കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ ഓട്ടോ മറിഞ്ഞ് നടന്‍ ഹരിശ്രീ അശോകന് പരിക്കേറ്റു. കാക്കനാട്ടെ ഷൂട്ടിങ് ലോക്കേഷനില്‍ വെച്ച് ഇന്നലെയാണ് അപകടമുണ്ടായത്. ഹരിശ്രീ അശോകന്‍ സംവിധാനം ചെയ്യുന്ന ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറിയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം.

ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്ന സീന്‍ ചിത്രീകരിക്കുന്നതിനിടെ ഓട്ടോ മറിഞ്ഞാണ് അപകടമുണ്ടായത്. അസോസിയേറ്റ് ഡയറക്ടര്‍ നിധിന്‍, അസിസ്റ്റന്റ് ക്യാമറാമാന്‍ ശ്രീജിത്ത്, ബിനു എന്നിവര്‍ ഓട്ടോയിലുണ്ടായിരുന്നു.

ഇവര്‍ക്കും പരിക്കേറ്റു. എല്ലാവരെയും സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആസ്പത്രി വൃത്തങ്ങള്‍ പറഞ്ഞു.