film
നടിയെ ആക്രമിച്ച കേസ്; നാളെ വിധി, മൊഴി മാറ്റിയത് അഞ്ചിലധികം സിനിമാ താരങ്ങള്‍
നടി ഭാമ, നടന് സിദ്ദിഖ് എന്നിവര്‍ ആദ്യം ദിലീപിന്റെ ഗൂഢാലോചന തെളിയിക്കുന്ന തരത്തില്‍ മൊഴി നല്‍കിയിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ നാളെ വിധി. നടി ഭാമ, നടന് സിദ്ദിഖ് എന്നിവര്‍ ആദ്യം ദിലീപിന്റെ ഗൂഢാലോചന തെളിയിക്കുന്ന തരത്തില്‍ മൊഴി നല്‍കിയിരുന്നു. കാവ്യയുമായുള്ള ബന്ധം മഞ്ജുവിനെ അറിയിച്ചതില്‍ അതിജീവിതയോട് ദിലീപിന് ദേഷ്യമുണ്ടായിരുന്നെന്നും അതിജീവിതയെ ദിലീപ് പരസ്യമായി ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇവര്‍ പറഞ്ഞിരുന്നു. എന്നാല്‍ വിചാരണ സമയത്ത് ഒന്നും അറിയില്ല എന്ന് ഇവര്‍ മൊഴി മാറ്റി പറയുകയായിരുന്നു. അതേസമയം അതിജീവിത തന്റെയും ദിലീപിന്റെയും ചിത്രങ്ങള്‍ എടുത്ത് മഞ്ജുവിന് അയച്ചുകൊടുത്തെന്നും അതിന്റെ പേരില്‍ ദിലീപ് പ്രകോപിതനായെന്നുമായിരുന്നു കാവ്യ മാധവന്റെ മൊഴി. എന്നാല്‍ വിചാരണ വേളയില്‍ കാവ്യ മൊഴിയില്‍ നിന്ന് പിന്മാറുകയായിരുന്ന
ദിലീപും അതിജീവിതയും തമ്മില്‍ ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ അറിയാമെന്ന് നടി ബിന്ദു പണിക്കര്‍ ആദ്യം പറഞ്ഞിരുന്നെങ്കിലും വിചാരണയില്‍ ഒന്നും അറിയില്ലെന്ന് മൊഴി മാറ്റി. നാദിര്‍ഷായും മൊഴി മാറ്റിയ പറഞ്ഞിരുന്നു.
ദിലീപ് തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നെന്നും ഉപദ്രവിക്കുന്നെന്നും അതിജീവിത പരാതി നല്‍കിയിരുന്നതായി താരസംഘടന എ.എം.എം.എയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പൊലീസിന് മൊഴി നല്‍കിയിരുന്നു. സംഘടനയുടെ ജനറല്‍ സെക്രട്ടറിയായിരിക്കെ വിഷയത്തില്‍ ദിലീപുമായി സംസാരിച്ചു എന്നും ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടരുതെന്ന് ദിലീപ് ആവശ്യപ്പെട്ടു എന്നും ഇടവേള ബാബു പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് നടിയുടെ പരാതിയെക്കുറിച്ച് അറിയില്ലെന്നും പൊലീസിന് അങ്ങനെയൊരു മൊഴി നല്‍കിയില്ലെന്നും മാറ്റി പറഞ്ഞു.
2017 ഫെബ്രുവരിയില്‍ സിനിമ സെറ്റിലേക്ക് പോകുന്നതിനിടെ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. വിഡിയോയും അക്രമികള്‍ പകര്‍ത്തുകയിരുന്നു. എന്നാല്‍ സംഭവം നടന്ന് തൊട്ടടുത്ത ദിവസം തന്നെ അതിജീവിത പരാതി നല്‍കിയിരുന്നു.
കേസിലെ എട്ടാം പ്രതിയാണ് നടന് ദിലീപ്. 261 സാക്ഷികളാണ് കേസില്‍ ആകെ ഉണ്ടായിരുന്നത്. 28 സാക്ഷികളാണ് വിചാരണക്കിടെ മൊഴിമാറ്റിയത്.
entertainment
‘സ്ത്രീകള്‍ ജന്മം കൊണ്ട് ശക്തരാണ്’; റെഡ് സീ ഫിലിം ഫെസ്റ്റിവലില്‍ ഐശ്വര്യ റായ്
വ്യാഴാഴ്ച റെഡ് സീ ഫിലിം ഫെസ്റ്റിവലില്‍ വെച്ചാണ് താരം തന്റെ മനസ്സ് തുറന്നത്.
