Connect with us

More

കഠ്‌വ: കുറ്റപത്രം നല്‍കുന്നതിനെതിരെ പ്രതിഷേധിച്ച അഭിഭാഷകര്‍ കുടുങ്ങും

Published

on

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കഠ്‌വയില്‍ എട്ടു വയസ്സുകാരി ആസിഫയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനെതിരെ പ്രക്ഷോഭം നടത്തിയ അഭിഭാഷകര്‍ കുടുങ്ങും. ജമ്മു കശ്മീര്‍ ബാര്‍ അസോസിയേഷന്‍, കഠ്‌വ ബാര്‍ അസോസിയേഷന്‍ എന്നിവക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഒരുപറ്റം സുപ്രീം കോടതി അഭിഭാഷകര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് സമ്മതിച്ചു. ഇതോടെ, മനുഷ്യത്വ വിരുദ്ധമായ നടപടിയില്‍ ഏര്‍പ്പെട്ട അഭിഭാഷകര്‍ക്കെതിരെ നടപടി വന്നേക്കും.

ബാര്‍ അസോസിയേഷനുകളിലെ അഭിഭാഷകര്‍ ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് തടയുക മാത്രമല്ല, പെണ്‍കുട്ടിയുടെ കുടുംബം ഹോടതിയില്‍ ഹാജരാവാതിരിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തുവെന്ന് സുപ്രീം കോടതി ജഡ്ജിമാര്‍ കോടതിയെ ബോധിപ്പിച്ചു. തെളിവുകള്‍ സഹിതം അപേക്ഷ നല്‍കാനും അതിനു ശേഷം നടപടിയെടുക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹര്‍ജി നല്‍കിയാല്‍ പരിഗണിക്കാമെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢും വ്യക്തമാക്കി.

കുറ്റപത്രം സമര്‍പ്പിക്കുന്നത് തടഞ്ഞ അഭിഭാഷകര്‍ക്കെതിരെ ജമ്മു കശ്മീര്‍ പൊലീസ് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

എട്ടു വയസ്സുകരിയുടെ പിതാവിനു വേണ്ടി ഹാജരാകുന്നതില്‍ നിന്ന് ജമ്മു കശ്മീര്‍ ബാര്‍ അസോസിയേഷന്‍ പരസ്യമായി തന്നെ വിലക്കിയിരുന്നുവെന്ന് അഭിഭാഷക ദീപിക സിങ് രജാവത്ത് വ്യക്തമാക്കിയിരുന്നു. കശ്മീരിലെ ബാര്‍ അസോസിയേഷന്‍ റൂമുകളില്‍ നിന്ന് തനിക്ക് കുടിവെള്ളം പോലും ലഭിച്ചില്ലെന്നും ജമ്മു ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് ബി.എസ് സലാത്തിയ തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ദീപിക പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഉരുള്‍ ദുരന്തത്തില്‍ ഉറ്റബന്ധുക്കളെ നഷ്ടമായ നൗഫലിനെ ചേര്‍ത്തുപിടിച്ച് മസ്‌കറ്റ് കെഎംസിസി

Published

on

മുണ്ടക്കൈ ദുരന്തത്തിൽ മുഴുവൻ കുടുംബാംഗങ്ങളും നഷ്ടപ്പെട്ട നൗഫലിന് വീടൊരുക്കി മസ്‌ക്കറ്റ് കെ.എം.സി.സി. മേപ്പാടി പൂത്തക്കൊല്ലിയിലാണ് പുതിയ വീട് നിർമ്മിച്ചു നൽകിയത്. വീടിന്റെ താക്കോൽദാനം പി.കെ ബഷീർ എം.എൽ.എ നിർവഹിച്ചു. ദുരന്തം പെയ്തിറങ്ങിയ രാവിൽ ഭാര്യയും മക്കളും മാതാപിതാക്കളും അടക്കം 11 പേരാണ് നൗഫലിന് നഷ്ടമായത്.

കുടുംബം പുലർത്തുന്നതിനായി നാടും വീടും വിട്ട് പ്രവാസ ജീവിത നയിച്ചു വരികയായിരുന്നു നൗഫൽ. ദുരന്തസമയത്തും പ്രവാസലോകത്തായിരുന്നു. തന്റെ ഉറ്റവരെ എല്ലാം നഷ്ടപ്പെട്ട നൗഫലിന്റെ അതിജീവന പാതയിൽ ചേർത്തു നിർത്തുകയായിരുന്നു മസ്‌കറ്റ് കെഎംസിസി. മേപ്പാടി പൂത്തക്കൊല്ലിയിൽ നൗഫൽ തന്നെ കണ്ടെത്തിയ സ്ഥലത്ത് ആറ് മാസം കൊണ്ട് 1200 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് നിർമ്മിച്ചത്. തീരാ വേദനയിലും പുതിയ വീട്ടിലേക്ക് താമസം മാറാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് നൗഫൽ. മസ്‌കറ്റ് കെ എം സി സി പ്രസിഡന്റ് റഹീസ് അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.

