More
അക്കൗണ്ട് ഉള്ളവര്‍ക്ക് പുള്ളികുത്തില്ല; ട്രയിന്‍ ടിക്കറ്റിലും നിയന്ത്രണം

ന്യൂഡല്‍ഹി: നോട്ടുകള്‍ അസാധുവാക്കിയ പശ്ചാത്തലത്തില്‍ കള്ളപ്പണം മാറ്റിയെടുക്കുന്നത് തടയാന്‍ ഏര്‍പ്പെടുത്തിയ മഷി പുരട്ടല്‍ സംവിധാനത്തില്‍ അക്കൗണ്ടുള്ളവര്‍ക്ക് ഇളവ് വരുത്തി ആര്‍ബിഐ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം മാറാന്‍ എത്തുന്നവര്‍ക്ക് പുള്ളി കുത്തേണ്ടതില്ലെന്നാണ് പുതിയ നിര്‍ദേശം. എന്നാല്‍ അക്കൗണ്ടില്ലാത്തവര്‍ക്ക് നിര്‍ബന്ധമായും മഷി പതിക്കണമെന്ന് ആര്‍ബിഐ നിര്‍ദേശിച്ചു. അതേസമയം നോട്ടു മാറുന്നതിന് തിരിച്ചറിയല്‍ രേഖ നല്‍കണമെന്ന നിബന്ധന തുടരും.
കള്ളപ്പണം വെളുപ്പിക്കുന്നതിന് മറ്റുള്ളവരെ കൊണ്ട് പല ബാങ്കുകളില്‍ ക്യൂ നിര്‍ത്തി നോട്ടു മാറുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് പുള്ളിക്കുത്തല്‍. ട്രയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തും കള്ളപ്പണം വെളുപ്പിക്കുന്നത് കണ്ടെത്തിയ സാഹചര്യത്തില്‍ ടിക്കറ്റ് ബുക്കിങിനും നിയന്ത്രണമേര്‍പ്പെടുത്തി. 5000 രൂപക്ക് കൂടുതല്‍ തുകക്ക് ട്രയിന്‍ ടിക്കറ്റ് ബുക്ക് ചെയ്ത് റദ്ദാക്കിയാല്‍ പണം നല്‍കില്ലെന്നാണ് പുതിയ തീരുമാനം. ഈ മാസം 24വരെയാണ് നിയന്ത്രണം.
അതിനിടെ, പഴയ 500,1000 നോട്ടുകള്‍ മാറ്റിവാങ്ങാന്‍ എത്തുന്നവരുടെ കൈവിരലില്‍ മഷി പുരട്ടുന്നതിന് ആര്‍ബിഐ മാര്‍ഗരേഖ പുറത്തിറക്കി. വലതു കൈയിലെ ചൂണ്ടുവിരലിന് മുകളിലാണ് മഷി പുരട്ടേണ്ടത്. പോസ്റ്റ് ഓഫീസുകളിലും നോട്ടുകള്‍ മാറ്റുന്നതിന് ഈ നിര്‍ദേശം ബാധകമാണ്. നോട്ട് മാറ്റി നല്‍കുന്നതിന് മുമ്പു തന്നെ വിരലില്‍ മഷി പുരട്ടണം. ക്യാഷില്‍ ഇരിക്കുന്ന വ്യക്തിയോ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കോ മഷി പുരട്ടി നല്‍കാം. ഇതിനായി എല്ലാ ബാങ്കുകളുടെയും ബ്രാഞ്ചുകളിലേക്ക് മഷിയും അവ പുരട്ടുന്നതിനുള്ള ബ്രഷും നല്‍കും. മഷി ഉണങ്ങിയ ശേഷം മാത്രമേ പണം നല്‍കാവൂ എന്നും നിര്‍ദേശത്തില്‍ ആര്‍ബിഐ വ്യക്തമാക്കുന്നു. അതേസമയം മഷി ഇതുവരെ ബാങ്കുകളില്‍ എത്തിയില്ലെന്നാണ് വിവരം.
kerala
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്
കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്

kerala
കോഴിക്കോട് സഹോദരിമാരുടെ കൊലപാതം; പ്രതിയെന്ന് സംശയിക്കുന്നയാള്‍ മരിച്ച നിലയില്‍

കോഴിക്കോട് തടമ്പാട്ടുതാഴത്ത് സഹോദരിമാരുടെ കൊലപാതക കേസിലെ പ്രതി പ്രമോദിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം തലശ്ശേരി കുയ്യാലി പുഴയില്‍ നിന്നും കണ്ടെടുത്തു. കൊല്ലപ്പെട്ട ശ്രീജയ, പുഷ്പലളിത എന്നിവരുടെ ഇളയ സഹോദരനാണ് പ്രമോദ്. കൊലപാതകത്തിനുശേഷം ശനിയാഴ്ച പുലര്‍ച്ചെ പ്രമോദ് നടന്നുപോകുന്ന സിസിടിവി ദ്യശ്യം പുറത്തുവന്നിരുന്നു.
കഴിഞ്ഞ ദിവസം പൊലീസ് പ്രമോദിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. സഹോദരിമാരുടെ മരണം ബന്ധുക്കളെ അറിച്ചതിനുശേഷം പ്രമോദ് ഒളിവില്‍ പോവുകയായിരുന്നു. അവസാനമായി ടവര്‍ ലോക്കേഷന്‍ കണ്ടത് ഫറോക്കിലായിരുന്നു. ഇവര്‍ മൂന്നുപേരും തമ്മില്‍ മറ്റുപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലന്നാണ് അയല്‍വാസികള്‍ പറയുന്നത്.
ചേവായൂരിലെ വീട്ടിനുള്ളിലാണ് ശ്രീജയ, പുഷ്പലളിത എന്നിവരെ മരിച്ച നിലയില്‍ കണ്ടത്തിയിരുന്നത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി എന്നായിരുന്നു പോസ്റ്റ് മോട്ടം റിപ്പോര്‍ട്ട്. പ്രമോദിനോടപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്. സഹോദരിമാരില്‍ ഒരാള്‍ മരിച്ചെന്ന വിവരം പ്രമോദ് ബന്ധുക്കളെ വിളിച്ച് അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോള്‍ രണ്ട് പേരെയും വീടിനകത്ത് രണ്ട് മുറികളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ടുപേർ മരിച്ചു. അഞ്ചു തെങ്ങ് സ്വദേശി മൈക്കിൾ, ജോസഫ് എന്നിവരാണ് മരിച്ചത്. അഞ്ചു പേരാണ് വള്ളത്തിലുണ്ടായിരുന്നത്. മൂന്നു പേരെ രക്ഷപ്പെടുത്തി. മത്സ്യബന്ധനത്തിനായി പോയ ബോട്ടാണ് അപകടത്തിൽ പെട്ടത്.
-
Cricket2 days ago
‘അഞ്ച് ടെസ്റ്റുകള്‍ക്കായി ബുംറയ്ക്ക് ഐപിഎല്‍ വിശ്രമം നല്‍കാമായിരുന്നു’: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
-
kerala2 days ago
മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഗര്‍ഭിണിയുടെ മൃതദേഹം കാന്റീന് ജീവനക്കാരനെ അടക്കം കാണിച്ചു; ജീവനക്കാരന് സസ്പെന്ഷന്
-
News3 days ago
ഗസ്സയില്‍ പാരച്യൂട്ട് വഴി വിതരണം ചെയ്ത ഭക്ഷണപാക്കറ്റ് തലയില്‍ വീണ് പതിനഞ്ചുകാരന് മരിച്ചു
-
kerala3 days ago
ആത്മഹത്യ ശ്രമത്തിനിടെ കുഞ്ഞ് മരിച്ചസംഭവം; അമ്മയ്ക്കെതിരെ കേസെടുത്തു
-
kerala3 days ago
14കാരന് നിര്‍ബന്ധിച്ച് ലഹരി നല്കി; അമ്മൂമ്മയുടെ ആണ് സുഹൃത്ത് പിടിയില്‍
-
News3 days ago
പലസ്തീന് പെലെ എങ്ങനെയാണ് മരിച്ചത്? വ്യക്തമാക്കുന്നതില്‍ യുവേഫ പരാജയപ്പെട്ടു: മുഹമ്മദ് സലാ
-
india2 days ago
സഹായം ലഭിച്ചില്ല; ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കൊണ്ടുപോയി ഭര്‍ത്താവ്
-
india2 days ago
‘മാര്‍ച്ച് രാഷ്ട്രീയ സമരമല്ല, ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം’; പൊലീസ് തടഞ്ഞതില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി