Connect with us

kerala

സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം; ലഹരി കലര്‍ത്തിയ ജ്യൂസ് നല്‍കി യുവതിക്ക് പീഡനം

സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പ്രതികള്‍ ഫളാറ്റില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.

Published

on

സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്തു കോഴിക്കോട് നടക്കാവില്‍ യുവതിക്ക് പീഡനം. ലഹരി കലര്‍ത്തിയ ജ്യൂസ് നല്‍കിയാണ് പീഡിപ്പിച്ചത്. സംഭവത്തില്‍ മലപ്പുറം സ്വദേശികളായ സെയ്തലവി, അബൂബക്കര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പ്രതികള്‍ ഫളാറ്റില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. ദിവസങ്ങള്‍ മുമ്പ് കേസി രജിസ്റ്റര്‍ ചെയ്‌തെങ്കിലും കഴിഞ്ഞ ദിവസമാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. സിനിമ സീരിയല്‍ നടിയുടെ ഒത്താശയോട് കൂടിയാണ് പീഡനം നടന്നതെന്ന് യുവതി ആരോപിക്കുന്നു. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

FOREIGN

മകനെ തൂക്കുകയറിൽ നിന്ന് മോചിപ്പിക്കാൻ സഹായം തേടി വയോധികയായ ഒരുമ്മ

റഹീമിനെ മോചിപ്പിക്കണമെങ്കിൽ ഏപ്രിൽ 16ന് മുൻപ് 34 കോടി രൂപയാണ് ബ്ലഡ് മണിയായി നൽകേണ്ടത്.

Published

on

പ്രവാസിയായ മകനെ തൂക്കുകയറിൽ നിന്ന് മോചിപ്പിക്കാൻ സഹായം തേടുകയാണ് വയോധികയായ ഒരുമ്മ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദു റഹിം കഴിഞ്ഞ 18 വർഷമായി റിയാദിലെ ജയിലിലാണ്. മോചനദ്രവ്യമായി ആവശ്യപ്പെട്ട 34 കോടി സമാഹരിക്കാൻ കോഴിക്കോട്ടെ കൂട്ടായ്മ അവസാന വട്ട ശ്രമത്തിലാണ്.

നിറകണ്ണുകളോടെ, നെഞ്ചു പൊട്ടും വേദനയോടെ ഈ ഉമ്മ ആവശ്യപ്പെടുന്നത് തന്റെ മകൻ്റെ ജീവൻ മാത്രമാണ്. തൂക്കുകയറിൽ നിന്നെങ്കിലും രക്ഷപ്പെടുത്തണം. അതിന് സുമനസുകളുടെ സഹായം വേണം. ഫറോക്ക് സ്വദേശിയായ മച്ചിലകത്ത് അബ്ദു റഹീമാണ് വധശിക്ഷയും കാത്ത് റിയാദ് ജയിലിൽ കഴിയുന്നത്. 2006ലാണ് റഹിം ജയിലിലാകുന്നത്. നാട്ടിൽ റഹീമിനെ സഹായിക്കാൻ ഒരു കൂട്ടായ്മ രൂപീകരിച്ച് നിയമ യുദ്ധം നടത്തിയെങ്കിലും കേസ് മേൽ കോടതികളിലും പരാജയപ്പെട്ടു. റഹീമിനെ മോചിപ്പിക്കണമെങ്കിൽ ഏപ്രിൽ 16ന് മുൻപ് 34 കോടി രൂപയാണ് ബ്ലഡ് മണിയായി നൽകേണ്ടത്.

ഓട്ടോ ഡ്രൈവറായിരുന്ന അബ്ദു റഹീം 2006 നവംബർ 28 നാണ് ഹൗസ് ഡ്രൈവർ വിസയിൽ റിയാദിൽ എത്തിയത്. സ്പോൺസർ അബ്ദുള്ള അബ്ദു റഹ്മാൻ ആൽ ശഹരിയുടെ ഭിന്ന ശേഷിയുള്ള മകൻ അനസ് ശഹ് രിയെ പരിചരിക്കുന്നതിനിടെ കഴുത്തിൽ ഘടിപ്പിച്ച ട്യൂബിൽ റഹീമിൻ്റെ കൈ അബദ്ധത്തിൽ തട്ടി. ബോധരഹിതനായ കുട്ടി പിന്നീട് മരണത്തിന് കിഴടങ്ങി. എന്നാൽ കോടതി നിരപരാധിത്വം അംഗീകരിച്ചില്ല.

അനുരഞ്ജന നീക്കങ്ങളോട് പ്രതികരിക്കാതിരുന്ന കുടുംബം അവസാനം പതിനഞ്ച് മില്യൺ റിയാൽ മോചനദ്രവ്യമെന്ന ഉപാധിയോടെ മാപ്പ് നൽകാൻ തയാറാവുകയായിരുന്നു. ഈ വലിയ തുക കണ്ടെത്താൻ കളക്ഷൻ ആപ്പ് നിർമ്മിച്ചും ക്രൗഡ് ഫണ്ടിങ് നടത്തിയും അവസാന വട്ട ശ്രമത്തിലാണ് നിയമ സഹായ കൂട്ടായ്മ. പക്ഷേ ഇതുവരെ സമാഹരിക്കാൻ കഴിഞ്ഞത് ഒന്നര കോടിയോളം രൂപ മാത്രം. ഇനി റഹീമിന് മുന്നിലുള്ളത് ദിവസങ്ങൾ മാത്രം. പ്രതീക്ഷ, നിർണായക സമയത്ത് കരുണ വറ്റാത്ത സുമനസുകളിലും.

Continue Reading

kerala

ഭാഷാസമരത്തിന്റെ ജ്വലിക്കുന്ന സ്മരണ

44 വര്‍ഷം തികഞ്ഞ മഹത്തായ സമരത്തിന്റെ വിജയമാണ് ഇന്ന് കേരളത്തില്‍ കാണുന്ന ഭാഷാപഠനം.

Published

on

മജീദ്, റഹ്മാന്‍, കുഞ്ഞിപ്പ ഭാഷാസമരപോരാട്ട വീഥിയിലെ ജ്വലിക്കുന്ന നാമങ്ങള്‍, ധീര രക്തസാക്ഷിത്വം വരിച്ചവര്‍, 1980ലെ ഭാഷാ സമരത്തിന്റെ ഓര്‍മകളുമായി വീണ്ടുമൊരു റമസാന്‍ പതിനേഴ്. 44 വര്‍ഷം തികഞ്ഞ മഹത്തായ സമരത്തിന്റെ വിജയമാണ് ഇന്ന് കേരളത്തില്‍ കാണുന്ന ഭാഷാപഠനം. മൂന്ന് വിലപ്പെട്ട ജിവനുകളെയാണ് അന്ന് അരിശം പൂണ്ട നായനാര്‍ പൊലീസ് കവര്‍ന്നത്. മുസ്ലിംയൂത്തീഗ് അന്ന് ശക്തമായ സമരമുഖത്ത് വന്നില്ലായിരുന്നുവെങ്കില്‍ വിദ്യാലയങ്ങളില്‍ ഭാഷാപഠനത്തിന്റെ ഗതി മറ്റൊന്നാകുമായിരുന്നു. ഡിക്ലറേഷന്‍, അക്കമഡേഷന്‍, ക്വാളിഫിക്കേഷന്‍ എന്നീ നിബന്ധനകള്‍വെച്ച് അറബിഭാഷയെ തകര്‍ ക്കാനുള്ള ആസൂത്രിതനീക്കമായിരുന്നു ഇടത് സര്‍ക്കാര്‍ നടത്തിയത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കടുത്ത ദേവതിയാല്‍ സ്വദേശി കല്ലിടുമ്പില്‍ ചിറക്കല്‍ അബ്ദുറഹ്മാന്‍ എന്ന റഹ്മാന്‍ (22), മൈലപ്പുറത്തെ കോ തേങ്ങല്‍ അബ്ദുല്‍ മജീദ് (24), കാളികാവി ലെ ചേന്ദംകുളങ്ങര അബ്ദുല്ല എന്ന കുഞ്ഞിപ്പ (24) എന്നീ യുവാക്കള്‍ പൊലീസിന്റെ വെടിയേറ്റ് പിടഞ്ഞുവീണു മരിക്കുമ്പോഴും അ വരുയര്‍ത്തിയത് വരുയര്‍ത്തിയത് ഭാഷാസമരകാഹളമായിരുന്നു.