ടി സിദ്ദീഖ് എം.ൽ.എ, മുസ്ലിം ലീ ഗ് ജില്ലാ പ്രസിഡന്റ് കെ കെ അഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി ടി മുഹമ്മദ്, ട്രഷറർ പി കെ അബൂബക്കർ, മസ്‌ക്കത്ത് കെ.എം.സി.സി ജനറൽ സെക്രട്ടറി റഹിം വറ്റല്ലൂർ, പി അബൂബക്കർ, എൻ കെ റഷീദ്, റസാഖ് കൽപ്പറ്റ, യഹ്‌യ ഖാൻ തലക്കൽ, ഹാരിസ് പടിഞ്ഞാറത്തറ, ടി. ഹംസ, നജീബ് കാരാടൻ, പി.ടി.കെ ഷമീർ, എ.കെ.കെ തങ്ങൾ, കെ ബാബു, മുഹമ്മദ് പന്തിപൊയിൽ, നവാസ് കൽപ്പറ്റ, പി കെ അഷ്‌റഫ്, സി ശിഹാബ് സംസാരിച്ചു.

Continue Reading

kerala

കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍: സിന്‍ഡിക്കേറ്റ് നടപടി നിയമ വിരുദ്ധമെന്ന് വൈസ് ചാന്‍സലര്‍

Published

on

തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയ സിന്‍ഡിക്കേറ്റ് നടപടി നിയമ വിരുദ്ധമെന്ന് വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സിന്‍ഡിക്കേറ്റ് തീരുമാനത്തിനു സാധുത ഇല്ല. രജിസ്ട്രാറിന്റ ചുമതല മിനി കാപ്പന് നല്‍കിയെന്നും വി.സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ന് രാവിലെയാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ സര്‍വകലാശാലയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള നിര്‍ദേശം നല്‍കിയത്.

അതേസമയം, സസ്‌പെന്‍ഡ് ചെയ്തതിനെതിരെ കേരള സര്‍വകലാശാല രജിസ്ട്രാര്‍ നല്‍കിയ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. ഹരജി പിന്‍വലിക്കുന്നതായി രജിസ്ട്രാര്‍ കോടതിയെ അറിയിച്ചു. വിസിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ എതിര്‍ത്തെങ്കിലും കോടതി അംഗീകരിച്ചില്ല. കോടതിയെ വിമര്‍ശിച്ചുള്ള സിന്‍ഡിക്കേറ്റ് അംഗം ആര്‍.രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശനം. രാജേഷിനെതിരെ സ്വമേധയാ നടപടിയെടുക്കുമെന്ന് ഹൈക്കോടതി പറഞ്ഞു.

Continue Reading

kerala

സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിർ ചോദ്യം ചെയ്യലിന് ഹാജരായി

മരട് പൊലീസ് സ്റ്റേഷനിലാണ് മൂവരും ഹാജരായത്

Published

on

കൊച്ചി:’മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറും സഹനിർമ്മാതാക്കളായ ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരും ചോദ്യം ചെയ്യലിന് ഹാജരായി. മരട് പൊലീസ് സ്റ്റേഷനിലാണ് മൂവരും ഹാജരായത്.

നേരത്തെ ചോദ്യംചെയ്യിലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് രണ്ടു തവണ നോട്ടീസ് നൽകിയെങ്കിലും മുൻകൂർ ജാമ്യ അപേക്ഷ തേടി സൗബിൻ അടക്കമുള്ള പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മൂന്നുപ്രതികളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യം ഇല്ലെന്ന് നിരീക്ഷിച്ച കോടതി പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകിയിരുന്നു. വേണ്ടിവന്നാൽ നാളെയും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം എന്നാണ് ഹൈക്കോടതി നിർദേശം.

മഞ്ഞുമ്മല്‍ ബോയ്സിന്റെ ലാഭത്തിന്റെ 40% നൽകാമെന്ന് കാണിച്ച് ഏഴ് കോടി രൂപ കൈപ്പറ്റിയിട്ടും പണം നൽകാതെ വഞ്ചിച്ചെവന്ന് കാട്ടി അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ ഹമീദ് എന്നയാളാണ് പരാതി നൽകിയത്.

Continue Reading

Trending