സിനിമാ മേഖലയിലെ തന്റെ യാത്രയെക്കുറിച്ചും ഒരു വിദ്യാര്‍ത്ഥിയെന്ന നിലയില്‍ ജീവിതത്തെ താന്‍ എങ്ങനെ കാണുന്നുവെന്നും ഐശ്വര്യ റായ് ബച്ചന്. വ്യാഴാഴ്ച റെഡ് സീ ഫിലിം ഫെസ്റ്റിവലില്‍ വെച്ചാണ് താരം തന്റെ മനസ്സ് തുറന്നത്.
ഒരു അഭിനേതാവാകുന്നതിന് മുമ്പ്, ഐശ്വര്യ 1994-ലെ ലോകസുന്ദരിയായി. കിരീടം നേടിയ ശേഷം, മണിരത്നത്തിന്റെ 1997-ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമായ ഇരുവര്‍ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ തന്റെ അഭിനയ അരങ്ങേറ്റം നടത്തിയത്.”ഞാന്‍ ആകസ്മികമായി മത്സരത്തില്‍ ചേര്‍ന്നു” ഐശ്വര്യ പറഞ്ഞു.
എന്തുകൊണ്ടാണ് ഇത് യാദൃശ്ചികമായി സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍, ‘ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ മാധ്യമങ്ങളില്‍ നിന്നുള്ള ആളുകള്‍ എന്നെ ക്ഷണിച്ചിരുന്നു, എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരു സൗന്ദര്യമത്സരത്തിന്റെ ഭാഗമാകുന്നതിന് അപ്പുറമായിരുന്നു’ എന്ന് അവര്‍ വിശദീകരിച്ചു.
ഒരു വിദ്യാര്‍ത്ഥിയെന്ന നിലയില്‍ താന്‍ എപ്പോഴും ജീവിതത്തെ എങ്ങനെ നോക്കിക്കാണുകയും സംഭവിച്ചതില്‍ നിന്ന് എന്തെങ്കിലും പഠിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ടെന്നും ഐശ്വര്യ റായ് ബച്ചന് പങ്കുവെച്ചു. ‘ജീവിതത്തോടുള്ള എന്റെ സമീപനം ഒരു വിദ്യാര്‍ത്ഥിയെപ്പോലെയാണ്. ഇന്നേവരെയുള്ള എന്റെ കരിയര്‍ പോലും വളരെ വിദ്യാര്‍ത്ഥിയെപ്പോലെയാണ്, ‘ അവര്‍ പറഞ്ഞു.
ഐശ്വര്യ സ്ത്രീകളെ കുറിച്ചും അവര്‍ എങ്ങനെയാണ് ‘അന്തര്‍ലീനമായി ശക്തരായത്’ എന്നും സംസാരിച്ചു. അവര്‍ പറഞ്ഞു, ‘സ്ത്രീകള്‍ ജന്മം കൊണ്ട് ശക്തരാണ്, എല്ലാ സ്ത്രീകളും അതിശക്തരാണ്, നിങ്ങള്‍ ശക്തിയാണ്, ദേവിയാണ്, നിങ്ങള്‍ ശക്തിയുടെയും സൗന്ദര്യത്തിന്റെയും സ്ത്രീത്വത്തിന്റെയും മൂര്‍ത്തീഭാവമാണ്, നിങ്ങള്‍ ആരാണെന്നതിന്റെ എല്ലാ വശങ്ങളും ആസ്വദിക്കൂ, ഞങ്ങളുടെ അസ്തിത്വത്തിന്റെ ഓരോ നിമിഷവും ഞങ്ങള്‍ ആഘോഷിക്കപ്പെടേണ്ടതുണ്ട്. അന്തര്‍ലീനമായി സ്ത്രീകള്‍ ശക്തരാണ്, അവര്‍ എപ്പോഴും ശ്രമിക്കുന്നു. പെണ്മക്കള്, സഹോദരിമാര്‍, അമ്മമാര്‍, ഭാര്യമാര്‍ എന്നിങ്ങനെ ജീവിതത്തിന്റെ എല്ലാ റോളുകളിലും ഞങ്ങള്‍ അങ്ങനെയാണ്.
film
‘പലരും മുഖംമൂടി ധരിച്ചാണ് സമൂഹത്തില്‍ ജീവിക്കുന്നത് ‘; കളങ്കാവല്‍ സംവിധായകന് ജിതിന് ജോസ്
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’ ഇന്ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുകയാണ്. നവാഗതനായ ജിതിന് ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു ക്രൈം ത്രില്ലര്‍ ഗണത്തിലാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടി പ്രതിനായകനായാണ് എത്തുന്നത് എന്നതാണ് ശ്രദ്ധേയമായ പ്രത്യേകത.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’ ഇന്ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുകയാണ്. നവാഗതനായ ജിതിന് ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു ക്രൈം ത്രില്ലര്‍ ഗണത്തിലാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടി പ്രതിനായകനായാണ് എത്തുന്നത് എന്നതാണ് ശ്രദ്ധേയമായ പ്രത്യേകത. ഇരുപത്തിയൊന്നോളം നായികമാര്‍ ചിത്രത്തില്‍ അഭിനയിക്കുന്നതും വലിയ കൗതുകമാണ്. ചിത്രവുമായി ബന്ധപ്പെട്ട് സംവിധായകന് ജിതിന് ജോസ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ചര്‍ച്ചയാകുന്നത്.
മനുഷ്യര്‍ക്കുള്ളിലെ പൈശാചിക വശത്തെയും സമൂഹത്തിന്റെ നിയമവ്യവസ്ഥ നല്കുന്ന സംരക്ഷണത്തെയും കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. ‘പൈശാചികമായ വശം എല്ലാവരുടെയുള്ളിലും ഉണ്ടാകും. പക്ഷേ നമുക്ക് അത് ജനറലൈസ് ചെയ്ത് പറയാന്‍ കഴിയില്ല. ‘ബാഡ് സോള്‍’ എന്ന് പറയുന്ന ഒരു വിഭാഗം ആളുകള്‍ സമൂഹത്തില്‍ തന്നെ ഒളിച്ചിരിക്കുന്നു. അവരുടെ ഉള്ളിലെ നെഗറ്റിവിറ്റിയെ തുറന്ന് കാണിക്കാന്‍ കഴിയുന്ന സമൂഹത്തിലല്ല നമ്മള് ജീവിക്കുന്നത്. സാമൂഹ്യ നിയമവ്യവസ്ഥ ഒരു പ്രൊട്ടക്ടീവ് ലെയര്‍ പോലെ അവരില്‍ നിന്നും മറ്റുള്ളവരെ സംരക്ഷിക്കുന്നു,’ എന്നും ജിതിന് ജോസ് പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം മനുഷ്യരുടെ ഇരട്ട സ്വഭാവത്തെ കുറിച്ചും അഭിപ്രായപ്പെട്ടു. ‘പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ടാണ് നില്‍ക്കുന്നത് എന്ന തോന്നല്‍ എനിക്ക് പലപ്പോഴും ഉണ്ടായിട്ടുണ്ട്. എല്ലാവരെയും കുറിച്ചല്ല ഞാന്‍ പറയുന്നത്, ചെറിയ ഒരു വിഭാഗം ആളുകളെക്കുറിച്ചാണ്. എന്നിരുന്നാലും ഓരോ മനുഷ്യരുടെയും ഉള്ളില്‍ അവര്‍ക്കു മാത്രം അറിയാവുന്ന റിയാലിറ്റീസ് ഉണ്ടാകും. എനിക്കറിയാവുന്ന ഞാനും, സോഷ്യല്‍ മീഡിയയിലൂടെ പുറംലോകത്തിന് മുമ്പിലുള്ള ഞാനും വ്യത്യസ്തരാണ്,’ എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ‘കളങ്കാവല്‍’ കേരളത്തില്‍ വമ്പന്‍ റിലീസായാണ് എത്തുന്നത്. കേരളത്തിലെ പ്രീസെയില്‍ 2 കോടിയിലേക്ക് കുതിക്കുകയാണ്. ഇതിനോടകം ഒരു ലക്ഷത്തിലധികം ടിക്കറ്റുകള്‍ സംസ്ഥാനത്ത് വിറ്റഴിഞ്ഞു. ഗള്‍ഫില്‍ മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ റിലീസായാണ് ചിത്രം എത്തുന്നത്. 