Connect with us

More

ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സഹായത്തോടെ നിര്‍മിച്ച ആറു സിനിമകള്‍ ബെര്‍ലിന്‍ ചലച്ചിത്രമേളയില്‍

Published

on

ദോഹ: ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടി(ഡി.എഫ്‌.ഐ)ന്റെ സഹായത്തോടെ വിവിധ രാജ്യങ്ങളില്‍ നിര്‍മിച്ച ആറു സിനിമകള്‍ 68-ാമത് ബെര്‍ലിന്‍ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കും. ഫെബ്രുവരി 15 മുതല്‍ 25 വരെയാണ് മേള നടക്കുന്നത്.
ഖത്തര്‍ പിന്തുണയോടെ നിര്‍മിച്ച ചിത്രങ്ങളുടെ വേള്‍ഡ്, യൂറോപ്യന്‍ പ്രീമിയറുകള്‍ ബെര്‍ലിന്‍ മേളയിലുണ്ടാകും. ലോകത്തിലെ ഏറ്റവും പ്രശസ്തവും പ്രാധാന്യമര്‍ഹിക്കുന്നതുമായ ബെര്‍ലിന്‍ ചലച്ചിത്രമേളയിലെ പ്രധാന വിഭാഗങ്ങലായ പനോരമ, ഫോറം ആന്റ് ജനറേഷന്‍ കെപ്ലസ്, 14 പ്ലസ് ഉള്‍പ്പടെയുള്ള വിഭാഗങ്ങളിലാണ് ഡിഎഫ്‌ഐ ധനസഹായത്തോടെ നിര്‍മിക്കപ്പെട്ട സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത്.

പനോരമ വിഭാഗത്തിലെ വേള്‍ഡ് പ്രീമിയറില്‍ ഖുംറ വര്‍ക്ക് ഇന്‍ പ്രോഗസ്സ് പദ്ധതിയിലുള്‍പ്പെട്ട, റീം സാലേഹിന്റെ ലബനാന്‍ ഈജിപ്ത് ഗ്രീസ് സ്ലൊവേനിയ ഖത്തര്‍ സംയുക്ത സംരംഭമായ വാട്ട് കംസ് എറൗണ്ട്, ബബാക് ജലാലിയുടെ യുകെ ഇറ്റലി ഫ്രാന്‍സ് നെതര്‍ലന്‍ഡ്‌സ് മെക്‌സിക്കോ ഖത്തര്‍ സംയുക്ത സംരംഭമായ ലാന്‍ഡ് എന്നിവയും ഫോറം വിഭാഗത്തിലെ വേള്‍ഡ് പ്രീമിയറില്‍ ജൊആവോ വിയാനയുടെ പോര്‍ച്ചുഗല്‍ മൊസാംബിക് ഗ്വിനിയ ബിസ്സോ ഫ്രാന്‍സ് ഖത്തര്‍ സംരംഭമായ ഔവര്‍ മാഡ്‌നസ്സ്, നാര്‍ജിസ് നെജാറിന്റെ മൊറോക്കോ ഫ്രാന്‍സ് ഖത്തര്‍ സംരംഭമായ സ്റ്റേറ്റ്‌ലെസ്സ് എന്നിവ പ്രദര്‍ശിപ്പിക്കും. ജെനറേഷന്‍ കെപ്ലസ് വിഭാഗത്തില്‍ കാമില അന്‍ദിനിയുടെ ഇന്തോനേഷ്യ നെതര്‍ലന്‍ഡ് ഓസ്‌ട്രേലിയ, ഖത്തര്‍ സംയുക്ത സംരംഭമായ ദി സീന്‍ ആന്റ് അണ്‍സീനിന്റെ യൂറോപ്യന്‍ പ്രീമിയര്‍ നടക്കും.
ജനറേഷന്‍ 14 പ്ലസില്‍ ക്രിസ്റ്റി ഗാര്‍ലാന്‍ഡിന്റെ കാനഡ ഡെന്‍മാര്‍ക്ക് ഖത്തര്‍ സംരംഭമായ വാട്ട് വാല വാണ്ട്‌സിന്റെ ആദ്യ പ്രദര്‍ശനവും നടക്കും.
മികച്ച നിലവാരമുള്ള സിനിമകള്‍ക്ക് പിന്തുണ നല്‍കുന്ന ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മറ്റൊരു നേട്ടമാണ് ഇത്രയും ചിത്രങ്ങള്‍ ബെര്‍ലിന്‍ ചലചിത്രമേളയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്.
സ്വതന്ത്ര സിനിമകളെയും ആര്‍ട്ട്ഹൗസ് പ്രൊഡക്ഷനുകളെയും ആഘോഷിക്കുന്ന ബെര്‍ലിന്‍ രാജ്യാന്തര ഫെസ്റ്റിവല്‍ ഏറ്റവും ശക്തമായ സിനിമകളുടെ ബാരോമീറ്ററാണെന്ന് ഡിഎഫ്‌ഐ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഫാത്തിമ അല്‍ റുമൈഹി ചൂണ്ടിക്കാട്ടി.
ബെര്‍ലിനിലെ ചിത്രങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുകയും സമകാല സിനിമകളെ പുനര്‍നിര്‍വചിക്കുന്ന വിധത്തില്‍ അടയാളപ്പെടുത്തലുകള്‍ നടത്തുന്നതുമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

kerala

‘എസ്‌ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു’: കെസി വേണുഗോപാല്‍ എംപി

പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു

Published

on

ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന്‍ വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്‍കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

വൈഷ്ണയ്‌ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.

എസ്‌ഐആര്‍ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര്‍ മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Continue Reading

kerala

പാലത്തായി പോക്സോ കേസ്: പരാതിയില്‍ നടപടി എടുത്തില്ല; കെ.കെ ശൈലജക്ക് കോടതി വിമര്‍ശനം

ഇരയെ കൗണ്‍സലിങ് ചെയ്തവര്‍ക്കെതിരായ പരാതിയില്‍ മന്ത്രിയെന്ന നിലയില്‍ നടപടി എടുത്തില്ലെന്ന് വിധിന്യായത്തില്‍ പറയുന്നു

Published

on

കണ്ണൂര്‍: പാലത്തായി പോക്സോ കേസ് വിധിയില്‍ മുന്‍ മന്ത്രി കെ.കെ ശൈലജക്ക് കോടതിയുടെ വിമര്‍ശനം. ഇരയെ കൗണ്‍സലിങ് ചെയ്തവര്‍ക്കെതിരായ പരാതിയില്‍ മന്ത്രിയെന്ന നിലയില്‍ നടപടി എടുത്തില്ലെന്ന് വിധിന്യായത്തില്‍ പറയുന്നു. കൗണ്‍സലര്‍മാര്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത് ചൂണ്ടിക്കാട്ടി അതിജീവിതയുടെ മാതാവ് നല്‍കിയ പരാതിയില്‍ കെ.കെ ശൈലജ നടപടിയെടുത്തില്ല.

അതിജീവിതയോട് അപമര്യാദയായി പെരുമാറിയ കൗണ്‍സലര്‍മാരെ പിരിച്ചു വിടണമെന്നും വിധിന്യായത്തില്‍ പറയുന്നുണ്ട്. സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലെ കൗണ്‍സലര്‍മാര്‍ക്കെതിരെ നടപടി വേണമെന്ന് കോടതി. കൗണ്‍സലിങ്ങിന്റെ പേരില്‍ കൗണ്‍സലര്‍മാര്‍ കുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്നും അവര്‍ ജോലിയില്‍ തുടരാന്‍ അര്‍ഹരല്ലെന്നും കോടതി പറഞ്ഞു.

പാലത്തായി പോക്സോ കേസില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് തലശ്ശേരി ജില്ലാ പോക്സോ കോടതി പ്രതി കെ.പത്മരാജന് മരണംവരെ ജീവപരന്ത്യം ശിക്ഷവിധിച്ചത്. ഈ വിധിന്യായത്തിലാണ് മുന്‍ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കെ.കെ ശൈലജയെ കുറിച്ചുള്ള പരാമര്‍ശമുള്ളത്. 2020 മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആദ്യത്തെ രണ്ട് മാസം കൗണ്‍സലര്‍മാരുടെ ഭാഗത്ത് നിന്ന് വളരെ മോശമായ അനുഭവമാണ് കുട്ടിക്കുണ്ടായത്.

ഈ സാഹചര്യത്തിലാണ് അന്നത്തെ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായ കെ.കെ ശൈലജക്ക് മാതാവ് പരാതി നല്‍കുന്നത്. കൗണ്‍സലര്‍മാരുടെ അടുത്ത് നിന്ന് കടുത്ത മാനസിക പീഡനങ്ങളാണ് കുട്ടി അനുഭവിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഈ പരാതിയില്‍ ശൈലജ ഒരു നടപടിയും സ്വീകരിക്കാത്തതാണ് കോടതിയുടെ വിധിന്യായത്തില്‍ എടുത്ത് പറയുന്നത്.

Continue Reading

Trending