Sports
ഐ.പി.എല്‍ മിനി ലേലം:കാമറൂണ്‍ ഗ്രീനും 45 താരങ്ങളും രണ്ടുകോടി അടിസ്ഥാന വില പട്ടികയില്‍
ഇന്ത്യന്‍ താരങ്ങളില്‍ വെങ്കടേഷ് അയ്യരും രവി ബിഷ്ണോയിയും രണ്ടുകോടി അടിസ്ഥാന വിലയുള്ളവരുടെ പട്ടികയില്‍ ഇടംനേടി.
മുംബൈ: ഈ മാസം 16ന് അബൂദബിയില്‍ നടക്കുന്ന ഐ.പി.എല്‍ മിനി ലേലത്തിനായി 1355 താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ ഉള്‍പ്പെടെ 45 താരങ്ങളാണ് ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ 2 കോടി വിഭാഗത്തിലുള്ളത്. ഇന്ത്യന്‍ താരങ്ങളില്‍ വെങ്കടേഷ് അയ്യരും രവി ബിഷ്ണോയിയും രണ്ടുകോടി അടിസ്ഥാന വിലയുള്ളവരുടെ പട്ടികയില്‍ ഇടംനേടി.
ഓസീസ് താരമായ ഗ്ലെന്‍ മാക്സ്വെല് ലേലത്തില്‍ പങ്കെടുത്തിട്ടില്ല. നെതര്‍ലന്‍ഡ്സ്, സ്കോട്ലന്ഡ്, യു.എസ്.എ എന്നിവയുള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളാണ് ഇത്തവണ ലേലത്തിന് എത്തുന്നത്. കഴിഞ്ഞതവണ ആരും സ്വന്തമാക്കാത്ത സ്റ്റീവ് സ്മിത്തും ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്. പഞ്ചാബ് കിങ്സ് ഒഴിവാക്കിയ ജോഷ് ഇംഗ്ലിസും രണ്ടുകോടി പട്ടികയില്‍.
കഴിഞ്ഞ സീസണില്‍ കെ.കെ.ആര് 23.75 കോടി മുടക്കി സ്വന്തമാക്കിയ വെങ്കടേഷ് അയ്യരെയും, എല്‍.എസ്.ജി ?14 കോടി മുടക്കി നിലനിര്‍ത്തിയ രവി ബിഷ്ണോയിയെയും ഇത്തവണ ടീമുകള്‍ ഒഴിവാക്കിയിരുന്നു.
മുമ്പ് വിറ്റുപോകാതെ പോയ ഉമേഷ് യാദവ്, പ്രിഥ്വി ഷാ, സര്‍ഫറാസ് ഖാന് എന്നിവരും പട്ടികയിലുണ്ട്. ദക്ഷിണാഫ്രിക്കയുടെ ഫാഫ് ഡുപ്ലെസിസ്, വിന്‍ഡീസിന്റെ ആന്ദ്രെ റസ്സല്‍, ഇംഗ്ലണ്ടിന്റെ മുഈന്‍ അലി എന്നിവരാണ് ലേലത്തില്‍ പങ്കെടുക്കാത്ത പ്രമുഖര്‍. ഡുപ്ലെസിസും മുഈന്‍ അലിയും പാകിസ്ഥാന് പ്രീമിയര്‍ ലീഗിലെത്തിയപ്പോള്‍, റസ്സല്‍ കൊല്‍ക്കത്തയുടെ പരിശീലകസ്ഥാനത്തേക്ക് മാറി.
ഈ ലേലത്തിലെ ഏറ്റവും വിലയേറിയ താരമായി കാമറൂണ്‍ ഗ്രീന്‍ മാറുമെന്നാണ് വിലയിരുത്തല്‍.
ചെന്നൈ സൂപ്പര്‍ കിങ്സ് ഒഴിവാക്കിയ ഡെവോണ്‍ കോണ്‍വേ, രചിന് രവീന്ദ്ര, ശ്രീലങ്കക്കാരായ മതീഷ പതിരന, വാനിന്ദു ഹസരങ്ക എന്നിവരും രണ്ടുകോടി പട്ടികയിലുണ്ട്.
10 ടീമുകളില്‍ 77 ഒഴിവുകളാണ് ഉള്ളത്. പരമാവധി 31 വിദേശ താരങ്ങളെ വരിക്കാം. ഏറ്റവും കൂടുതല്‍ പണമുള്ളത് കെ.കെ.ആര് (64.30 കോടി), തുടര്‍ന്ന് സിഎസ്കെ (43.40 കോടി). ഏറ്റവും കുറവ് പണം മുംബൈ ഇന്ത്യന്‍സ് (2.75 കോടി) കൈവശം.
രണ്ടു കോടി അടിസ്ഥാന വിലയുള്ള താരങ്ങള്‍;
രവി ബിഷ്ണോയി, വെങ്കടേഷ് അയ്യര്‍, മുജീബുര്‍ റഹ്മാന്, നവീനുല്‍ ഹഖ്, സീന്‍ അബോട്ട്, ആഷ്ടണ്‍ ആഗര്‍, കൂപ്പര്‍ കന്നോലി, ജാക് ഫ്രേസര്‍ മഗ്രൂക്, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഇംഗ്ലിസ്, സ്റ്റീവ് സ്മിത്ത്, മുസ്താഫിസുര്‍ റഹ്മാന്, ഗസ് അറ്റ്കിന്സണ്, ടോം ബാന്റണ്, ടോം കുറാന്, ലിയാന് ഡ്വാസണ്, ബെന്‍ ഡക്കറ്റ്, ഡാന്‍ ല്വാറന്‍സ്, ലിയാം ലിവിങ്സ്റ്റണ്, തൈമല്‍ മില്‍സ്, ജമീ സ്മിത്, ഫിന് അലെന്‍, മൈക്കല്‍ ബ്രേസ്വെല്, ഡെവോണ്‍ കോണ്‍വേ, ജേക്കബ് ഡഫി, മാറ്റ് ഹന്റി, കെയില്‍ ജമീസണ്‍, ആദം മില്‍നെ, ഡാരില്‍ മിച്ചല്‍, വില്‍ ഒറൂര്‍ക്കെ, രചിന് രവീന്ദ്ര, ജെറാള്‍ഡ് കോട്സീ, ഡേവിഡ് മില്ലര്‍, ലുങ്കി എങ്കിഡി, ആന്റിച് നോര്‍ട്ജെ, റൂസോ, ത്രബ്രൈസ് ഷംസി, ഡേവിഡ് വീസ്, വാനിന്ദു ഹസരങ്ക, മതീഷ പതിരന, മഹീഷ് തീക്ഷണ, ജാസണ്‍ ഹോള്‍ഡര്‍, ഷായ് ഹോപ്, അകീര്‍ ഹുസൈന്, അല്‍സാരി ജോസഫ്.
Sports
സൂപ്പർ ലീഗ് കേരളം: ഇന്ന് തൃശൂരിൽ മാജിക്–വാരിയേഴ്സ് പോരാട്ടം
രാത്രി 7.30 ന് നടക്കുന്ന ആവേശകരമായ മത്സരത്തിൽ തൃശൂർ മാജിക് എഫ്.സിയും കണ്ണൂർ വാരിയേഴ്സും നേർക്കുനേർ വരുന്നു.
തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച നടക്കാനിരിക്കുന്ന സൂപ്പർ ലീഗ് കേരള പത്താം റൗണ്ട് മത്സരങ്ങൾക്ക് തുടക്കമാകും. രാത്രി 7.30 ന് നടക്കുന്ന ആവേശകരമായ മത്സരത്തിൽ തൃശൂർ മാജിക് എഫ്.സിയും കണ്ണൂർ വാരിയേഴ്സും നേർക്കുനേർ വരുന്നു.
സെമിഫൈനൽ ലക്ഷ്യമിടുന്ന കണ്ണൂർ വാരിയേഴ്സിന് ഈ മത്സരം നിർണായകമാണ്. മറുവശത്ത്, ശക്തമായ ഫോമിലുള്ള തൃശൂർ മാജിക്, കഴിഞ്ഞ മത്സരത്തിൽ ഫോഴ്സ കൊച്ചിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി സെമിയിൽ സ്ഥാനം ഉറപ്പിച്ച ആത്മവിശ്വാസത്തിലാണ് ഇറങ്ങുന്നത്.
ഒമ്പത് മത്സരങ്ങളിൽ നിന്ന് 17 പോയന്റുമായി തൃശൂർ നിലവിൽ രണ്ടാമതാണ്. ഇന്നത്തെ ജയത്തോടെ 20 പോയന്റുള്ള പട്ടികനേതാക്കളായ കാലിക്കറ്റ് എഫ്.സിക്ക് ഒപ്പമെത്താനാണ് ടീമിന്റെ ലക്ഷ്യം. 10 പോയന്റുമായി അഞ്ചാം സ്ഥാനത്തുള്ള കണ്ണൂർ വാരിയേഴ്സ്, കഴിഞ്ഞ മത്സരത്തിൽ കാലിക്കറ്റിനോട് 1-2 ന് തോറ്റതിന്റെ സമ്മർദവുമായാണ് ഇറങ്ങുന്നത്.
ലീഗിലെ ഏറ്റവും ശക്തമായ പ്രതിരോധനിരയെന്ന പരിഗണനയുള്ള തൃശൂരിന്റെ ഡിഫൻസ് ലൈൻ ആണ് കണ്ണൂർ വാരിയേഴ്സിന് ഏറ്റവും വലിയ വെല്ലുവിളി. ക്യാപ്റ്റൻ മെയിൽസൺ ആൽവസ് നയിക്കുന്ന തൃശൂർ ഡിഫൻസ് ഭേദിച്ച് മുന്നേറ്റം സൃഷ്ടിക്കാനാകുമോ എന്നതാണ് മത്സരത്തിന്റെ പ്രധാന ചോദ്യം.
kerala
കലൂർ സ്റ്റേഡിയം നവീകരണം; സ്പോൺസർ പൂർത്തിയാക്കിയത് പകുതി ജോലികൾ മാത്രം
കൊച്ചി കലൂർ സ്റ്റേഡിയം നവീകരണത്തിൽ സ്പോൺസർ പകുതി ജോലികൾ മാത്രമേ പൂർത്തിയാക്കിയിട്ടുള്ളുവെന്ന് ജിസിഡിഎ. ഫ്ലഡ് ലൈറ്റ്, പാർകിംഗ് ഗ്രൗണ്ട്, ടോയ്ലറ്റ് , പ്രവേശന കവാടം അടക്കമുള്ള ആറ് ജോലികളാണ് ബാക്കിയുള്ളത്. 12 ജോലികളാണ് കരാർ വ്യവസ്ഥ പ്രകാരം സ്പോണ്സർ ഏറ്റിരുന്നത്. നിർമാണ ജോലികള്‍ പൂർത്തീകരിക്കാന്‍ ഡിസംബർ 20 വരെ സമയം നീട്ടി നല്‍കിയിട്ടുണ്ട്. സ്റ്റേഡിയം സ്പോൺസർ തിരിച്ച് ഏൽപ്പിച്ചിട്ടുണ്ടെന്നും ജിസിഡിഎ അറിയിച്ചു.
Sports
അമേരിക്ക വിസ നിഷേധിച്ചു; ലോകകപ്പ് നറുക്കെടുപ്പില്‍ നിന്ന് പിന്മാറുമെന്ന് ഇറാന്
ഡിസംബര്‍ 5-ന് നടക്കുന്ന ലോകകപ്പ് നറുക്കെടുപ്പ് ചടങ്ങ് ഇറാന് ബഹിഷ്കരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതോടെ വിഷയത്തില്‍ നയതന്ത്രതലത്തിലും സംഘര്‍ഷം ഉയര്‍ന്നിട്ടുണ്ട്.
വാഷിങ്ടണ്‍: ലോകകപ്പിന് യോഗ്യത നേടിയ ഇറാനും ഹെയ്തിയുടെയും സംഘങ്ങള്‍ക്ക് വിസ അനുവദിക്കാത്ത അമേരിക്കയുടെ നിലപാടില്‍ ഫിഫ കടുത്ത പ്രതിസന്ധിയിലായി. ഡിസംബര്‍ 5-ന് നടക്കുന്ന ലോകകപ്പ് നറുക്കെടുപ്പ് ചടങ്ങ് ഇറാന് ബഹിഷ്കരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതോടെ വിഷയത്തില്‍ നയതന്ത്രതലത്തിലും സംഘര്‍ഷം ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ ജൂണില്‍ പ്രാബല്യത്തില്‍ വന്ന അമേരിക്കയുടെ പുതിയ വിസനിയമപ്രകാരം 12 രാജ്യങ്ങളിലെ പൗരന്മാര്ക്ക് പ്രവേശനാനുമതി നിയന്ത്രിക്കപ്പെട്ടിരിക്കുകയാണ്. ഇതില്‍ ലോകകപ്പിന് യോഗ്യത നേടിയ ഇറാനും ഹെയ്തിയും ഉള്‍പ്പെടുന്നു. ഫിഫയുടെ പ്രത്യേക അപേക്ഷയുണ്ടായിട്ടും ഇറാന് ടീമംഗങ്ങള്‍ക്കും ഫെഡറേഷന് ഭാരവാഹികള്‍ക്കും യുഎസ് വിസ അനുവദിക്കാതെ നീങ്ങുകയായിരുന്നു.
ഇറാന് ഫുട്ബാള്‍ ഫെഡറേഷന് പ്രസിഡന്റ് മെഹ്ദി താജ്, കോച്ചിംഗ് സ്റ്റാഫ്, മറ്റ് ഉദ്യോഗസ്ഥര്‍ അടക്കം അപേക്ഷിച്ചവരില്‍ നാലുപേര്‍ക്കുമാത്രമാണ് വിസ ലഭിച്ചത്. ‘എല്ലാവര്ക്കും വിസ അനുവദിച്ചില്ലെങ്കില്‍ നറുക്കെടുപ്പിന് ഇറാന്റെ സംഘത്തെ അയക്കില്ല,’ എന്ന ഇറാന്റെ നിലപാട് ഇറാന് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കായിക വേദികളെ രാഷ്ട്രീയ വല്‍ക്കരിക്കുന്ന യുഎസ് നടപടിയെ അദ്ദേഹം ശക്തമായി വിമര്‍ശിക്കുകയും ചെയ്തു.
അമേരിക്കമെക്സിക്കോകാനഡ സംയുക്തമായി നടത്താനിരിക്കുന്ന ലോകകപ്പില്‍ ഇറാനില്‍ നിന്നുള്ള ആരാധകര്‍ക്ക് പോലും യാത്രാക്രമത്തില്‍ വിസനിയമം വലിയ പ്രതിസന്ധിയാകുമെന്ന ആശങ്കയുണ്ട്. വിസ നിഷേധം ഇറാനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര പോരാട്ടത്തിന് പുതിയ മാനം നല്കി. ഫിഫ ഇപ്പോള്‍ ഈ വിവാദത്തില്‍ ഇടപെടുമോയെന്നത് കാത്തിരിക്കുകയാണ്.
-
kerala15 hours ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
india13 hours ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala17 hours agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala14 hours agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
News2 days agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
kerala3 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala3 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
More15 hours agoമരണം 1000 കടന്നു, ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് ഇന്തൊനീഷ്യയും ശ്രീലങ്കയും

