crime

കൊച്ചിയില്‍ മദ്യലഹരിയില്‍ മധ്യവയസ്‌കനെ കുത്തിക്കൊന്നു

By webdesk14

July 06, 2023

കൊച്ചിയില്‍ മധ്യവയസ്‌കനെ കുത്തിക്കൊന്നു. അക്രമത്തില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രതിയെന്ന് സംശയിക്കുന്നയാളെ സെന്‍ട്രല്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ഇയാള്‍ മട്ടാഞ്ചേരി സ്വദേശിയാണ്.

എറണാകുളം ജോസ് ജംഗ്ഷന് സമീപത്താണ് സംഭവം നടന്നത്. മദ്യലഹരിയില്‍ ഭിക്ഷ യാചിക്കുന്നവര്‍ തമ്മിലുള്ള സംഘര്‍ഷം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം.