കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് നടപടി.

യാത്രക്കാരും, ജീവനക്കാരും സുരക്ഷിതരാണ്. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. റിയാദില്‍ നിന്ന് കരിപ്പൂരിലേക്ക് പോവേണ്ട വിമാനമായിരുന്നു. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ കരിപ്പൂരില്‍ എത്തിച്ചു.