Connect with us

india

നടന്‍ ഓടിച്ച കാര്‍ ഇടിച്ച് തമിഴിലെ യുവ സംവിധായകന്‍ മരിച്ചു

പ്രശസ്ത സംവിധായകന്‍ വെട്രിമാരന്‍റെ സഹായി ആയി പ്രവര്‍ത്തിച്ചിരുന്ന ശരണ്‍ അസുരന്‍, വടചെന്നൈ തുടങ്ങിയ സിനിമകളില്‍ സഹനടനായിഅഭിനയിച്ചിട്ടുണ്ട്.

Published

on

നടന്‍ ഓടിച്ച കാര്‍ ഇടിച്ച് തമിഴിലെ യുവ സംവിധായകന്‍ ശരണ്‍ രാജ് (29 ) മരിച്ചു. പ്രശസ്ത സംവിധായകന്‍ വെട്രിമാരന്‍റെ സഹായി ആയി പ്രവര്‍ത്തിച്ചിരുന്ന ശരണ്‍ അസുരന്‍, വടചെന്നൈ തുടങ്ങിയ സിനിമകളില്‍ സഹനടനായിഅഭിനയിച്ചിട്ടുണ്ട്. ചെന്നൈ കെ.കെ നഗറില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു അപകടം.ശരണ്‍ രാജ് താമസസ്ഥലത്തേക്ക് പോകുന്നതിനിടെ നടന്‍ പളനിയപ്പന്‍ ഓടിച്ചിരുന്ന വാഹനം ശരണ്‍ രാജിന്‍റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. അപകട സമയം പളനിയപ്പന്‍ മദ്യപിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.പളനിയപ്പൻ രജനി മുരുകൻ, ചന്ദ്രമുഖി-2 എന്നീ ചിത്രങ്ങളിലാണ് അവസാനമായി അഭിനയിച്ചത്.

india

പരാതി നല്‍കാനെത്തിയ സ്ത്രീയെ സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് യുപി പൊലീസ്; വീഡിയോ പുറത്ത്, വിമര്‍ശനം

ഭര്‍ത്താവിനെതിരെ പരാതി നല്‍കാന്‍ എത്തിയ ഭിന്നശേഷിക്കാരിയെയാണ് പൊലീസുകാര്‍ വലിച്ചിഴച്ചത്.

Published

on

പരാതി നല്‍കാന്‍ എത്തിയ വനിതയെ പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയ യുപി പൊലീസിന്റെ നടപടി വിവാദത്തില്‍. യുപിയിലെ ഹാറോയ് ജില്ലയിലെ എസ്പി ഓഫീസിനു മുന്നിലാണ് സംഭവം. സ്ത്രീയെ രണ്ടു വനിതാ പൊലീസുകാര്‍ ചേര്‍ന്ന് വലിച്ചിഴച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. പിന്നാലെ വലിയ പ്രതിഷേധവും രൂപപ്പെട്ടു.

ഭര്‍ത്താവിനെതിരെ പരാതി നല്‍കാന്‍ എത്തിയ ഭിന്നശേഷിക്കാരിയെയാണ് പൊലീസുകാര്‍ വലിച്ചിഴച്ചത്. പരാതി നല്‍കാന്‍ എത്തിയ ഇവര്‍ സ്റ്റേഷനില്‍ കയറിയില്ല. കൂട്ടിക്കൊണ്ടു പോകാന്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ എത്തി. ഇവരോടൊപ്പം നടന്ന സ്ത്രീ പെട്ടെന്ന് റോഡില്‍ ഇരിക്കുകയായിരുന്നു. ആദ്യം പൊക്കിയെടുത്ത് കൊണ്ടുപോകാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ പിന്നീട് സ്ത്രീയെ വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.

Continue Reading

india

പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി

ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

Published

on

പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വര്‍ദ്ധിപ്പിച്ചു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയാണ് 209 രൂപ വര്‍ധിപ്പിച്ചത്. കഴിഞ്ഞ മാസം 158 രൂപ കുറച്ചിരുന്നു. എന്നാല്‍ ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.

Continue Reading

india

ദേശീയ തലത്തില്‍ മുസ്‌ലിം ലീഗിന്റെ പ്രസക്തി വര്‍ധിച്ചു: ഇ.ടി മുഹമ്മദ് ബഷീര്‍

ദേശീയ തലത്തില്‍ മുസ്‌ലിം ലീഗിന്റെ പ്രസക്തി വര്‍ധിച്ചുവെന്നും ഇന്ത്യ മുന്നണിയില്‍ പാര്‍ട്ടിക്ക് നിര്‍ണായക പങ്കുണ്ടെന്നും മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.

Published

on

കൊല്ലം: ദേശീയ തലത്തില്‍ മുസ്‌ലിം ലീഗിന്റെ പ്രസക്തി വര്‍ധിച്ചുവെന്നും ഇന്ത്യ മുന്നണിയില്‍ പാര്‍ട്ടിക്ക് നിര്‍ണായക പങ്കുണ്ടെന്നും മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. മുസ്‌ലിം ലീഗ് കൊല്ലം പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എക്കാലത്തും മര്‍ദിതര്‍ക്കൊപ്പം നിലയുറപ്പിച്ച പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. രാജ്യത്ത് കലാപം ഉണ്ടായ എല്ലാ സ്ഥലങ്ങളിലും മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് എത്തിയിട്ടുണ്ട്. കലാപ ബാധിതര്‍ക്ക് എല്ലാ സഹായവും ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവില്‍ പാണക്കാട് തങ്ങളുടെ നേതൃത്വത്തില്‍ ശാന്തി മന്ത്രവുമായി മുസ്‌ലിം ലീഗ്‌സംഘം മണിപ്പൂരില്‍ പോയി സമാധാന ദൗത്യത്തിന് നേതൃത്വം നല്‍കി.

വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ മതേതര ജനാധിപത്യചേരി പരാജയപെട്ടാല്‍ ഉണ്ടാകാന്‍ പോകുന്നത് വലിയ വിപത്താണ്. മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങളില്‍ യു.ഡി.എഫിന് വലിയ പ്രതീക്ഷയാണുള്ളത്. മറ്റുള്ളവര്‍ ആലോചിക്കുന്നതിനു മുമ്പേ ലീഗ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. ബൂത്ത് തലംവരെ പ്രവര്‍ത്തകരെ സജ്ജമാക്കാനുളള പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് യൂനുസ് അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.സുല്‍ഫീക്കര്‍ സലാം സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ റഹിമാന്‍ രണ്ടത്താണി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി യു.സി രാമന്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എം.അന്‍സാറുദീന്‍, ജില്ലാ ട്രഷറര്‍ എം.എ സലാം, ജില്ലാ വൈസ് പ്രസിഡന്റുമാരായ വട്ടപ്പാറ നാസിമുദീന്‍, വാഴയത്ത് ഇസ്മായില്‍, എം.എ കബീര്‍, പുന്നല എസ്.ഇബ്രാഹീംകുട്ടി, ജില്ലാ സെക്രട്ടറിമാരായ മുള്ളുകാട്ടില്‍ സാദിഖ്, ചാത്തിനാംകുളം സലീം, പി.അബ്ദുല്‍ ഗഫൂര്‍ ലബ്ബ സംസാരിച്ചു. ചികിത്സയില്‍ കഴിയുന്ന എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ സന്ദേശം ജില്ലാ സെക്രട്ടറി ഷെരീഫ് ചന്ദനത്തോപ്പ് വായിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പോരേടം ബദര്‍ നന്ദി പറഞ്ഞു.

Continue Reading

Trending