Connect with us

News

വിമാനാപകടത്തിൽ ആമസോൺ കാട്ടിൽ അകപ്പെട്ട നാല് കുട്ടികളെയും കണ്ടെത്തി

അപകടത്തിന് ശേഷം കുട്ടികളുടെ അമ്മയുടെയും പൈലറ്റിനെയും മറ്റൊരാളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു

Published

on

വിമാനാപകടത്തിൽപ്പെട്ട് ആമസോൺ കാട്ടിൽ അകപ്പെട്ട് പോയ നാല് കുട്ടികളും സുരക്ഷിതരാണെന്ന് കൊളംബിയൻ പ്രസിഡന്റ് സ്ഥിരീകരിച്ചു 40 ദിവസത്തിന് ശേഷമാണ് കുട്ടികലെ കണ്ടെത്തുന്നത്.പതിമൂന്നുകാരനായ ലെസ്ലി ജേക്കമ്പയർ ഒമ്പതുവയസുള്ള സൊലെയ്‌നി, നാല് വയസുകാരനായ ടെയ്ൻ ഒപ്പം കൈക്കുഞ്ഞായ ക്രിസ്റ്റിനും മെയ് 1നാണ് വിമാനം അപകടത്തിൽപ്പെട്ടതിനെ തുടർന്ന് ആമസോൺ വനത്തിൽ അകപ്പെട്ടത്. അപകടത്തിന് ശേഷം കുട്ടികളുടെ അമ്മയുടെയും പൈലറ്റിനെയും മറ്റൊരാളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.കൊളംബയിയൻ സൈന്യത്തിന്റെ നേതൃത്വത്തിൽ നൂറിലേറെ കൊളംബിയൻ സ്‌പെഷ്യൽ ഫോഴ്‌സും 70 പ്രാദേശിക സേനയും ഉൾപ്പെട്ട സംഘമാണ് കുട്ടികൾക്കായുള്ള തെരച്ചിൽ നടത്തിയത്.
വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രമായ ആമസോൺ കാടുകളിൽ നിന്നാണ് കുട്ടികൾ ജീവനോടെ രക്ഷപ്പെട്ടിരിക്കുന്നത്.കുട്ടികളുടെ ശാരീരിക-മാനസിക ആരോഗ്യം പരിശോധിക്കേണ്ടതുണ്ടെന്ന് വിദഗ്ധ സംഘം അറിയിച്ചു. ഉടൻ തന്നെ പ്രസിഡന്റ് കുട്ടികളെ സന്ദർശിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പരാതി നല്‍കാനെത്തിയ സ്ത്രീയെ സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് യുപി പൊലീസ്; വീഡിയോ പുറത്ത്, വിമര്‍ശനം

ഭര്‍ത്താവിനെതിരെ പരാതി നല്‍കാന്‍ എത്തിയ ഭിന്നശേഷിക്കാരിയെയാണ് പൊലീസുകാര്‍ വലിച്ചിഴച്ചത്.

Published

on

പരാതി നല്‍കാന്‍ എത്തിയ വനിതയെ പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയ യുപി പൊലീസിന്റെ നടപടി വിവാദത്തില്‍. യുപിയിലെ ഹാറോയ് ജില്ലയിലെ എസ്പി ഓഫീസിനു മുന്നിലാണ് സംഭവം. സ്ത്രീയെ രണ്ടു വനിതാ പൊലീസുകാര്‍ ചേര്‍ന്ന് വലിച്ചിഴച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. പിന്നാലെ വലിയ പ്രതിഷേധവും രൂപപ്പെട്ടു.

ഭര്‍ത്താവിനെതിരെ പരാതി നല്‍കാന്‍ എത്തിയ ഭിന്നശേഷിക്കാരിയെയാണ് പൊലീസുകാര്‍ വലിച്ചിഴച്ചത്. പരാതി നല്‍കാന്‍ എത്തിയ ഇവര്‍ സ്റ്റേഷനില്‍ കയറിയില്ല. കൂട്ടിക്കൊണ്ടു പോകാന്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ എത്തി. ഇവരോടൊപ്പം നടന്ന സ്ത്രീ പെട്ടെന്ന് റോഡില്‍ ഇരിക്കുകയായിരുന്നു. ആദ്യം പൊക്കിയെടുത്ത് കൊണ്ടുപോകാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ പിന്നീട് സ്ത്രീയെ വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.

Continue Reading

kerala

കൊച്ചിയില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് ഡോക്ടര്‍മാര്‍ മരിച്ചു; സഞ്ചരിച്ചത് ഗൂഗിള്‍മാപ്പ് നോക്കി

കാറിലുണ്ടായിരുന്ന മൂന്ന് പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

Published

on

കാര്‍ പുഴയിലേക്ക് മറിഞ്ഞ് ഡോക്ടര്‍മാര്‍ മരിച്ചു. എറണാകുളത്താണ് അഞ്ചംഗസംഘം സഞ്ചരിച്ച കാര്‍ പുഴയില്‍ വീണ് രണ്ട് ഡോക്ടര്‍മാര്‍ മരിച്ചത്. കൊടുങ്ങല്ലൂര്‍ സ്വകാര്യ ആശുപത്രിയിലെ ഡോ. അദ്വൈത്, ഡോ. അജ്മല്‍ എന്നിവരാണ് മരിച്ചത്. രാത്രി 12.30 ഓടെ ഗോതുരുത്ത് കടല്‍വാതുരുത്ത് പുഴയിലാണ് അപകടം. കാറിലുണ്ടായിരുന്ന മൂന്ന് പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
ഗൂഗിള്‍ മാപ്പ് നോക്കിയാണ് സംഘം സഞ്ചരിച്ചത്.

Continue Reading

india

പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി

ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

Published

on

പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വര്‍ദ്ധിപ്പിച്ചു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയാണ് 209 രൂപ വര്‍ധിപ്പിച്ചത്. കഴിഞ്ഞ മാസം 158 രൂപ കുറച്ചിരുന്നു. എന്നാല്‍ ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.

Continue Reading

Trending