Connect with us

More

‘ഹേയ് ജൂഡ്’; നിവിന്‍പോളിയുടെ മികവില്‍ ഒരു ശ്യാമപ്രസാദ് കുടുംബചിത്രം

Published

on

ശ്യാമപ്രസാദ് സിനിമാ ലൈനില്‍ നിന്ന് ഒരു ഫാമിലി ലൈനിലേക്ക് തിരിയുന്ന സിനിമയായാണ് ‘ഹേയ് ജൂഡിനെ’ ആദ്യം വിശേഷിപ്പിക്കേണ്ടത്. രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷം സിനിമയെടുക്കുമ്പോള്‍ ശ്യാമപ്രസാദ് എന്ന സംവിധായകന്‍ ‘ഹേയ് ജൂഡിനെ’ തീവ്രവികാരങ്ങളുടെ പട്ടികയില്‍ നിന്ന് വേര്‍തിരിക്കുന്നു. തിയ്യേറ്ററില്‍ ആളെ നിറച്ച് കയ്യടി വാങ്ങിക്കാത്ത ഈ സംവിധായകന്‍ എന്നാല്‍ ഇക്കുറി മലയാള കുടുംപ്രേക്ഷകരൊക്കൊണ്ട് തിയ്യേറ്ററില്‍ കയ്യടിപ്പിക്കുമെന്നാണ് പ്രതീക്ഷ.

ഗോവയുടെ പശ്ചാത്തലത്തിലാണ് സിനിമയൊരുക്കിയിരിക്കുന്നത്. തെന്നിന്ത്യന്‍ നടി തൃഷയുടെ ആദ്യ മലയാള സിനിമയില്‍ നിവിന്‍പോളി നായകനാവുന്നതാണ് സിനിമയുടെ ഹൈലൈറ്റ്. ഫോര്‍ട്ട് കൊച്ചിലെ താമസക്കാരായ ജൂഡും(നിവിന്‍) കുടുംബവും ഗോവയിലെത്തുന്നതും അവിടെ നിന്ന് അന്തര്‍മുഖനായ ജൂഡ് ക്രിസിനെ(തൃഷയെ) പരിചയപ്പെടുന്നതിലൂടെയുമാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. ജൂഡിന്റെയും ക്രസിന്റെയും ജീവിത യാത്ര പറയുന്ന ചിത്രത്തില്‍ ഗോവയുടെ മനോഹാരിത ഒപ്പിയെടുക്കുന്നതില്‍ പത്തരമാറ്റ് കാണിച്ച ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരന്റെ കഴിവ് അഭിനന്ദനാര്‍ഹമാണ്. നര്‍മ്മത്തിന് പ്രാധാന്യം നല്‍കിയാണ് സംവിധായകന്‍ ചിത്രം എടുത്തിട്ടുള്ളത്. ഈ നര്‍മ്മം കുടുംബപ്രേക്ഷകരിലേക്കെത്തുമെന്നത് തന്നെയാണ് മറ്റൊരു തരത്തില്‍ ശ്യാമപ്രസാദ് എന്ന സംവിധായകന്റെ വിജയമാവുന്നത്. ആദ്യാവസാനം നര്‍മ്മം നിലനിര്‍ത്തി കൊണ്ടുള്ള പരിചരണമാണ് സിനിമയിലുള്ളത്. ചില ഒറ്റപ്പെട്ട തമാശകള്‍ക്കപ്പുറം മികവുള്ളതൊന്നുമില്ലെങ്കിലും ഒരു എന്റര്‍ടൈന്‍മെന്റ് ഫീല്‍ നല്‍കുന്നതിന് പിന്തുണക്കുന്നതാണ് തിരക്കഥ. സിനിമ ഗൗരവ സ്വഭാവത്തിലേക്ക് കടക്കുമ്പോഴും കടന്ന് വരുന്ന കോമഡിക്കായുള്ള സംഭാഷണങ്ങളില്‍ ആസ്വാദനത്തിന് കല്ല്ക്കടിയാണ്.

തെന്നിന്ത്യന്‍ നടി തൃഷ മെച്ചപ്പെട്ട അഭിനയം കാഴ്ച്ചവെക്കുന്നു. മലയാളത്തിലേക്കുള്ള നടിയുടെ കടന്നുവരവിനെ കയ്യടിയോടെ തന്നെ പ്രേക്ഷകര്‍ സ്വീകരിക്കുമ്പോള്‍ നിവിന്‍പോളിയെന്ന നടന്റെ കരിയറിലെ മികച്ച പ്രകടനമായാണ് ജൂഡിനെ വിലയിരുത്തേണ്ടത്. ഒരേ ടൈപ്പ് കഥാപാത്രങ്ങളില്‍ നിന്ന് അതിബുദ്ധിശാലിയായ 28കാരനിലേക്കുള്ള ഭാവമാറ്റം ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. സിദ്ദിഖും നീനാകുറുപ്പും വിജയ്‌മേനോനും ഏറ്റവും മികച്ച പ്രകടനങ്ങളുമായി ചിത്രത്തിലെത്തുന്നുണ്ട്.

ചിത്രത്തില്‍ ഒരിടത്ത് പോലും അതിഭാവുകത്വം നിറക്കാതെ റിയലിസത്തിന്റെ ചേരിക്കൊപ്പം നില്‍ക്കാനുള്ള സിനിമയുടെ ശ്രമങ്ങള്‍ തന്നെയാവും പ്രേക്ഷകരെ ചിലപ്പോഴെല്ലാം അനാവശ്യ ഇഴച്ചില്‍ അനുഭവപ്പെടുമ്പോഴും സിനിമയെ അറിയാന്‍ പ്രേരിപ്പിക്കുന്നത്. ഹേയ് ജൂഡ് ഒരു കച്ചവടസ്വഭാവമുള്ള സിനിമയാണെന്ന് പറയുന്നതില്‍ തര്‍ക്കമില്ല. അതേസമയം, സ്ത്രീപക്ഷത്തുനിന്നും വായിക്കപ്പെടുന്ന സിനിമയായും ശ്രദ്ധിക്കപ്പെടുന്നു. ചിത്രത്തിലെ കാസ്റ്റിംങിലെ മേന്‍മയും എടുത്തുപറയേണ്ടതാണ്. കുടുംബപ്രേക്ഷകരെ ക്ഷണിക്കുന്ന ചിത്രത്തില്‍ മോശമല്ലാത്ത പാട്ടുകളുമുണ്ട്. നിര്‍മ്മല്‍ സഹദേവന്റെയും ജോര്‍ജ്ജിന്റെയുമാണ് തിരക്കഥ. കാര്‍ത്തിക് ജോഗേഷാണ് എഡിറ്റര്‍.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Published

on

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

Continue Reading

kerala

തട്ടിപ്പ് കേസ്; വായ്പാ കുടിശ്ശിക ഇല്ലെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ വാദം പൊളിയുന്നു

സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്.

Published

on

പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി തട്ടിപ്പില്‍ സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷിന്റെ വാദം പൊളിയുന്നു. സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ബാങ്ക് വൈസ് പ്രസിഡണ്ട് ആയിരുന്നിട്ടും സുരേഷ് ലോണ്‍ കുടിശ്ശിക വരുത്തിയെന്നും രേഖകള്‍.

ബാങ്ക് വൈസ് പ്രസിഡന്റ് ആയിരുന്ന സുരേഷ് ബോര്‍ഡ് യോഗങ്ങളിലും വാര്‍ഷിക പൊതുയോഗങ്ങളിലും തുടര്‍ച്ചയായി പങ്കെടുത്തിരുന്നു. പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ടേഴ്‌സ് സൊസൈറ്റിയുമായി തനിക്ക് ബന്ധമില്ലെന്നും ഇവിടെനിന്ന് വായ്‌പ്പെടുത്തിട്ടില്ലന്ന എസ്. സുരേഷിന്റെ ഇതുവരെയുള്ള വാദം തെറ്റൊന്നു തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നിട്ടുള്ളത്.

വായ്പയടക്കം ബാങ്കിന്റെ ദൈനംദിന കാര്യങ്ങളില്‍ എല്ലാം സുരേഷ് സജീവമായി ഇടപെട്ടിരുന്നു. ലോണ്‍ അപേക്ഷ നല്‍കാതെ സുരേഷ് ബാങ്കില്‍ നിന്ന് രണ്ട് വായ്പകള്‍ എടുത്തിരുന്നു. 2014 ല്‍ എടുത്ത ഈ രണ്ടു വായ്പകളും തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കുടിശ്ശികയിലാണ്. ഇതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. ബാങ്കില്‍ നടന്ന അഴിമതിയില്‍ സുരേഷ് 43 ലക്ഷം രൂപ തിരിച്ചടക്കണമെന്നും ബാങ്കിന് ആകെ 4.16 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ബാങ്കില്‍ നടന്നത് വന്‍ക്രമക്കേടാണെന്നും സഹകരണ ജോയിന്‍ രജിസ്റ്റര്‍ കണ്ടെത്തിയിട്ടുണ്ട്. ഓഡിറ്റര്‍ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.

Continue Reading

News

മെസേജിങ് ആപ്പുകള്‍ക്ക് കര്‍ശനനിയന്ത്രണം; ആക്ടീവ് സിം ഇല്ലാതെ ഉപയോഗിക്കാനാവില്ല

ടെലികമ്യൂണിക്കേഷന്‍ ഭേദഗതി നിയമത്തിന്റെ ഭാഗമായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് പുറത്തിറക്കി.

Published

on

ന്യൂഡല്‍ഹി: വാട്‌സാപ്പ്, ടെലിഗ്രാം, സിഗ്‌നല്‍, സ്‌നാപ്പ്ചാറ്റ്, ഷെയര്‍ചാറ്റ്, ജിയോ ചാറ്റ്, അരാട്ടെ, ജോഷ് തുടങ്ങി രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്ന മെസേജിങ് ആപുകളില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുത്തി കേന്ദ്ര സര്‍ക്കാര്‍. ടെലികമ്യൂണിക്കേഷന്‍ ഭേദഗതി നിയമത്തിന്റെ ഭാഗമായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് പുറത്തിറക്കി.

പുതിയ നിയമപ്രകാരം ആക്ടീവ് സിം കാര്‍ഡില്ലാതെ ഇനി ഈ ആപ്പുകള്‍ ഉപയോഗിക്കാനാവില്ല. സിം കാര്‍ഡ് ഉള്ള ഉപകരണങ്ങളില്‍ മാത്രം മെസേജിങ് സേവനങ്ങള്‍ ലഭ്യമാകണമെന്നാണ് നിര്‍ദ്ദേശം. ഇതോടെ സിം ഇല്ലാത്ത ഉപകരണങ്ങളിലൂടെയോ ഉപേക്ഷിച്ച സിം ഉപയോഗിച്ചുള്ള അക്കൗണ്ടുകളിലൂടെയോ ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന രീതി പൂര്‍ണമായി തടയപ്പെടും.

വെബ് ബ്രൗസര്‍ വഴി ലോഗിന്‍ ചെയ്യുന്ന ഉപയോക്താക്കള്‍ ആറ് മണിക്കൂറിന് ഒരിക്കല്‍ ലോഗ് ഔട്ട് ചെയ്യേണ്ടതുണ്ടെന്ന് പുതിയ മാര്‍ഗനിര്‍ദ്ദേശം പറയുന്നു. ലോഗ് ഔട്ട് ചെയ്യാത്ത പക്ഷം സിസ്റ്റം സ്വമേധയാ ഉപയോക്താവിനെ ലോഗ് ഔട്ട് ചെയ്യും.

ഇപ്പോള്‍ വാട്‌സാപ്പ് പോലുള്ള ആപ്പുകളില്‍ ലോഗിന്‍ സമയത്ത് മാത്രമാണ് സിം കാര്‍ഡ് ആവശ്യം. പിന്നീട് സിം നീക്കം ചെയ്താലും സേവനം തുടരും. ഉപേക്ഷിച്ച സിം ഉപയോക്തൃ അക്കൗണ്ടുകള്‍ സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നുവെന്ന് കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയം വിലയിരുത്തുന്നു.
പലരും സിം വാങ്ങി അക്കൗണ്ട് ആരംഭിച്ച് പിന്നീട് സിം ഉപേക്ഷിക്കുന്ന രീതി അന്വേഷണ ഏജന്‍സികള്‍ക്കും നിരീക്ഷണത്തിനും തടസം സൃഷ്ടിക്കുന്നതായാണ് കണ്ടെത്തല്‍.

യു.പി.ഐ., ബാങ്കിങ് ആപ്പുകള്‍ തുടങ്ങി ഡിജിറ്റല്‍ പേയ്‌മെന്റുകളില്‍ ഇതിനോടുസമാനമായ കര്‍ശനസുരക്ഷാ സംവിധാനം നിലവിലുണ്ട്. സേബി മുന്‍പ് നിര്‍ദേശിച്ചതുപോലെ സിം ബന്ധിപ്പിക്കല്‍, ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ തുടങ്ങി കൂടുതല്‍ സുരക്ഷാ നടപടികളിലേക്ക് രാജ്യത്ത് നീങ്ങുന്നുവെന്നതിനും പുതിയ മാര്‍ഗനിര്‍ദേശം സൂചനയാകുന്നു.

Continue Reading

Trending