ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഇപ്പോള്‍ കുറ്റം ചുമത്തില്ലെന്ന് സുപ്രീംകോടതി. ഇത് സംബന്ധിച്ച് പ്രതിഭാഗവുമായി ധാരണയായെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. സര്‍ക്കാരും പ്രതിഭാഗവും തമ്മിലുള്ള ധാരണ സുപ്രീംകോടതി രേഖപ്പെടുത്തി. നാളെ വിചാരണ കോടതി ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കാന്‍ ഇരിക്കുകയാണ്. കൊച്ചിയില്‍ ഓടുന്ന വാഹനത്തിനുള്ളില്‍ വച്ച് യുവനടിയെ ആക്രമിച്ച കേസില്‍ കേസില്‍ ആറു മാസത്തിനിടെ തീര്‍പ്പു കല്‍പ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കുറ്റം ചുമത്തരുതെന്ന് ദിലീപും സുപ്രീം കോടതിയില്‍ ആവശ്യം ഉന്നയിച്ചു. മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.