രാജ്യത്തെ യുവജന പോരാട്ട ചരിത്രങ്ങളില്‍ ഇതിഹാസമായി രേഖപ്പെടുത്തിയ സമരമായിരുന്നു പരിശുദ്ധ റമസാനിലെ ബദര്‍ദിന ഭാഷാ സമരം, ചരിത്രത്തിന്റെ ഗതിമാറ്റിയ സമരമായിരുന്നു ഇത്. അറബി, ഉര്‍ദു, സം സ്‌കൃതം ഭാഷകള്‍ക്കെതിരെ ഇടതു സര്‍ക്കാര്‍ കൊണ്ടുവന്ന വന്‍ ഗൂഢാലോചനയെ യാണ് മുസ്ലിം യൂത്തീഗ് പ്രക്ഷോഭത്തിലൂടെ അന്ന് തകര്‍ത്തുകളഞ്ഞത്. അറബി ഭാഷക്ക് ഇന്ന് അക്കാദമിക് മേഖലയില്‍ ലഭിക്കുന്ന ഉയര്‍ന്ന പദവിക്ക് സമരം വഴിവെച്ചു. 1980 ലെ സര്‍ക്കാര്‍ അറബി ഉള്‍പ്പെടെയുള്ള ഭാഷകള്‍ക്കെതിരെ വിദ്യാഭ്യാസ പരിഷ്‌കരണത്തിന്റെ മറവിലാണ് നിബന്ധനകള്‍ കൊണ്ടുവന്നത്.

അറബി പഠനത്തിനായി പ്രത്യേക ക്ലാസ് മുറികള്‍ സ്ഥാപിക്കണം (അക്കമഡേഷന്‍), അറബി പഠിക്കുന്ന വിദ്യാര്‍ഥിയുടെ രക്ഷിതാവ് കുട്ടിക്ക് മാതൃഭാഷ പഠിക്കാന്‍ താല്‍പര്യമില്ലന്ന് സമ്മതപത്രം നല്‍കണം (ഡിക്ലറേഷന്‍), സര്‍വീസിലിരിക്കുന്ന ഭാഷാ അധ്യാപകരുടെ മുകളില്‍ പുതിയ യോഗ്യത നിശ്ചയിക്കല്‍ (ക്വാളിഫി ക്കേഷന്‍) ഈ കരിനിയമങ്ങളിലൂടെ മുഖ്യമായും അറബി ഭാഷയെ സ്‌കൂളില്‍ നിന്നും പടിയിറക്കുകയും അതുവഴി മഹത്തായ ലോകഭാഷയിലേക്കുള്ള തീര്‍ഥാടനം ഇല്ലാ താക്കാമെന്നുമാണ് സര്‍ക്കാര്‍ കണക്കു കൂട്ടിയത്. ഇതിനെതിരെ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ അറബി അധ്യാപക സംഘടനകള്‍ ഇടതുമുന്നണി സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും പരിഹരിക്കാന്‍ തയ്യാറായില്ല. തങ്ങളെടുത്ത തീരുമാനത്തില്‍ നിന്നും പിറകോട്ട് പോകാനാകില്ലെന്ന നിലപാടിലായിരുന്നു നായനാര്‍ സര്‍ക്കാര്‍, സര്‍ക്കാര്‍ തീരുമാനത്തില്‍ ഉറച്ച് നിന്നു. ഇതിനെതിരെ അറബിഅധ്യാപക സംഘടനകള്‍ സംയുക്തമായി സമരത്തിലേക്കിറങ്ങി.

1980 ജൂലായ് നാലിന് കേരളത്തിന്റെ അഷ്ടദിക്കുകളില്‍നിന്നും അറബി അധ്യാപകര്‍ തിരുവനന്തപുരത്തേക്ക് ഒഴുകിയെത്തി. അന്ന് സമരത്തെ അഭിമുഖീകരിച്ച് സി.എച്ച് മു ഹമ്മദ് കോയസാഹിബ് പറഞ്ഞു. അറബി അധ്യാപകര്‍ സ്‌കൂളിലേക്ക് പോകുക. ഈ സമരം സമുദായം ഏറ്റെടുത്തിരിക്കുന്നു. സി.എച്ച് മുഹമ്മദ് കോയസാഹിബിന്റെ ആ ആഹ്വാനം പി.കെ.കെ ബാവയുടെയും കെ.പി.എ മജീദിന്റെയും നേതൃത്വത്തില്‍ മുസ്ലിം യൂത്തീഗ് ഏറ്റെടുത്തു. 1980 ജൂ ലൈ 30 റമസാന്‍ 17 ന് ബദര്‍ ദിനത്തില്‍ സംസ്ഥാനത്തെ എല്ലാ കലക്ടറേറ്റുകളും പിക്കറ്റ് ചെയ്യാന്‍ തീരുമാനിച്ചു. കലക്ടറേറ്റുകള്‍ക്ക് മുന്നില്‍ നടന്ന സമരം തീര്‍ത്തും സമാധാനപരമായിരുന്നു.

റമസാനിന്റെ പവിത്രതയില്‍ അറബിഭാഷ യെ സംരക്ഷിക്കാനുള്ള സമരം വിജയിപ്പിച്ചേ അടങ്ങൂവെന്ന പ്രതിജ്ഞയോടെ സ്റ്റു ബ്ഹി നമസ്‌കരിച്ച ശേഷം മലപ്പുറത്തെ കല്കട്രേറ്റ് പടിക്കലിലേക്ക് ഒഴുകുകയായിരുന്നു. തീര്‍ത്തും സമാധാനപരം. എന്നാല്‍ യൂത്ത് ലീഗ് സമരത്തെ വെടിവെ ച്ച് ചോരക്കളമാക്കാമെന്ന് നായനാര്‍ ഭരണകൂടം തീരുമാനിച്ച രീതിയിലാണ് പൊലീസ് പെരുമാറിയത്. 11 മണി കഴിഞ്ഞ പ്പോള്‍ അന്നത്തെ പെരിന്തല്‍മണ്ണ ഡിവൈ .എസ്.പി ജീപ്പില്‍ ചീറിപ്പാഞ്ഞുവന്നു. പിക്കറ്റിങ് നടത്തികൊണ്ടിരിക്കുന്നവര്‍ക്കിടയിലൂടെ സിവില്‍ സ്റ്റേഷനിലേക്ക് ജീപ്പില്‍ ആക്രോശം സൃഷ്ടിച്ചു. തുടര്‍ന്ന് പൊലീസിന്റെ നരനായാട്ടായിരുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെ തുരുതുരെ വെടി വെപ്പും. മൂന്നു ജീവനുകള്‍ നഷ്ടപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്നും ഭാഷാസമരത്തിലെ വെടിയുണ്ടകളുമായി ജീവിക്കുന്നവരുണ്ട്.

മൂന്നു വിലപ്പെട്ട ജീവന്‍കൊടുത്ത ശക്തമായ സമരത്തിനു മുന്നില്‍ ഇടത് സര്‍ക്കാറിനു അടിയറവ് പറയേണ്ടി വന്നു. മുസ് ലിം യൂത്തീഗും അറബിഅധ്യാപകരും മുന്നോട്ടുവെച്ച എല്ലാ ആവശ്യങ്ങളും സര്‍ക്കാറിനു അംഗീകരിക്കേണ്ടിവരികയും മണിക്കൂറുകള്‍ക്കുള്ളില്‍ ഉത്തരവിറക്കുകയും ചെയ്തു. ചരിത്രത്തില്‍ തുല്യതയി ല്ലാത്ത അധ്യായം രചിച്ച സമരത്തിന്റെ ഓര്‍മകള്‍ ഭാഷാസംരക്ഷണത്തില്‍ അലയടിച്ചുകൊണ്ടിരിക്കുകയാണ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ അറബിഭാഷക്കെതിരെ ഗൂഢനീക്കങ്ങളുമായി തക്കം പാര്‍ത്തുകഴിയുകയാണ്. ഇതിനെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് ഇന്നും ഊര്‍ജം പകരുകയും രാജ്യം തിരഞ്ഞെടുപ്പിന്റെ മുഖത്ത് നില്‍ക്കുമ്പോള്‍ ഏറെ ജാഗ്രത പകരുന്നതുമായ സമരോര്‍മയാണ് മുസ്ലിം യൂത്ത് ലീഗ് ഭാഷാസമരം. മജീദ്, റഹ്മാന്‍, കുഞ്ഞിപ്പ എന്ന നാമങ്ങളും, സമര പോരാളികളുടെ ഖബറിടങ്ങളില്‍ ഇന്ന് പ്രത്യേക പ്രാര്‍ത്ഥനയും അനുസ്മരണ സംഗമങ്ങളും നടക്കും. മലപ്പുറത്ത് നടക്കുന്ന സിയാറത്തിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. അഡ്വ.യു.എ ലത്തീഫ് എം.എല്‍. എ അനുസ്മരണ പ്രഭാഷണം നടത്തും.

തേഞ്ഞിപ്പലത്ത് കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി സിയാറത്തിന് നേതൃത്വം നല്‍കും. യൂത്ത് ലീഗ് അഖിലേന്ത്യ ജനറല്‍ സെ ക്രട്ടറി അഡ്വ. വി.കെ ഫൈസല്‍ ബാബു അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കും. കാളികാവില്‍ പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ സിയാറത്തിന് നേതൃത്വം നല്‍കും. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കും. സമുന്നതരായ മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും നേതാക്കള്‍, എം.എല്‍.എമാര്‍ എ ന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ ഖബര്‍ സിയാറത്തിലും അനുസമരണ പരിപാടികളിലും പങ്കെടുക്കും. മലപ്പുറത്ത് രാവിലെ 10:30ന് മുനിസിപ്പല്‍ ലീഗ് ഓഫീസില്‍ അനുസ്മരണ പരിപാടി ആരംഭിക്കും. ളുഹര്‍ നിസ്‌കാരത്തിനു ശേഷം സിയാറത്ത് നടക്കും. തേഞ്ഞിപ്പലത്ത് രാവിലെ 10.30 ന് സോളിഡാരിറ്റി ഓഫീസില്‍ അനുസ്മരണ പരിപാടികള്‍ ആരംഭിക്കും. ളുഹര്‍ നിസ്‌കാരത്തിനു ശേ ഷം സിയാറത്ത് നടക്കും. കാളികാവില്‍ ളുഹര്‍ നിസ്‌കാരാനന്തരം സിയാറത്തിനു ശേ ഷം കുഞ്ഞിപ്പ സ്മാരകത്തില്‍ അനുസ്മരണ പരിപാടിയും നടക്കും.

 

Continue Reading

kerala

സ്വർണവില അരലക്ഷത്തിലേക്ക് അടുക്കുന്നു

ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 49360 രൂപയാണ്.

Published

on

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. ഇന്ന് ഒരു പവന് 280 രൂപയാണ് ഉയർന്നത്. ഇന്നലെ 80 രൂപ വർധിച്ച് സ്വർണവില വീണ്ടും 49,000 ത്തിനു മുകളിൽ എത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 49360 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6170 രൂപയാണ്. ഒരു ഗ്രാം 18 ഗ്രാം സ്വർണത്തിന്റെ വില 5140 രൂപയാണ്. ഈ വർഷം ഫെഡറൽ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് സ്വർണ വിലയിലെ കുതിപ്പിന് കാരണമായായത്. അന്താരാഷ്ട്ര സ്വർണവില ഏകദേശം 2171 ഡോളറിലാണ്.

ആഗോളതലത്തില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്. സാധാരണ ഡോളര്‍ സൂചിക ഉയരുമ്പോള്‍ സ്വര്‍ണവില കുറയേണ്ടതാണ്. എന്നാല്‍ ഇപ്പോള്‍ ഡോളര്‍ കരുത്താര്‍ജിക്കുന്നതിനൊപ്പം തന്നെ സ്വര്‍ണവിലയും കൂടുകയാണ്.

Continue Reading

Trending