Connect with us

world

നൈജീരിയയില്‍ ബോക്കോ ഹറാം ആക്രമണം; 12 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി, ഗ്രാമം കത്തിച്ചു

കൃഷിയിടങ്ങളില്‍ നിന്ന് മടങ്ങുകയായിരുന്ന കൗമാരപ്രായക്കാരായ 12 പെണ്‍കുട്ടികളെയാണ് വൈകുന്നേരം അഞ്ചുമണിയോടെ തീവ്രവാദികള്‍തട്ടിക്കൊണ്ടുപോയത്.

Published

on

അബുജ: നൈജീരിയയിലെ ബോര്‍ണോ സംസ്ഥാനത്തിലെ മുസ്സ ജില്ലയില്‍ ബോക്കോ ഹറാം ഭീകരര്‍ നടത്തിയ ക്രൂരാക്രമണം ജനങ്ങളെ ഭീതിയിലാക്കി. കൃഷിയിടങ്ങളില്‍ നിന്ന് മടങ്ങുകയായിരുന്ന കൗമാരപ്രായക്കാരായ 12 പെണ്‍കുട്ടികളെയാണ് വൈകുന്നേരം അഞ്ചുമണിയോടെ തീവ്രവാദികള്‍തട്ടിക്കൊണ്ടുപോയത്.

മധുമേരി ഗ്രാമത്തിലേക്കുള്ള ആക്രമണം രണ്ട് മണിക്കൂറിലധികം നീണ്ടുനിന്നു. മോട്ടോര്‍സൈക്കിളുകളില്‍ എത്തിയ ഭീകരര്‍ വീടുകള്‍, കടകള്‍, വാഹനങ്ങള്‍ എന്നിവയ്ക്ക് തീ കൊടുക്കുകയും വെടിയുതിര്‍ക്കുകയും ചെയ്തു. ആളുകളെ ഓടിച്ചുവിട്ടതോടെ ജീവഹാനി ഒഴിവായി എന്നാണ് പോലീസ് അറിയിച്ചത്. പുലര്‍ച്ചെ മൂന്നുമണിയോടെ ആക്രമികള്‍ പ്രദേശം വിടുകയായിരുന്നു. സംഭവത്തിനു പിന്നാലെ സുരക്ഷാ സേന ഗ്രാമത്തില്‍ കാവല്‍ ശക്തിപ്പെടുത്തി. ബോര്‍ണോ സ്‌റ്റേറ്റ് പോലീസ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ എ.എസ.്പി. നഹും ദാസോ സ്ഥിരീകരിച്ചതനുസരിച്ച് തട്ടിക്കൊണ്ടുപോയ 12 പെണ്‍കുട്ടികളുടെ തിരച്ചില്‍ തുടരുകയാണ്.

നൈജീരിയയില്‍ കഴിഞ്ഞ മാസങ്ങളില്‍ മതപരവും സാമുദായികവുമായ അക്രമങ്ങള്‍ ഉയര്‍ന്നു വരികയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അബുജ അതിര്‍ത്തി പ്രദേശത്തെ ഒരു സ്വകാര്യ കത്തോലിക്കാ സ്‌കൂളില്‍ കയറിയ ആയുധധാരികള്‍ 215 വിദ്യാര്‍ത്ഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയിരുന്നു. ചിലര്‍ രക്ഷപെട്ടെങ്കിലും ഭൂരിഭാഗം പേരും ഇപ്പോഴും കാണാതെയാണ്. ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയയാണ് ഈ വിവരങ്ങള്‍ സ്ഥിരീകരിച്ചത്. തട്ടിക്കൊണ്ടുപോകല്‍, ഗ്രാമങ്ങളിലെ അക്രമങ്ങള്‍, മതപരമായ ലക്ഷ്യങ്ങളും വംശീയ സംഘര്‍ഷങ്ങളും മൂലം രാജ്യം സുരക്ഷാ പ്രതിസന്ധിയിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഇത്യോപ്യയില്‍ അഗ്‌നിപര്‍വ്വത സ്‌ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി

അഗ്‌നിപര്‍വ്വതത്തില്‍ നിന്നുള്ള ചാരമേഘങ്ങള്‍ ഇന്ത്യ, യമന്‍, ഒമാന്‍, വടക്കന്‍ പാകിസ്താന്‍ എന്നിവിടങ്ങളിലേക്കാണ് നീങ്ങിയത്. ഇതോടെ രാജ്യത്തെ വ്യോമഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.

Published

on

കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഇത്യോപ്യയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ 12,000 വര്‍ഷത്തിനിടെ ആദ്യമായി അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അഡിസ് അബാബയില്‍ നിന്ന് 500 മൈല്‍ അകലെയുള്ള ഹെയ്‌ലി ഗുബ്ബി അഗ്‌നിപര്‍വ്വതമാണ് പൊട്ടിത്തെറിച്ചത്. അപകടം ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിമാന സര്‍വീസിനെ ബാധിച്ചു. അഗ്‌നിപര്‍വ്വതത്തില്‍ നിന്നുള്ള ചാരമേഘങ്ങള്‍ ഇന്ത്യ, യമന്‍, ഒമാന്‍, വടക്കന്‍ പാകിസ്താന്‍ എന്നിവിടങ്ങളിലേക്കാണ് നീങ്ങിയത്. ഇതോടെ രാജ്യത്തെ വ്യോമഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.

