Connect with us

kerala

വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു

മൂവാറ്റുപുഴ-തൊടുപുഴ റോഡില്‍ മൂവാറ്റുപുഴ ഹോസ്റ്റല്‍ പടിയിലാണ് സംഭവം

Published

on

മൂവാറ്റുപുഴ: വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു.മൂന്നു പേര്‍ക്ക് പരിക്കേറ്റു. എറണാകുളം പുത്തന്‍കുരിശ് സ്വദേശി ആയൂഷ് ഗോപിയാണ് മരിച്ചത്.

മൂവാറ്റുപുഴ-തൊടുപുഴ റോഡില്‍ മൂവാറ്റുപുഴ ഹോസ്റ്റല്‍ പടിയിലാണ് സംഭവം. തൊടുപുഴ അല്‍ അസ്ഹര്‍ കോളജിലെ വിദ്യാര്‍ഥികളാണ് കാറിലുണ്ടായിരുന്നത്.നിയന്ത്രണംവിട്ട കാര്‍ റോഡിന് സമീപത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്.

kerala

കോഴിക്കോട് പത്താം ക്ലാസ് വിദ്യര്‍ഥിനി പൊള്ളലേറ്റ് മരിച്ച സംഭവം; ദുരൂഹത ആരോപിച്ച് കുടുംബം

ജനുവരി 24ന് ആണ് അര്‍ച്ചനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

on

കോഴിക്കോട് എകരൂല്‍ ഉണ്ണികുളത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിനി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. മകള്‍ അര്‍ച്ചനയുടേത് ആത്മഹത്യയല്ലെന്നും ശരീരത്തില്‍ സംശയാസ്പദമായ തരത്തിലുള്ള മുറിവുകള്‍ കണ്ടിരുന്നുവെന്നും അമ്മ സചിത്ര പറഞ്ഞു. കിടന്ന് ഉറങ്ങുന്ന രീതിയിലാണ് അര്‍ച്ചനയുടെ മൃതദേഹം ഉണ്ടായിരുന്നത്. മറന്നുവെച്ച് പുസ്തകമെടുക്കാനാണ് കുട്ടി ബന്ധുവീട്ടില്‍ നിന്ന് പോയതെന്നും അമ്മ പറഞ്ഞു.

ജനുവരി 24ന് ആണ് എകരൂല്‍ ഉണ്ണികുളം സ്വദേശിനി അര്‍ച്ചനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. വീടും പൂര്‍ണമായും കത്തി നശിച്ചിരുന്നു. കുട്ടിയുടെ മൂക്കില്‍ നിന്ന് രക്തം വന്നിരുന്നതായും സൂചനകളുണ്ട്. തീപിടിച്ചാണ് മരിച്ചതെങ്കില്‍ എങ്ങനെയാണ് മൃതദേഹം കിടന്നുറങ്ങുന്ന രീതിയില്‍ കാണപ്പെടുന്നതെന്ന് ബന്ധുക്കള്‍ ചോദിക്കുന്നു.

24ന് രാവിലെ അച്ഛമ്മയുടെ വീട്ടില്‍ നിന്ന് അര്‍ച്ചന ഷെഡില്‍ പുസ്തകം മറന്നുവെച്ചെന്നും പോയി എടുത്ത് വരാമെന്നും പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയിരുന്നു. ഏകദേശം അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഷെഡിന് തീപിടിച്ചെന്നും പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയെന്നും ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ഷെഡിലെത്തി തീ അണച്ചപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

നന്മണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് അര്‍ച്ചന. അര്‍ച്ചനയുടെ മരണത്തിന് പിന്നാലെ കുടുംബം സംശയം ഉയര്‍ത്തിയിരുന്നു. ആത്മഹത്യ ചെയ്യാന്‍ തക്ക കാരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. വീട്ടില്‍ പോലും പ്രശ്‌നങ്ങളില്ലായിരുന്നു. മരണത്തിലെ ദുരൂഹത നീക്കാന്‍ വിശദമായ അന്വേഷണം നടത്തണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ മരണത്തിലെ ദുരൂഹതയൊഴിയും എന്ന നിലപാടിലാണ് ബാലുശ്ശേരി പൊലീസ്.

Continue Reading

india

മുന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷ്ണര്‍ എന്‍.മോഹന്‍ദാസ് അന്തരിച്ചു

തിങ്കളാഴ്ച രാവിലെയോടെയായിരുന്നു അന്ത്യം

Published

on

വയനാട്: മുന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷ്ണര്‍ എന്‍.മോഹന്‍ദാസ് (73) അന്തരിച്ചു. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു അന്ത്യം.2001 മുതല്‍ അഞ്ച് വര്‍ഷക്കാലം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ആയിരുന്നു. ജില്ല ജഡ്ജി, പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി ദക്ഷിണമേഖല ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ആറ്റിങ്ങല്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ഥിയായും മത്സരിച്ചു.തിരുവനന്തപുരം ആറ്റിങ്ങല്‍ കുഴിയില്‍മുക്ക് കുന്നില്‍വീട്ടില്‍ നാണുക്കുട്ടന്‍-നളിനി ദമ്ബതികളുടെ മകനാണ്.

ഏറെക്കാലമായി വയനാട്ടിലായിരുന്നു താമസം. ഭാര്യ: സൂക്ഷ്മ മോഹന്‍ദാസ്, മക്കള്‍: മനു മോഹന്‍ദാസ്, നീനു മോഹന്‍ദാസ്. മരുമക്കള്‍: ഇന്ദു, സേതു. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് നാലിന് വയനാട്ടിലെ ഇരുളത്തെ വസതിയായ ഗീത ഗാര്‍ഡന്‍സില്‍ നടക്കും.

Continue Reading

india

ഡല്‍ഹിയില്‍ ഒറ്റക്കു താമസിച്ചിരുന്ന 88കാരിയെ കൊലപ്പെടുത്തി പണം കവര്‍ന്നു

ദയാല്‍പൂര്‍ പൊലീസ് മോഷണം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു.

Published

on

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഒറ്റക്കു താമസിച്ചിരുന്ന വയോധികയെ അജ്ഞാതര്‍ കൊലപ്പെടുത്തി. ഇവരുടെ വീട്ടില്‍ നിന്ന് പണവും ലക്ഷക്കണക്കിന് രൂപ വില വരുന്ന സാധനങ്ങളും കവര്‍ന്നതായും പൊലീസ് പറഞ്ഞു.ഞായറാഴ്ചയാണ് സംഭവം. ദയാല്‍പൂര്‍ പൊലീസ് മോഷണം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു.

ഞായറാഴ്ച രാവിലെ വിവരമറിഞ്ഞ് വയോധികയുടെ വീട്ടിലെത്തുമ്ബോഴേക്കും അവര്‍ കൊല്ലപ്പെട്ടിരുന്നു. ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്നാണ് വയോധിക വീട്ടില്‍ ഒറ്റക്കായത്. അവരുടെ മൂന്ന് ആണ്‍മക്കള്‍ മറ്റിടങ്ങളിലാണ് താമസം. കൊലപാതകത്തിനു മുമ്ബ് ഇവരുടെ വീട്ടിലെത്തിയവരുടെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പൊലീസ് പരിശോധിക്കുകയാണ്.

Continue Reading

Trending