india
സഞ്ചാര്‍ സാഥി; മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന ഉത്തരവ് പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍
ഉത്തരവിനെതിരെ കനത്ത പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ യൂടേണടിച്ചത്.
മൊബൈല്‍ നിര്‍മ്മാതാക്കള്‍ എല്ലാ പുതിയ സ്മാര്‍ട്ട്ഫോണുകളിലും സഞ്ചാര്‍ സാഥി ആപ്പ് മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ഉത്തരവിനെതിരെ കനത്ത പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ യൂടേണടിച്ചത്. ആപ്പിള്‍ ഉള്‍പ്പടെയുള്ള ഫോണ്‍ നിര്‍മാതാക്കള്‍ ഉത്തരവിനെതിരെ നിയമപരമായി നേരിടാന്‍ തയ്യാറെടുക്കുകയും ചെയ്തിരുന്നു.
അതേസമയം സഞ്ചാര്‍ സാഥിയുടെ വര്‍ദ്ധിച്ചുവരുന്ന സ്വീകാര്യത കണക്കിലെടുത്താണ് പ്രീന്‍ ഇന്സ്റ്റാളേഷന് നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഇതുവരെ 1.4 കോടി ഉപയോക്താക്കള്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു.
ആപ്പിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. പൗരന്മാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനും നിയന്ത്രിക്കാനുമുള്ള നീക്കമാണിതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. പെഗാസസ് ഉപയോഗിച്ച് രാജ്യത്തെ പൗരപ്രമുഖരെ നിയന്ത്രിക്കാന്‍ ശ്രമിച്ചതുപോലുള്ള നീക്കമാണിതെന്നും ആപ്പ് മൊബൈലുകളില്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ഏകപക്ഷീയമായ നിര്‍ദേശം സ്വേച്ഛാധിപത്യത്തിന് സമാനമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
പുതുതായിറങ്ങുന്ന മൊബൈല്‍ ഫോണുകളിലെല്ലാം സൈബര്‍ സുരക്ഷ മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാരിന്റെ ‘സഞ്ചാര്‍ സാഥി’ ആപ്പ് ഉത്പാദനസമയത്ത് ഉള്‍പ്പെടുത്തണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ആദ്യം ഉത്തരവ് ഇറക്കിയിരുന്നത്.
india
ഇന്‍ഷുറന്‍സ് തുകക്ക് വേണ്ടി സഹോദരനെ കൊലപ്പെടുത്തി; അനിയനും കൂട്ടാളികളും അറസ്റ്റില്‍
തെലങ്കാനയിലെ കരിംനഗര്‍ ജില്ലയിലെ രാമദുഗുയിലാണ് ഈ ക്രൂരകുറ്റം നടന്നത്.
ഹൈദരാബാദ്: നാല് കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക സ്വന്തമാക്കാന്‍ മാനസിക വെല്ലുവിളി നേരിടുന്ന സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ അനിയനും സുഹൃത്തുക്കളും പൊലീസ് പിടിയിലായി. തെലങ്കാനയിലെ കരിംനഗര്‍ ജില്ലയിലെ രാമദുഗുയിലാണ് ഈ ക്രൂരകുറ്റം നടന്നത്. വെങ്കിടേഷ് എന്നയാളെയാണ് സഹോദരന് ഉള്‍പ്പെടെ മൂന്ന് പേര് ചേര്‍ന്ന് കൊലപ്പെടുത്തിയത്.
സംഭവത്തില്‍ വെങ്കിടേഷിന്റെ സഹോദരനായ മാമിദി നരേഷ് (30) ആണ് പ്രധാന പ്രതി. കൂട്ടാളികളായ രാകേഷ് (28), ടിപ്പര്‍ ഡ്രൈവര്‍ പ്രദീപ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് വര്‍ഷം മുന്‍പ് രണ്ട് ടിപ്പര്‍ വാങ്ങി വാടകയ്ക്ക് നല്കി തുടങ്ങി ബിസിനസില്‍ വന്‍നഷ്ടം വന്നതോടെ നരേഷ് കടബാധ്യതയില്‍ പെട്ടിരുന്നു. ഈ നഷ്ടം നികത്താനാണ് സഹോദരനെ ഇല്ലാതാക്കാനുള്ള ദാരുണ പദ്ധതി ആസൂത്രണം ചെയ്തത്.
പദ്ധതിപ്രകാരം വെങ്കിടേഷ് എന്ന സഹോദരന്റെ പേരില്‍ 4.14 കോടിയുടെ ഇന്‍ഷുറന്‍സ് പോളിസി എടുത്ത ശേഷം, കൂട്ടാളിയായ പ്രദീപിന്റെ സഹായത്തോടെ വിജനമായ സ്ഥലത്ത് കൊണ്ടുപോയി. വാഹനം കേടായെന്ന വ്യാജേന ലോറിക്കടിയില്‍ കിടത്തിയും ടിപ്പര്‍ കയറ്റിച്ചിറക്കിയും വെങ്കിടേഷിനെ കൊലപ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ വെങ്കിടേഷ് മരിച്ചു.
കുറ്റകൃത്യം മറയ്ക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ സത്യാവസ്ഥ പുറത്തുവന്നു. മൂന്ന് പേരെയും പൊലീസ് റിമാന്‍ഡില്‍ എടുത്തിട്ടുണ്ട്.
india
ഹീറ്ററില്‍നിന്നുള്ള വാതകച്ചോര്‍ച്ച; കുളിമുറിയില്‍ യുവതി മരിച്ചനിലയില്‍
തിങ്കളാഴ്ച പകലുണ്ടായ സംഭവത്തെ ഭര്‍ത്താവ് കൃഷ്ണമൂര്ത്തിയാണ് വൈകീട്ട് ജോലിക്കു ശേഷം വീട്ടിലെത്തി കണ്ടെത്തിയത്.
ബെംഗളൂരു: മാനായകഹള്ളിയില്‍ കുളിമുറിയിലെ ഹീറ്ററില്‍ നിന്നുണ്ടായ വിഷവാതകം ശ്വസിച്ചതിനെത്തുടര്‍ന്ന് 24കാരിയായ യുവതി മരണപ്പെട്ടു. ഹാസന് സ്വദേശിനിയായ ഭൂമികയാണ് മരിച്ചത്. തിങ്കളാഴ്ച പകലുണ്ടായ സംഭവത്തെ ഭര്‍ത്താവ് കൃഷ്ണമൂര്ത്തിയാണ് വൈകീട്ട് ജോലിക്കു ശേഷം വീട്ടിലെത്തി കണ്ടെത്തിയത്.
വാതിലില്‍ മുട്ടിയിട്ടും ഫോണ്‍ വിളിച്ചിട്ടും മറുപടി ലഭിക്കാതായപ്പോള്‍ അയല്‍ക്കാരുടെ സഹായത്തോടെ വാതില്‍ കുത്തിത്തുറന്നപ്പോള്‍ ഭൂമിക കുളിമുറിയില്‍ മരിച്ച നിലയിലായിരുന്നു. ഹീറ്ററില്‍നിന്ന് വാതകച്ചോര്‍ച്ചയുണ്ടായതും വിഷവാതകം ശ്വസിച്ചതുമാണ് പ്രാഥമിക നിഗമനം. നാലുമാസം മുമ്പ് വിവാഹം കഴിഞ്ഞ ദമ്പതികള്‍ രണ്ടാഴ്ച മുമ്പാണ് ഈ വീട്ടിലേക്ക് താമസം മാറ്റിയത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു
india
പി.എം ശ്രീ പദ്ധതി: സിപിഎം- ബിജെപി ഡീലിലെ ഇടനിലക്കാരന് ജോണ്‍ ബ്രിട്ടാസ്
പി.എം ശ്രീ പദ്ധതിയിൽ സി.പി.എം- ബി.ജെ.പി ഡീലിലെ ഇടനിലക്കാരൻ ജോൺ ബ്രിട്ടാസ്. കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയിൽ പാലമായത് ജോൺ ബ്രിട്ടാസ് എം പിയെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ വെളിപ്പെടുത്തൽ. അക്കാര്യത്തിൽ ബ്രിട്ടാസിനെ അഭിനന്ദിക്കുന്നുവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
രാജ്യസഭയിലായിരുന്നു ധർമ്മേന്ദ്ര പ്രധാന്റെ വെളിപ്പെടുത്തൽ. സർവ സമ്മതത്തോടെയാണ് പി എം ശ്രീ പദ്ധതിയിൽ കേന്ദ്രവുമായി കേരളം ധാരണാപത്രത്തിൽ ഒപ്പിട്ടത്. കേരളത്തിലെ വിദ്യാഭ്യാസമന്ത്രി തന്നെ കണ്ട് സമ്മതം അറിയിച്ചിരുന്നു എന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി വിവരിച്ചു. എന്നാൽ പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയില്ലെന്നും ധർമ്മേന്ദ്ര പ്രധാൻ രാജ്യസഭയിൽ വ്യക്തമാക്കി.
-
kerala2 days ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala23 hours agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india24 hours agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala2 days agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india2 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala21 hours agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
kerala22 hours agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍

