മലപ്പുറം: മലപ്പുറത്ത് രണ്ടിടത്തായി വാഹനാപകടം; കൈക്കുഞ്ഞ് ഉള്‍പെടെ മൂന്ന് മരണം. വെളിയങ്കോട് അയ്യോട്ടിച്ചിറയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. പൊന്നാനി കടവനാട് സ്വദേശികളായ രാധഭായ്, സുഷ എന്നിവരാണ് മരിച്ചത്. അഞ്ചു പേര്‍ക്ക് പരിക്കുണ്ട്.

ദേശീയപാതയില്‍ എടരിക്കോടിന് സമീപം കോഴിച്ചെനയില്‍ നടന്ന വാഹനാപകടത്തില്‍ കൈകുഞ്ഞ് മരിച്ചു. തിരൂരങ്ങാടി മുന്നിയൂര്‍ സ്വദേശി റഷീദിന്റെ മകള്‍ ആയിഷയാണ് മരിച്ചത്. ഒരു മാസം പ്രായമുള്ള കുഞ്ഞാണ്. ഈ അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായ പരിക്കുണ്ട്. കുട്ടിയുടെ പിതാവ് റഷീദ്, മാതാവ് മുബഷിറ, കുട്ടിയെ പരിചരിക്കാനെത്തിയ അടൂര്‍ സ്വദേശി റജീന എന്നിവര്‍ക്കാണ് പരിക്കുള്ളത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവര്‍ സഞ്ചരിച്ച കാറില്‍ എതിരെ വന്ന കുഴല്‍കിണര്‍ ജോലിക്ക് ഉപയോഗിക്കുന്ന ലോറിയിടിച്ചാണ് അപകടം.