Connect with us

Video Stories

സ്വാതന്ത്ര്യ സമരത്തില്‍ ടിപ്പുവിന്റെ സംഭാവന

Published

on

രാംപുനിയാനി

ഈ മാസം പത്തിന് ടിപ്പു സുല്‍ത്താന്റെ ജന്മ വാര്‍ഷികം ആചരിക്കാനുള്ള കര്‍ണാടക സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ശക്തമായ സംവാദങ്ങള്‍ക്കും വിഭാഗീയതക്കുമാണ് വഴിവെച്ചിരുന്നത്. സമാനമായ സംഭവമാണ് കഴിഞ്ഞ വര്‍ഷവും അരങ്ങേറിയത്. പ്രതിഷേധ പരിപാടിയില്‍ കഴിഞ്ഞ വര്‍ഷം മൂന്നു പേരുടെ ജീവന്‍ നഷ്ടമായി. ആര്‍.എസ്.എസ്- ബി.ജെ.പി കേന്ദ്രങ്ങളില്‍ നിന്നാണ് പ്രധാനമായും പ്രതിഷേധമുയര്‍ന്നത്. മറ്റു ചില കേന്ദ്രങ്ങളില്‍ നിന്നും ശബ്ദമുയര്‍ന്നിരുന്നു. ടിപ്പു അഹങ്കാരിയും ഒരു സമുദായത്തെ കൂട്ടക്കൊല നടത്തിയ ആളുമാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്. കത്തോലിക്കാ വിഭാഗത്തെ മത പരിവര്‍ത്തനം ചെയ്യുകയോ അല്ലെങ്കില്‍ വധിക്കുകയോ ചെയ്തിരുന്നുവെന്നും നിരവധി ബ്രാഹ്മണരെ ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയും ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും ചെയ്തതായും ഇവര്‍ ആരോപിക്കുന്നു. കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ പേര്‍ഷ്യന്‍ ഭാഷ പ്രചരിപ്പിച്ചെന്ന കുറ്റവും ഇവര്‍ ടിപ്പുവിനു മേല്‍ ചാര്‍ത്തുന്നുണ്ട്.

എന്നാല്‍, ടിപ്പു ഒരു ജനകീയ ഭരണാധികാരിയായിരുന്നുവെന്നാണ് മറുവാദം. ടിപ്പുവിന്റെ ധീരത വ്യക്തമാക്കുന്ന അനേകം നാടകങ്ങളും നാടന്‍ കവിതകളും സംസ്ഥാനത്തുടനീളം പാടിപ്പുകഴ്ത്തിയിരുന്നു. ബ്രിട്ടീഷ് ഭരണാധികാരിയോട് ധീരതയോടെ പൊരുതി വീരമൃത്യു വരിച്ച ഒരേയൊരു ഇന്ത്യന്‍ നാട്ടു രാജാവാണ് ടിപ്പു സുല്‍ത്താന്‍. രാജ്യത്തിന് ടിപ്പുസുല്‍ത്താന്‍ നല്‍കിയ സംഭാവന കണക്കിലെടുത്ത് ബംഗളുരൂ വിമാനത്താവളത്തിന് അദ്ദേഹത്തിന്റെ പേരിടണമെന്നു കന്നട ഭാഷയിലെ പ്രശസ്ത എഴുത്തുകാരനും നാടകകൃത്തുമായ ഗിരീഷ് കര്‍ണാട് അഭിപ്രായപ്പെട്ടിരുന്നു. മഹാരാഷ്ട്രയില്‍ ശിവജിക്കു ലഭിച്ച ആദരവ്, ഹിന്ദു മത വിശ്വാസിയായിരുന്നുവെങ്കില്‍ ടിപ്പുവിനും ലഭിച്ചിരുന്നേനെയെന്നും ജ്ഞാനപീഠ പുരസ്‌കാര ജേതാവുകൂടിയായ കര്‍ണാട് പറയുകയുണ്ടായി.ram-puniyani

ടിപ്പു ജയന്തിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ ഇപ്പോഴത്തെ കര്‍ണാടക സംസ്ഥാന ബി.ജെ.പി പ്രസിഡണ്ട് ബി.എസ് യെദ്യൂരപ്പ 2010ലെടുത്ത നിലപാട് ഓര്‍ക്കുന്നത് രസകരമാണ്. ബി.ജെ.പിയില്‍ നിന്ന് പുറത്തുപോയി യെദ്യൂരപ്പ സ്വന്തമായി പാര്‍ട്ടി രൂപീകരിച്ച കാലമായിരുന്നു അത്. ടിപ്പു സുല്‍ത്താന്റെ ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍, മുസ്‌ലിം വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ‘ടിപ്പു തൊപ്പി’ ധരിക്കുകയും ‘ടിപ്പുവിന്റെ വാള്‍’ ഉയര്‍ത്തുകയും ചെയ്തിരുന്നു യെദ്യൂരപ്പ. എന്നാലിപ്പോള്‍ പ്രതിഷേധക്കാരുടെ നായകനായാണ് അദ്ദേഹത്തെ കാണുന്നത്. രസകരമായ മറ്റൊരു വസ്തുത, എഴുപതുകളില്‍ ആര്‍.എസ്.എസ് പ്രസിദ്ധീകരിച്ച ഭാരത് ഭാരതി പരമ്പരകളില്‍ സ്വരാജ്യ സ്‌നേഹിയും വീരോചിത വ്യക്തിത്വത്തിനുടമയുമാണ് ടിപ്പുവെന്നാണ് യെദ്യൂരപ്പ അഭിപ്രായപ്പെട്ടത്. എന്നാലിന്ന് അതേ ശക്തികള്‍ മത ഭ്രാന്തനായാണ് ടിപ്പുവിനെ അവതരിപ്പിക്കുന്നത്. അടിസ്ഥാനമില്ലാതെ ടിപ്പുവിനെതിരെ പ്രചാരണം നടത്തുന്ന ആര്‍.എസ്.എസ് സംഘ്പരിവാര ശക്തികള്‍ ട്രെയിനിന് അദ്ദേഹത്തിന്റെ പേരിടുന്നതു പോലും എതിര്‍ക്കുകയാണ്. ഇത്തരം പ്രചാരണത്തിലൂടെ അദ്ദേഹമൊരു മത ഭ്രാന്തനായിരുന്നുവെന്നു വരുത്തിത്തീര്‍ക്കുകയാണ് സംഘ്പരിപാരം. ടിപ്പു അദ്ദേഹത്തിന്റെ ജനറലിന് എഴുതിയ, ഇപ്പോള്‍ ബ്രിട്ടീഷുകാരുടെ കൈവശമെന്ന് അവകാശപ്പെടുന്ന കത്തില്‍ കാഫിറുകളെ കൊന്നൊടുക്കുകയെന്ന് വ്യക്തമാക്കുന്നതായും ഇവര്‍ ആരോപിക്കുന്നു. അതുപോലെ നാല്‍പത്തിരണ്ടു ഇഞ്ച് നീളമുള്ള ടിപ്പുവിന്റെ വാള്‍ വിജയ് മല്യ ലണ്ടനില്‍ ലേലത്തില്‍ വാങ്ങിയപ്പോഴും ഈ സംഘം ഒരുപാട് ഒച്ചപ്പാടുണ്ടാക്കി. ടിപ്പുസുല്‍ത്താന്റെ പേരുമായി ബന്ധപ്പെട്ട് കാലാകാലങ്ങളിലായി ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ല.

ആരാണ് ടിപ്പു സുല്‍ത്താന്‍? ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന് അദ്ദേഹം നല്‍കിയ സംഭാവനയെന്താണ്? പിതാവ് ഹൈദരലിയുടെ പിന്‍ഗാമിയായാണ് ടിപ്പുസുല്‍ത്താന്‍ അധികാരത്തിലെത്തുന്നത്. യുദ്ധോപകരണ നിര്‍മ്മാണ സാങ്കേതിക വിദ്യയില്‍ പിതാവും മകനും അഗ്രഗണ്യരായിരുന്നുവെന്ന് രേഖപ്പെടുത്തപ്പെട്ടതാണ്. ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തില്‍ അക്കാലത്തുതന്നെ അവര്‍ മിസൈലുകള്‍ ഉപയോഗിച്ചിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരായ ടിപ്പുവിന്റെ യുദ്ധം ഐതിഹാസികമായിരുന്നു. തുടക്കത്തില്‍ ഇന്ത്യയില്‍ കോളനി വ്യാപിപ്പിക്കുന്നതിന് ബ്രിട്ടീഷുകാര്‍ക്കെതിരെ പ്രധാന ശക്തിയായി നിലകൊണ്ടത് ഹൈദരലിയും ടിപ്പുവുമായിരുന്നു. മതത്തിന്റെ അടിസ്ഥാനത്തിലല്ല ടിപ്പു നയങ്ങള്‍ രൂപപ്പെടുത്തിയത്. തങ്ങളുടെ മേഖലയില്‍ വിശ്വസ്തത നേടിയ ഹിന്ദു സാധ്വികള്‍ക്ക് രാഷ്ട്രീയ പരിഗണന നോക്കാതെ ഫണ്ട് അനുവദിച്ചയാളായിരുന്നു അദ്ദേഹം. ഇതാണ് സത്യമെന്നിരിക്കേ, ബ്രിട്ടീഷുകാര്‍ക്കെതിരെ ശക്തമായ യുദ്ധം നയിച്ചതിനാലാണ് ടിപ്പു പൈശാചിക വ്യക്തിയാകാന്‍ പ്രധാന കാരണം.

ബ്രിട്ടീഷുകാരുടെ നുകത്തില്‍ നിന്നും പിന്‍മാറണമെന്നാവശ്യപ്പെട്ട് മറാത്തക്കാരുമായും ഹൈദരാബാദ് നിസാമുമായും അദ്ദേഹം കത്തിടപാട് നടത്തിയിരുന്നു. ഏറെ പ്രത്യേകതയുള്ളവരും രാജ്യത്തിന് വളരെ ആപത്ത് വരുത്തുന്നവരുമാണ് ബ്രിട്ടീഷുകാരെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. ഈ നയമാണ് ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം നയിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഈ യുദ്ധം അദ്ദേഹത്തിന്റെ വീരമൃത്യുവിലാണ് അവസാനിച്ചത്. എന്നാല്‍ മരണമില്ലാത്ത ഓര്‍മ്മകളാണ് കര്‍ണാടക ജനതക്ക് അദ്ദേഹം നല്‍കിയത്. അദ്ദേഹത്തിന്റെ അവദാനങ്ങള്‍ അവര്‍ പാടിപ്പുകഴ്ത്തുന്നു. കര്‍ണാടകയിലെ പ്രധാന വ്യക്തിത്വമായതിനാലാണ് ടിപ്പുവിനെ പൊതു പരിപാടിയിലൂടെ സ്മരിക്കാന്‍ ജനങ്ങള്‍ തയാറായത്.

പേര്‍ഷ്യന്‍ ഭാഷ അദ്ദേഹം ഉപയോഗിച്ചിരുന്നത് (കര്‍ണാടകക്കും മറാത്തിക്കുമൊപ്പം) ഉപഭൂഖണ്ഡത്തിലെ കോടതി ഭാഷ അക്കാലത്ത് പേര്‍ഷ്യനായതിനാലാണെന്ന് മനസിലാക്കാനാകും. ഇന്ന് ആളുകള്‍ പടച്ചുവിടുന്നപോലെ അദ്ദേഹമൊരു മത ഭ്രാന്തനായിരുന്നില്ല. ജഗദ്ഗുരുവെന്നാണ് ശങ്കരാചാര്യര്‍ക്കെഴുതിയ കത്തില്‍ അദ്ദേഹം അഭിസംബോധന ചെയ്യുന്നത്. മാത്രമല്ല അദ്ദേഹത്തിന്റെ മഠവുമായി ടിപ്പുവിന് നല്ല അടുപ്പമായിരുന്നു. വലിയ സംഭാവനകളും അദ്ദേഹം മഠത്തിന് നല്‍കുമായിരുന്നു. ഹൈന്ദവനായ രഘുനാഥ റാവു പട്‌വര്‍ദന്റെ മറാത്ത ആര്‍മി മൈസൂര്‍ ജില്ലയിലെ ബേടന്നൂരില്‍ പടയോട്ടം നടത്തിയപ്പോള്‍ ശൃംഗേരി മഠം കൊള്ളയടിച്ചിരുന്നു. മറാത്ത സൈന്യം മഠം അശുദ്ധമാക്കുകയും ചെയ്തു. ഇക്കാര്യത്തെക്കുറിച്ച് ശങ്കരാചാര്യര്‍ ടിപ്പുവിനെഴുതി. അപ്പോള്‍ ടിപ്പു ആദരപൂര്‍വം സന്യാസിമഠം പുന:സ്ഥാപിക്കുകയാണ് ചെയ്തത്. ശ്രീരംഗപട്ടണം ക്ഷേത്രത്തിനും ടിപ്പു സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭരണകാലത്ത് പത്ത് ദിവസത്തെ ദസറ ആഘോഷം മൈസൂരിലെ സാമൂഹിക ജീവിതത്തിന്റെ ഭാഗമായിരുന്നു. വൊഡയാര്‍ കുടുംബത്തിലെ ഒരംഗമായിരുന്നു ഈ ആഘോഷത്തില്‍ അധ്യക്ഷത വഹിച്ചിരുന്നത്. ടിപ്പുവിന്റെ വലംകൈയായ പൂര്‍ണയ്യ ബ്രാഹ്മണനായിരുന്നു.

മുഖ്യമന്ത്രി പൂര്‍ണയ്യക്കു പുറമെ ടിപ്പുവിന്റെ മന്ത്രിസഭയില്‍ നിരവധി മന്ത്രിമാര്‍ ബ്രാഹ്മണരായിരുന്നു. അദ്ദേഹം സഖ്യമുണ്ടാക്കിയിരുന്നത് മതത്തിന്റെ മാനദണ്ഡത്തിലായിരുന്നില്ല, ശക്തിയുടെ ബലത്തിലായിരുന്നു. ‘മാനിഫെസ്റ്റോ ഓഫ് ടിപ്പു സുല്‍ത്താന്‍’ എന്ന പേരില്‍ പുനപ്രസിദ്ധീകരിച്ച സര്‍ഫറാസ് ശൈഖിന്റെ സുല്‍ത്താനെ ഖുദദ് എന്ന പുസ്തകത്തില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം ആരോടും വിവേചനം കാട്ടിയിട്ടില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. അവസാന ശ്വാസം വരെ തന്റെ സാമ്രാജ്യം സംരക്ഷിക്കുന്നതിലും ബ്രിട്ടീഷുകാര്‍ക്കെതിരെ ശക്തമായി നിലകൊള്ളുന്നതിലും ശ്രദ്ധാലുവായിരുന്നു ടിപ്പു. ചില വര്‍ഗീയ തല്‍പര കക്ഷികള്‍ അദ്ദേഹത്തെ ലക്ഷ്യമിട്ടിരുന്നുവെന്നത് സത്യമാണ്. അദ്ദേഹത്തിന്റെത് മതപരമായ നയമായിരുന്നില്ല, മറിച്ച് ഒരു ശിക്ഷാ രീതിയായിരുന്നുവെന്നാണ് ടിപ്പുവിന്റെ നയങ്ങളെക്കുറിച്ച് ചരിത്രകാരനായ കെയ്ത് ബ്രിട്ട്‌ലിബാങ്ക് അഭിപ്രായപ്പെട്ടത്. രാജ്യത്തോട് കൂറില്ലാത്ത സമൂഹത്തെയാണ് അദ്ദേഹം നോട്ടമിട്ടിരുന്നത്.

വസ്തുനിഷ്ഠമായി വിലയിരുത്തുമ്പോള്‍ അദ്ദേഹം ചില മുസ്‌ലിം വിഭാഗങ്ങള്‍ക്കെതിരെയും നടപടിയെടുത്തതായി കാണാം. അതിന് കാരണം മതപരമായിരുന്നില്ല. ഇത്തരം സമുദായങ്ങള്‍ ബ്രിട്ടീഷുകാരെ സഹായിക്കുന്നവരും ഈസ്റ്റിന്ത്യാ കമ്പനിയുടെ പട്ടാളത്തില്‍ കുതിരച്ചേകവരായി ചേര്‍ന്നവരുമായിരുന്നു. മറ്റൊരു ചരിത്രകാരനായ സൂസണ്‍ ബെയ്‌ലി പറയുന്നത്, രാഷ്ട്രീയ കാരണങ്ങളാലാണ് തന്റെ സാമ്രാജ്യത്തിനു പുറത്തുള്ള ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗത്തിനു നേരെ ടിപ്പുവിന് ബലം പ്രയോഗിക്കേണ്ടി വന്നത് എന്നാണ്. അതേസമയം അദ്ദേഹത്തിന്റെ അധികാര പരിധിയില്‍പെട്ട മൈസൂരിലുള്ള ഇതേ സമുദായത്തോട് വളരെ അടുത്ത ബന്ധമായിരുന്നു സൂക്ഷിച്ചിരുന്നത്.

ടിപ്പു സുല്‍ത്താന്‍ മുസ്‌ലിം മതമൗലികവാദിയായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക് ഏറെ താല്‍പര്യമുണ്ടായിരുന്നു. ടിപ്പുവിന്റെ ക്രൂര ഭരണത്തില്‍ നിന്ന് അമുസ്‌ലിംകളെ രക്ഷിക്കാന്‍ തങ്ങള്‍ വരുമെന്ന പ്രചാരണം ബ്രിട്ടീഷുകാര്‍ അഴിച്ചുവിട്ടു. യുദ്ധത്തിലേക്കുള്ള അവരുടെ കുതന്ത്രമായിരുന്നു ഇത്. അന്ന് നിലവിലുണ്ടായിരുന്ന നാട്ടു രാജാക്കന്മാരില്‍ നിന്നു വ്യത്യസ്തനായിരുന്നു ടിപ്പു. നിരവധി ഉപഭൂഖണ്ഡങ്ങളിലെ ഭരണാധികാരിയായിരുന്നു അദ്ദേഹം. ബ്രിട്ടീഷുകാരുടെ കടന്നുവരവ് അപകടകരമായാണ് ടിപ്പു കണ്ടത്. ആ അര്‍ത്ഥത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി ജീവന്‍ നല്‍കിയ ആദ്യ വ്യക്തിയാണ് ടിപ്പു. ഇന്ത്യയില്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനം ബഹുജന പങ്കാളിത്തത്തോടെ ക്രമേണയാണ് വളര്‍ന്നുവന്നത്. ടിപ്പുവിന്റെ ജീവത്യാഗം തിരിച്ചറിയപ്പെടേണ്ടതാണ്. ഹൈന്ദവ വര്‍ഗീയ വാദികള്‍ ശക്തി പ്രാപിച്ച വര്‍ത്തമാന കാലത്ത് ഇത്തരം ബിംബങ്ങള്‍ തകര്‍ക്കപ്പെട്ടിരിക്കും. ടിപ്പുവിന്റെ ബ്രിട്ടീഷ് വിരുദ്ധ സംഭാവനകള്‍ നശിപ്പിക്കപ്പെടാന്‍ അനുവദിക്കരുത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending