More
മുഖ്യമന്ത്രിയെ ‘ചെണ്ടകൊട്ടി’ ട്രോളി വി.ടി ബല്‍റാം എം.എല്‍.എ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ചെണ്ട പരാമര്‍ശത്തെ ട്രോളി വി.ടി ബല്‍റാം എം.എല്‍.എ. ഫേസ്ബുക്കിലൂടെ പങ്കുവെച്ച ചിത്രത്തിലൂടെയാണ് ബല്‍റാമിന്റെ ട്രോളല്‍. ചിത്രത്തിന് താഴെ ഒട്ടേറെ കമന്റുകളും വരുന്നുണ്ട്.
കഴിഞ്ഞ ദിവസം കൊല്ലത്ത് മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ഇടതമുന്നണി ജില്ലാ കമ്മിറ്റി നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ ‘ചെണ്ട’ പരാമര്‍ശം ഉണ്ടായത്. കോട്ടയത്ത് കെവിന്റെ കൊലപാതകക്കേസില്‍ എസ്.ഐക്കു പറ്റിയതു ഗുരുതര വീഴ്ചയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പക്ഷേ സംഭവം രാഷ്ട്രീയവല്‍ക്കരിക്കാനാണു ശ്രമം. ചാനല്‍ ലേഖകനോ ലേഖികക്കോ വിരോധം തീര്‍ക്കാന്‍ വഴിയില്‍ കെട്ടിയ ചെണ്ടയല്ല കേരളത്തിന്റെ മുഖ്യമന്ത്രിയും ഇടതു സര്‍ക്കാരും. അങ്ങനെ ഭയപ്പെട്ടു പോകുകയുമില്ല–എന്നുമായിരുന്നു പിണറായിയുടെ പ്രസംഗം. ഇതിനെയാണ് ബല്‍റാം ചിത്രമിട്ട് ട്രോളിയത്.
തൃശൂര്‍ പൂരത്തില്‍ ഇലഞ്ഞിത്തറ മേളം നടക്കുമ്പോള്‍ പെരുവനം കുട്ടന്‍മാരാരെ പിണറായി വിജയന്‍ അനുമോദിക്കുന്ന ചിത്രമെടുത്താണ് ബല്‍റാം പോസ്റ്റ് ചെയ്തത്. ചിത്രത്തിനു താഴെ പിണറായിയേയും ചെണ്ടയേയും ചേര്‍ത്തുകൊണ്ട് കമന്റുകള്‍ വന്നു നിറയുന്നുമുണ്ട്.
india
1400 ഓളം മുസ്‌ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് അസം സർക്കാർ
നടപടി ബാധിക്കപ്പെട്ടവരിൽ കൂടുതലും ബ്രഹ്മപുത്ര നദിയിലെ വെള്ളപ്പൊക്കത്തിൽ വീടും സ്വത്തുക്കളും നഷ്ടപ്പെട്ട് പ്രദേശത്തേക്ക് കുടിയേറിയവരാണ്

ആസ്സാമിലെ ദൂബ്രിയിലാണ് 10,000 ത്തോളം ഒഴിപ്പിക്കുന്ന നടപടികളുമായി സർക്കാർ മുന്നോട്ട് പോവുന്നത്. നാല് ദശാബ്ദങ്ങളായി പ്രദേശത്ത് താമസിക്കുന്നവരടക്കം സർക്കാർ നടപടിയിൽ ഒഴിപ്പിക്കപ്പെട്ടിട്ടുണ്ട്. നടപടി ബാധിക്കപ്പെട്ടവരിൽ കൂടുതലും ബ്രഹ്മപുത്ര നദിയിലെ വെള്ളപ്പൊക്കത്തിൽ വീടും സ്വത്തുക്കളും നഷ്ടപ്പെട്ട് പ്രദേശത്തേക്ക് കുടിയേറിയവരാണ്.
കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് മറ്റൊരു ഗ്രാമത്തിൽ ഭൂമി നൽകി എന്ന സർക്കാർ വൃത്തങ്ങൾ അവകാശപ്പെടുന്നുവെങ്കിലും ഇപ്പോഴുള്ളതിനേക്കാൾ മഴക്കാലത്ത് വെള്ളപൊക്കം നടക്കുന്നയിടമാണ് ലഭിച്ചതെന്ന് ഗ്രാമവാസികൾ പരാതിപ്പെട്ടു. കുറച്ചു പേർ സംഘടിച്ച് കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ചുവെങ്കിലും പോലീസ് അവരെ ലാത്തിച്ചാർജ് നടത്തി അവരെ സ്ഥലത്ത് നിന്നും നീക്കി.
സ്വതന്ത്ര MLA അഖിൽ ഗൊഗോയ് സ്ഥലം സന്ദർശിക്കുകയും ബാധിക്കപ്പെട്ടവർക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തു. ഹൈക്കോടതിയിൽ നിലനിൽക്കുന്ന കേസാണിതെന്നും ബിജെപി സർക്കാരിന്റെ നീക്കം നിയമവിരുദ്ധമാണെന്നും MLA ആരോപിച്ചു.
kerala
‘കേരളത്തിൽ ഭരണവിരുദ്ധ വികാരം ശക്തം’: പി. വി അബ്ദുൽ വഹാബ് എം.പി

ലണ്ടൻ: – കേരളത്തിലെ ഇടതുപക്ഷ ഭരണം സമസ്തമേഖലയിലും പരാജയമാണെന്നും ജനങ്ങൾക്കിടയിലെ ഭരണ വിരുദ്ധ വികാരമാണു നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചനയെന്നും പി. വി അബ്ദുൽ വഹാബ് എം. പി. അഭിപ്രായപ്പെട്ടു.
ഹ്രസ്വ സന്ദർശനാർത്ഥം ലണ്ടനിലെത്തിയ അബ്ദുൽ വഹാബ് എം. പിക്ക് ബ്രിട്ടൻ കെ. എം.സി. സി നൽകിയ സ്വീകരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാനിരിക്കുന്ന പഞ്ചായത്ത് മുൻസിപ്പൽ തിരഞ്ഞെടുപ്പിലും തുടർന്ന് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും യു. ഡി. എഫ്. ശക്തമായി തിരിച് വരുമെന്നും അതിനായി യു. ഡി. എഫിലെ മുഴുവൻ ഘടകങ്ങളും കർമ്മനിരതരായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിലെ ആരോഗ്യവകുപ്പ് സമ്പൂർണ്ണ പരാജയമായതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്, തന്റെ മന്ത്രി സ്ഥാനം രാജി വെച്ചൊഴിയണമെന്ന് ബ്രിട്ടൻ കെ.എം. സി. സി ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
യോഗത്തിൽ ബ്രിട്ടൻ കെ. എം.സി.സി ചെയർമാൻ കരീം മാസ്റ്റർ മേമുണ്ട അദ്ധ്യക്ഷം വഹിച്ചു. അശ്രഫ് കീഴൽ, പി. എം. നാസർ, മുദസ്സിർ, മഹ്ബൂബ് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സഫീർ പേരാമ്പ്ര സ്വാഗതവും നുജൂം ഇരീലോട്ട് നന്ദിയും പറഞ്ഞു.
kerala
സിനിമയ്ക്ക് ജാനകി എന്ന ടൈറ്റിൽ മാറ്റി ‘ജാനകി വി’ എന്നാക്കും; നിർമാതാകൾ ഹൈക്കോടതിയിൽ

ജാനകി vs സ്റ്റേറ്റ് ഓഫ് കേരള വിവാദത്തിൽ പ്രതികരണവുമായി നിർമാതാകൾ. ജാനകി എന്ന് വിളിക്കുന്ന സിൻ മ്യുട്ട് ചെയ്യാൻ തയ്യാർ എന്ന് അണിയറ പ്രവർത്തകർ ഹൈക്കോടതിയെ അറിയിച്ചു. ജാനകി എന്ന ടൈറ്റിൽ പേര് മാറ്റാമെന്നും നിർമാതാക്കൾ പറഞ്ഞു.
ജാനകി എന്ന ടൈറ്റിൽ മാറ്റി ‘ജാനകി വി’ എന്നാക്കും. രണ്ട് സ്ഥലങ്ങളിൽ ജാനകി എന്ന പേര് മ്യൂട്ട് ചെയ്യും. എഡിറ്റ് ചെയ്ത സിനിമയുടെ സർട്ടിഫിക്കറ്റ് 3ദിവസത്തിനുള്ളിൽ നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. എഡിറ്റ് ചെയ്ത സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കേറ്റ് – മൂന്ന് ദിവസത്തിൽ നൽകണമെന്നും കോടതി പറഞ്ഞു. അടുത്ത ആഴ്ച കേസ് പരിഗണിക്കും.
സിനിമയിലെ കോടതി രംഗത്തിൽ ക്രോസ് വിസ്താരത്തിനിടെ ജാനകി എന്ന പേര് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടു. സിനിമയുടെ പേര് ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്നും സെൻസർ ബോർഡ് അറിയിച്ചു. വി ജാനകി എന്നോ ജാനകി വി എന്നോ ഉപയോഗിക്കാം. കഥാപാത്രത്തിന്റെ ഇനീഷ്യല്‍ കൂടി ചേർക്കണമെന്നും വ്യക്തമാക്കി.
രാമായണത്തിലെ സീതയുടെ പര്യായമാണ് ജാനകി എന്ന പേര്. ആ പേര് ഉപയോഗിക്കുന്നത് ഒരു മതവിഭാഗത്തെ വ്രണപ്പെടുത്തും . ക്രോസ് എക്സാമിനേഷൻ സീനിൽ പ്രതിഭാഗം അഭിഭാഷകനായ നായകൻ ജാനകി എന്ന കഥാപാത്രത്തോട് ചോദിക്കുന്ന ചോദ്യങ്ങൾ ഈ മതവിഭാഗത്തിൽ പെട്ടവരെ വ്രണപ്പെടുത്തും, ജാനകി എന്ന കഥാപാത്രം മയക്കുമരുന്ന് ഉപയോഗിക്കുമോ എന്നൊക്കെ അഭിഭാഷകൻ ചോദിക്കുന്നത് ശരിയല്ലെന്നും സെൻസർ ബോർഡ് വ്യക്തമാക്കി.
-
Health3 days ago
നിപ: കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബ് നിര്‍മാണം അനിശ്ചിത്വത്തിൽ
-
kerala3 days ago
ലഹരിക്കെതിരെ റാലി നടത്തിയ സിപിഎം നേതാവ് എം.ഡി.എം.എയുമായി പിടിയില്‍
-
kerala1 day ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
kerala3 days ago
ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞുവീണു; രണ്ടുപേര്‍ കുടുങ്ങി
-
GULF3 days ago
ഹജ്ജ് സേവനത്തില്‍ സജീവ സാന്നിധ്യമായി ‘ഐവ’ വളണ്ടിയർമാർ
-
kerala3 days ago
ചൊവ്വാഴ്ച സ്വകാര്യ ബസ് സമരം, ബുധനാഴ്ച ദേശീയപണിമുടക്ക്; ജനങ്ങളെ എങ്ങനെ ബാധിക്കും?
-
kerala2 days ago
കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിടാം; ഗവര്‍ണര്‍ക്ക് നിയമോപദേശം
-
film3 days ago
സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് നല്കി നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