഞ്ചർ ട്രെയിൻ സമയം 7:10 ആക്കി പുതുക്കണം. കൊയമ്പത്തൂർ-നിലമ്പൂർ നേരിട്ടുള്ള കണക്ടിവിറ്റി ഇതോടെ സാധ്യമാകും. കോയമ്പത്തൂർ-ഷൊർണൂർ പാസഞ്ചർ 7:05 ന് ഷൊർണൂരിൽ എത്തുന്നതുകൊണ്ട് അതേ 7:10ന് പുറപ്പെടാൻ അനുവദിക്കാവുന്നതാണ്. മെമു നിലമ്പൂരിൽ നിന്നുള്ള പുറപ്പെടൽ സമയം 03:30 ആയി മാറ്റണം.

ഇതുവഴി എറണാകുളത്തേക്കുള്ള നേരിട്ടുള്ള കണക്ഷൻ അല്ലെങ്കിൽ മെമു 66319 വഴി ഷൊർണൂരിൽനിന്ന് നിന്ന് എളുപ്പമുള്ള യാത്ര സാധ്യമാകും. ഇതിന് അനുസൃതമായി മറ്റു ട്രെയിനുകളും സമയം ക്രമീകരിക്കണം. ഷൊർണൂരിലെ പ്രധാന കണക്ഷനുകൾ ആശ്രയിക്കുന്ന യാത്രക്കാർക്ക്, യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ നിലമ്പൂരിലേക്ക് നീട്ടുന്ന മെമു സർവ്വീസ് ഉപകാരപ്പെടണമെങ്കിൽ സമയം ക്രമീകരിക്കേണ്ടത് അനിവാര്യമാണെന്നും പി.വി അബ്ദുൽ വഹാബ് എം.പി ആവശ്യപ്പെട്ടു. വിഷയത്തിൽ പരിശോധന നടത്തി ഉചിതമായ തീരുമാനമെടുക്കുമെന്ന് ജനറൽ മാനേജർ അറിയിച്ചു.

Continue Reading

kerala

‘ഓണാഘോഷത്തിന് മുണ്ടുടുക്കുന്നത് വിലക്കി; കോഴിക്കോട് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദനം

ഓണാഘോഷത്തിന് മുണ്ടുടുക്കരുതെന്ന് പറഞ്ഞായിരുന്നു മര്‍ദനമെന്ന് വിദ്യാര്‍ഥിയുടെ പിതാവ് ആരോപിച്ചു.

Published

on

കോഴിക്കോട് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചതായി പരാതി. ഓണാഘോഷത്തിന് മുണ്ടുടുക്കരുതെന്ന് പറഞ്ഞായിരുന്നു മര്‍ദനമെന്ന് വിദ്യാര്‍ഥിയുടെ പിതാവ് ആരോപിച്ചു.

പതിനഞ്ചോളം കുട്ടികളാണ് മകനെ ആക്രമിച്ചത്. ഇവര്‍ക്കെതിരെ മറ്റ് വിദ്യാര്‍ഥികള്‍ ഇതിനുമുമ്പും പരാതിപ്പെട്ടിരുന്നുവെന്നും പിതാവ് പറഞ്ഞു. റാഗ് ചെയ്തപ്പോള്‍ തിരിച്ച് പ്രതികരിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്നും സീനിയേഴ്‌സിനെ ബഹുമാനിക്കണമെന്ന് പറഞ്ഞാണ് പരിക്കേല്‍പ്പിച്ചതെന്നും വിദ്യാര്‍ഥി പറഞ്ഞു.

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ കൈയിലും കഴുത്തിലും പരിക്കേറ്റിട്ടുണ്ട്. സമൂഹമാധ്യമ അക്കൗണ്ട് ആരംഭിച്ചതിന്റെ പേരില്‍ പ്ലസ്ടുക്കാര്‍ മര്‍ദിക്കാറുണ്ടെന്നും ഇത് പതിവാണെന്നും മറ്റു വിദ്യാര്‍ഥികളും വെളിപ്പെടുത്തുന്നു. വിദ്യാര്‍ഥിയുടെ പിതാവ് കസബ പൊലീസില്‍ പരാതി നല്‍കിട്ടുണ്ട്.

Continue Reading

Trending