More
പീസ് സ്‌കൂള്‍ പൂട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവ് കോടതി തടഞ്ഞു

കൊച്ചി: തൃശൂര്‍ ജില്ലയിലെ മതിലകത്തെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പൂട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. മൂന്ന് മാസത്തേക്കാണ് ഉത്തരവ് നടപ്പാക്കുന്നത് കോടതി തടഞ്ഞത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സ്‌കൂളിന് രജിസ്‌ട്രേഷന്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ അടച്ചു പൂട്ടാന്‍ ഉത്തരവിട്ടത്.
ഉത്തരവിനെതിരെ മാനേജ്‌മെന്റ് സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് പി.വി ആശ പരിഗണിച്ചത്. മതസ്പര്‍ദ്ധ വളര്‍ത്തുന്ന പാഠഭാഗങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയെന്നാരോപിച്ച് സ്‌കൂളിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു.
kerala
ഉരുള്‍ ദുരന്തത്തില്‍ ഉറ്റബന്ധുക്കളെ നഷ്ടമായ നൗഫലിനെ ചേര്‍ത്തുപിടിച്ച് മസ്‌കറ്റ് കെഎംസിസി

മുണ്ടക്കൈ ദുരന്തത്തിൽ മുഴുവൻ കുടുംബാംഗങ്ങളും നഷ്ടപ്പെട്ട നൗഫലിന് വീടൊരുക്കി മസ്‌ക്കറ്റ് കെ.എം.സി.സി. മേപ്പാടി പൂത്തക്കൊല്ലിയിലാണ് പുതിയ വീട് നിർമ്മിച്ചു നൽകിയത്. വീടിന്റെ താക്കോൽദാനം പി.കെ ബഷീർ എം.എൽ.എ നിർവഹിച്ചു. ദുരന്തം പെയ്തിറങ്ങിയ രാവിൽ ഭാര്യയും മക്കളും മാതാപിതാക്കളും അടക്കം 11 പേരാണ് നൗഫലിന് നഷ്ടമായത്.
കുടുംബം പുലർത്തുന്നതിനായി നാടും വീടും വിട്ട് പ്രവാസ ജീവിത നയിച്ചു വരികയായിരുന്നു നൗഫൽ. ദുരന്തസമയത്തും പ്രവാസലോകത്തായിരുന്നു. തന്റെ ഉറ്റവരെ എല്ലാം നഷ്ടപ്പെട്ട നൗഫലിന്റെ അതിജീവന പാതയിൽ ചേർത്തു നിർത്തുകയായിരുന്നു മസ്‌കറ്റ് കെഎംസിസി. മേപ്പാടി പൂത്തക്കൊല്ലിയിൽ നൗഫൽ തന്നെ കണ്ടെത്തിയ സ്ഥലത്ത് ആറ് മാസം കൊണ്ട് 1200 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് നിർമ്മിച്ചത്. തീരാ വേദനയിലും പുതിയ വീട്ടിലേക്ക് താമസം മാറാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് നൗഫൽ. മസ്‌കറ്റ് കെ എം സി സി പ്രസിഡന്റ് റഹീസ് അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.
ടി സിദ്ദീഖ് എം.ൽ.എ, മുസ്ലിം ലീ ഗ് ജില്ലാ പ്രസിഡന്റ് കെ കെ അഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി ടി മുഹമ്മദ്, ട്രഷറർ പി കെ അബൂബക്കർ, മസ്‌ക്കത്ത് കെ.എം.സി.സി ജനറൽ സെക്രട്ടറി റഹിം വറ്റല്ലൂർ, പി അബൂബക്കർ, എൻ കെ റഷീദ്, റസാഖ് കൽപ്പറ്റ, യഹ്‌യ ഖാൻ തലക്കൽ, ഹാരിസ് പടിഞ്ഞാറത്തറ, ടി. ഹംസ, നജീബ് കാരാടൻ, പി.ടി.കെ ഷമീർ, എ.കെ.കെ തങ്ങൾ, കെ ബാബു, മുഹമ്മദ് പന്തിപൊയിൽ, നവാസ് കൽപ്പറ്റ, പി കെ അഷ്‌റഫ്, സി ശിഹാബ് സംസാരിച്ചു.
kerala
കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍: സിന്‍ഡിക്കേറ്റ് നടപടി നിയമ വിരുദ്ധമെന്ന് വൈസ് ചാന്‍സലര്‍

തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയ സിന്‍ഡിക്കേറ്റ് നടപടി നിയമ വിരുദ്ധമെന്ന് വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സിന്‍ഡിക്കേറ്റ് തീരുമാനത്തിനു സാധുത ഇല്ല. രജിസ്ട്രാറിന്റ ചുമതല മിനി കാപ്പന് നല്‍കിയെന്നും വി.സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ന് രാവിലെയാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ സര്‍വകലാശാലയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള നിര്‍ദേശം നല്‍കിയത്.
അതേസമയം, സസ്‌പെന്‍ഡ് ചെയ്തതിനെതിരെ കേരള സര്‍വകലാശാല രജിസ്ട്രാര്‍ നല്‍കിയ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. ഹരജി പിന്‍വലിക്കുന്നതായി രജിസ്ട്രാര്‍ കോടതിയെ അറിയിച്ചു. വിസിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ എതിര്‍ത്തെങ്കിലും കോടതി അംഗീകരിച്ചില്ല. കോടതിയെ വിമര്‍ശിച്ചുള്ള സിന്‍ഡിക്കേറ്റ് അംഗം ആര്‍.രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശനം. രാജേഷിനെതിരെ സ്വമേധയാ നടപടിയെടുക്കുമെന്ന് ഹൈക്കോടതി പറഞ്ഞു.
kerala
സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിർ ചോദ്യം ചെയ്യലിന് ഹാജരായി
മരട് പൊലീസ് സ്റ്റേഷനിലാണ് മൂവരും ഹാജരായത്

കൊച്ചി:’മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറും സഹനിർമ്മാതാക്കളായ ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരും ചോദ്യം ചെയ്യലിന് ഹാജരായി. മരട് പൊലീസ് സ്റ്റേഷനിലാണ് മൂവരും ഹാജരായത്.
നേരത്തെ ചോദ്യംചെയ്യിലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് രണ്ടു തവണ നോട്ടീസ് നൽകിയെങ്കിലും മുൻകൂർ ജാമ്യ അപേക്ഷ തേടി സൗബിൻ അടക്കമുള്ള പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മൂന്നുപ്രതികളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യം ഇല്ലെന്ന് നിരീക്ഷിച്ച കോടതി പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകിയിരുന്നു. വേണ്ടിവന്നാൽ നാളെയും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം എന്നാണ് ഹൈക്കോടതി നിർദേശം.
മഞ്ഞുമ്മല്‍ ബോയ്സിന്റെ ലാഭത്തിന്റെ 40% നൽകാമെന്ന് കാണിച്ച് ഏഴ് കോടി രൂപ കൈപ്പറ്റിയിട്ടും പണം നൽകാതെ വഞ്ചിച്ചെവന്ന് കാട്ടി അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ ഹമീദ് എന്നയാളാണ് പരാതി നൽകിയത്.
-
kerala3 days ago
നിപ്പ സമ്പര്‍ക്കപ്പട്ടിക: ആകെ 345 പേര്; കൂടുതൽ മലപ്പുറത്ത്
-
kerala3 days ago
ബിന്ദുവിന്റെ മരണം: ജീവന് അപഹരിച്ചത് മന്ത്രിമാരുടെ നിരുത്തരവാദിത്തം: പിഎംഎ സലാം
-
kerala3 days ago
കേരളത്തിൽ അടുത്ത അഞ്ചു ദിവസം മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
-
GULF3 days ago
സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയിൽ ടോപ്പറായ ശ്രീലക്ഷ്മി അഭിലാഷിന് ഡിസ്പ്പാക്കിന്റെ ആദരവ്
-
india3 days ago
മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം ഖാദര്‍ മൊയ്ദീന് തമിഴ്നാട് സര്‍ക്കാരിന്റെ ഉന്നത ബഹുമതി
-
kerala3 days ago
സൂംബയെ വിമര്‍ശിച്ച അധ്യാപകനെതിരായ സര്‍ക്കാര്‍ നടപടി ഉത്തരേന്ത്യന്‍ മോഡല്‍: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala3 days ago
‘കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന മരണം ഗുരുതര വീഴ്ച’; മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി യൂത്ത് കോൺഗ്രസ്
-
kerala3 days ago
‘വീണ ജോർജിന്റെ വസതിക്ക് മരണത്തിന്റെ ഗന്ധം’: പി.കെ ഫിറോസ്