144 ലൊക്കേഷനുകളിലാണ് ചിത്രം ഗള്‍ഫില്‍ പ്രദര്‍ശിപ്പിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത് വേഫറര്‍ ഫിലിംസാണ്. ജിഷ്ണു ശ്രീകുമാറും ജിതിന് കെ ജോസും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ എത്തുന്ന ഏഴാമത്തെ നിര്‍മ്മാണം കൂടിയാണ്. കേരളത്തിന് പുറത്തും മികച്ച ബുക്കിംഗാണ് ചിത്രത്തിന് ലഭിക്കുന്നത്. റസ്റ്റ് ഓഫ് ഇന്ത്യ മാര്‍ക്കറ്റിലും ഗള്‍ഫിലും മികച്ച പ്രീസെയില്‍സ് ആണ് ചിത്രം നേടുന്നത്. ട്രൂത് ഗ്ലോബല്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍. തമിഴ്നാട്ടില്‍ ഫ്യുച്ചര്‍ റണ്ണപ് ഫിലിംസ് ചിത്രം വിതരണം ചെയ്യുന്നു. തെലുങ്കില്‍ സിതാര എന്റര്ടൈന്മെന്റ്സ്, കര്‍ണാടകയില്‍ ലൈറ്റര്‍ ബുദ്ധ ഫിലിംസ്, നോര്‍ത്ത് ഇന്ത്യയില്‍ പെന്‍ മരുധാര്‍ എന്നിവരാണ് വിതരണക്കാര്‍.
Film
നിര്‍മാതാവ് ബാദുഷ ഹരീഷ് കണാരന് വിവാദം: ഒത്തു തീര്‍പ്പില്ലെന്ന് ബാദുഷ
ഇത്രക്കും അപമാനിതനാക്കിയ ശേഷം ഇനി എന്ത് ഒത്തു തീര്‍പ്പ് എന്നായിരുന്നു ബാദുഷയുടെ കടുത്ത പ്രതികരണം.
കൊച്ചി: നടന് ഹരീഷ് കണാരന് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ, ”പ്രശ്നം പരിഹരിച്ചു” എന്ന ഹരീഷിന്റെ പ്രതികരണത്തെ തള്ളി നിര്‍മ്മാതാവ് ബാദുഷ രംഗത്തെത്തി. ഇത്രക്കും അപമാനിതനാക്കിയ ശേഷം ഇനി എന്ത് ഒത്തു തീര്‍പ്പ് എന്നായിരുന്നു ബാദുഷയുടെ കടുത്ത പ്രതികരണം.
ഹരീഷിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും താന്‍ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും അന്നേദിവസം നിര്‍മ്മലിനെയാണ് സംസാരിച്ചു എന്നും ബാദുഷ വ്യക്തമാക്കി. ”സെറ്റില്‍ ചെയ്യാമെന്ന് പറഞ്ഞിട്ടില്ല. ജനങ്ങളുടെ മുന്നില്‍ ഇത്രയും അപമാനിതനാക്കിയിട്ട് എങ്ങനെ ഒത്തുതീര്‍ക്കാം?”എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
റേച്ചല്‍ സിനിമയുടെ റിലീസിന് ശേഷം വിഷയത്തെക്കുറിച്ചുള്ള എല്ലാ വസ്തുതകളും മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തുമെന്ന് ബാദുഷ പറഞ്ഞു. തനിക്കെതിരെ ‘കൂലി എഴുത്തുകാര്‍’ വഴി ആക്രമണം നടക്കുന്നുവെന്നും, ഈ സാഹചര്യത്തില്‍ തനിക്കൊപ്പം നില്ക്കുന്ന എല്ലാവര്ക്കും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാദുഷ പറഞ്ഞതെല്ലാം സെറ്റില്‍ ചെയ്യാമെന്നായിരുന്നു ഹരീഷ് കണാരന്റെ പ്രസ്താവന. ഇതിന് മറുപടിയായി തന്നെയാണ് ബാദുഷ വീണ്ടും പ്രതികരിച്ചത്.
-
kerala2 days agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
kerala3 days agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala2 days agoസ്വര്‍ണക്കൊള്ള ഒരു ജനതയുടെ നെഞ്ചിനേറ്റ മുറിവ്
-
health23 hours agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
kerala3 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
news23 hours agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
GULF3 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
news23 hours agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി

