Connect with us

Sports

സയ്യിദ് മുഷ്താഖ് അലി ടി20: ഇന്ന് കേരളംഅസം; സഞ്ജുവില്ലാതെ അവസാന ഗ്രൂപ്പ് മത്സരം

സൂപ്പര്‍ ലീഗ് റൗണ്ടിലേക്കുള്ള കേരളത്തിന്റെ സാധ്യതകള്‍ ഇതിനകം അവസാനിച്ച സാഹചര്യത്തിലാണ് കളി നടക്കുന്നത്.

Published

on

ലക്നൗ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ന് കേരളം അസമിനെ നേരിടുന്നു. രാവിലെ 11 മണിക്ക് ലക്നൗയിലെ ഏക്നാ സ്റ്റേഡിയത്തിലാണ് മത്സരം. സൂപ്പര്‍ ലീഗ് റൗണ്ടിലേക്കുള്ള കേരളത്തിന്റെ സാധ്യതകള്‍ ഇതിനകം അവസാനിച്ച സാഹചര്യത്തിലാണ് കളി നടക്കുന്നത്.

ഗ്രൂപ്പ് എയില്‍ ആറു മത്സരങ്ങളില്‍ മൂന്ന് ജയവും മൂന്ന് തോല്‍വിയും നേടി 12 പോയിന്റുമായി കേരളം മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തില്‍ ആന്ധ്രയ്ക്കെതിരായ തോല്‍വിയാണ് കേരളത്തിന്റെ മുന്നേറ്റം തടസ്സപ്പെടുത്തിയതും പുറത്താക്കിയത്. മുംബൈയും ആന്ധ്രയും 20 പോയിന്റ് വീതം നേടി ഗ്രൂപ്പില്‍ നിന്ന് സൂപ്പര്‍ ലീഗിലേക്ക് യോഗ്യത നേടി.

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ചേരാനായി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ വിട്ടുപോയതോടെ ഇന്ന് കേരളം അദ്ദേഹമില്ലാതെ ഇറങ്ങും. ടൂര്‍ണമെന്റില്‍ 58.25 ശരാശരിയിലും 137.87 സ്ട്രൈക്ക് റേറ്റിലും 233 റണ്‍സ് നേടി റണ്‍വേട്ടയില്‍ പത്താം സ്ഥാനത്തെത്തിയിരുന്നു സഞ്ജു. കേരള താരങ്ങളില്‍ ഏറ്റവും മുന്നിലുമായിരുന്നു അദ്ദേഹം.

 

News

ആഷസില്‍ ഇംഗ്ലണ്ട് വീണ്ടും തകര്‍ന്നടിഞ്ഞു

എട്ട് വിക്കറ്റിന് നാലാം നാളില്‍ മല്‍സരം സ്വന്തമാക്കിയ ആതിഥേയര്‍ അഞ്ച് മല്‍സര പരമ്പരയില്‍ 2-0 ലീഡ് നേടി.

Published

on

ബ്രിസ്‌ബെന്‍: അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല. ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലും ആതിഥേയരായ ഓസ്‌ട്രേലിയക്ക് തകര്‍പ്പന്‍ വിജ യം. എട്ട് വിക്കറ്റിന് നാലാം നാളില്‍ മല്‍സരം സ്വന്തമാക്കിയ ആതിഥേയര്‍ അഞ്ച് മല്‍സര പരമ്പരയില്‍ 2-0 ലീഡ് നേടി. ആദ്യ ഇന്നിംഗ്‌സില്‍ ജോ റൂട്ടിന്റെ സെഞ്ച്വറിയില്‍ 334 റണ്‍സ് നേടിയ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്കാര്‍ 511 റണ്‍സിലെത്തിയിരുന്നു.

പക്ഷേ രണ്ടാം ഇന്നിംഗ്സില്‍ 241 റണ്‍ സില്‍ സന്ദര്‍ശകര്‍ തകര്‍ന്നപ്പോള്‍ ഓസ്‌ട്രേലിയക്ക് ജയിക്കാനാവശ്യമായത് 69 റണ്‍സ് മാത്രം. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയ എളുപ്പത്തില്‍ മല്‍സരം നേടി. 50 റണ്‍സ് നേടി പൊരുതിയ നായകന്‍ ബെന്‍ സ്റ്റോക്‌സിന് ഇന്നലെ കാര്യമായ പിന്തുണ കിട്ടിയില്ല. 152 പന്തിലായിരുന്നു സ്റ്റോക്‌സ് അര്‍ധ ശതകത്തിലെത്തിയ ത്. 92 പന്തില്‍ 41 റണ്‍സ് നേടിയ വില്‍ ജാക്സ് നായകന് കാര്യമായ പിന്തുണ നല്‍കി. നെസര്‍ 42 റണ്‍സിന് അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ വാലറ്റക്കാരുടെ ചെറുത്തുനില്‍പ്പൊന്നും കണ്ടില്ല. ഓസീസ് മറുപടിയില്‍ പതിവ് പോലെ ട്രാവിസ് ഹെഡിന്റെ വേഗതയിലായിരുന്നു. 22 റണ്‍സില്‍ 22 റണ്‍സ് നേടി അദ്ദേഹം പുറത്തായ ശേഷമെത്തിയ നായകന്‍ സ്റ്റീവന്‍സ് മിത്ത് ഒമ്പത് പന്തില്‍ 23 റണ്‍സ് നേടി വിജയമുറപ്പാക്കി.

 

Continue Reading

Sports

മെസി മാജിക് വീണ്ടും

വാന്‍കുവര്‍ വൈറ്റ് കാപ്‌സിനെ 3-1ന് തകര്‍ത്ത് ചരിത്രത്തില്‍ ആദ്യമായി മേജര്‍ ലീഗ് സോക്കര്‍ കിരീടം ഇന്റര്‍ മിയാമിക്ക് സമ്മാനിച്ചതിലുടെ അര്‍ജന്റീനക്കാരന്‍ നിറമുള്ള കരിയറില്‍ മറ്റൊരു കനകാധ്യായം രചിച്ചു.

Published

on

ഫ്‌ളോറിഡ: ലിയോ മെസി അതും സ്വന്തമാക്കി. വാന്‍കുവര്‍ വൈറ്റ് കാപ്‌സിനെ 3-1ന് തകര്‍ത്ത് ചരിത്രത്തില്‍ ആദ്യമായി മേജര്‍ ലീഗ് സോക്കര്‍ കിരീടം ഇന്റര്‍ മിയാമിക്ക് സമ്മാനിച്ചതിലുടെ അര്‍ജന്റീനക്കാരന്‍ നിറമുള്ള കരിയറില്‍ മറ്റൊരു കനകാധ്യായം രചിച്ചു. ജോര്‍ ദി ആല്‍ബയും ബുസ്‌കിറ്റ സും ക്ലബിനായി അവസാന മല്‍സരം കളിച്ച ദിനത്തിലായിരുന്നു മെസിയുടെ രണ്ട് അസിസ്റ്ററ്റില്‍ മിയാമി കരുത്ത് കാട്ടിയത്. മെസി സ്വന്തമാക്കുന്ന 44-ാമത് സീനിയര്‍ കിരീട മാണിത്. മിയാമിക്കായി മെസി നേടുന്ന മൂന്നാമത് കിരീടവും. ലീഗ്സ് കപ്പും സപ്പോര്‍ട്ടേഴ്‌സ് ഷില്‍ഡും നേരത്തെ മെസി നേടിയിരുന്നു

 

Continue Reading

Football

സൂപ്പര്‍ ലീഗ് കേരളയുടെ സെമി ഫൈനല്‍ മത്സരം മാറ്റിവെച്ചു

തൃശൂര്‍ മാജിക് എഫ്‌സിയും മലപ്പുറം എഫ്‌സിയും തമ്മിലുള്ള മത്സരമാണ് മാറ്റിവെച്ചത്

Published

on

തൃശൂര്‍: പൊലീസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്ന് നടക്കാനിരുന്ന സൂപ്പര്‍ ലീഗ് കേരളയുടെ സെമി ഫൈനല്‍ മത്സരം മാറ്റിവെച്ചു. ഇന്ന് രാത്രി 7:30ന് തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കേണ്ട തൃശൂര്‍ മാജിക് എഫ്‌സി – മലപ്പുറം എഫ്‌സി മത്സരം മാറ്റിവയ്ക്കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിരുന്നു.

മത്സരത്തില്‍ പങ്കാളികളാവരുതെന്ന് ടീമുകള്‍ക്ക് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ കത്ത് നല്‍കി. തദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ കഴിഞ്ഞ് മറ്റൊരു ദിവസം മത്സരം സംഘടിപ്പിക്കണമെന്നും നിര്‍ദേശം. തദേശ തെരഞ്ഞെടുപ്പിന് ഒപ്പം ശബരിമല ഡ്യൂട്ടി കൂടി ഉള്ളതുകൊണ്ട് ആവശ്യത്തിന് സേനയെ വിന്യസിക്കാന്‍ കഴിയില്ലെന്ന് പൊലീസ് അറിയിച്ചു.

തുടര്‍ന്നാണ് മത്സരം മാറ്റിവെക്കാനുള്ള നിര്‍ദേശം പുറപ്പെടുവിച്ചത്. നിര്‍ദേശം മറികടന്ന് മത്സരം നടത്തിയാല്‍ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. സംഘാടകരായ സൂപ്പര്‍ ലീഗ് കേരള, തൃശൂര്‍ മാജിക് എഫ്‌സി, മലപ്പുറം എഫ് സി ടീമുകള്‍ക്ക് പൊലീസ് കത്തു നല്‍കിയിട്ടുണ്ട്.

അതേസമയം പത്താം തീയതി നടക്കാനിരുന്ന കാലിക്കറ്റ് എഫ്സി കണ്ണൂര്‍ വാരിയേഴ്‌സ് രണ്ടാം സെമി മത്സരവും മാറ്റി. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.

Continue Reading

Trending