Connect with us

kerala

കാസര്‍കോട് കേരള കേന്ദ്ര സര്‍വകലാശാലയില്‍ അര്‍ദ്ധരാത്രിയില്‍ വിഭജന ഭീതി ദിനം ആചരിച്ച് എബിവിപി

പെരിയയിലെ കേരള കേന്ദ്ര സര്‍വ്വകലാശാല ക്യാംപസിലാണ് എബിവിപി വിഭജന ഭീതി ദിനം ആചരിച്ചത്.

Published

on

കാസര്‍കോട് കേരള കേന്ദ്ര സര്‍വകലാശാലയില്‍ പുലര്‍ച്ചെ 12.30 മണിയോടെ വിഭജന ഭീതി ദിനം ആചരിച്ച് എബിവിപി. പെരിയയിലെ കേരള കേന്ദ്ര സര്‍വ്വകലാശാല ക്യാംപസിലാണ് എബിവിപി വിഭജന ഭീതി ദിനം ആചരിച്ചത്.

വിഭജന ഭീതി ദിനാചരണം ക്യാംപസുകളില്‍ നടത്തുന്നത് സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്നതിനും സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്നതിനും കാരണമാകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഉത്തരവിറക്കിയിരുന്നു. എല്ലാ കോളേജുകള്‍ക്കും അടിയന്തിരമായി അറിയിപ്പ് നല്‍കണമെന്ന് സര്‍വ്വകലാശാല ഡീന്‍ മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.ഇ മെയിലിലൂടെയാണ് നിര്‍ദേശം നില്‍കിയത്.

എബിവിപിക്ക് സ്വാധീനമുള്ള കാസര്‍കോട് ഗവ. കോളേജ്, മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജ് എന്നിവിടങ്ങളിലും ദിനാചരണം നടത്താനുള്ള ഒരുക്കത്തിലാണ് എബിവിപി നേതൃത്വം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending