Sports
നൂറിന്റെ തിളക്കത്തില്‍ മെസിയെ ആദരിച്ച് ബാഴ്സ

സ്വന്തം മൈതാനമായ നുവോ കാമ്പില്‍ ഇന്നലെ മെസി യുവേഫ ചാമ്പ്യന്‍സ് ലീഗിലെ മറ്റൊരു മല്‍സരം കളിച്ചു. സാധാരണ എല്ലാ മല്‍സരങ്ങളിലും ഗോള്‍ സ്ക്കോര്‍ ചെയ്യാറുള്ള ചാമ്പ്യന്‍ താരത്തിന് ഇത്തവണ സ്ക്കോര്‍ ചെയ്യാനായില്ല. പക്ഷേ മല്‍സരത്തിന് മുമ്പ് തിങ്ങിനിറഞ്ഞ ഗ്യാലറിയെ സാക്ഷിയാക്കി മെസിക്ക് ബാഴ്സലോണ ക്ലബ് വലിയ ഒരു പുരസ്ക്കാരം സമ്മാനിച്ചു. ചാമ്പ്യന്‍സ് ലീഗില്‍ 100 ഗോളുകള്‍ തികച്ചതിനുള്ള പുരസ്ക്കാരം. മെസിയുടെ മുന്‍ സഹതാരം കാര്‍ലോസ് പുയോളാണ് വലിയ അംഗീകാരം സമ്മാനിച്ചത്. ബാര്‍സക്ക് വേണ്ടി എത്രയോ സൂപ്പര്‍ ഗോളുകള്‍ സ്വന്തമാക്കിയിട്ടുള്ള മെസി ചെല്‍സിക്കെതിരായ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിലാണ് 100 ഗോളിന്റെ തിളക്കത്തിലെത്തിയത്. അത് വരെ ചെല്‍സിക്കെതിരെ ഗോള്‍ നേടാത്ത താരമെന്ന പേരുണ്ടായിരുന്ന മെസി ആ കുറവും നികത്തിയാണ് 100 ഗോള്‍ ക്ലബില്‍ എത്തിയത്.
@Carles5puyol helps us celebrate Leo #Messi‘s
@ChampionsLeague goals!
pic.twitter.com/w68T9eb7RZ
— FC Barcelona (@FCBarcelona) April 4, 2018
പരുക്ക് കാരണം രണ്ടാഴ്ച്ചയായി കളത്തിന് പുറത്തായിരുന്നു മെസി. ലോകകപ്പ്് മുന്‍നിര്‍ത്തി ദേശീയ ടീം രണ്ട് സന്നാഹ മല്‍സരങ്ങള്‍ കളിച്ചപ്പോള്‍ മെസി കാഴ്ച്ചക്കാരനായിരുന്നു. പക്ഷേ ലാലീഗയില്‍ സെവിയെക്കെതിരായ പോരാട്ടത്തില്‍ ബാര്‍സ തോറ്റ് നില്ക്കുമ്പോള് കോച്ച് മെസിയെ രംഗത്തിറക്കി. അദ്ദേഹം ഗോളും നേടി. ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ ദിവസം റയല്‍ മാഡ്രിഡ് സൂപ്പര്‍താരം കൃസ്റ്റിയാനോ റൊണാള്‍ഡോ യുവന്തസിനെതിരെ നേടിയ തകര്‍പ്പന്‍ ഗോളിന്റെ ആരവങ്ങള്‍ ലോകമുടനീളം ഉയരുമ്പോള്‍ അര്‍ജന്റീനക്കാരനില്‍ നിന്നും അത്തരം മാജിക് ഗോളുകളാണ് ഫുട്ബോള്‍ ലോകം പ്രതീക്ഷിക്കുന്നത്.
News
ഇംഗ്ലണ്ട് 247 റണ്‍സിന് ഓള്‍ഔട്ട്; ഇന്ത്യയ്ക്ക് മികച്ച തുടക്കം
അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ 247 റണ്‍സില്‍ ഓള് ഔട്ടാക്കി.

ഓവല്‍ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെമികച്ച പ്രകടനം. അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ 247 റണ്‍സില്‍ ഓള് ഔട്ടാക്കി. ഇംഗ്ലണ്ടിന് 23 റണ്‍സ് മാത്രമാണ് ലീഡ് പിടിക്കാനായത്. രണ്ടാം ദിനത്തിന്റെ മൂന്നാം സെഷനില്‍ ഇന്ത്യ രണ്ടാം ഇന്നിങ്സ് ബാറ്റിങും ആരംഭിച്ചു. 10 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 46 റണ്‍സ് എന്ന നിലയിലാണ്. 28 പന്തില്‍ ഏഴു റണ്‍സുമായി കെ.എല്‍. രാഹുലാണ് പുറത്തായത്. അതേസമയം ഇംഗ്ലണ്ടിന്റെ ബാസ്ബോള്‍ ശൈലിക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്കി ഓപ്പണര്‍ യശസ്വി ജയ്സ്വാളും (31 പന്തില്‍ 38) സായ് സുദര്‍ശനും (0) ക്രീസിലുണ്ട്. ഒന്‍പതു വിക്കറ്റ് ബാക്കിനില്‍ക്കെ ഇന്ത്യയ്ക്ക് 23 റണ്‍സിന്റെ ലീഡുണ്ട്.
നേരത്തെ, ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 224 റണ്‍സ് പിന്തുടര്ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സില്‍ 247 റണ്‍സിന് പുറത്തായിരുന്നു. ക്രിസ് വോക്സ് പരുക്കേറ്റ് പുറത്തായതോടെ ബാറ്റിങ്ങിന് ഇറങ്ങിയില്ല. ഓപ്പണര്‍ സാക് ക്രൗലിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍. ക്രൗലി 57 പന്തില്‍ 14 ഫോറുകളോടെ 64 റണ്‍സെടുത്തു. ഹാരി ബ്രൂക്കും ഇംഗ്ലണ്ടിനായി അര്‍ധസെഞ്ചറി നേടി. ബ്രൂക്ക് 64 പന്തില്‍ അഞ്ച് ഫോറും ഒരു സിക്സും സഹിതം 53 റണ്‍സെടുത്തു.ബെന്‍ ഡക്കറ്റ് 38 പന്തില്‍ അഞ്ച് ഫോറും രണ്ടു സിക്സും സഹിതം 43 റണ്‍സെടുത്തു.
മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ത്യയുടെ തിരിച്ചടി. ഇരുവരും നാലു വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യ നേടിയ ആദ്യ വിക്കറ്റ് ആകാശ്ദീപും സ്വന്തമാക്കി. മുഹമ്മദ് സിറാജ് 16.2 ഓവറില്‍ 86 റണ്‍സ് വഴങ്ങിയും പ്രസിദ്ധ് കൃഷ്ണ 16 ഓവറില്‍ 62 റണ്‍സ് വഴങ്ങിയുമാണ് നാലു വിക്കറ്റ് വീതം വീഴ്ത്തിയത്. ആകാശ്ദീപ് 17 ഓവറില്‍ 80 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി.
News
ഇന്ത്യന്‍ ഫുടബോള്‍ ടീം പരിശീലക സ്ഥാനത്തേക്ക് 170 അപേക്ഷകള്‍; അപേക്ഷകരില്‍ ഇതിഹാസ താരങ്ങളും
അപേക്ഷ സമര്‍പ്പിച്ച് ലിവര്‍പൂള്‍ ഇതിഹാസം റോബി ഫൗളറും ഹാരി കെവെല്ലും.

ഇന്ത്യന്‍ ഫുടബോള്‍ ടീം പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമര്‍പ്പിച്ച് ലിവര്‍പൂള്‍ ഇതിഹാസം റോബി ഫൗളറും ഹാരി കെവെല്ലും. ഈസ്റ്റ് ബംഗാള്‍ പരിശീലകനായിരുന്ന ഫൗളര്‍ 2023 ല്‍ സൗദി ക്ലബ് അല്‍ ഖദ്സിയാഹ് പരിശീലകനായിരുന്നു.
മുന്‍ ഇന്ത്യന്‍ ടീം പരിശീലകനായിരുന്ന സ്റ്റീഫന്‍ കോണ്സ്റ്റന്റൈന്, ജംഷഡ്പ്പൂര്‍ പരിശീലകന് ഖാലിദ് ജമീല്‍, ഐഎസ്എല്ലില്‍ പരിചയസമ്പത്തുള്ള ലോപസ് ഹബ്ബാസ്, സെര്‍ജിയോ ലൊബേര ഉള്‍പ്പടെയുള്ള പ്രമുഖരും അപേക്ഷ നല്‍കിയിട്ടുണ്ട്. റൗണ്ട് ഗ്ലാസ് പഞ്ചാബിനെ ഐ ലീഗ് ജേതാക്കളാക്കിയ ഗ്രീക്ക് പരിശീലകന് സ്റ്റായ്ക്കോസ് വെര്‍ഗേറ്റിസ്, മുന്‍ മുഹമ്മദന്‍സ് പരിശീലകന് ആന്ദ്രേ ചെര്‍ണിഷോവ്, ഇന്ത്യന്‍ പരിശീലകരായ സാഞ്ചോയ് സെന്‍, സന്തോഷ് കശ്യപ് തുടങ്ങിയവരും അപേക്ഷ നല്‍കിയിട്ടുണ്ട്.
170 അപേക്ഷകരില്‍ 2018 ലോകകപ്പില്‍ ഓസ്ട്രേലിയന്‍ കോച്ചിങ് സ്റ്റാഫ് അംഗമായിരുന്ന ആര്‍ട്ടിസ് ലോപസ് ഗരായ,് മുന്‍ ബ്രസീലിയന്‍ അണ്ടര്‍ 17 പരിശീലകന് സനാര്‍ഡീ, മുന്‍ ബാഴ്സലോണ റിസേര്‍വ്സ് പരിശീലകന് ജോര്‍ഡി വിന്‍യല്‍സ്, അഫ്ഘാന്‍, മാല്‍ദീവ്സ് ടീമുകളുടെ പരിശീലകനായിരുന്ന പീറ്റര്‍ സെഗ്ര്ട്ട് എന്നിവരും ഉള്‍പ്പെടുന്നു.
india
അദിതി ചൗഹാന് പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
ഇന്ത്യന്‍ ഗോള്‍കീപ്പര്‍ അദിതി ചൗഹാന് 17 വര്‍ഷത്തെ കരിയറിന് ശേഷം ബുധനാഴ്ച പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.

ഇന്ത്യന്‍ ഗോള്‍കീപ്പര്‍ അദിതി ചൗഹാന് 17 വര്‍ഷത്തെ കരിയറിന് ശേഷം ബുധനാഴ്ച പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.
‘അവിസ്മരണീയമായ 17 വര്‍ഷങ്ങള്‍ക്ക് ശേഷം, അഗാധമായ നന്ദിയോടും അഭിമാനത്തോടും കൂടി ഞാന്‍ പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കുന്നു,” അവര്‍ സോഷ്യല്‍ മീഡിയയിലെ ഒരു പോസ്റ്റില്‍ കുറിച്ചു.
2015-ല്‍, വെസ്റ്റ് ഹാം യുണൈറ്റഡുമായി ഒപ്പുവെച്ചപ്പോള്‍ ഇംഗ്ലണ്ടിലെ വനിതാ സൂപ്പര്‍ ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയായി അദിതി ശ്രദ്ധ പിടിച്ചുപറ്റി.
‘ഈ ഗെയിം എനിക്ക് ഒരു കരിയര്‍ മാത്രമല്ല, എനിക്ക് ഒരു ഐഡന്റിറ്റി നല്കി. ഡല്‍ഹിയില്‍ ഒരു സ്വപ്നത്തെ പിന്തുടരുന്നത് മുതല്‍ യുകെ വരെ എന്റെ സ്വന്തം പാത വെട്ടിത്തുറന്നു, അവിടെ ഞാന്‍ സ്പോര്‍ട്സ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം നേടി വെസ്റ്റ് ഹാം യുണൈറ്റഡിനായി കളിച്ചു – വ്യക്തമായ ഭൂപടമില്ലാത്ത വഴിയിലൂടെ ഞാന്‍ നടന്നു. വിദ്യാഭ്യാസവും അഭിനിവേശവും തമ്മില്‍ ഒരിക്കലും തിരഞ്ഞെടുക്കേണ്ടി വന്നിട്ടില്ല.
വിരമിച്ചെങ്കിലും, കായികരംഗത്ത് നല്കാന് തനിക്ക് ഇനിയും ധാരാളം ബാക്കിയുണ്ടെന്ന് അവര്‍ പറഞ്ഞു.
‘ഞാന്‍ ഇപ്പോള്‍ പിച്ചിന് അപ്പുറത്തുള്ള ജീവിതത്തിലേക്ക് ചുവടുവെക്കുമ്പോള്‍, ഞാന്‍ ആ വിശ്വാസം എന്നോടൊപ്പം കൊണ്ടുപോകുന്നു – ഇനി ഒരു കളിക്കാരന് എന്ന നിലയിലല്ല, മറിച്ച് അടുത്ത തലമുറയ്ക്കായി ശക്തമായ പാതയും ആവാസവ്യവസ്ഥയും കെട്ടിപ്പടുക്കാന്‍ പ്രതിജ്ഞാബദ്ധനായ ഒരാളെന്ന നിലയിലാണ്. എന്റെ രണ്ടാം പകുതി എനിക്ക് എല്ലാം തന്ന ഗെയിമിന് തിരികെ നല്‍കുന്നതാണ്,’ അദിതി എഴുതി.
-
kerala3 days ago
മലപ്പുറത്ത് മാലിന്യ സംസ്കരണ യൂണിറ്റില്‍ അപകടം; മൂന്ന് അതിഥി തൊഴിലാളികള്‍ മരിച്ചു
-
News3 days ago
റഷ്യയിലും ജപ്പാനിലും ആഞ്ഞടിച്ച് സുനാമി
-
Video Stories2 days ago
അസമിലെ കുടിയൊഴിപ്പിക്കല്‍; അധികൃതർ നടത്തിയ നിയമ വിരുദ്ധ പ്രവര്‍ത്തനം; സമദാനി
-
kerala3 days ago
‘ഉമ്മ ഞാന്‍ മരിക്കുകയാണ്, അല്ലെങ്കില്‍ ഇവര്‍ എന്നെ കൊല്ലും’; തൃശൂരില്‍ ഭര്‍തൃവീട്ടില്‍ യുവതി ജീവനൊടുക്കി
-
kerala2 days ago
സ്കൂള്‍ അവധിക്കാലം ജൂണ്‍, ജൂലൈ മാസത്തിലേക്ക് മാറ്റിയാലോ?; ചര്‍ച്ചക്ക് തുടക്കമിട്ട് മന്ത്രി വി ശിവന്‍കുട്ടി
-
india2 days ago
മാലേഗാവ് സ്ഫോടനം: പ്രജ്ഞാ സിങ് അടക്കം മുഴുവന്‍ പ്രതികളെയും എന്‍.ഐ.എ കോടതി വെറുതെ വിട്ടു
-
kerala2 days ago
തെരുവുനായ്ക്കളെ ദയാവധം ചെയ്യുന്നത് നീട്ടിവെക്കണം; ഹൈക്കോടതി
-
india2 days ago
കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവം; ബജ്രംഗ് ദള്‍ വാദം അനുകൂലിച്ച് ജാമ്യാപേക്ഷ എതിര്‍ത്ത് ഛത്തീസ്ഗഢ് സര്‍ക്കാര്‍