News
യുപിയില്‍ ചെന്നായ ആക്രമണം; ഉറങ്ങി കിടന്ന കുട്ടിയെ കടിച്ചു കൊണ്ടുപോയി
കുട്ടിയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല
ഉത്തര്‍പ്രദേശ്: യുപിയില്‍ വീണ്ടും ചെന്നായ ആക്രമണം. ബഹ്റൈച്ചില്‍ ഇന്ന് പുലര്‍ച്ചെയാണ് 1.30 ഓടെയാണ് സംഭവം.പൂര്‍വ ഗ്രാമത്തില്‍ സന്തോഷിന്റെ മകന് സുഭാഷിനെയാണ് ചെന്നായുകള്‍ കൊണ്ടുപോയത്.
വീട്ടില്‍ ഉറങ്ങി കിടന്ന കുട്ടിയെ ചെന്നായക്കള്‍ കടിച്ചു കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കുട്ടിക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണെന്ന് ഡിഎഫ്ഒ രാം സിംഗ് യാദവ് പറഞ്ഞു.
ചെന്നായ ആക്രമണത്തില്‍ ബഹ്റൈച്ചില്‍ ഇതുവരെ 32 പേര് കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ചെന്നായ ആക്രമണത്തില്‍ ബഹ്റൈച്ചില്‍ ഇതുവരെ 32 പേര് കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പ്രദേശത്ത് ആക്രമണം തുടരുന്ന സാഹചര്യത്തില്‍, ചെന്നായ്ക്കളെ കണ്ടെത്താനുള്ള ശ്രമം വനംവകുപ്പ് ആരംഭിച്ചിട്ടുണ്ട്. കരിമ്പിന് തോട്ടങ്ങള്‍ വെട്ടിത്തെളിക്കാന്‍ വനംവകുപ്പ് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
kerala
പൊന്നാനിയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാന്‍ ലോറിയിലിടിച്ച് അപകടം; ഒരു മരണം
കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്.
മലപ്പുറം: പൊന്നാനിയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാന്‍ ലോറിയിലിടിച്ച് അയ്യപ്പഭക്തന് മരിച്ചു. കര്‍ണ്ണാടക സ്വദേശി ഉമേഷ്(43) ആണ് മരിച്ചത്. കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. പതിനൊന്നു പേര്‍ക്ക് പരിക്ക്.
ഇന്നലെയും ശബരിമല യാത്രികര്‍ അപകടത്തില്‍പ്പെട്ടിരുന്നു. ശബരിമല പാതയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. നിലയ്ക്കല്‍ – പമ്പ റോഡില്‍ അട്ടത്തോടിന് സമീപമാണ് ബസുകള്‍ അപകടത്തില്‍പെട്ടത്. ശബരിമല തീര്‍ത്ഥാടകരാണ് കൂട്ടിയിടിച്ച രണ്ട് ബസിലും ഉണ്ടായിരുന്നത്. ഒരു മണിയോടെയാണ് അപകടം ഉണ്ടായത്.
kerala
കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നു; ഗ്രാമിന് 25 രൂപയുടെ വര്‍ധനവ്
വെള്ളിാഴ്ച ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞിരുന്നു
ന്യൂഡല്‍ഹി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന രേഖപ്പെടുത്തി. തിങ്കളാഴ്ച ഗ്രാമിന് 25 രൂപ കൂട്ടി 11,930 രൂപയില്‍ നിന്ന് 11,955 രൂപയായി ഉയര്‍ന്നു. പവന്റെ വിലയും 200 രൂപ ഉയര്‍ന്ന് 95,640 രൂപ ആയി.
വെള്ളിാഴ്ച ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞിരുന്നു. അതിലൂടെ പവന്റെ വില 95,440 രൂപയായിരുന്നെങ്കിലും ഇന്ന് വീണ്ടും ഉയര്‍ച്ചയിലേക്ക് തിരിച്ചുവന്നു.
കരട് സ്വര്‍ണവിലയില്‍ മാറ്റം, 18 കാരറ്റ് സ്വര്‍ണം: ഗ്രാമിന് 20 രൂപ കുറവ് 9,830 രൂപ, 14 കാരറ്റ് സ്വര്‍ണം: ഗ്രാമിന് 20 രൂപ കുറവ് 7,660 രൂപ
സ്പോട്ട് ഗോള്‍ഡിന്റെ വിലയില്‍ 0.3% വര്‍ധന രേഖപ്പെടുത്തി. ഔണ്‍സിന് 4,212.70 ഡോളര്‍ ആയി. അതേസമയം യുഎസ് ഗോള്‍ഡ് ഫ്യൂച്ചേഴ്സ് നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്.
അന്തര്‍ദേശീയ വിപണിയില്‍ യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞിട്ടുണ്ട്. ഇതുമൂലം യുഎസിന് പുറത്തുള്ള ചില വിപണികളില്‍ സ്വര്‍ണവില താഴാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് കുറക്കുന്ന സാധ്യതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് സാമ്പത്തിക വിശകലനങ്ങള്‍ സൂചിപ്പിക്കുന്നു. അത് സ്വര്‍ണവിലയെ അടുത്ത ദിവസങ്ങളിലും സ്വാധീനിക്കാനിടയുണ്ട്.
kerala
നടിയെ ആക്രമിച്ച കേസ്: ഇന്ന് നിര്‍ണായക വിധി; ദിലീപ് അടക്കം പത്ത് പ്രതികള്‍ ഹാജരാകും
സംഭവം നടന്നിട്ട് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വിചാരണ പൂര്‍ത്തിയാക്കി കോടതി ഇന്ന് വിധി പ്രസ്താവിക്കുന്നതാണ്.
കൊച്ചി: രാജ്യത്തെ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ നടി ആക്രമണം കേസില്‍ ഇന്ന് എറണാകുളം ജില്ലാ കോടതി വിധി പറയും. സംഭവം നടന്നിട്ട് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വിചാരണ പൂര്‍ത്തിയാക്കി കോടതി ഇന്ന് വിധി പ്രസ്താവിക്കുന്നതാണ്.
കേസില്‍ നടന് ദിലീപ് ഉള്‍പ്പെടെ പത്ത് പ്രതികളുണ്ട്. വിധി പ്രസ്താവിക്കുന്നതിനാല്‍ എല്ലാവരും കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സുനില്‍ എന്‍ എസ്/ പള്‍സര്‍ സുനി, മാര്ട്ടിന് ആന്റണി, ബി. മണികണ്ഠന്, വി പി വിജീഷ്, സലിം എച്ച്/ വടിവാള്‍ സലിം, പ്രദീപ്, ചാര്‍ലി തോമസ്, പി ഗോപാലകൃഷ്ണന്/ ദിലീപ്, സനില്‍ കുമാര്‍/ മേസ്തിരി സനില്‍, ശരത് ജി നായര്‍ എന്നിവരാണ് കേസിലെ ഒന്ന് മുതല്‍ 10വരെയുള്ള പ്രതികള്‍.
-
kerala2 days agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
india2 days agoബാബരി: മായാത്ത ഓര്‍മകള്‍
-
health2 days agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
news2 days agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
news2 days agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി
-
india2 days ago‘രാജ്യത്തെ എല്ലാ മുസ്ലിം പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം’; ലോക്സഭയില്‍ ആവശ്യവുമായി ബി.ജെ.പി എം.പി
-
News2 days agoബാലമുരുകനെതിരെ തിരച്ചില്‍ ശക്തം; കടയത്തി മലയിടുക്ക് പൊലീസ് വളഞ്ഞു
-
Cricket2 days agoഹിറ്റായി ‘ഹിറ്റ്മാന്’; അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ

