തിരുവനന്തപുരം:കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിഞ്ഞ് അഞ്ച് മരണം. തിരുവനന്തപുരം പാങ്ങപ്പാറയിലാണ് ഫഌറ്റിനായി മണ്ണെടുത്ത കുഴി ഇടിഞ്ഞ് അഞ്ചുപേര്‍ മരിച്ചത്. ബീഹാറുകാരനായ ബര്‍മ്മന്‍, ബംഗാളികളായ ജോണ്‍, സപന്‍, മലയാളികളായ വേങ്ങാട് സ്വദേശി ഉണ്ണികൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ വേങ്ങോട് സ്വദേശിയായ സുദര്‍ശ(45)നെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച രണ്ടു ഇവിടെ കെട്ടിടത്തിന്റെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയാണ്.

രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെയാണ് മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒരാളെ രക്ഷിച്ചു. എന്നാല്‍ മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. നിര്‍മ്മാണ സ്ഥലത്ത് മണ്ണിടിയുമ്പോള്‍ നിരവധി തൊഴിലാളികളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.