Connect with us

kerala

മാതൃസ്നേഹത്തിന്റെ മഹാ വിളംബരം

EDITORIAL

Published

on

വേദനിപ്പിക്കുകയും ഞെട്ടിപ്പിക്കുകയും ചെയ്യുന്ന വാർത്തകൾക്കൊണ്ട് മുഖരിതമാണ് ചുറ്റുപാടുകൾ. ലഹരിയുടെ അതി ഭീകരമായ വ്യാപനം, മാതാപിതാക്കളെന്നോ കൂടപ്പിറപ്പുകളെന്നോ സഹപാഠികളെന്നോ വ്യത്യാസമില്ലാതെ ഉറ്റവരിലേക്കും ഉടയവരിലേക്കും നീങ്ങുന്ന കൊ ലക്കത്തികൾ, കൗമാരത്തിൻ്റെ കൈവിട്ട് കളികൾ, സാമ്പത്തിക തട്ടിപ്പുകൾ, അനാരോഗ്യകരമായ മത്സരങ്ങൾ തീർക്കുന്ന കുടിപ്പകകൾ…. ആശങ്കയുടെ കാർമേഘങ്ങൾ നിറഞ്ഞുനിൽക്കുകയാണ്. സ്നേഹത്തിന്റെയും കരുതലിന്റെയും അഭാവമാണ് ഈ കൈവിട്ടുപോകലിനു പിന്നി ലെന്ന നിരന്തര മുറവിളികൾ ഉയർന്നു കേൾക്കുമ്പോഴാ ണ് മാതൃ സ്നേഹത്തിൻ്റെ കണ്ണുനിറയിക്കുന്ന കാഴ്ച്ചക്ക് കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം സാക്ഷ്യംവഹി ച്ചത്. മകന്റെ പരാക്രമത്തിന് ഇരയായി മുഖത്തും കൈ യ്യിലുമായി സ്വന്തം ശരീരത്തിൽ പന്ത്രണ്ടോളം മുറിവുകൾ ഏറ്റുവാങ്ങിയ അമ്മയാണ് അതേ മകൻ ജയിലിൽ കഴി യുന്നത് കാണാൻ കഴിയാത്തതിൻ്റെ പേരിൽ മാത്യ സ് നേഹത്തിന്റെ ആഴവും പരപ്പും വരച്ചുകാണിച്ചത്.

പതുവത്സരാഘോഷത്തിന് പണം നൽകാത്തതിനായിരുന്നു മകൻ അമ്മയെ കുത്തിപ്പരിക്കേൽപ്പിച്ചത്. പരിക്ക് ഗു രുതരമായിരുന്നതിനാൽ വധശ്രമത്തിനുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്. ഇതേ തുടർന്ന് ജയിലിലടക്കപ്പെട്ട പ്രതി ജനുവരി ഒന്നുമു തൽ തടവിലാണെന്ന് കാണിച്ചായിരുന്നു ജാമ്യാപേക്ഷ നൽകിയത്. പരാതിയില്ലെന്ന് അമ്മ പറഞ്ഞാൽ മാത്രമേ ജാമ്യം അനുവദിക്കു എന്നായിരുന്നു കോടതിയുടെ ഭാഷ്യം. മകനിൽ നിന്നേറ്റ എല്ലാ മുറിവുകളും നീറ്റലായി നിൽക്കുമ്പോൾ തന്നെ മകന് ജാമ്യം അനുവദിക്കുന്നതിന് എതിർപ്പില്ലെന്ന് അമ്മ കോടതിയിൽ സത്യവാങ്മൂലം നൽ കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥയോട് ആ അമ്മക്ക് ഇതുമാത്രമേ പറയാനുണ്ടായിരുന്നുള്ളു ‘എൻ്റെ മകൻ ജയിലിൽ കഴിയുന്നത് ഒരമ്മ എന്ന നിലക്ക് എനിക്ക് സഹിക്കാൻ പറ്റുന്നില്ല’. ദൗർഭാഗ്യവതിയായ അമ്മയുടെ കണ്ണീരുകലർന്ന വാക്കുകളാണിതെന്ന പരാമർശത്തോടെയാണ് ജസ്റ്റിസ് കുഞ്ഞികൃഷ്‌ണൻ പ്രതിക്ക് ജാമ്യം അനുവദിച്ചത്. ‘ഉണങ്ങാത്ത മുറിവുകളുടെ വേദന പോലും മാതൃസ്നേഹത്താൽ അവർ മറന്നിരിക്കാം. പനിനീർപുപോലെയാണ് അമ്മയുടെ സ്നേഹം. അതെപ്പോഴും ശോഭിച്ചുകൊണ്ടേയിരിക്കും’. എന്നുകൂടി അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി.

മാത്യ സ്നേഹത്തിൻ്റെ മഹാത്മ്യം തിരിച്ചറിയപ്പെടാതെയും വിലകൽപ്പിക്കപ്പെടാതെയും പോകുന്ന കാലത്ത് നീതി പീഠത്തിലരങ്ങേറിയ ഈ സംഭവ വികാസങ്ങൾ ഒരു ഓർമപ്പെടുത്തലാണ്. പറഞ്ഞുതീർക്കാൻ മാത്രമുള്ള പ്ര ശ്‌നങ്ങളുടെ പേരിൽ പരസ്‌പരം തല്ലിയും കൊന്നും തീർക്കുന്നവർ മറന്നുപോകുന്നത് അമ്മമാരുടെ സ്നേഹത്തി ന്റെയും കണ്ണീരിന്റയും വിലയാണ്. നൊന്തുപെറ്റ് കഷ്ടപ്പെട്ട് വളർത്തിയ പ്രിയപ്പെട്ട മക്കളിൽ നിന്നു തിക്താനുഭ വങ്ങളുണ്ടാകുമ്പോഴും തനിക്ക് താങ്ങും തണലുമാവേണ്ട പ്രിയപ്പെട്ട മക്കൾ ഇല്ലാതാക്കപ്പെടുകയും ചെയ്യുമ്പോൾ ആ ഹൃദയങ്ങൾ ഒരുപോലെ പരിതപിക്കുകയാ ണ്. മറ്റൊന്നുകൊണ്ടും ആ നഷ്‌ടങ്ങളുടെ കണക്കുതീർ ക്കാൻ കഴയില്ലെന്നത് പച്ചയായ യാഥാർത്ഥ്യം മാത്രമാണ്. കൂട്ടുകാരന് നഷ്ട‌പ്പെടുന്നത് സുഹൃത്തിനെയാണെങ്കിൽ, പ്രസ്ഥാനത്തിന് നഷ്ട്‌ടപ്പെടുന്നത് ഒരു പ്രവർത്തകനെയാണെങ്കിൽ, സമൂഹത്തിന് നഷ്ടപ്പെടുന്നത് അവരിലൊരാ ളെയാണെങ്കിൽ, കുടുംബത്തിന് നഷ്‌ടപ്പെടുന്നത് ഒരംഗത്തെയാണെങ്കിൽ അമ്മക്ക് നഷ്‌ടപ്പെടുന്നത് സ്വന്തം ജി വന്റെ തുടിപ്പാണ്. കാലത്തിൻ്റെ കറക്കത്തിൽ ആര് ആരെ മറന്നാലും നഷ്‌ടപ്പെട്ടുപോയ മക്കൾ ഒരു നോവായി മാതാപിതാക്കളുടെ മനസിൽ മായാതെ കിടക്കുക തന്നെ ചെയ്യും. ഒരു മനുഷ്യൻ ജീവിതകാലത്ത് ചുമക്കേണ്ടിവരുന്ന ഏറ്റവും വലിയ ഭാരം സ്വന്തം മക്കളുടെ മൃതദേഹത്തിന്റെ ഭാരമാണെന്ന യാഥാർത്ഥ്യം ഇനിയും നമ്മുടെ സമൂഹം തിരിച്ചറിയാതിരുന്നുകൂടാ. മക്കൾ കാരണമായോ മക്കളുടെ കാരണത്താലോ ഇനിയൊരമ്മയും കണ്ണു നീരുകുടിക്കരുതെന്ന പ്രതിജ്ഞയാണ് കാലം ആവശ്യപ്പെടുന്നത്.

kerala

കണ്ണൂര്‍ ഇരിട്ടിയിലെ യുവതിയുടെ മരണം; ഭര്‍ത്താവ് അറസ്റ്റില്‍

ഗാര്‍ഹിക പീഡനം, ആത്മഹത്യപ്രേരണ കുറ്റം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Published

on

കണ്ണൂര്‍ ഇരിട്ടിയിലെ പായം സ്വദേശി സ്‌നേഹ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് ജിനീഷ് അറസ്റ്റില്‍. ഗാര്‍ഹിക പീഡനം, ആത്മഹത്യപ്രേരണ കുറ്റം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ യുവതിയെ കണ്ടെത്തിയത്. ഭര്‍ത്താവും വീട്ടുകാരും യുവതിയെ നിരന്തരമായി പീഡിപ്പിച്ചിരുന്നുവെന്ന് സ്‌നേഹയുടെ കുടുംബം ആരോപിച്ചിരുന്നു.

തന്റെ മരണത്തിന്റെ ഉത്തരവാദിത്തം ഭര്‍ത്താവിനും ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കുമാണെന്ന്് സ്‌നേഹയുടെ ആത്മഹത്യ കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. അഞ്ച് വര്‍ഷം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. ഭാര്യയുടെ മേലുള്ള സംശയം തുടക്കത്തിലുണ്ടായിരുന്നെങ്കിലും കുഞ്ഞ് പിറന്നതോടെ കുഞ്ഞിന്റെ നിറത്തിന്റെ പേരിലും സ്‌നേഹയെ ഉപദ്രവിച്ചെന്നാണ് പരാതി. തുടര്‍ന്ന് സ്ത്രീധനമായി നല്‍കിയ സ്വര്‍ണം കുറഞ്ഞുപോയി എന്ന് പറഞ്ഞ് പീഡിപ്പിച്ചെന്നും ആരോപണമുണ്ട്.

പലതവണ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും ഒത്തുതീര്‍പ്പാക്കപ്പെട്ടതോടെ ഈ മാസം 15ന് ഉളിക്കല്‍ പൊലീസിലും സ്‌നേഹ പരാതി നല്‍കിയിരുന്നു.

Continue Reading

kerala

ഏറ്റുമാനൂരിലെ കൂട്ടാത്മഹത്യ; ജിസ്‌മോളുടെ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍

മൊബൈല്‍ ഫോണ്‍ പരിശോധനയില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയതോടെയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.

Published

on

കോട്ടയം ഏറ്റുമാനൂരില്‍ യുവതിയും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജിസ്‌മോളുടെ ഭര്‍ത്താവ് ജിമ്മിയും ഭര്‍തൃ പിതാവ് ജോസഫും അറസ്റ്റില്‍. മൊബൈല്‍ ഫോണ്‍ പരിശോധനയില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയതോടെയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്ന് ഉച്ചയോടെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനുശേഷമാണ് ഇവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം യുവതി ഗാര്‍ഹിക പീഡനത്തിന് ഇരയായെന്ന് വ്യക്തമാക്കുന്ന ശബ്ദ സന്ദേശങ്ങള്‍ പൊലീസിന് ലഭിച്ചു.

ഭര്‍ത്താവിന്റെ മാതാവിനെതിരെയും മൂത്ത സഹോദരിക്കെതിരെയും ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇവര്‍ക്കെതിരെയും ചില തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

ഏപ്രില്‍ 15നാണ് അയര്‍കുന്നം നീറിക്കാടിന് സമീപം മീനച്ചിലാറ്റില്‍ ചാടി യുവതിയും മക്കളും ആത്മഹത്യ ചെയ്തത്. കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം യുവതിയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

 

 

Continue Reading

kerala

പുലിപ്പല്ല് കേസില്‍ വേടന് ജാമ്യം

. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

Published

on

മാലയിലെ പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന് ജാമ്യം. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പുലിപ്പല്ല് സമ്മാനമായി ലഭിച്ചതാണെന്ന് വേടന്‍ കോടതിയില്‍ അറിയിച്ചു. അതേസമയം യഥാര്‍ഥ പുലിപ്പല്ലാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ സ്വീകരിക്കില്ലായിരുന്നെന്നും വേടന്‍ കോടതിയില്‍ പറഞ്ഞു.

എന്നാല്‍ വേടന്റെ ജാമ്യാപേക്ഷയെ വനംവകുപ്പ് എതിര്‍ത്തിരുന്നു. വേടന്‍ രാജ്യം വിട്ട് പോകാന്‍ സാധ്യതയുണ്ടെന്നും തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു വനംവകുപ്പിന്റെ വാദം. എന്നാല്‍, ഈ വാദം കോടതി മുഖവിലക്കെടുത്തില്ല.

അതേസമയം രഞ്ജിത് കുമ്പിടിയാണ് മാല നല്‍കിയതെന്ന് വേടന്‍ പറഞ്ഞെങ്കിലും അയാളെ കണ്ടെത്താനായിട്ടില്ലെന്ന് വനം വകുപ്പ് കോടതിയില്‍ അറിയിച്ചു. കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും വനംവകുപ്പ് വ്യക്തമാക്കി.

പുലിപ്പല്ല് അണിഞ്ഞതിന് വേടനെതിരെ ജാമ്യമില്ലാകുറ്റം ചുമത്തിയാണ് വനം വകുപ്പ് കേസെടുത്തിരുന്നത്. പുലിപ്പല്ല് കൈവശം വെക്കുന്നത് ഇന്ത്യയില്‍ ജാമ്യമില്ലാ കുറ്റമാണ്. വിദേശത്തു നിന്ന് എത്തിക്കുന്നതും കുറ്റകരമാണ്. കുറ്റം തെളിഞ്ഞാല്‍ മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ തടവും 10,000 രൂപ പിഴയും ശിക്ഷ ലഭിക്കും.

Continue Reading

Trending