Connect with us

kerala

ഇടതുസര്‍ക്കാര്‍ ആത്മാഭിമാനം തകര്‍ത്തു, പിണറായി കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി- പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് നടന്‍ ദേവന്‍

നേരത്തെ തൃശൂരില്‍ നിന്ന് മത്സരിക്കുമെന്ന് ദേവന്‍ വ്യക്തമാക്കിയിരുന്നു.

Published

on

എറണാകുളം: അഭ്യൂഹങ്ങള്‍ക്കൊടുവില്‍ പുതിയ രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപിച്ച് നടന്‍ ദേവന്‍. എറണാകുളം പ്രസ് ക്ലബിലായിരുന്നു പാര്‍ട്ടി പ്രഖ്യാപനം. നവകേരള പീപ്പിള്‍സ് പാര്‍ട്ടി എന്നാണ് പേര്. ഔദ്യോഗിക പതാക പ്രകാശനവും ചടങ്ങില്‍ നടത്തി.

പിണറായി വിജയന്‍ കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരിക്കുമെന്ന് ദേവന്‍ പറഞ്ഞു. പിണറായി വിജയന്റെ നിലപാട് മലയാളികളുടെ ആത്മാഭിമാനത്തെ തകര്‍ത്തു. ഇടതുസര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ശബരിമല വിഷയത്തോടെ മുഖ്യമന്ത്രി പിണറായി വിജയനെ കേരളത്തിലെ ജനങ്ങള്‍ക്ക് മനസ്സിലായി. നിലവിലെ മുന്നണികള്‍ക്കുള്ള രാഷ്ട്രീയ ബദലാണ് പുതിയ പാര്‍ട്ടി. ഒരു മുന്നണിയുമായും സഹകരിക്കാതെ ഒറ്റയ്ക്ക് സ്വന്തം ചിഹ്നത്തില്‍ മത്സരിക്കും- അദ്ദേഹം വ്യക്തമാക്കി.

നേരത്തെ തൃശൂരില്‍ നിന്ന് മത്സരിക്കുമെന്ന് ദേവന്‍ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസും ബിജെപിയും തന്നെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു എന്നും എന്നാല്‍ സ്വന്തം രാഷ്ട്രീയ കക്ഷി രൂപീകരിക്കാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് ഫ്രാന്‍സിസ്, സംസ്ഥാന കൗണ്‍സില്‍ അംഗം ഡോ. നിസാം, യൂത്ത് വിംഗ് പ്രസിഡണ്ട് അശോകന്‍ എന്നിവരും പങ്കെടുത്തു.

ഒരു മുന്നണിയുടെയും സഹായം സ്വീകരിക്കാതെ സ്വന്തം നിലയിലാണ് മത്സരിക്കുക എന്നും സംസ്ഥാനത്തുടനീളം 20 സീറ്റില്‍ മത്സരിക്കാന്‍ ആലോചനയുണ്ട് എന്നും ദേവന്‍ വ്യക്തമാക്കിയിരുന്നു.

‘കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഞാന്‍ സാമൂഹ്യ രംഗത്തുണ്ട്. പണ്ടെല്ലാം ആള്‍ക്കാര്‍ പറഞ്ഞിരുന്നത് എനിക്ക് ഭ്രാന്താണെന്നാണ്. പതിനഞ്ച് വര്‍ഷം മുമ്പ് ഞാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളെ എതിര്‍ത്ത് നില്‍ക്കാനുളള ഒരു അന്തരീക്ഷം ഉണ്ടായിരുന്നില്ല. ഇപ്പോഴത്തെ സ്ഥിതി അങ്ങനെയല്ല. ഇന്ന് വിശ്വാസ യോഗ്യമായ ഒരു ബദല്‍ പാര്‍ട്ടിയുടെ ആവശ്യമുണ്ട്. പന്ത് ഇപ്പോള്‍ എന്റെ പാര്‍ട്ടിയുടെ കോര്‍ട്ടിലാണ്’ – ഒറ്റയ്ക്ക് നല്‍ക്കുമ്പോള്‍ വിജയിക്കുമോ എന്ന ചോദ്യത്തിന് ദേവന്‍ മറുപടി നല്‍കി.

 

 

kerala

കുത്തഴിഞ്ഞ് വിദ്യാഭ്യാസ വകുപ്പ്; ചോദ്യ പേപ്പര്‍ ചോര്‍ച്ച തുടര്‍ക്കഥയാവുന്നു

കഴിഞ്ഞ ദിവസമാണ് ഒരു യൂട്യൂബ് ചാനലിലൂടെ ചോദ്യങ്ങൾ പുറത്തായത്.

Published

on

ചോദ്യ പേപ്പറുകൾ ചോരുന്ന സംഭവം തുടർക്കഥയാവുന്നു. ക്രിസ്മസ് പരീക്ഷയുടെ ചോദ്യ പേപ്പറുകൾ ചോർന്നതായി വിദ്യാഭ്യാസ മന്ത്രി തന്നെ സമ്മതിച്ചതോടെ വിദ്യാഭ്യാസ വകുപ്പിന്റെ കുത്തഴിഞ്ഞ അവസ്ഥയാണ് ഇപ്പോൾ ചർച്ചയാവുന്നത്. ചോദ്യങ്ങൾ അതുപോലെ പരീക്ഷയുടെ തലേന്ന് യൂ ട്യൂബ് ചാനലുകളിലും മറ്റും വരുന്നതാണ് ഇപ്പോഴത്തെ ഗൗരവമേറിയ വിഷയം.

കഴിഞ്ഞ ദിവസമാണ് ഒരു യൂട്യൂബ് ചാനലിലൂടെ ചോദ്യങ്ങൾ പുറത്തായത്. പ്ലസ് വൺ കണക്ക് പരീക്ഷയുടെയും എസ്എസ്എൽസി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങളായിരുന്നു ചോർന്നത്. പതിനായിരത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടിരുന്നു.

Continue Reading

kerala

ഹൈക്കോടതി മാനദണ്ഡം പാലിക്കാതെ പൂരം; കുന്നംകുളം കീഴൂര്‍ പൂരം നടത്തിപ്പില്‍ കേസ്

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് കാണിച്ചാണ് വനം വകുപ്പ് കേസെടുത്തത്.

Published

on

തൃശൂര്‍ കുന്നംകുളം കിഴൂര്‍ പൂരം നടത്തിപ്പില്‍ കേസ്. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് കാണിച്ചാണ് വനം വകുപ്പ് കേസെടുത്തത്.

ഇന്നലെ നടന്ന കീഴൂര്‍ പൂരം നടത്തിപ്പിലാണ് കേസെടുത്തത്. പൂരം നടത്തിയത് മാനദണ്ഡം ലംഘിച്ചാണെന്ന് വനംവകുപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ്. ആന പരിപാലന നിയമ ചട്ടലംഘനം, കോടതിയലക്ഷ്യം എന്നി വകുപ്പുകള്‍ ചേര്‍ത്ത് സംയുക്ത ഉത്സവാഘോഷകമ്മിറ്റിക്കെതിരെയാണ് വനംവകുപ്പിന്റെ കേസ്. ദേവസ്വം ഓഫീസര്‍ക്കെതിരെയും ഉപദേശക സമിതിക്കെതിരെയും കേസുണ്ട്.

 

Continue Reading

kerala

കാട്ടാന പറിച്ചെറിഞ്ഞ പന ദേഹത്തു വീണു; ബൈക്ക് യാത്രക്കാരിയായ കോളേജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

ആന്‍മേരി(21)യാണ് മരിച്ചത്.

Published

on

കോതമംഗലം-നീണ്ടപാറ ചെമ്പന്‍കുഴിയില്‍ കാട്ടാന പന പറിച്ചെറിഞ്ഞ പന ദേഹത്തു വീണ് കോളേജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. ആന്‍മേരി(21)യാണ് മരിച്ചത്.

കോതമംഗലത്ത് എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളായ അല്‍ത്താഫും ആന്‍മേരിയുമാണ് അപകടത്തില്‍പെട്ടത്. ആന പറിച്ചെറിഞ്ഞ പന വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബൈക്കിന് മുകളിലേക്ക് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ആന്‍മേരിയുടെ ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും.

പാലക്കാട് കഞ്ചിക്കോട് സ്വദേശിനിയാണ് ആന്‍മേരി. ബൈക്ക് ഓടിച്ചിരുന്ന അല്‍ത്താഫിന് പരിക്കേറ്റു. പരിക്കേറ്റ യുവാവ് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

 

Continue Reading

Trending