കണ്ണൂരില്‍നിന്ന് അബൂദബിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു. ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയിലെ അതിശക്തമായ അഗ്‌നിപര്‍വത സ്‌ഫോടനമുണ്ടായ സാഹചര്യത്തിലാണിത്. വിമാനം സുരക്ഷിതമായി അഹമ്മദാബാദില്‍ ഇറങ്ങി. യാത്രക്കാര്‍ക്ക് കണ്ണൂരിലേക്ക് തിരിച്ചുപോകാനുള്ള വിമാനം സജ്ജമാക്കിക്കൊടുത്തുവെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.

നെടുമ്പാശ്ശേരിയില്‍നിന്നുള്ള രണ്ട് വിമാന സര്‍വിസുകള്‍ റദ്ദാക്കി. വൈകീട്ട് 6.30ന് ജിദ്ദക്കുള്ള ആകാശ് എയര്‍, 5.10നുള്ള ഇന്‍ഡിഗോയുടെ ദുബൈ സര്‍വിസ് എന്നിവയാണ് റദ്ദാക്കിയത്. വൈകീട്ട് ദുബൈയില്‍നിന്ന് എത്തേണ്ടിയിരുന്ന ഇന്‍ഡിഗോ വിമാനം എത്തിയില്ല. ആകാശ് എയറില്‍ നിരവധി ഉംറ തീര്‍ഥാടകരുണ്ടായിരുന്നു. ഇന്‍ഡിഗോ യാത്രക്കാരെ ചൊവ്വാഴ്ച ദുബൈയിലെത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആകാശ് എയര്‍ യാത്രക്കാരുടെ കാര്യത്തില്‍ തീരുമാനമായില്ല.

Continue Reading

GULF

ഫിഫ അറബ് കപ്പ് ടിക്കറ്റുകള്‍ 25 റിയാല്‍ മുതല്‍ ലഭ്യം

ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങള്‍ക്ക് ‘ ഫോളോ ടീം ‘ ടിക്കറ്റുകളും ആരാധകര്‍ക്ക് വാങ്ങാനാകും.

Published

on

ദോഹ : ഫിഫ അറബ് കപ്പിനുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. ടിക്കറ്റുകളുടെ നിരക്ക് 25 റിയാല്‍ മുതല്‍ ആരംഭിക്കുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങള്‍ക്ക് ‘ ഫോളോ ടീം ‘ ടിക്കറ്റുകളും ആരാധകര്‍ക്ക് വാങ്ങാനാകും. മത്സരങ്ങളോടൊപ്പം വിവിധ വിനോദ പരിപാടികളും സാംസ്‌കാരിക പരിപാടികളും ആരാധകര്‍ക്കായി ഒരുക്കുന്നുണ്ട്. എല്ലാ ടിക്കറ്റുകളും ഡിജിറ്റല്‍ രൂപത്തിലാണ് ലഭിക്കുക. ഔദ്യോഗിക വെബ്‌സൈറ്റായ www.roadtoqatar.qa വഴി ബുക്കിംഗ് നടത്താം. ഭിന്നശേഷിയുള്ള ആരാധകര്‍ക്കായി പ്രത്യേക പ്രവേശന സൗകര്യങ്ങളുള്ള ഇരിപ്പിട ഓപ്ഷനുകളും ഒരുക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഇരിപ്പിടങ്ങള്‍ ആവശ്യമുള്ളവര്‍ accessibilitytickets@sc.qa എന്ന ഇ-മെയിലിലേക്ക് അപേക്ഷ അയയ്ക്കാം.

Continue Reading

india

തമിഴ്‌നാട്ടില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; ആറ് മരണം

28 പേര്‍ക്ക് പരിക്ക്

Published

on

തെങ്കാശി: തെങ്കാശിയില്‍ രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് വന്‍ അപകടം. ആറ് പേര്‍ മരിച്ചു. 28 പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെയാണ് സംഭവം. മധുരയില്‍ നിന്ന് ചെങ്കോട്ടയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും തെങ്കാശിയില്‍ നിന്ന് കോവില്‍പ്പെട്ടിയിലേക്ക് പോകുകയായിരുന്ന മറ്റൊരു ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ട് വാഹനങ്ങളും പൂര്‍ണ്ണമായും തകര്‍ന്നു.

പൊലീസിന്റെയും അഗ്‌നിശമന സേനാംഗങ്ങളുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മധുരയില്‍ നിന്ന് ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന ബസ് അശ്രദ്ധമായി ഓടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം പരിക്കേറ്റ യാത്രക്കാരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമായി തുടരുകയാണെന്നും മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Continue Reading

Trending