പുലിമുരകന് ശേഷം മോഹന്‍ലാല്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘ഒടിയന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്. മോഹന്‍ലാല്‍ വ്യത്യസ്ത രൂപ മാറ്റങ്ങളിലൂടെ പ്രത്യക്ഷപ്പെടുന്ന 54 സെക്കന്റ് ദൈര്‍ഘ്യമുള്ള പോസ്റ്ററാണ് പുറത്തിറക്കിയത്.

കുഞ്ഞിന്റെ കരച്ചിലോടെ തുടങ്ങുന്ന പോസ്റ്ററില്‍ കയ്യില്ലാത്ത ബനിയനും മുണ്ടുമുടുത്താണ് മോഹന്‍ലാല്‍ എത്തുന്നത്.
ഒരു യുവാവിനെപോലെ തലമുടി വെട്ടി പഴുതാര മീശയും ആരെയും മയക്കുന്ന കള്ള ചിരിയുമാണ് ആരാധകരെ ഞെട്ടിച്ച ലുക്കാണ് ലാലിന് പോസ്റ്ററില്‍.

കൈയില്‍ മുറുക്കാനിലയും മുറിക്കിചുവപ്പിച്ച ചുണ്ടുകളുമായി നില്‍ക്കുന്ന ലാല്‍ ആരാധകരെ പോസ്റ്ററില്‍ കണ്ണുവെപ്പിിക്കുമെന്ന് തീര്‍ച്ച.
തന്റെ ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജിലൂടെ ലാല്‍ തന്നെയാണ് പോസ്റ്റര്‍ പോസ്റ്റു ചെയ്തത്്. ഇന്നലെ ഒടിയന്റെ പോസ്റ്ററോ മോഷന്‍ പോസ്റ്ററോ പുറത്തിറങ്ങുമെന്ന് കാണിച്ച് മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ ഒരു വീഡിയോ പോസ്റ്റു ചെയ്തിരുന്നു.