kerala
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ
നാളെയും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. തീവ്ര മഴ കണക്കിലെടുത്ത് ഇടുക്കി ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെയും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
വ്യാഴാഴ്ച തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ ദിത്വാ ചുഴലിക്കാറ്റ് ദുര്‍ബലമായി തുടങ്ങിയതോടെ, വരും ദിവസങ്ങളില്‍ കേരളത്തിന് മുകളില്‍ വീണ്ടും കിഴക്കന്‍ കാറ്റ് അനുകൂലമായി തുടങ്ങാന്‍ സാധ്യത.
kerala
പരിമിതികളെ അതിജീവിച്ച്, അവകാശങ്ങൾക്കായി ശബ്ദമുയർത്തി: ലോക ഭിന്നശേഷി ദിനത്തിൽ ഒരു ഓർമ്മപ്പെടുത്തൽ!
ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങള്‍ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടാനും എല്ലാ മേഖലകളിലും ബാക്കിയുള്ളവരെ പോലെ തന്നെ അവരുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കപ്പെടാനും വേണ്ടിയാണ് 1992 മുതൽ നാം ഈ ദിനം ആചരിക്കുന്നത്.
സിദ്ധീഖ് വൈദ്യരങ്ങാടി
ഇന്ന് ലോക ഭിന്നശേഷി ദിനം (ഡിസംബർ 3). പരിമിതികളെ അതിജീവിച്ച് പ്രചോദനത്തിൻ്റെ മാതൃകകളാകുന്ന ഒരു കൂട്ടം മനുഷ്യരുടെ ദിവസം. ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങള്‍ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടാനും എല്ലാ മേഖലകളിലും ബാക്കിയുള്ളവരെ പോലെ തന്നെ അവരുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കപ്പെടാനും വേണ്ടിയാണ് 1992 മുതൽ നാം ഈ ദിനം ആചരിക്കുന്നത്. ‘സമൂഹത്തിൽ അവർ നേരിടുന്ന എല്ലാവിധ പ്രയാസങ്ങളെയും പരമാവധി ഉന്മൂലനം ചെയ്ത് അവരെ സാധാരണ ജീവിതത്തിലേക്ക് നയിക്കുക’ എന്ന ലക്ഷ്യം ഈ ദിനാചരണത്തിനുണ്ട്.
യു.എൻ പൊതുസഭയുടെ ആഹ്വാനപ്രകാരം ആരംഭിച്ച ഈ ദിനാചരണം, പുനരധിവാസം, തുല്യ അവസരം, അവകാശ സംരക്ഷണം എന്നിവ ഉറപ്പുവരുത്താൻ ലക്ഷ്യമിടുന്നു. 21 വർഷങ്ങൾക്കുശേഷം 2016-ൽ പുതുക്കിയ Rights of Persons with Disabilities Act 2016 നിയമപ്രകാരം 21 തരം ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നു. വികലാംഗ പെൻഷൻ, ശ്രുതിതരംഗം, ആശ്വാസകിരണം, വിദ്യാകിരണം, വിദ്യാജ്യോതി, പരിണയം തുടങ്ങി നിരവധി ക്ഷേമപദ്ധതികൾ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടപ്പാക്കുന്നുണ്ട്.
ജീനിയസുകളായ ആൽബർട്ട് ഐൻസ്റ്റീനും ഐസക് ന്യൂട്ടണും ഓട്ടിസം ബാധിച്ചവരായിരുന്നു എന്നത് നമുക്കൊരു പ്രചോദനമാണ്. അന്ധയും മൂകയും ബധിരയുമായിരുന്ന ഹെലൻ കെല്ലർ സ്വപ്രയത്നം കൊണ്ട് ലോകത്തിന് സംഭാവനകൾ നൽകി. ലോക ജനസംഖ്യയുടെ 15 ശതമാനം ജനങ്ങൾ ഭിന്നശേഷിക്കാരാണെന്നാണ് കണക്ക്.
എന്നാൽ ഈ ദിനത്തിൽ, ആചരണങ്ങൾക്കും പ്രഖ്യാപനങ്ങൾക്കുമപ്പുറം ഒരു ചോദ്യം!
‘പൂർണ്ണ പങ്കാളിത്തം, അവകാശ സംരക്ഷണം, തുല്യ അവസരം’ എന്ന് നിയമം പറയുകയും വിദ്യാകിരണം, വിദ്യാജ്യോതി തുടങ്ങിയ പദ്ധതികൾ നടപ്പാക്കുകയും ചെയ്യുമ്പോൾ, പഠനത്തിനുള്ള ഏറ്റവും അടിസ്ഥാനപരമായ അവകാശം നിഷേധിക്കപ്പെടുന്നത് എന്തുകൊണ്ടാണ്?
100% കാഴ്ചയില്ലാത്ത, ഉന്നത വിദ്യാഭ്യാസം സ്വപ്നം കാണുന്ന എൻ്റെ മകൾ ആയിഷ സമീഹ HSS ക്ലാസ്സിൽ എത്തിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും അവൾക്ക് പഠിക്കാനുള്ള പാഠപുസ്തകക്ക ഇനിയും ലഭിച്ചിട്ടില്ല. ഒരു ഭിന്നശേഷി വിദ്യാർത്ഥിയോടുള്ള ഈ നിസ്സംഗത തികഞ്ഞ അനീതിയാണ്!
