Connect with us

kerala

നിരത്തൊഴിയാതെ അപകടം; 7 ദിവസം; മലപ്പുറം ജി​ല്ല​യി​ൽ പൊ​ലി​ഞ്ഞ​ത് 17 ജീ​വ​ൻ; അപകടത്തിൽ പെട്ടത് കൂടുതലും ബൈ​ക്ക് യാ​ത്രി​ക​ർ

Published

on

ഒ​രാ​ഴ്ച​ക്കി​ടെ ജി​ല്ല​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ പൊ​ലി​ഞ്ഞ​ത് 17 ജീ​വ​ൻ. നി​ര​വ​ധി പേ​രാ​ണ് പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യ​ത്. ബൈ​ക്ക് യാ​ത്രി​ക​രാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​തി​ൽ കൂ​ടു​ത​ൽ. അ​മി​ത​വേ​ഗ​വും അ​ശ്ര​ദ്ധ​യു​മാ​ണ് കാ​ര​ണ​മാ​യി ക​ണ്ടെ​ത്തു​ന്ന​ത്. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പ​രി​ശോ​ധ​ന​യും ന​ട​പ​ടി​ക​ളും ക​ർ​ശ​ന​മാ​ക്കി​യെ​ങ്കി​ലും അ​പ​ക​ട​ങ്ങ​ൾ​ക്ക് കു​റ​വി​ല്ല. നി​ര​ത്ത് നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കാ​ത്ത​തും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും യു​വാ​ക്ക​ളു​ടെ​യും അ​ഭ്യാ​സ​ങ്ങ​ളും മ​ര​ണം വി​ളി​ച്ചു​വ​രു​ത്തു​ന്നു.

കൂ​ടു​ത​ൽ ചെ​റു​വാ​ഹ​ന​ങ്ങ​ൾ

മലപ്പുറം ജി​ല്ല​യി​ൽ ഒ​രാ​ഴ്ച​ക്കി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​തി​ൽ അ​ധി​ക​വും ചെ​റു​വാ​ഹ​ന​ങ്ങ​ൾ. ബൈ​ക്ക്, കാ​ർ, ഓ​ട്ടോ എ​ന്നി​വ ഓ​ടി​ച്ച​വ​ർ​ക്കാ​ണ് ദാ​രു​ണാ​ന്ത്യം സം​ഭ​വി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ച​ങ്ങ​രം​കു​ളം കോ​ലി​ക്ക​ര​യി​ൽ കാ​റി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​രാ​യ ര​ണ്ട് യു​വാ​ക്ക​ളാ​ണ് മ​രി​ച്ച​ത്. ഒ​ത​ളൂ​രി​ൽ ഉ​ത്സ​വം ക​ണ്ട് മ​ട​ങ്ങി​വ​രു​ന്ന വ​ഴി തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​യ കാ​ർ സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് -പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ൽ തി​രൂ​ർ​ക്കാ​ട്ട് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 6.50ന് ​ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 22കാ​രി​യാ​യ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി​യു​ടെ മ​ര​ണം നാ​ടി​ന് ക​ണ്ണീ​ർ​വേ​ദ​ന​യാ​യി. അ​തേ​ദി​വ​സം​ത​ന്നെ പു​ത്ത​ന​ത്താ​ണി​യി​ൽ പു​ല​ർ​ച്ച കാ​റും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ​ക്കാ​ണ് ദാ​രു​ണാ​ന്ത്യം സം​ഭ​വി​ച്ച​ത്.

ചൊ​വ്വാ​ഴ്ച പെ​​രി​​ന്ത​​ൽ​​മ​​ണ്ണ‍യി​ൽ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ല്‍ പ​​രി​​ക്കേ​​റ്റ് ചി​​കി​​ത്സ​​യി​​ലി​​രു​​ന്ന നി​​യ​​മ​ വി​​ദ്യാ​​ർ​​ഥി​​നി​യു​ടെ മ​ര​ണം നാ​ടി​ന് നൊ​മ്പ​ര​മാ​യി. മ​​ല​​പ്പു​​റം എം.​​സി.​​ടി കോ​​ള​​ജി​​ലെ ഒ​​ന്നാം വ​​ർ​​ഷ വി​​ദ്യാ​​ര്‍ഥി​​നി​ കോ​​ള​​ജി​​ന​​ടു​​ത്ത റോ​​ഡി​​ല്‍ ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന​​ത്തി​​ല്‍ യാ​​ത്ര ചെ​​യ്യു​​മ്പോ​​ള്‍ നി​​യ​​ന്ത്ര​​ണം​​വി​​ട്ട് മ​​റി​​യു​​ക​​യാ​​യി​​രു​​ന്നു. ഡി​​വൈ​​ഡ​​റി​​ല്‍ ത​​ല​​യി​​ടി​​ച്ച് ഗു​​രു​​ത​​ര പ​​രി​​ക്കേ​​റ്റ​​തി​​നെ ​തു​​ട​​ര്‍ന്ന് പെ​​രി​​ന്ത​​ല്‍മ​​ണ്ണ​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ല്‍ ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്നു.

ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ പ​​ര​​പ്പ​​ന​​ങ്ങാ​​ടി​യി​ൽ താ​​നൂ​​ർ റോ​​ഡി​​ലെ എ​​ൽ.​​ബി.​​എ​​സ് മോ​​ഡ​​ൽ കോ​​ള​​ജി​​ന് സ​​മീ​​പം ബ​​സും ഓ​​ട്ടോ​​യും കൂ​​ട്ടി​​യി​​ടി​​ച്ചാ​ണ് ഓ​​ട്ടോ യാ​​ത്രി​​ക​​ൻ മ​​രി​​ച്ച​ത്. പ​ര​പ്പ​ന​ങ്ങാ​ടി താ​നൂ​ർ റോ​ഡി​ൽ പെ​ട്രോ​ൾ പ​മ്പി​ന​ടു​ത്താ​ണ് സം​ഭ​വം. കോ​ഴി​ക്കോ​ട് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലി​​രി​​ക്കെ​യാ​ണ് മ​​ര​ണം.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച മൂ​ന്ന് അ​പ​ക​ട​ങ്ങ​ളി​ലാ​യി മൂ​ന്നു​പേ​രാ​ണ് മ​രി​ച്ച​ത്. പാ​ണ​ക്കാ​ട്ട് സ്കൂ​ട്ട​റും കാ​റും കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​നാ​യ മ​ഞ്ചേ​രി സ്വ​ദേ​ശി​യും താ​നൂ​ർ ന​ഗ​ര​ത്തി​ന് സ​മീ​പം ര​ണ്ടി​ട​ങ്ങ​ളി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് യു​വാ​ക്ക​ളും മ​രി​ച്ചു. ഇ​തി​നു​പു​റ​മെ താ​നൂ​ർ ഓ​ല​പ്പീ​ടി​ക​ക്ക് സ​മീ​പം നി​ർ​ത്തി​യി​ട്ട ലോ​റി​ക്ക് പി​ന്നി​ൽ സ്കൂ​ട്ട​ർ ഇ​ടി​ച്ച് ഒ​രാ​ളും മൂ​ച്ചി​ക്ക​ലി​ൽ റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​ന്‍റെ കൈ​വ​രി​യി​ൽ ബൈ​ക്കി​ടി​ച്ച് യു​വാ​വും മ​രി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം തി​രൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​മു​ണ്ടാ​യ ബൈ​ക്ക​പ​ക​ട​ത്തി​ൽ താ​നൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വി​നും വെ​ന്നി​യൂ​രി​ൽ ക്രെ​യി​ൻ ത​ട്ടി ഗു​ഡ്സ് ഓ​ട്ടോ മ​റി​ഞ്ഞ് വാ​ഹ​ന​മോ​ടി​ച്ച വ​ർ​ക്ക്ഷോ​പ് ഉ​ട​മ​ക്കും ദാ​രു​ണാ​ന്ത്യം സം​ഭ​വി​ച്ചു. ക​ണ്ണ​മം​ഗ​ല​ത്ത് ഭാ​ര്യ​ക്കും മ​ക്ക​ൾ​ക്കു​മൊ​പ്പം കൊ​ടു​ങ്ങ​ല്ലൂ​ർ ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​ന് പു​റ​പ്പെ​ട്ട യു​വാ​വ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച മൂ​ന്നി​നാ​ണ്.

ഓ​ട്ടോ​യും കാ​റും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം. ക​ണ്ണ​മം​ഗ​ലം തോ​ട്ട​ശ്ശേ​രി​യ​റ പു​ള്ളി​പ്പാ​റ സ്വ​ദേ​ശി​യും ഭാ​ര്യ​യു​മാ​ണ് ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഭാ​ര്യ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ക​നും പ​രി​ക്കേ​റ്റി​രു​ന്നു.

kerala

അട്ടപ്പാടിയിലും കടുവ സെന്‍സസിനു പോയ വനപാലക സംഘം വനത്തില്‍ കുടുങ്ങി

നേരത്തെ, ബോണക്കാട് ഉള്‍വനത്തിലെ കടുവകളുടെ എണ്ണം എടുക്കാന്‍ പോയ ഉദ്യോഗസ്ഥരേയും കാണാതായിരുന്നു.

Published

on

പാലക്കാട് അഗളിയില്‍ കടുവ സെന്‍സസിനു പോയ അഞ്ചംഗ വനപാലക സംഘം അട്ടപ്പാടി വനത്തില്‍ കുടുങ്ങി. അട്ടപ്പാടി ഫോറസ്റ്റ് റേഞ്ചിനു കീഴില്‍ പുതൂര്‍ ഫോറസ്റ്റ് സ്‌റ്റേഷനിലെ വനിതകള്‍ അടങ്ങിയ ജീവനക്കാരാണ് വനത്തില്‍ വഴിതെറ്റി കുടുങ്ങിയത്. ഇന്ന് രാവിലെ തമിഴ്‌നാട് വനാതിര്‍ത്തിയോട് ചേര്‍ന്ന കിണ്ണക്കര പ്രദേശത്ത് കടുവകളുടെ കണക്കെടുക്കാന്‍ പോയതായിരുന്നു സംഘം.

വൈകിട്ട് സ്‌റ്റേഷനിലേക്ക് മടങ്ങുന്നതിനിടെ വനത്തില്‍ കുടുങ്ങുകയായിരുന്നു. കൈവശമുണ്ടായിരുന്ന ഭക്ഷണവും വെള്ളവും തീര്‍ന്നു. മൊബൈല്‍ ഫോണ്‍ റേഞ്ചുണ്ടായിരുന്നതിനാല്‍ വിവരം പുതൂര്‍ ഫോറസ്റ്റ് സ്‌റ്റേഷനില്‍ അറിയിച്ചു. ഇവരുള്ള സ്ഥലം മനസ്സിലാക്കാനായതിനെ തുടര്‍ന്ന് രാത്രി എട്ടോടെ പുതൂര്‍ ആര്‍ആര്‍ടി വനത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

നേരത്തെ, ബോണക്കാട് ഉള്‍വനത്തിലെ കടുവകളുടെ എണ്ണം എടുക്കാന്‍ പോയ ഉദ്യോഗസ്ഥരേയും കാണാതായിരുന്നു. ഇന്നലെ രാവിലെയാണ് ഉദ്യോഗസ്ഥര്‍ ബോണക്കാട് ഉള്‍വനത്തിലെ കടുവകളുടെ എണ്ണം എടുക്കാന്‍ പോയത്. എന്നാല്‍, ഇന്നലെ വൈകുന്നേരത്തിന് ശേഷം ഇവരെ വയര്‍ലസ് കമ്യൂണിക്കേഷന്‍ വഴി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ആര്‍ആര്‍ടി അംഗങ്ങളടക്കം അന്വേഷണം തുടങ്ങിയത്. തെരച്ചിലിനിടെ ഉദ്യോഗസ്ഥര്‍ നടന്നുവരികയായിരുന്നു.

Continue Reading

kerala

തദ്ദേശ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് 9, 11 തീയതികളില്‍ പൊതു അവധി പ്രഖ്യാപിച്ചു

വോട്ടെടുപ്പ് നടക്കുന്ന ഡിസംബര്‍ 9, 11 തീയതികളില്‍ അതത് ജില്ലകളിലാണ് അവധി.

Published

on

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധിയായിരിക്കും. വോട്ടെടുപ്പ് നടക്കുന്ന ഡിസംബര്‍ 9, 11 തീയതികളില്‍ അതത് ജില്ലകളിലാണ് അവധി.

സ്വകാര്യ മേഖലയിലെ വാണിജ്യവ്യവസായ സ്ഥാപനങ്ങള്‍ക്കും ഈ ദിവസങ്ങള്‍ ശമ്പളത്തോടെയുള്ള അവധിയായിരിക്കും. ഡിസംബര്‍ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഡിസംബ!ര്‍ 11ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസ!ര്‍കോട് ജില്ലകളിലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ് സമയം. ഡിസംബര്‍ 13നാണ് സംസ്ഥാനത്ത് വോട്ടെണ്ണല്‍.

Continue Reading

kerala

സംസ്ഥാന സര്‍ക്കാറിന്റേത് സ്വന്തക്കാരെ സംരക്ഷിക്കുന്ന നിലപാട്; മേയര്‍ ആര്യ രാജേന്ദ്രനെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിപക്ഷ നേതാവ് 

കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ കേസില്‍ മേയര്‍ ആര്യ രാജേന്ദ്രനെയും ഭര്‍ത്താവും ബാലുശ്ശേരി എം.എല്‍.എയുമായ സച്ചിന്‍ദേവിനെയും ഒഴിവാക്കിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

Published

on

കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ കേസില്‍ മേയര്‍ ആര്യ രാജേന്ദ്രനെയും ഭര്‍ത്താവും ബാലുശ്ശേരി എം.എല്‍.എയുമായ സച്ചിന്‍ദേവിനെയും ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ച വിഷത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സംസ്ഥാനത്ത് ഉടനീളെ സ്വന്തക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും, മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എം.എല്‍.എയും കെ.എസ്.ആര്‍.ടി.സി ഡ്രൈവറുമായി സംഘര്‍ഷമുണ്ടാക്കിയ സംഭവം എല്ലാവരും കണ്ടതാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

കുറ്റപത്രം നല്‍കിയപ്പോള്‍ അവര്‍ രണ്ടു പേരും കുറ്റക്കാരല്ല. വാദി പ്രതിയായ അവസ്ഥയാണ് ഇപ്പോള്‍. ഡ്രൈവറാണ് ഇപ്പോള്‍ കേസിലെ പ്രതി. അതേസമയം, എഫ്.ഐ.ആറില്‍ പേരുള്ള എല്ലാവരെയും പ്രതിയാക്കണമെന്നും കുറ്റപത്രം തള്ളണമെന്നും ആവശ്യപ്പെട്ട് നേമം സ്വദേശിയും മുന്‍ കെ.എസ്.ആര്‍.ടി.സി ബസ് െ്രെഡവറുമായ യദു പുതിയ ഹരജി നല്‍കി. തിരുവനന്തപുര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ടാനിയ മറിയം ജോസാണ് കേസ് പരിഗണിക്കുന്നത്.

കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ കേസില്‍ മേയര്‍ ആര്യ രാജേന്ദ്രനെയും ഭര്‍ത്താവും ബാലുശ്ശേരി എം.എല്‍.എയുമായ സച്ചിന്‍ദേവിനെയും ഒഴിവാക്കിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കാറോടിച്ച മേയറുടെ സഹോദരന്‍ അരവിന്ദ് മാത്രമാണ് പ്രതി.

2024 ഏപ്രില്‍ 27നാണ് സംഭവം. വാഹനം കടത്തിവിട്ടില്ലെന്ന് ആരോപിച്ച് മേയറും ഭര്‍ത്താവും അടക്കമുള്ളവര്‍ സഞ്ചരിച്ച വാഹനം ഉപയോഗിച്ച് കെ.എസ്.ആര്‍.ടി.സി ബസ് തടയുകയും ഡ്രൈവറുമായി വാക്ക് തര്‍ക്കം ഉണ്ടാവുകയും ചെയ്തുവെന്നാണ് കേസ്. ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചുവെന്നാരോപിച്ച് അന്ന് രാത്രിയില്‍ മേയര്‍ മ്യൂസിയം പൊലീസില്‍ പരാതി നല്‍കി. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, അസഭ്യം പറഞ്ഞു തുടങ്ങിയവ ചൂണ്ടിക്കാട്ടി യദു പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പൊലീസ് കൂട്ടാക്കിയില്ല.

Continue Reading

Trending