ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ നമ്പറുകള്‍ നിര്‍ജ്ജീവമാക്കുമെന്ന് റിപ്പോര്‍ട്ട്. 2018 ഫെബ്രുവരി മാസത്തിന് മുമ്പ് ആധാര്‍കാര്‍ഡുമായി ബന്ധിപ്പിക്കാത്ത സിം കാര്‍ഡുകള്‍ നിര്‍ജ്ജീവമാക്കുമെന്നാണ് സൂചന.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് സുപ്രീം കോടതി മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള ഉത്തരവ് പുറത്തിറക്കിയത്. ഒരു വര്‍ഷത്തിനകം ആധാറുമായി ബന്ധിപ്പിക്കാനായിരുന്നു കോയതി നല്‍കിയ നിര്‍ദ്ദേശം.