Connect with us

More

ദിലീപ് നായകനായ ‘രാമലീല’യെ പിന്തുണച്ച് നടി മഞ്ജുവാര്യര്‍

Published

on

കൊച്ചി: നടന്‍ ദിലീപ് നായകനായ ഏറ്റവും പുതിയ ചിത്രം രാമലീലയെ പിന്തുണച്ച് നടിയും ദിലീപിന്റെ മുന്‍ ഭാര്യയുമായ മഞ്ജുവാര്യര്‍ രംഗത്ത്. സിനിമ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം നടത്തുന്നവരെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് മഞ്ജുവാര്യര്‍ രാമലീലക്കു പിന്തുണ നല്‍കിയത്. സിനിമ ബഹിഷ്‌കരിക്കണമെന്ന നിലപാട് ദൗര്‍ഭാഗ്യകരമാണ്. വ്യക്തിപരമായ വിയോജിപ്പുകളും എതിര്‍പ്പുകളും കാണിക്കേണ്ടത് സിനിമയോടല്ല. ഒരു സിനിമയും ഒരാളുടേത് മാത്രമല്ല.നിരവധി പേരുടെ പ്രയ്തന ഫലമാണെന്നും മഞ്ജു ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

മഞ്ജുവാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇത് ഒരു ഉദാഹരണമാകരുത്

‘ഉദാഹരണം സുജാത’ ഈ മാസം 28ന് തീയറ്ററുകളിലെത്തുകയാണ്. ഏറെ ആസ്വദിച്ചു ചെയ്ത സിനിമയാണിത്. സുജാതയായിരുന്ന ഓരോ നിമിഷവും ഓരോ അനുഭവമായിരുന്നു.

അവളെ നിങ്ങള്‍ക്കും ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു. ചാര്‍ലിക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ടും ജോജുജോര്‍ജും ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം ഫാന്റം പ്രവീണാണ്.

ചിത്രീകരണത്തില്‍ ഞങ്ങള്‍ക്കൊപ്പം നിന്ന തിരുവനന്തപുരത്തിന് പ്രത്യേകിച്ച് ചെങ്കല്‍ച്ചൂള നിവാസികള്‍ക്ക് ഹൃദയംനിറഞ്ഞ നന്ദി. സുജാതയ്ക്ക് തൊട്ടുകാണിക്കാന്‍ സ്‌നേഹത്തിന്റെ ഉദാഹരണങ്ങളൊരുപാട് തന്നു,നിങ്ങള്‍.

കോട്ടണ്‍ഹില്‍സ്‌കൂളിലെയും അട്ടക്കുളങ്ങര സ്‌കൂളിലെയും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സഹകരണവും എടുത്തുപറയേണ്ടതാണ്. എല്ലാവരെയും ഓര്‍ക്കുന്നു…സുജാത പ്രേക്ഷകരുടെയും പ്രിയപ്പെട്ടവളായി മാറുമെന്നാണ് പ്രതീക്ഷ.

‘ഉദാഹരണം സുജാത’യ്‌ക്കൊപ്പം റിലീസ് ചെയ്യുന്ന മറ്റൊരു ചിത്രമാണ് ‘രാമലീല’. ഈ സിനിമ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം പലയിടത്തുനിന്നും ഉയരുന്നുണ്ട്.

തീയറ്റര്‍ കത്തിക്കണമെന്ന ആക്രോശത്തില്‍വരെയെത്തി അത്. പക്ഷേ ആ നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് പറയട്ടെ. വ്യക്തിപരമായ വിയോജിപ്പുകളും എതിര്‍പ്പുകളും കാണിക്കേണ്ടത് സിനിമയോടല്ല. ഒരു സിനിമയും ഒരാളുടേത് മാത്രമല്ല.

സിനിമ ഒരാളല്ല,ഒരുപാടുപേരാണ്. അവര്‍ അതില്‍ നിക്ഷേപിക്കുന്നത് പണമോ അധ്വാനമോ സര്‍ഗ്ഗവൈഭവമോ മാത്രമല്ല. പ്രതിഫലം വാങ്ങി പിരിയുന്നതോടെ തീരുന്നതല്ല ആ ബന്ധം.

സിനിമ നന്നായി വിജയിക്കുമ്പോഴും അത് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടു എന്നറിയുമ്പോഴുമാണ് അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ യഥാര്‍ഥത്തില്‍ ആനന്ദിക്കുന്നത്.

അത് പണത്തേക്കാള്‍ വലുതാണ് താനും. അതിനുവേണ്ടിയാണ് അവര്‍ രാപകലില്ലാതെ പ്രയത്‌നിക്കുന്നതും. സിനിമയെന്നത് അനേകം കുടുംബങ്ങളുടെ ആശ്രയമായ വ്യവസായമാണ്. ഒരുപാടുപേരുടെ അന്നവും മരുന്നും പാഠപുസ്തകവുമെല്ലാമാണ്.

സിനിമയെ തീയറ്ററുകളില്‍നിന്ന് അകറ്റിയാല്‍ ഈ വ്യവസായത്തില്‍ നിക്ഷേപിക്കാന്‍ നിര്‍മാതാക്കളുണ്ടാകില്ല. അതോടെ തകരുന്നത് ഒട്ടേറെ കുടുംബങ്ങളും സ്വപ്നങ്ങളുമാണ്. അത് സംഭവിച്ചുകൂടാ. ‘രാമലീല’, ടോമിച്ചന്‍മുളകുപാടം എന്ന നിര്‍മാതാവിന്റെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ്.

അതുപോലെ വര്‍ഷങ്ങളായി സിനിമയെ മാത്രം മനസ്സിലിട്ടുനടക്കുന്ന അരുണ്‍ഗോപി എന്ന നവാഗതസംവിധായകന്റേതുകൂടിയാണ്. അതിലെ അഭിനേതാക്കളുടെ മുഖങ്ങള്‍ക്ക് നേരെ പ്രകാശം പ്രതിഫലിപ്പിച്ച, അവര്‍ക്കായി വച്ചുവിളമ്പിയ ക്രഡിറ്റ് കാര്‍ഡില്‍പോലും പേരുവരാത്തവരുടേയുമാണ്.

സിനിമ തീയറ്ററിലെത്തിക്കാനും അത് പ്രേക്ഷകന്‍ കാണണമെന്ന് ആഗ്രഹിക്കാനും ഇവര്‍ക്കെല്ലാം അവകാശമുണ്ട്. അതിനെ നിഷേധിക്കാന്‍ നമുക്ക് അധികാരമില്ല. അങ്ങനെ ചെയ്താല്‍ അത് സിനിമയോട് ചെയ്യുന്ന അനീതിയാണ്. നാളെ,കാലം നമുക്ക് മാപ്പുതരില്ല. ‘രാമലീല’ പ്രേക്ഷകര്‍ കാണട്ടെ…കാഴ്ചയുടെ നീതി പുലരട്ടെ…

 

kerala

ജസ്‌ന തിരോധാന കേസ് ; ഹൈക്കോടതിയുടെ നിര്‍ണായക വിധി ഇന്ന്

ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം വേണമെന്ന പിതാവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും

Published

on

തിരുവനന്തപുരം: ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം വേണമെന്ന പിതാവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.സിബിഐയുടെ അന്വേഷണത്തില്‍ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചാണ് ജസ്‌നയുടെ പിതാവ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.തുടരന്വേഷണത്തിന്‍ കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ സിബിഐ പിതാവ് ജയിംസ് ജോസഫിനോട് ആവിശ്യപ്പെട്ടിരുന്നു.

സിബിഐക്ക് കണ്ടത്താനാവാത്ത പല തെളിവുകളും തനിക്ക് കണ്ടത്താനായി എന്ന് പിതാവ് കോടതിയെ അറിയിച്ചു.ഈ തെളിവുകള്‍ സീല്‍ ചെയ്തു സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. ആവിശ്യങ്ങള്‍ എഴുതി നല്‍കിയാല്‍ തുടരന്വേഷണത്തിന് തയ്യാറെന്നായിരുന്നു സിബിഐയുടെ നിലപാട്.പിതാവ് കൂടുതല്‍ തെളിവുകള്‍ ഇന്ന് സമര്‍പ്പിച്ചാല്‍ കോടതി തുടരന്വേഷണത്തിന്‍ ഉത്തരവിട്ടേക്കാം.

Continue Reading

kerala

‘മെമ്മറി കാര്‍ഡ് കാണാതായതില്‍ സച്ചിന്‍ദേവിന് പങ്കുണ്ടെന്ന ആരോപണം തള്ളാനാകില്ല’; കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു

മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ തനിക്ക് നേട്ടമായേനെയെന്ന് യദു മാധ്യമങ്ങളോട് പ്രതികരിച്ചു

Published

on

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനുമായുണ്ടായ തര്‍ക്കത്തില്‍ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലില്‍ നന്ദിയുണ്ടെന്ന് ഡ്രൈവര്‍ യദു. മെമ്മറി കാര്‍ഡ് കാണാനായതില്‍ സച്ചിന്‍ദേവ് എംഎല്‍എയ്ക്ക് പങ്കുണ്ടെന്ന ആരോപണം തള്ളാനാകില്ലെന്ന് ഡ്രൈവര്‍ യദു പറഞ്ഞു. തന്റെ ദൃശ്യം ലഭിക്കാത്ത ക്യാമറയുടെ മെമ്മറി കാര്‍ഡാണ് നഷ്ടമായതെന്ന് യദു പറഞ്ഞു. മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ തനിക്ക് നേട്ടമായേനെയെന്ന് യദു മാധ്യമങ്ങളോട് പ്രതികരിച്ചു.

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയെ കുറിച്ച് അന്വേഷണിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി അപമാനിച്ചവര്‍ക്കെതിരെയും ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടും കേസെടുക്കാത്ത കന്റോണ്‍മെന്റ് എസ്.എച്ച്.ഒക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്നാണ് പരാതി.

Continue Reading

kerala

കടുത്ത വയറുവേദന; മലപ്പുറം സ്വദേശിനിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് 10 കിലോ ഗ്രാം ഭാരമുള്ള മുഴ

നിലവില്‍ യുവതി തീവ്ര പരിചരണ വിഭാഗത്തിന്റെ പരിചരണത്തിലാണെന്നും അപകടനില തരണം ചെയ്തതായും ഡോക്ടർമാർ പറഞ്ഞു

Published

on

കോഴിക്കോട്: വയറുവേദയുമായി എത്തിയ മലപ്പുറം സ്വദേശിനിയുടെ വയറ്റില്‍ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 10 കിലോഗ്രാം തൂക്കം വരുന്ന മുഴ.43 വയസുകാരിയായ മൂന്നിയൂർ സ്വദേശിനിയുടെ വയറ്റില്‍ നിന്നാണ് ഗർഭാശയമുഴ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടർമാർ നീക്കം ചെയ്തത്.

ഗൈനക്കോളജി വിഭാഗം കാൻസർ സ്‌പെഷ്യലിസ്റ്റ് ഡോ. സന്തോഷ് കുര്യാക്കോസും സംഘവും നടത്തിയ മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് മുഴ നീക്കം ചെയ്തത്. 33 സെന്റിമീറ്റർ നീളവും 33 സെന്റീമീറ്റർ വീതിയും ഈ മുഴയ്‌ക്കുണ്ട്. നിലവില്‍ യുവതി തീവ്ര പരിചരണ വിഭാഗത്തിന്റെ പരിചരണത്തിലാണെന്നും അപകടനില തരണം ചെയ്തതായും ഡോക്ടർമാർ പറഞ്ഞു.

ഒരാഴ്ച മുമ്പാണ്‌ കടുത്ത വയറുവേദനയുമായി യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. പ്രാഥമിക പരിശോധനയില്‍ മറ്റ് രോഗങ്ങളൊന്നും കണ്ടെത്താൻ ഡോക്ടർമാർക്ക് സാധിച്ചിരുന്നില്ല. തുടർന്ന് നടത്തിയ വിശദമായ പരിശോധനയില്‍ വയറ്റില്‍ മുഴയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

ശസ്ത്രക്രിയ ചെയ്യുമ്പോള്‍ അമിത രക്തസ്രാവം ഉണ്ടാവാൻ ഇടയുള്ളതിനാല്‍ അതീവ ജാഗ്രതയോടെ വേണ്ട നടപടികളെല്ലാം സ്വീകരിച്ചാണ് ശസ്ത്രക്രിയ നടത്തിയതെന്നും യുവതിയുടെ വയറ്റില്‍ നിന്ന് മുഴ പൂർണമായി നീക്കം ചെയ്തതായും ഡോക്ടർമാർ പറഞ്ഞു.

Continue Reading

Trending