ന്യൂഡല്‍ഹി: ദേശീയ പുരസ്‌കാര ചടങ്ങില്‍ നിന്നും 68താരങ്ങള്‍ വിട്ടുനിന്നു. 11പേര്‍ക്ക് മാത്രം രാഷ്ട്രപതി പുരസ്‌കാരം വിതരണം ചെയ്യുകയുള്ളൂ എന്നതില്‍ പ്രതിഷേധിച്ചാണ് മലയാളികളുള്‍പ്പെടെ 68 താരങ്ങള്‍ ചടങ്ങ് ബഹിഷ്‌ക്കരിച്ചത്.

ഫഹദ് ഫാസില്‍, പാര്‍വ്വതി, ദിലീഷ് പോത്തന്‍, അനീസ് കെ മാപ്പിള തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചടങ്ങ് ബഹിഷ്‌ക്കരിച്ചു. മലയാളത്തില്‍ നിന്നും യേശുദാസും സംവിധായകന്‍ ജയരാജും ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങ് ബഹിഷ്‌ക്കരിച്ച താരങ്ങളുടെ കസേരകളും നെയിം ബോര്‍ഡുകളും ഹാളില്‍ നിന്നും നീക്കം ചെയ്തിരുന്നു. ചടങ്ങ് ബഹിഷ്‌ക്കരിച്ച താരങ്ങള്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഒരുക്കിയ വിരുന്നിലും പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി.

അവാര്‍ഡില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയ നടന്‍ ഫഹദ് ഫാസിലും ഭാര്യ നസ്രിയയും ഡല്‍ഹിയില്‍ നിന്ന് ബാംഗളൂരുവിലേക്ക് മടങ്ങി.