അവകാശങ്ങൾ ഉറപ്പാക്കാനുള്ള നിയമങ്ങൾ കടലാസിൽ ഉറങ്ങുമ്പോൾ, നമ്മുടെ കുട്ടികൾക്ക് പഠിക്കാൻ കഴിയാതെ പോകുന്നത് ഈ ദിനാചരണത്തിൻ്റെ ലക്ഷ്യത്തെ തന്നെ ചോദ്യം ചെയ്യുന്നു.
‘DISABLED’ അല്ല, ‘ഡിഫറെന്റലി ഏബിൾഡ്’ (Differently Abled) ആണ് അവർ എന്ന തിരിച്ചറിവാണ് നമുക്ക് വേണ്ടത്. നമ്മുടെ സഹജീവികൾക്ക് കൈത്താങ്ങ് ആയി അവരെ കൂടെ നിർത്തേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. അതിന് ആദ്യം വേണ്ടത്, അവർക്ക് ലഭിക്കേണ്ട അടിസ്ഥാനപരമായ അവകാശങ്ങൾ കൃത്യസമയത്ത്, ഒരു ഒഴികഴിവുമില്ലാതെ ഉറപ്പുവരുത്തുക എന്നതാണ്.
നീതിക്കായി ശബ്ദമുയർത്തുക!
kerala
ശബരിമല സ്വര്‍ണക്കൊള്ള കേസ്: മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവിന് ജാമ്യമില്ല
എന്‍. വാസുവിന് ജാമ്യമില്ലെന്ന് കൊല്ലം വിജിലന്‍സ് കോടതി വിധിച്ചു.
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡിന്റെ മുന്‍ പ്രസിഡന്റ് എന്‍. വാസുവിന് ജാമ്യമില്ലെന്ന് കൊല്ലം വിജിലന്‍സ് കോടതി വിധിച്ചു. കഴിഞ്ഞയാഴ്ച വിശദമായി വാദം കേട്ട ശേഷം വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
വാസുവിന് ജാമ്യം നല്‍കുന്നത് പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) ശക്തമായി എതിര്‍ത്തിരുന്നു. കേസിലെ നിര്‍ണായക കണ്ടെത്തലുകള്‍ പരിഗണിച്ചാണ് ജാമ്യാപേക്ഷ കോടതി തള്ളിയത്. സ്വര്‍ണക്കൊള്ള കേസില്‍ വാസുവിന് പങ്കുണ്ടെന്നായിരുന്നു എസ്‌ഐടിയുടെ നിഗമനം.
സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്കു കൈമാറിയതില്‍ തനിക്ക് പങ്കില്ലെന്നും അത് താന്‍ വിരമിച്ച ശേഷമാണ് നടന്നതെന്നും വാസു കോടതിയില്‍ വാദിച്ചിരുന്നു. ബോര്‍ഡിന്റെ ഉത്തരവ് പുറപ്പെടുവിച്ച സമയത്ത് താന്‍ ചുമതലയില്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എങ്കിലും ഈ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല.
kerala
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; ഡ്രൈവറുടെ നില ഗുരുതരം
മൂവാറ്റുപുഴയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും തിരുവില്വാമയിലേക്ക് സഞ്ചരിച്ച സ്വകാര്യ ബസുമാണ് തമ്മില്‍ ഇടിച്ചതെന്ന് പോലീസ് അറിയിച്ചു.
തൃശൂര്‍: തൃശൂരിലെ ചേലക്കര ഉദുവടിയില്‍ ഇന്ന് പുലര്‍ച്ചെ 7.15 ഓടെ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മൂവാറ്റുപുഴയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും തിരുവില്വാമയിലേക്ക് സഞ്ചരിച്ച സ്വകാര്യ ബസുമാണ് തമ്മില്‍ ഇടിച്ചതെന്ന് പോലീസ് അറിയിച്ചു. ഇടിയുടെ ആഘാതത്തില്‍ രണ്ട് ബസുകളുടെയും മുന്‍ഭാഗം തകര്‍ന്നു.
കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ സീറ്റിനിടയില്‍ കുടുങ്ങി, അദ്ദേഹത്തിന് ഗുരുതര പരിക്കുകളുണ്ട്. ഇരുബസുകളിലുമുണ്ടായിരുന്ന യാത്രക്കാരില്‍ ചിലര്‍ക്കും പരിക്കേറ്റു, എങ്കിലും അവരുടെ പരിക്ക് ജീവന് ഭീഷണിയല്ലെന്നാണ് വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ മണിക്കൂറുകളായി തൃശൂരില്‍ പെയ്യുന്ന കനത്ത മഴയാണ് അപകടത്തിന് കാരണമായതെന്നാണു പ്രാഥമിക നിഗമനം.
മഴയെ തുടര്‍ന്ന് റോഡില്‍ ബസ് തെന്നി നിയന്ത്രണം വിട്ടതായി അന്വേഷണ സംഘം സൂചന നല്‍കി. യഥാര്‍ത്ഥ കാരണം വ്യക്തമാകാന്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പരിശോധിക്കുന്നുണ്ട്. സംസ്ഥാന പാതയില്‍ അപകടത്തെ തുടര്‍ന്ന് ഗതാഗതം താത്കാലികമായി തടസപ്പെട്ടിരുന്നു.
-
kerala2 days ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala19 hours agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india20 hours agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala2 days agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india2 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala18 hours agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
kerala18 hours agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍

