കോതമംഗലം: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ കാരക്കുന്നത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. 3 പേര്‍ക്കു പരുക്കേറ്റു. സ്‌കൂട്ടര്‍ യാത്രികന്‍ കരിമുകള്‍ കായിമതുരുത്തില്‍ ദാസ് ജോസഫ് (43) ആണ് മരിച്ചത്. കൂടെ സഞ്ചരിച്ച കരിമുകള്‍ കഞ്ഞാണപ്പിള്ളി സ്വദേശി ജോളിയെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കില്‍ സഞ്ചരിച്ച 2 പേര്‍ മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.