Connect with us

More

കര്‍ണാടകയില്‍ ചരിത്രം പറഞ്ഞ് മോദി പെട്ടു; ‘മോദി ഹിറ്റ് വിക്കറ്റ്’ തരംഗമാവുന്നു

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്രബോധം കുപ്രസിദ്ധമാണ്. ചരിത്രത്തില്‍ നടന്ന കാര്യങ്ങളെന്ന പേരില്‍ മോദി പ്രസംഗിക്കാറുള്ള കാര്യങ്ങളില്‍ പലതും ചരിത്രവുമായി പുലബന്ധമില്ലാത്തതാണെന്ന് ചരിത്രകാരന്മാര്‍ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായ കാലം മുതല്‍, പ്രധാനമന്ത്രിയായ ശേഷം വരെ മോദി നടത്തുന്ന ചരിത്ര പരാമര്‍ശങ്ങള്‍ പലപ്പോഴും അദ്ദേഹത്തിനു തന്നെ തിരിച്ചടിയാവുകയാണ് പതിവ്.

കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു വേണ്ടി പ്രചരണം നടത്താനെത്തിയ മോദി ഇത്തവണയും ചരിത്രം പറഞ്ഞ് പുലിവാല്‍ പിടിച്ചു. കോണ്‍ഗ്രസിനെ അക്രമിക്കാന്‍ വേണ്ടി ഇന്ത്യാ-പാക് യുദ്ധത്തെ പറ്റി നടത്തിയ പരാമര്‍ശമാണ് മോദിയെ കുഴിയില്‍ ചാടിച്ചത്. 1948-ല്‍ പാകിസ്താനെ യുദ്ധത്തില്‍ തോല്‍പ്പിച്ച കര്‍ണാടകക്കാരനായ ജനറല്‍ തിമ്മയ്യയെ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും പ്രതിരോധമന്ത്രിയായിരുന്ന കൃഷ്ണ മേനോനും ചേര്‍ന്ന് അപമാനിച്ചു എന്നാണ് മോദി മൈസൂരുവില്‍ പ്രസംഗിച്ചത്.

1948-ല്‍ കൃഷ്ണ മേനോന്‍ പ്രതിരോധമന്ത്രിയായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മലയാളിയായ മേനോന്‍ 1956-ലാണ് ആദ്യമായി കേന്ദ്രമന്ത്രിസഭയിലെത്തുന്നത്. പ്രതിരോധ മന്ത്രിയാകുന്നതാവട്ടെ 1957-ലും. ഇന്ത്യാ-പാക് യുദ്ധം നടന്ന 1948-ല്‍ ബല്‍ദേവ് സിങ് ആയിരുന്നു പ്രതിരോധമന്ത്രി. കോണ്‍ഗ്രസിനെതിരെ ആരോപണമുന്നയിക്കാനുള്ള തിടുക്കത്തില്‍ താന്‍ പറയുന്ന ചരിത്രം ശരി തന്നെയാണോ എന്ന് തീര്‍ച്ചപ്പെടുത്തുന്നതില്‍ മോദി പരാജയപ്പെട്ടു.

‘ചരിത്രത്തി’ലടക്കം കര്‍ണാടകയില്‍ മോദി നടത്തുന്ന പ്രസ്താവനകളിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടുന്ന ട്വീറ്റുകള്‍ ഇന്ത്യന്‍ ട്വിറ്ററില്‍ തരംഗമാവുകയാണ്. ബെല്ലാരിയില്‍ പ്രസംഗിക്കുന്നതിനിടെ ‘കന്നട സ്ത്രീയെ’ പ്രതിരോധമന്ത്രിയാക്കിയതിനെപ്പറ്റി മോദി അഭിമാനത്തോടെ സംസാരിക്കുകയുണ്ടായി. തെലങ്കാനയില്‍ നിന്നുള്ള നിര്‍മല സീതാരാമനെ പറ്റിയായിരുന്നു മോദിയുടെ ഈ പരാമര്‍ശം.

അഴിമതി വിരുദ്ധ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന പരസ്യ പ്രചരണം നടത്തുന്ന ബി.ജെ.പി അഴിമതിക്കേസുകളിലെ പ്രതികളായ ബി.എസ് യെദ്യൂരപ്പയും യെഡ്ഡി സഹോദരങ്ങളും അടക്കമുള്ളവരെ മുന്നില്‍ നിര്‍ത്തുകയും ചെയ്യുന്നതിനെയും സോഷ്യല്‍ മീഡിയ ചോദ്യം ചെയ്യുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ പൊട്ടിത്തെറിച്ചു; പാലക്കാട് കുട്ടികള്‍ ഉള്‍പ്പടെ നാലുപേര്‍ക്ക് പരിക്ക്

Published

on

പാലക്കാട് ചിറ്റൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിച്ച്, അമ്മയ്ക്കും മൂന്ന് കുട്ടികൾക്കും പരുക്ക്. ചിറ്റൂർ അത്തിക്കോട് ആണ് സംഭവം. കുട്ടികളുടെ മാതാവ് പാലക്കാട് പാലന ആശുപത്രിയിൽ നേഴ്സ് ആണ്.

വാഹനത്തിൽ പെട്ടെന്ന് തീ പടരുകയായിരുന്നു. രണ്ട് കുട്ടികൾ ആദ്യം ഇറങ്ങിയെങ്കിലും അമ്മയും ഒരു കുട്ടിയും കാറിൽ നിന്ന് ഇറങ്ങാൻ വൈകി. ഇവർക്ക് സാരമായ രീതിയിൽ പൊള്ളലേറ്റിട്ടുണ്ട്. മറ്റ് രണ്ട് കുട്ടികൾ കൈകൾക്കാണ് പൊള്ളലേറ്റിട്ടുള്ളത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊട്ടിത്തെറി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. മാരുതി 800 കാർ ആണ് പൊട്ടിത്തെറിച്ചത്.

 

Continue Reading

kerala

നിയമസഭാ തെരഞ്ഞെടുപ്പ്: മാധ്യമങ്ങളുടെ വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുത്: മുസ്‌ലിം ലീഗ്‌

Published

on

നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് മുസ്ലിം ലീഗിനെ കുറിച്ച് ചില മാധ്യമങ്ങളിലും സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും വരുന്ന വാർത്തകൾ തികച്ചും വ്യാജമാണെന്നും വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്നും മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം എന്നിവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സീറ്റുകളെ സംബന്ധിച്ചോ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ കുറിച്ചോ ടേം നിബന്ധനകളെ കുറിച്ചോ പാർട്ടി ഇത് വരെ ഒരു ചർച്ചയും നടത്തിയിട്ടില്ല. തീരുമാനവും എടുത്തിട്ടില്ല. എല്ലാ കാര്യങ്ങളും അതിന്റെതായ സമയങ്ങളിൽ സമയബന്ധിതമായി തീരുമാനിക്കാൻ മുസ്ലിം ലീഗിന് സാധിക്കും. ഇപ്പോൾ ഇത്തരം ചർച്ചകളിലേക്ക് പാർട്ടി കടന്നിട്ടില്ല. എന്നാൽ ഇത് സംബന്ധിച്ച് പലതരം വാർത്തകൾ വിവിധ കോണുകളിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നു. ഇതെല്ലാം ചില നിക്ഷിപ്ത താല്പര്യക്കാർ അവരുടെ ആഗ്രഹങ്ങൾക്കും മനോഗതിക്കുമനുസരിച്ച് കെട്ടിച്ചമക്കുന്നതാണ്. വ്യാജ പ്രചാരവേലകളുമാണ്. ഇതിന്റെ പിറകിൽ ആർക്കെങ്കിലും എന്തെങ്കിലും താൽപര്യമുണ്ടോയെന്നറിയില്ല.

തെരഞ്ഞെടുപ്പ് സംബന്ധിയായ പ്രവർത്തനങ്ങൾ ആരംഭിക്കാനും വോട്ടർപട്ടികയിൽ പേര് ചേർക്കൽ ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾ തുടങ്ങാനും സംഘടനാരംഗം ശക്തമാക്കാനും മുന്നണി ബന്ധം ദൃഢമാക്കാനുമുള്ള കാര്യങ്ങളാണ് പാർട്ടി ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്. ഇത്തരം പ്രവർത്തനങ്ങളുമായി ശാഖാ തലങ്ങളിൽ പ്രിയപ്പെട്ട പ്രവർത്തകർ മുന്നോട്ട് പോവുകയാണ്. അവരുടെ ആത്മവീര്യം തകർക്കാനുള്ള കുത്സിത ശ്രമവും സംഘടനാ ശത്രുക്കൾ നടത്തുന്ന പ്രചാര വേലയുമായി മാത്രമെ ഇത്തരം വാർത്തകളെ കാണാൻ കഴിയൂ. പ്രിയപ്പെട്ട സഹപ്രവർത്തകർ ഇത്തരം പ്രചാരവേലകളിൽ വഞ്ചിതരാവരുത്. പാർട്ടി തെരഞ്ഞെടുപ്പ് സംബന്ധിയായ എല്ലാ തീരുമാനങ്ങളും കഴിഞ്ഞ കാലങ്ങളിലെന്നപ്പോലെ പാർട്ടിയുടെ ഉന്നത നേതൃത്വവും പാർലമെന്ററി ബോർഡുമൊക്കെ കൂടി തീരുമാനിക്കുന്നതായിരിക്കും. യഥാസമയം അത്തരം കാര്യങ്ങൾ പാർട്ടി തന്നെ ഔദ്യോഗികമായി പ്രവർത്തകരെ അറിയിക്കും. മറ്റു മാധ്യമങ്ങളിലും സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും വരുന്ന വാർത്തകൾ വിശ്വസിക്കരുത്. പ്രചരിപ്പിക്കരുത്. – നേതാക്കൾ പറഞ്ഞു.

Continue Reading

kerala

കീം പരീക്ഷ റദ്ദാക്കിയതില്‍ ഉത്തരവാദിത്തം സര്‍ക്കാരിന്; തീരുമാനം വൈകിപ്പിച്ച് ആശങ്കയുണ്ടാക്കി: പി.കെ കുഞ്ഞാലിക്കുട്ടി

Published

on

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കീമുമായി ബന്ധപ്പെട്ട് പരിഷ്‌കാരം നടത്തുമ്പോൾ നല്ല ആലോചന വേണം. വിഷയം കൈകാര്യം ചെയ്ത രീതി മോശമായിപ്പോയി. ഇതിന്റെ ദുരിതം അനുഭവിക്കുന്നത് വിദ്യാർത്ഥികളാണ്. തീരുമാനം വൈകിപ്പിച്ച് ആശങ്കയുണ്ടാക്കിയത് സർക്കാരാണ്. ഉന്നത വിദ്യാഭ്യാസ മേഖലയാകെ പ്രശ്‌നമാണ്. ഒരു വശത്ത് ഗവർണറുടെ കാവിവൽക്കരണം. അതിന്റെ നേരിടുന്ന രീതി ശരിയല്ല. കായികമായി നേരിട്ടാൽ കാര്യം നടക്കില്ല. തമിഴ്‌നാട് ഗവർണറെ നേരിടുന്നത് മാതൃകയാക്കാം.

ക്യാമ്പസുകളിൽ രാഷ്ട്രീയ അതിപ്രസരമാണ്. ഇപ്പോൾ മാഫിയ ഭരണം പോലെയായി. പിന്നെ എങ്ങനെ കുട്ടികൾ നാട് വിടാതെ ഇരിക്കും? സ്‌കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് ജനാധിപത്യപത്യ വിരുദ്ധ നിലപാട് എടുത്തത് സർക്കാരാണ്. മദ്രസ – സ്‌കൂൾ പഠനം ക്ലാഷ് ഇല്ലാതെ കൊണ്ടു പോകണം. ഒരു ചർച്ച നടത്തിയാൽ ഇത് തീരുമായിരുന്നു. സമസ്ത ഉയർത്തിയത് ന്യായമായ ആവശ്യമാണ്. വിദ്യാഭ്യാസ രംഗത്ത് ഒരു കാര്യവും ഏകപക്ഷീയമാകരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

Trending