Connect with us

india

അസമിലെ ഖനിയില്‍ ഉണ്ടായ അപകടം; മൂന്ന് തൊഴിലാളികളുടെ മൃതദേഹം കൂടി കണ്ടെത്തി

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഖനിയില്‍ വെള്ളം നിറഞ്ഞ് ഒന്‍പത് തൊഴിലാളികള്‍ കുടുങ്ങിയത്

Published

on

അസമിലെ ദിമാ ഹസാവു ജില്ലയിലെ അനധികൃത കല്‍ക്കരി ഖനിയില്‍ കൂടുങ്ങിയ മൂന്ന് തൊഴിലാളികളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഖനിയില്‍ വെള്ളം നിറഞ്ഞ് ഒന്‍പത് തൊഴിലാളികള്‍ കുടുങ്ങിയത്. ഖനിയില്‍ കുടുങ്ങിക്കിടക്കുന്ന മറ്റ് അഞ്ച് തൊഴിലാളികള്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

സംഭവത്തില്‍ കരസേനയെ കൂടാതെ കേന്ദ്രസംസ്ഥാന ദുരന്തനിവാരണ സേനകള്‍ , നാവികസേനയുടെ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിലാണ് മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് സംസ്ഥാന മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ അറിയിച്ചു

ഖനിക്ക് 310 അടി ആഴമുള്ള ഖനിയില്‍നിന്ന് വെള്ളം പുറത്തേക്ക് പമ്പ് ചെയ്ത് കളയുന്നുണ്ട്. എന്നാല്‍, വെള്ളം കല്‍ക്കരിയുമായി കൂടികലര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി. നാവികസേനയില്‍നിന്ന് വൈദഗ്ധ്യം നേടിയ ഡൈവര്‍മാര്‍ക്കും ഖനിക്കുള്ളിലേക്ക് കടക്കാനാകുന്നില്ല.

india

കൊല്‍ക്കത്തയില്‍ വന്‍തീപിടിത്തം; ഒരു മരണം

60ഓളം കുടിലുകള്‍ കത്തിനശിച്ചു

Published

on

പശ്ചിമബംഗാള്‍ കൊല്‍ക്കത്തയിലെ ചേരിയില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ ഒരാള്‍ മരണപ്പെട്ടു. 65കാരനായ ഹബീബുള്ള മൊല്ലയാണ് മരിച്ചത്. പ്രദേശത്ത് അറുപതോളം കുടിലുകളും കത്തിനശിച്ചു. അഗ്നിശമന സേനയെത്തി തീയണച്ച ശേഷമാണ് ഹബീബുള്ളയുടെ മൃതദേഹം കണ്ടെത്തിയത്.

പ്രദേശത്ത് 200ഓളം കുടിലുളാണ് ഉണ്ടായിരുന്നത്. പതിനേഴ് അഗ്നിശമനസേനാ യൂണിറ്റുകള്‍ എത്തി തീയണക്കുകയായിരുന്നു. രാവിലെ 10 മണിയോടെ കത്തിപ്പടര്‍ന്ന തീ വൈകീട്ട് മൂന്ന് മണിയോടെയാണ് അണയ്ക്കാനായത്.

പെട്ടന്ന് ഒരു കുടില്‍ കത്തിത്തുടങ്ങുകയും സെക്കന്റുകള്‍ കൊണ്ട് മറ്റ് കുടിലുകളിലേക്ക് പടര്‍ന്ന് പിടിക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ സംഭവം അഗ്നിശമന സേനാംഗങ്ങളെ അറിയിച്ചിരുന്നുവെങ്കിലും ഒരു മണിക്കൂറിന് ശേഷമാണ് സംഘം എത്തിയതെന്നും പ്രദേശവാസികള്‍ പറയുന്നു.

തങ്ങള്‍ക്ക് ആവശ്യമായ രേഖകളോ പണമോ ഒന്നും എടുക്കാന്‍ സാധിച്ചില്ലെന്നും എല്ലാം നഷ്ടമായെന്നും പ്രദേശവാസികള്‍ പറയുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും ധനസഹായം ഉറപ്പാക്കുമെന്നും മേയര്‍ ഫിര്‍ഹാദ് ഹക്കീം പറഞ്ഞു.

 

 

Continue Reading

india

ആട്ടിറച്ചി നല്‍കിയില്ല; തമിഴ്‌നാട്ടില്‍ മൃതദേഹം കടക്ക് മുന്നിലിട്ട് ശ്മശാന തൊഴിലാളി

ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Published

on

സൗജന്യമായി ആട്ടിറച്ചി നല്‍കാത്തതില്‍ കുഴിച്ചിട്ട മൃതദേഹം പുറത്തടുത്ത് ഇറച്ചിക്കടക്ക് മുന്നിലിട്ട് ശ്മശാന തൊഴിലാളി. തമിഴ്‌നാട് തേനിക്കടുത്താണ് സംഭവം. ശ്മശാന തൊഴിലാളിയായ കുമാറണ് ശ്മശാനത്തില്‍ മറവ് ചെയ്ത ശരീരം പുറത്തെടുത്ത് ഇറച്ചിക്കടക്ക് മുന്നിലിട്ടത്. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

മണിയരശന്റെ ഇറച്ചി കടയില്‍ നാല് വര്‍ഷം മുമ്പ് വരെ ജോലി ചെയ്തിരുന്നയാളാണ് കുമാര്‍. മദ്യലഹരിയിലെത്തിയ കുമാര്‍ സൗജന്യമായി ഇറച്ചി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വില കൂടുതലായതിനാല്‍ നല്‍കാനാവില്ലെന്ന് ഉടമ അറിയിച്ചതില്‍ ഇരുവരും തമ്മില്‍ തര്‍ക്കമായി.

തുടര്‍ന്ന് ഇയാള്‍ നാല് ദിവസം മുമ്പ് ശ്മശാനത്തില്‍ സംസ്‌ക്കരിച്ച മൃതദേഹം പുറത്തെടുത്ത് കടക്കു മുന്നില്‍ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് കടയുടമ പൊലീസിനെ വിവരം അറിയിച്ചു. എന്നാല്‍ പൊലീസ് നഗരസഭ അധികൃതരെ സമീപിച്ചെങ്കിലും ഏറ്റെടുക്കാന്‍ തയ്യറായില്ല.

പിന്നാലെ ആംബുലന്‍സെത്തിച്ച് പോലീസ് തന്നെ മൃതദേഹം സംഭവ സ്ഥലത്ത് നിന്നും ശ്മശാനത്തിലെത്തിച്ച് സംസ്‌കരിച്ചു. കുമാറിനെ പൊലീസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

 

Continue Reading

india

ഛത്തീസ്ഗഡില്‍ വന്‍ ഏറ്റുമുട്ടല്‍: 12 മാവോയിസ്റ്റുകളെ വധിച്ചു

ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

Published

on

 

 

ഛത്തീസ് ഗഡില്‍ ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയിലാണ് സംഭവം.

ഇന്ദ്രാവതി ദേശീയോദ്യാന പ്രദേശത്തെ വനത്തില്‍ സുരക്ഷാസേന മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥര്‍ അപകടനില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു.

അതേസമയം കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ നിന്നും നിരവധി ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെത്തിയതായാണ് വിവരം. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. കൂടുതല്‍ സുരക്ഷാസേനയെ ഏറ്റുമുട്ടല്‍ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

 

Continue Reading

Trending