Connect with us

News

ആഷസില്‍ ഇംഗ്ലണ്ട് വീണ്ടും തകര്‍ന്നടിഞ്ഞു

എട്ട് വിക്കറ്റിന് നാലാം നാളില്‍ മല്‍സരം സ്വന്തമാക്കിയ ആതിഥേയര്‍ അഞ്ച് മല്‍സര പരമ്പരയില്‍ 2-0 ലീഡ് നേടി.

Published

on

ബ്രിസ്‌ബെന്‍: അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല. ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലും ആതിഥേയരായ ഓസ്‌ട്രേലിയക്ക് തകര്‍പ്പന്‍ വിജ യം. എട്ട് വിക്കറ്റിന് നാലാം നാളില്‍ മല്‍സരം സ്വന്തമാക്കിയ ആതിഥേയര്‍ അഞ്ച് മല്‍സര പരമ്പരയില്‍ 2-0 ലീഡ് നേടി. ആദ്യ ഇന്നിംഗ്‌സില്‍ ജോ റൂട്ടിന്റെ സെഞ്ച്വറിയില്‍ 334 റണ്‍സ് നേടിയ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്കാര്‍ 511 റണ്‍സിലെത്തിയിരുന്നു.

പക്ഷേ രണ്ടാം ഇന്നിംഗ്സില്‍ 241 റണ്‍ സില്‍ സന്ദര്‍ശകര്‍ തകര്‍ന്നപ്പോള്‍ ഓസ്‌ട്രേലിയക്ക് ജയിക്കാനാവശ്യമായത് 69 റണ്‍സ് മാത്രം. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയ എളുപ്പത്തില്‍ മല്‍സരം നേടി. 50 റണ്‍സ് നേടി പൊരുതിയ നായകന്‍ ബെന്‍ സ്റ്റോക്‌സിന് ഇന്നലെ കാര്യമായ പിന്തുണ കിട്ടിയില്ല. 152 പന്തിലായിരുന്നു സ്റ്റോക്‌സ് അര്‍ധ ശതകത്തിലെത്തിയ ത്. 92 പന്തില്‍ 41 റണ്‍സ് നേടിയ വില്‍ ജാക്സ് നായകന് കാര്യമായ പിന്തുണ നല്‍കി. നെസര്‍ 42 റണ്‍സിന് അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ വാലറ്റക്കാരുടെ ചെറുത്തുനില്‍പ്പൊന്നും കണ്ടില്ല. ഓസീസ് മറുപടിയില്‍ പതിവ് പോലെ ട്രാവിസ് ഹെഡിന്റെ വേഗതയിലായിരുന്നു. 22 റണ്‍സില്‍ 22 റണ്‍സ് നേടി അദ്ദേഹം പുറത്തായ ശേഷമെത്തിയ നായകന്‍ സ്റ്റീവന്‍സ് മിത്ത് ഒമ്പത് പന്തില്‍ 23 റണ്‍സ് നേടി വിജയമുറപ്പാക്കി.

 

kerala

പ്രചാരണം കൊടിയിറങ്ങി; ഏഴ് ജില്ലകള്‍ നാളെ ബൂത്തിലേക്ക്, കളം നിറഞ്ഞ് യു.ഡി.എഫ്

ഒരു മാസംനീണ്ട പ്രചാരണം കൊടിയിറങ്ങമ്പോള്‍ തികഞ്ഞ വിജയപ്രതീക്ഷയിലും പതിവില്‍ കവിഞ്ഞ ആത്മവിശ്വാസത്തിലുമാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍

Published

on

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടിങ് നടക്കുന്ന ഏഴ് ജില്ലകളില്‍ പരസ്യ പ്രചാരണത്തിന് ആവേശകരമായ പരിസമാ പ്തി. ഇന്ന് നടക്കുന്ന നിശ്ശബ്ദ പ്രചാരണത്തിനൊടുവില്‍ നാളെ ഏഴു ജില്ലകളും ബൂത്തലെത്തി വിധിയെഴുതും. ഒരു മാസംനീണ്ട പ്രചാരണം കൊടിയിറങ്ങമ്പോള്‍ തികഞ്ഞ വിജയപ്രതീക്ഷയിലും പതിവില്‍ കവിഞ്ഞ ആത്മവിശ്വാസത്തിലുമാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍. മുന്നണി കെട്ടുറ പ്പ് വലിയ വിജയത്തിലേക്ക് യു.ഡി.എഫിനെ എത്തിക്കുമെന്ന് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. മറ്റു ജില്ലക ളില്‍ 11നാണ് ജനവിധി. റോഡ് ഷോകളും ബൈക്ക് റാലികളുമായി സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും വഴിയോരങ്ങളിലും പ്രധാന ജങ്ഷനുകളി ലും ആവേശം നിറച്ചാണ് പരസ്യ പ്രചാരണത്തിന് കൊടിയിറങ്ങിയത്. ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളില്‍ പ്രമുഖ നേതാക്കള്‍ കലാശക്കൊട്ടിന് നേതൃത്വം നല്‍കി. സംഘര്‍ഷം ഒഴിവാക്കാന്‍ മാര്‍ഗനിര്‍ ദേശങ്ങള്‍ പുറത്തിറക്കിയതിനു പുറമേ കലാശക്കൊട്ട് കേന്ദ്രങ്ങളിലും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഉണ്ടായിരുന്നു. കൊട്ടിക്കലാശത്തിനിടെ വിവിധിയിടങ്ങളില്‍ നേരിയ സംഘര്‍ഷങ്ങളുണ്ടായി. തിരുവനന്ത പുരം പോത്തന്‍കോട് സി.പി.എമ്മിന്റെ ആക്രമണത്തില്‍ വാഹനത്തിന് മുകളില്‍ നിന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മറിഞ്ഞു വീണ് പരിക്കേറ്റു.

നാളെ രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 വരെയാണ് പോളിങ്. 2020 തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 745 സ്ഥാനാര്‍ഥികളുടെ വര്‍ധനയാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.

ആദ്യഘട്ട വോട്ടിങ് നടക്കുന്ന ജില്ലകളിലെ പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ 9ന് ആരംഭിക്കും. ഈ ജില്ലകളില്‍ ആകെ 117 വി തരണ കേന്ദ്രങ്ങളാണുള്ളത്. എറണാകുളത്താണ് ഏറ്റവും കൂടുതല്‍ വിതരണ കേന്ദ്രങ്ങള്‍ (28). ആലപ്പുഴ (18), കോട്ടയം (17), തിരുവനന്തപുരം (16), കൊല്ലം (16), പത്തനംതിട്ട (12), ഇടുക്കി (10) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ വിതരണ കേന്ദ്രങ്ങളുടെ എണ്ണം. ആകെ 2,86,62,712 വോട്ടര്‍ മാര്‍ക്കാണ് ഇക്കുറി സമ്മതിദാന അവകാശമുള്ളത്.

 

ഭരണവിരുദ്ധ വികാരം അലയടിക്കും: സാദിഖലി തങ്ങള്‍

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാറിനെതിരായ ഭരണ വിരുദ്ധ വികാരം അലയടിക്കുമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. കേരളത്തിന്റെ വികസന ഗ്രാഫ് കുത്തനെ താഴ്ന്നുവെന്നും തങ്ങള്‍ പറഞ്ഞു. കോ ഴിക്കോട് കോര്‍പ്പറേഷനിലെ മുഖദാര പള്ളിക്കണ്ടി അഴിക്കല്‍ റോഡില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. ജനം വിലക്കയറ്റംകൊണ്ട് പൊറുതി മുട്ടി വിദ്യാഭ്യാസ -ആരോഗ്യ രംഗത്തെ കേരള മോഡല്‍ ചോദ്യം ചെയ്യപ്പെട്ടു. കൂരിയാടു മുതല്‍ കൊല്ലത്തു വരെ റോഡുകള്‍ തകരുന്നു. വിശ്വാസി സമൂഹത്തെ മുറി പ്പെടുത്തി ശബരി മലയിലെ സ്വര്‍ണം കാവലേല്‍പ്പിച്ചവര്‍ തന്നെ കൊള്ള ചെയ്തു. ഇതിനൊക്കെ എതിരായി തിരഞ്ഞെടുപ്പില്‍ ജനം പ്രതികരിക്കും. ആര്‍ ശങ്കറും കെ കരുണാകരനും സി.എച്ച് മുഹമ്മദ് കോയയും എ.കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയുമെല്ലാം ഭരിച്ചപ്പോള്‍ കണ്ടൊരു കേരളമാണ് തിരിച്ചുവരേണ്ടത്. ജനത്തെ മറന്നവരെ പാഠം പഠി പ്പിക്കേണ്ട സമയമാണ്. പുതുപ്പള്ളിയിലും പാലക്കാടും നിലമ്പൂരുമെല്ലാം ഉപ തിരഞ്ഞെടുപ്പുകളില്‍ സര്‍ക്കാറിനെതിരായ പ്രതിഷേധം നമ്മള്‍ കണ്ടു. ഇപ്പോള്‍ ഈ ഭരണ വിശുദ്ധത കൂടുതല്‍ ശക്തമായിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലും തുടര്‍ന്ന് വരുന്ന അസംബ്ലി തിരഞ്ഞെടുപ്പിലും എല്‍.ഡി.എഫിനെതിരെ ജനം വിധിയെഴുതുമെന്ന് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ ടി.പി.എം ജിഷാന്‍, അഡ്വ.ഫാത്തിമ തഹ്ലിയ, അന്‍വറ തുടങ്ങിയവര്‍ക്കായി വോട്ടഭ്യര്‍ത്ഥിച്ച ശേഷമാണ്‌സാദിഖലി തങ്ങള്‍ മടങ്ങിയത്. ജനവാസ കേന്ദ്രമായ കോതിയില്‍ മാലിന്യ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തെ ജനകീയ സമരത്തിലൂടെ ചെറുത്തു തോല്‍പ്പിച്ച വനിതകള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് നീതി ഉറപ്പാക്കുമെന്നും കേസുകള്‍ പിന്‍വലിക്കാനുള്ള നിയമവഴിയില്‍ കൂടെയുണ്ടാവുമെന്നും തങ്ങള്‍ പറഞ്ഞു.

 

Continue Reading

entertainment

മധുബാല- ഇന്ദ്രന്‍സ് ചിത്രം ”ചിന്ന ചിന്ന ആസൈ” സെക്കന്റ് ലുക്ക് പുറത്ത്

മധുബാല, ഇന്ദ്രന്‍സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വര്‍ഷാ വാസുദേവ് ഒരുക്കുന്ന ”ചിന്ന ചിന്ന ആസൈ” ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പുറത്ത്.

Published

on

മധുബാല, ഇന്ദ്രന്‍സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വര്‍ഷാ വാസുദേവ് ഒരുക്കുന്ന ”ചിന്ന ചിന്ന ആസൈ” ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പുറത്ത്. നടി മഞ്ജു വാര്യരുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയാണ് സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. ബാബുജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഭിജിത് ബാബുജിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. വര്‍ഷാ വാസുദേവ് ഒരുക്കുന്ന ഈ ചിത്രത്തിലൂടെ ഒരു ഇടവേളക്കു ശേഷം കേന്ദ്ര കഥാപാത്രവുമായാണ് മധുബാല മലയാളത്തില്‍ എത്തുന്നത്.

വര്‍ഷ വാസുദേവ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ഗോവിന്ദ് വസന്ത ഒരുക്കിയ സംഗീതത്തിന്റെ പശ്ചാത്തലത്തോടെ ആണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തു വന്നിരുന്നു. തമിഴ് സംവിധായകന്‍ മണി രത്നം ആണ് ഫസ്റ്റ് ലുക്ക് പുറത്തു വിട്ടത്. പൂര്‍ണ്ണമായും വാരണാസിയില്‍ ചിത്രീകരണം പൂര്‍ത്തിയായ ചിത്രം 2026 ആദ്യം തീയേറ്ററുകളില്‍ എത്തും.

ഛായാഗ്രഹണം : ഫയിസ് സിദ്ധിക്ക്, സംഗീതം: ഗോവിന്ദ് വസന്ത, എഡിറ്റര്‍ : റെക്ക്‌സണ്‍ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : പ്രശാന്ത് നാരായണ്‍, ആര്‍ട്ട് ഡയറക്റ്റര്‍ : സാബു മോഹന്‍, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : രഞ്ജിത്ത് അമ്പാടി, സൗണ്ട് ഡിസൈനര്‍ : രംഗനാഥ് രവി, കൊറിയോഗ്രാഫര്‍ : ബ്രിന്ദാ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ : നവനീത് കൃഷ്ണ, ലൈന്‍ പ്രൊഡ്യൂസര്‍ : ബിജു പി കോശി, ഡി ഐ : ചലച്ചിത്രം ഫിലിം സ്റ്റുഡിയോ, വി എഫ് എക്‌സ് : പിക്‌റ്റോറിയല്‍എഫ് എക്‌സ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ട്യന്‍, ടൈറ്റില്‍ ഡിസൈന്‍ : ജെറി, പബ്ലിസിറ്റി ഡിസൈന്‍സ് : ഇല്ലുമിനാര്‍റ്റിസ്റ്റ്, ട്രൈലെര്‍ കട്ട്‌സ് : മഹേഷ് ഭുവനേന്ദ്, ലിറിസിസ്റ്റ്‌സ്: അന്‍വര്‍ അലി , ഉമ ദേവി, വരുണ്‍ ഗ്രോവര്‍ , ഗജ്‌നന്‍ മിത്‌കേ, സിംഗേഴ്‌സ് : ചിന്മയി ശ്രീപദ, കപില്‍ കപിലന്‍ , ശ്രുതി ശിവദാസ്, ശിഖ ജോഷി, ഗോവിന്ദ് വസന്ത, സ്റ്റില്‍സ്: നവീന്‍ മുരളി,പി ആര്‍ ഓ : ശബരി, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് : അനൂപ് സുന്ദരന്‍.

Continue Reading

kerala

കൊല്ലത്ത് മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു

ചെറുമകന്‍ ഷഹനാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Published

on

കൊല്ലം: ചവറയില്‍ മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു. സുലേഖ ബീവിയാണ് മരിച്ചത്. ചെറുമകന്‍ ഷഹനാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

ചവറ വട്ടത്തറയിലാണ് സംഭവം. മുത്തശ്ശിയെ കഴുത്തുറുത്തു കൊന്ന ശേഷം മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിക്കുകയായിരുന്നു. ഇരുവും മാത്രമായിരുന്നു സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നത്.

ഷഹനാസിന്റെ മാതാവ് വീട്ടിലുണ്ടായിരുന്നില്ല. ഇവര്‍ തിരിച്ചെത്തിയപ്പോള്‍ സുലേഖ ബീവിയെ കണ്ടില്ല. ഷഹനാസിനോടു അന്വേഷിച്ചപ്പോള്‍ വീടിനകത്തുണ്ടെന്നായിരുന്നു മറുപടി. പരിശോധിച്ചപ്പോഴാണ് കട്ടിലിനടിയില്‍ നിന്നു മൃതദേഹം കണ്ടെത്തിയത്.

Continue Reading

Trending